നടി മൗനി റോയിയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് വ്യക്തമായ മറുപടിയുമായി ഭർത്താവ് സൂരജ് നമ്പ്യാർ രംഗത്തെത്തി. തങ്ങളുടെ വേർപിരിയലിന് പിന്നിൽ മൂന്നാമതൊരാളും ഇല്ലെന്നും, പരസ്പരം സംസാരിച്ച് എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. സൂരജ് പങ്കുവെച്ച ഈ കുറിപ്പ് മൗനി റോയിയും തന്റെ ഇൻസ്റ്റാഗ്രാം പേജിൽ റീപ്പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും വേർപിരിയലിലേക്ക് നയിച്ചത് നടി ദിഷ പഠാണിയുമായുള്ള മൗനിയുടെ ബന്ധമാണെന്ന രീതിയിലായിരുന്നു ബോളിവുഡ് മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നിരുന്നത്. മൗനിയും ദിഷയും തമ്മിൽ Read More…
Tag: divorce
18 വയസ്സ് കൂടുതലുള്ള മുസ്ലീം യുവാവുമായുള്ള വിവാഹം, വേര്‍പിരിയല്‍, മകൾ ഉൾവലിഞ്ഞു പോയി; മനസ്സ് തുറന്ന് തനാസ് ഇറാനി
നടി തന്നാസ് ഇറാനി തന്റെ ആദ്യ വിവാഹം, വിവാഹമോചനം, അത് തന്റെ മകളിൽ ഉണ്ടാക്കിയ ആഘാതം എന്നിവയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണിപ്പോള്‍. തന്നാസിനേക്കാൾ 18 വയസ്സ് കൂടുതലുള്ള ഒരു മുസ്ലിം വ്യക്തിയെയാണ് അവർ ആദ്യം വിവാഹം കഴിച്ചത്. അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നുവെന്നും തനിക്ക് വേണ്ട സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും തന്നാസ് ഓർക്കുന്നു. എന്നാൽ 20-ാം വയസ്സിൽ വിവാഹിതയായ തനിക്ക് കൂടുതൽ ആഘോഷങ്ങള്‍ക്കും യാത്രകള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഭര്‍ത്താവുമായുള്ള മാനസികമായ ഈ പൊരുത്തക്കേടാണ് എട്ടു വർഷം നീണ്ട ആ ബന്ധം തകരാൻ കാരണമായത്. Read More…
ഭര്‍ത്താവിന് സ്വന്തം സഹോദരിയുമായി ബന്ധമെന്ന് ഭാര്യ; വിവാഹമോചനം നല്‍കി കോടതി; കേസില്‍ വീണ്ടും ട്വിസ്റ്റ്
ഭർത്താവ് രണ്ടാമതും വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് വിവാഹമോചനം നേടിയ യുവതിക്കെതിരെ ഭർത്താവ് കോടതിയില്‍. ഭാര്യ തെളിവായി കോടതിയിൽ ഹാജരാക്കിയ ഫോട്ടോയിലുള്ളത് തന്റെ സ്വന്തം സഹോദരിയാണെന്നും ആരോപണങ്ങൾ തീർത്തും വ്യാജമാണെന്നുമാണ് ഭർത്താവിന്റെ വാദം. ഗ്വാളിയോർ കുടുംബ കോടതി അനുവദിച്ച വിവാഹമോചന ഉത്തരവിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ ഇപ്പോൾ മധ്യപ്രദേശ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. 1998-ലായിരുന്നു ഗ്വാളിയോർ സ്വദേശിനിയായ യുവതിയും മാർക്കറ്റിംഗ് കമ്പനി ജീവനക്കാരനും തമ്മിലുള്ള വിവാഹം നടന്നത്. ഭർത്താവ് ജോലി ആവശ്യങ്ങൾക്കായി ഇടയ്ക്കിടെ മാറിനിൽക്കുന്നത് ദമ്പതികൾക്കിടയിൽ തർക്കങ്ങൾക്ക് കാരണമായിരുന്നു. ഇതേത്തുടർന്ന് Read More…
കാമുകിക്കൊപ്പം ജീവിച്ചോ, പക്ഷേ പണം തരണം! ഭർത്താവിനെ കാമുകിക്ക് മാസവാടകയ്ക്ക് നൽകി യുവതി; നിരക്ക് മാസം 85,000 രൂപ!
