ഫിറ്റ്നസ് നിലനിര്‍ത്താന്‍ ജിമ്മില്‍ പോകുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാല്‍ മിക്ക ആളുകള്‍ക്കും ജിമ്മില്‍ സ്ഥിരമായി പോയി വര്‍ക്കൗട്ട് ചെയ്യാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളും ഉണ്ടാകാം. തിരക്കുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജിമ്മില്‍ പോകാനോ വര്‍ക്ഔട്ട് ചെയ്യാനോ ഒന്നും സമയം കിട്ടാറുണ്ടാകില്ല. അങ്ങനെയുള്ളവര്‍ക്ക് മറ്റ് ചില വ്യായാമങ്ങള്‍ ജിമ്മില്‍ പോകുന്ന അതേ ഗുണമാണ് നല്‍കുന്നത്. അത്തരം വ്യയാമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…… നൃത്തം – ഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും സ്റ്റാമിന മെച്ചപ്പെടുത്താനും മനസ്സിനെ ആരോഗ്യമുള്ളതാക്കാനും നൃത്തം സഹായിക്കും. Read More…
Tag: fitness
എന്തുകൊണ്ട് യോഗ ശീലിക്കണം? ഈ കാരണങ്ങള്‍ മറുപടി നല്‍കും
ശരീരത്തിനും മനസിനും വളരെയധികം പ്രയോജനം തരുന്ന ഒന്നാണ് യോഗ. ജീവിതശൈലീ രോഗങ്ങള്‍ പോലും വരുതിയില്‍ കൊണ്ട് വരാന്‍ ചിട്ടയായ യോഗയിലൂടെ സാധിയ്ക്കും. ശരിയായ ഉറക്കവും ശരീരത്തിന് ഊര്‍ജ്ജവും നല്കാന് യോഗയ്ക്ക് സാധിയ്ക്കും. യോഗയുടെ ആരോഗ്യ ഗുണങ്ങള്‍ എത്ര പറഞ്ഞാലും തീരില്ലെന്ന് തന്നെ പറയേണ്ടി വരും. യോഗ ചെയ്താല്‍ ശരീരത്തിന് കിട്ടുന്ന ഗുണങ്ങളെ കുറിച്ച് അറിയാം. മൈഗ്രെയിന് തടയുന്നതിന് ഇത് നിങ്ങളെ സഹായിക്കും – മൈഗ്രെയിനുകളും തലവേദനയും ഇന്നത്തെ കാലത്ത് പല ആളുകളും അനുഭവിക്കുന്ന സാധാരണ പ്രശ്നങ്ങളാണ്. തലച്ചോറിലേക്കുള്ള Read More…
’35 വർഷമായി ഒരു ദിവസം പോലും വർക്കൗട്ട് മുടക്കിയിട്ടില്ല’; ജോൺ എബ്രഹാമിന്റെ ഫിറ്റ്നസ്സ് രഹസ്യം
സിനിമാതാരങ്ങള്‍ ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നത് പലപ്പോഴും ചര്‍ച്ചചെയ്യപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യാറുണ്ട്. ശരീരസൗന്ദര്യവും ഫിറ്റനസും കാത്ത് സൂക്ഷിക്കുന്ന താരമാണ് ജോണ്‍ എബ്രഹാം. ഈ നടന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. പഠാന്‍ എന്ന ചിത്രത്തില്‍ സിക്‌സ് പായ്ക്ക് ബോഡിയുമായി പ്രത്യക്ഷപ്പെട്ട നടനാണ് ജോണ്‍ എബ്രഹാം. 52 കാരനായ ജോണ്‍ എങ്ങനെയാണ് ഇപ്പോഴും ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതെന്ന് പലവർക്കും സംശയമുണ്ടായിരിക്കാം. അതിനുള്ള ഉത്തരം സാക്ഷാല്‍ ജോണ്‍ എബ്രഹാം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ഹോളിവുഡ് റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 35 വര്‍ഷത്തില്‍ താന്‍ Read More…
അരമണിക്കൂര്‍ നേരം ദിവസവും നടത്തത്തിനായി മാറ്റിവയ്ക്കാമോ? ശരീരത്തിന് സംഭവിയ്ക്കും ഈ മാറ്റങ്ങള്‍
