വിവാഹമോചനം എല്ലായ്‌പ്പോഴും ജീവിതപാതയുടെ അവസാനമല്ല. മറ്റൊരു തുടക്കത്തിന്റെ ആരംഭമാണ്. ഇത് തെളിയിക്കുകയാണ് വേര്‍പിരിഞ്ഞ് നാലു വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹിതരാകാന്‍ തീരുമാനമെടുത്ത ജൂലി ഷോറിനും സ്‌കോട്ട് ഗെയ്ഡിനും. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം 17 വര്‍ഷം ഒരുമിച്ചു ജീവിക്കുകയും അതിന് ശേഷം നാലോ അഞ്ചോ വര്‍ഷം വേര്‍പിരിഞ്ഞ് മറ്റ് ഡേറ്റിംഗുമായി നടക്കുകയും ചെയ്ത ശേഷം ഇരുവരേയും ഇപ്പോള്‍ മക്കള്‍ വീണ്ടും ഒന്നിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രണയകഥ മറ്റൊരു അധ്യായത്തിന് അര്‍ഹമാണെന്ന് ഏകദേശം 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം Read More…
Tag: divorce
ആ കാഴ്ച കണ്ട് തകർന്നുപോയി, ആ മൂന്ന് പേർ! വിവാഹമോചനത്തിന്റെ കാരണം പറഞ്ഞ് ബാല
തനിക്കൊരു മകളാണുള്ളതെന്നും, അവളുടെ ഭാവി ഓർത്തു മാത്രമാണ് തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പുറത്തുപറയാത്തതെന്നും നടന്‍ ബാല. മകന്റെ പിതാവായിരുന്നെങ്കിൽ, എല്ലാം തെളിവ് സഹിതം പറഞ്ഞേനെ എന്നും ബാല വെളിപ്പെടുത്തി. അമൃതയുമായുള്ള വിവാഹമോചനത്തിന്റെ കാരണം ബാല ഇതുവരെ പറഞ്ഞിട്ടില്ല. തനിക്കു വളരെ വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടായി എന്ന ചില സൂചനകൾ മാത്രമാണ് ബാല ഇതുവരെ പറഞ്ഞിട്ടുള്ളത്. പിറന്നാളിനോടനുബന്ധിച്ച് മാധ്യമങ്ങളുമായുള്ള സംവാദത്തിൽ ഉയർന്ന ചോദ്യത്തിനാണ് ബാല മറുപടി നൽകിയത്. ‘‘ഞാൻ അല്‍പം വിഷമത്തിലാണ്. പിറന്നാള്‍ ദിവസമായ മകളെ Read More…
ഒരു ഹൃദയാഘാതം പ്രണയത്തെ തിരികെ കൊണ്ടുവന്നു; അഞ്ചുവര്‍ഷം നിയമപോരാട്ടം നടത്തി പിരിഞ്ഞ ദമ്പതികള്‍ ഒന്നിച്ചു
ഒരൊറ്റ ഹൃദയാഘാതം മതിയായിരുന്നു അവരുടെ തകര്‍ന്നുകിടന്ന പ്രണയത്തെ തിരികെ കൊണ്ടുവരാന്‍. അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവാഹ മോചിതരായ ദമ്പതികള്‍ നാലു വര്‍ഷത്തിന് ശേഷം വീണ്ടും തങ്ങളുടെ പ്രണയം കണ്ടെത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. 2018ല്‍ വിവാഹമോചനം നേടിയ ഗാസിയാബാദിലെ കൗശാമ്പിയില്‍ നിന്നുള്ള വിനയ് ജയ്‌സ്വാള്‍ പൂജാ ചൗധരി ദമ്പതികളാണ് വീണ്ടും ഒരു ജീവിതം ആരംഭിച്ചിരിക്കുന്നത്. ഇരുവരും നവംബര്‍ 23 ന് ഗസിയാബാദ് കാവി നഗറിലെ ആര്യസമാജ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് Read More…
‘എനിക്ക് വേണ്ടി ആള്‍ക്കാര്‍ ക്യൂ നില്‍ക്കും’; ഭര്‍ത്താവ് പരസ്യമായി പരിഹസിച്ചു ; പുതിയ വരനെതേടി ഭാര്യ മാട്രിമോണിയലില്‍
ഭോപ്പാല്‍: സ്‌നേഹത്തിനൊപ്പം സന്തോഷങ്ങളും തമാശകളും സൗഹൃദങ്ങളുമൊക്കെയാണ് ദാമ്പത്യ ജീവിതത്തെ മധുരതരമാക്കുന്നത്. എന്നാല്‍ തമാശ അല്‍പ്പം കടുത്തുപോയാലും കുഴപ്പമാണെന്നാണ് മദ്ധ്യപ്രദേശിലെ ഈ ദമ്പതിമാരുടെ ജീവിതം പറയുന്നത്. ആള്‍ക്കാരുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് പരിഹസിച്ചതിന് ഭാര്യ തങ്ങള്‍ വിവാഹമോചിതരായെന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിടുകയും മാട്രിമോണിയലില്‍ പുതിയ വിവാഹാലോചനയ്ക്ക് റജിസ്റ്റര്‍ ചെയ്തതും ഇരുവരേയും വിവാഹമോചനത്തിന്റെ വക്കിലാക്കി. ഇപ്പോള്‍ ഇരുവരേയും കുടുംബക്കോടതി കൗണ്‍സിലിംഗിന് വിട്ടിരിക്കുകയാണ്. കഴിഞ്ഞ ഗണേശോത്സവത്തിലായിരുന്നു സംഭവങ്ങളുടെയെല്ലാം തുടക്കം. റസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ നടന്ന പരിപാടിക്കിടെ ഭര്‍ത്താവ് ഭാര്യയെ പരിഹസിച്ചു. ഇതില്‍ മനം നൊന്ത Read More…
വിവാഹമോചിതയായി മരിക്കാനാകില്ലെന്ന് 82 കാരി; 89 കാരന്റെ വിവാഹമോചനഹര്‍ജി സുപ്രീംകോടതി തള്ളി
വിവാഹമോചിതയായി മരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന 82 കാരിയുടെ ആഗ്രഹം മാനിച്ച് 89 കാരനായ ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി സുപ്രീംകോടതി തള്ളി. വിവാഹമോചനം ആവശ്യപ്പെട്ട് 89കാരന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച്, ഒക്ടോബര്‍ 10 ന് ഭര്‍ത്താവിന്റെ ഹര്‍ജി തള്ളി. വിവാഹമോചന നടപടികള്‍ കോടതികളില്‍ ഫയല്‍ ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ടെങ്കിലും, വിവാഹ സ്ഥാപനം ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഭക്തിയും ആത്മീയവും അമൂല്യവുമായ വൈകാരികതമായി കണക്കാക്കപ്പെടുന്നതായി 24 Read More…
ഭര്‍ത്താവിനെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും മിണ്ടരുത്…! മാധ്യമങ്ങള്‍ക്ക് നടി സ്വാതിറെഡ്ഡിയുടെ താക്കീത്
സുബ്രഹ്മണ്യപുരത്തിലൂടെ അരങ്ങേറ്റം നടത്തുകയും അനേകം ആരാധകരെ ഉണ്ടാക്കുകയും ചെയ്ത നടിയാണ് സ്വാതി. തമിഴിന് പുറമേ മലയാളത്തിലും ചില ചിത്രങ്ങളില്‍ താരം നായികയായി എത്തി. 2018ല്‍ വിവാഹിതയായ നടി അതിന് ശേഷവും അഭിനയം തുടര്‍ന്നിരുന്നു. എന്നാല്‍ ഭര്‍ത്താവ് വികാസ് വാസുവുമായി അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ഇരുവരും വേര്‍പിരിയുകയാണെന്നും ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഒരു പരിപാടിയ്ക്കിടയില്‍ ഇക്കാര്യത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് താരം മറുപടി പറഞ്ഞു. അടുത്തിടെ ഒരു സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത സ്വാതിയോട് നിങ്ങളുടെ ഭര്‍ത്താവുമായുള്ള വിവാഹമോചന Read More…
ബലാത്സംഗത്തിന് 30 വര്‍ഷം തടവ്, ദാനിയേലിന്റെ കുടുംബവും തകരുന്നു; ഭാര്യ നടി ബിജോ വിവാഹമോചനത്തിന്
ബലാത്സംഗക്കേസില്‍ 30 വര്‍ഷം തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ അമേരിക്കന്‍ നടന്‍ ഡാനിയേല്‍ മാസ്റ്റേഴ്സണുമായുള്ള തന്റെ വിവാഹബന്ധം അവസാനിപ്പിക്കാന്‍ നടി ബിജോ ഫിലിപ്സ്. തിങ്കളാഴ്ച കാലിഫോര്‍ണിയ കോടതിയില്‍ വിവാഹജീവിതം അവസാനിപ്പിക്കാന്‍ ബിജോ അപേക്ഷ ഫയല്‍ ചെയ്തു. ഈ നിര്‍ഭാഗ്യകരമായ സമയത്ത് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനത്തിന് ഫയല്‍ ചെയ്യാന്‍ മിസ് ഫിലിപ്‌സ് തീരുമാനിച്ചതായി അവരുടെ അഭിഭാഷകന്‍ പറഞ്ഞതായി ടിഎംഇസഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം തുടരുന്നു, ‘ഈ കാലഘട്ടം വിവാഹത്തിലും കുടുംബത്തിലും സങ്കല്‍പ്പിക്കാനാവാത്തത്ര ബുദ്ധിമുട്ടായിരുന്നു. ഫിലിപ്സിന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ Read More…