പ്രഭാത നടത്തവും സായാഹ്ന നടത്തവും പതിവാക്കുന്നത് ഏറെ ഗുണകരമാണ്. വ്യായാമത്തിന് നടത്തത്തേക്കാള്‍ മികച്ച വഴികളില്ല. ഹൃദയ ആരോഗ്യത്തെ ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു വ്യായാമവും നിര്‍ദേശിക്കാനില്ല. ഏത് പ്രായക്കാര്‍ക്കും എളുപ്പം പിന്തുടരാവുന്നതുമായ വ്യായാമമാണ് രാവിലെയുള്ള നടത്തം. ദിവസവും അരമണിക്കൂര്‍ നേരം നടത്തത്തിനായി മാറ്റിവെക്കുന്നത് നന്നായിരിക്കും. കാരണം നിരവധി ആരോഗ്യഗുണങ്ങള്‍ ഈ അരമണിക്കൂര്‍ നടത്തം കൊണ്ട് ശരീരത്തിനു ലഭിക്കും. മാനസികാരോഗൃം വര്‍ധിപ്പിക്കുന്നതു മുതല്‍ അസ്ഥികളുടെ ബലം ശക്തിപ്പെടുത്തുന്നതുള്‍പ്പടെയുളള ഗുണങ്ങള്‍ ദിവസേനയുളള നടത്തം കൊണ്ടു ലഭിക്കാം. നടത്തത്തിന്റെ കൂടുതല്‍ ആരോഗ്യഗുണങ്ങളെകുറിച്ച് അറിയാം….. Read More…
44-ാം വയസ്സിലും ചെറുപ്പം; ചുറുചുറുക്കോടെ കരീന; ഫിറ്റ്‌നസിന് പിന്നില്‍ ഈ വ്യായാമങ്ങള്‍
പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് നടീനടന്മാരെ നമുക്കറിയാം. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒരു പേരാണ് ബോളിവുഡ് താരം കരീന കപൂറിന്റേത് . തന്റെ ചെറുപ്പം നിലനിര്‍ത്താനായി ഫിറ്റ്‌നസ് സെക്ഷനും കണിശമായ ഡയറ്റുമാണ് ഈ 44 കാരി പിന്തുടരുന്നത്. കരീനയുടെ ട്രേയിനറായ മഹേഷ് അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. അതില്‍ കരീനയുടെ വര്‍ക്കൗട്ടാണ് പോസ്റ്റ് ചെയ്തിരുന്നത്. കാര്‍ഡിയോ എക്‌സര്‍സൈസ്, വെയ്റ്റ് ട്രേയിനിങ് തുടങ്ങിയ വര്‍ക്കൗട്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പരീശീലകന്‍ വീഡിയോ പങ്കിട്ടത് തന്നെ” ഗെറ്റ് Read More…
ജിം, ജോഗിംഗ്… വയ്യേ? അടുക്കളയിൽ 20 മിനിറ്റ് നൃത്തം ചെയ്യാമോ? ഫിറ്റ്‌നസ് പിന്നാലെ വരും.. പഠനം
ജിമ്മിൽ പോകുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണോ? നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ എളുപ്പവഴി തേടുകയാണോ ? നൃത്തം ചെയ്തുകൊണ്ട് നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയും. മസാച്യുസെറ്റ്സിലെ ബോസ്റ്റണിലുള്ള നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനമനുസരിച്ച്, എല്ലാ ദിവസവും രാവിലെ അടുക്കളയിൽ 20 മിനിറ്റ് നൃത്തം ചെയ്യുന്നത് നിങ്ങളെ ഫിറ്റ്നസ് ആക്കാൻ പര്യാപ്തമാണെന്ന് കണ്ടെത്തി. മറ്റ് വ്യായാമ രൂപങ്ങളെ പോലെ തന്നെ ഫലപ്രദമാണ് നൃത്തം. നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നിർദ്ദേശിച്ചിട്ടുള്ള നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, Read More…
നടപ്പ് വ്യായാമം: വെറും വയറ്റിലോ ഭക്ഷണത്തിനുശേഷമോ? ഏതാണ് കൂടുതൽ കൊഴുപ്പ് കത്തിക്കുന്നത്?
നടത്തം ഒരു മികച്ച വ്യായാമമായി കണക്കാക്കപ്പെടുന്നു. ശരീരഭാരം കുറയ്ക്കാനും കലോറി എരിച്ചുകളയാനും, സമ്മർദ്ദം നിയന്ത്രിക്കാനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും, പേശികളെ ശക്തിപ്പെടുത്താനും നടത്തം സഹായിക്കുന്നു. ചിലര്‍ വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം നടക്കാൻ പോകുമ്പോൾ, മറ്റു ചിലർ ഒഴിഞ്ഞ വയറുമായി നടക്കാൻ ഇഷ്ടപ്പെടുന്നു. ഇതില്‍ ഏതാണ് കൂടുതൽ കലോറി കത്തിച്ചുകളയുന്നത്? ആരോഗ്യ വിദഗ്ധരിൽ നിന്ന് നമുക്ക് അത് കേൾക്കാം. “ഒരാൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, ഒഴിഞ്ഞ വയറ്റിൽ നടക്കുന്നത് എപ്പോഴും നല്ലതാണ്. ഇത് ഫാസ്റ്റിംഗ് കാർഡിയോ എന്നും അറിയപ്പെടുന്നു, ഒഴിഞ്ഞ വയറ്റിൽ Read More…
ഫിറ്റ്‌നസ്; വര്‍ക്കൗട്ടിനുശേഷം എത്രസമയം കഴിഞ്ഞ് ഭക്ഷണം കഴിക്കാം? എന്തൊക്കെ കഴിക്കണം
ആരോഗ്യകരമായി ഇരിയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരീരത്തെ ഫിറ്റായി നിലനിര്‍ത്താന്‍ വ്യായാമം തന്നെയാണ് പ്രധാനപ്പെട്ടത്. ഫിറ്റ്‌നസിനായി വര്‍ക്കൗട്ടു നടത്തുന്നവര്‍ അവരുടെ ഭക്ഷണ കാര്യത്തിലും ശ്രദ്ധേയരാകണം. വ്യായാമത്തിനുശേഷം 30 മിനിറ്റിനകം 15 ഗ്രാം പ്രോട്ടീനും 30 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഊര്‍ജം നിലനിര്‍ത്താനും പേശികളുടെ പ്രവര്‍ത്തനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും…… * മുട്ട – മുട്ടയുടെ വെള്ളയില്‍ ഗുണമേന്മയേറിയ പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. മഞ്ഞയില്‍ കൊഴുപ്പും വൈറ്റമിനുകളും ഉണ്ട്. * മുഴു ധാന്യങ്ങള്‍ – പെട്ടെന്ന് Read More…
എത്രയൊക്കെ നടന്നിട്ടും, വ്യായാമം ചെയ്തിട്ടും വണ്ണം കുറയുന്നില്ലേ? ചിലപ്പോള്‍ കാരണം ഇതൊക്കെ ആവാം
ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാനും ആരോഗ്യം സംരക്ഷിക്കാനും നടത്തം സഹായിക്കുന്നു. എന്നാല്‍ എല്ലാ ദിവസവും നടന്നിട്ടും ശരീരത്തിന്റെ ഭാരം കുറയുന്നില്ലെങ്കില്‍ അതിന് പിന്നില്‍ ചില കാരണങ്ങളുണ്ടാകാം. സാവധാനത്തിലുള്ള നടത്തം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. സന്ധികള്‍ക്കും നല്ലതാണ്. ശരീരഭാരം കുറയ്ക്കാന്‍ പ്രയാസമാണ്. സാവധാനം നടക്കുന്നത് ഹൃദയമിടുപ്പിന്റെ നിരക്ക് കൂട്ടുന്നില്ല. ശരീരഭാരം കുറയണമെങ്കില്‍ വേഗത്തിൽ നടക്കണം, സ്‌റ്റെപ്പുകള്‍ കയറുന്നതും നല്ലതാണ്. ഒരോ ഭക്ഷണത്തിന് ശേഷവും മൂന്നോ നാലോ തവണയായി ചെറുനടത്തങ്ങൾ ശീലമാക്കണം. ഒരോ തവണയും ഭക്ഷണത്തിന് ശേഷം 15 മിനിറ്റ് നടക്കുന്നത് Read More…