വിവാഹമോചനത്തിന് പകരം ഭർത്താവിനെ കാമുകിക്ക് മാസവാടകയ്ക്ക് നൽകാൻ തയ്യാറായ ഒരു തായ്‌ലൻഡ് സ്വദേശിനിയുടെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥനായ തന്റെ ഭർത്താവിനെ പ്രതിമാസം 30,000 ബാറ്റിന് (ഏകദേശം 85,000 രൂപ) കാമുകിക്ക് വിട്ടുനൽകാം എന്നായിരുന്നു ‘ഖുൻ ക്വാങ്’ എന്ന മുപ്പത്തിയൊന്നുകാരിയുടെ വിചിത്രമായ വാഗ്ദാനം. പ്രശസ്തമായ ഒരു ടിവി ഷോയിലൂടെയാണ് ക്വാങ് ഈ വെളിപ്പെടുത്തൽ നടത്തിയത്. സർവ്വകലാശാലാ പഠനകാലം മുതൽ പ്രണയത്തിലായിരുന്ന ഇവർ 21-ാം വയസ്സിലാണ് വിവാഹിതരായത്. ഇവർക്ക് എട്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്. Read More…
ആരാണ് സംഗീത സ്വർണ്ണലിംഗം? 400 കോടിയുടെ ആസ്തി, വിജയ്-സംഗീത പ്രണയകഥയും വിവാദമായ വിവാഹമോചനവും
തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‍യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന വാർത്ത വെള്ളിയാഴ്ച പുറത്തുവന്നു. വിജയ്‍ക്ക് മറ്റൊരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത ഹർജി നൽകിയിരിക്കുന്നത്. വിജയ്‍യുമൊത്തുള്ള 25 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനൊരുങ്ങുന്ന സംഗീതയെക്കുറിച്ചും അവരുടെ മക്കളായ ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരെക്കുറിച്ചും അറിയാം. ആരാണ് സംഗീത സ്വർണ്ണലിംഗം? ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീലങ്കൻ തമിഴ് വ്യവസായി സ്വർണ്ണലിംഗത്തിന്റെ മകളാണ് സംഗീത. 1996-ൽ പുറത്തിറങ്ങിയ ‘പൂവേ Read More…
വിജയ്ക്ക് നടിയുമായി വിവാഹേതര ബന്ധം; വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത
തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിക്കെതിരെ ഭാര്യ സംഗീത കുടുംബ കോടതിയില്‍ വിവാഹ മോചന ഹർജി നൽകി. മറ്റൊരു നടിയുമായുള്ള ബന്ധം ആരോപിച്ചാണ് ചെങ്കൽപെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി പരിഗണിച്ച കോടതി ഏപ്രിൽ 20ന് നേരിട്ട് ഹാജരാകാൻ വിജയിനോട് നിർദേശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഗീത കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും നീലാങ്കരയിലെ വീട്ടിൽ അകന്നു കഴിയുകയാണെങ്കിലും ഇക്കാര്യം ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല. നടിയുമായുള്ള വിജയിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് 2021 ഏപ്രിലിലാണ് Read More…
‘മുടി ആകെ നരച്ചു, സൗന്ദര്യമൊക്കെ പോയി’; 16 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വിവാഹമോചനം നേടി ഭര്‍ത്താവ്
അസുഖം മൂലം ഭാര്യയുടെ മുടിയാകെ നരയ്ക്കുകയും തുടര്‍ന്ന് കൊഴിഞ്ഞുപോകുകയും ചെയ്തു എന്ന കാരണത്താല്‍ വിവാഹമോചനം നേടി ഭര്‍ത്താവ്. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള 36 വയസുകാരി ലിയുടെ ജീവിതം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായി മാറി. രണ്ട് വർഷം മുമ്പാണ് ലിയുടെ മുടി പെട്ടെന്ന് നരച്ചു തുടങ്ങിയത്. പരിശോധനയിൽ അവർക്ക് വിറ്റിലിഗോ എന്ന ചർമ്മരോഗമാണെന്ന് കണ്ടെത്തി. രോഗം കാരണം ചർമ്മത്തിന്റെയും മുടിയുടെയും സ്വാഭാവിക നിറം നഷ്ടപ്പെടുകയും അവർ പ്രായം കൂടിയവളെപ്പോലെ കാണപ്പെടുകയും ചെയ്തു. ഒരുപാട് പ്രായം തോന്നിക്കുന്നുവെന്ന Read More…
‘മേരി കോമിന് പലരുമായും ബന്ധം, ഇപ്പോൾ ആരുടെ കൂടെയാണെന്നും അറിയാം’: മേരി കോമിനെതിരെ മുൻ ഭർത്താവ്
ന്യൂഡൽഹി: കോടികണക്കിന് രൂപയും സ്വന്തമായി അധ്വാനിച്ചു വാങ്ങിയ ഭൂമിയും തട്ടിയെടുത്തെന്ന ഇന്ത്യൻ വനിത ബോക്സിങ് ഇതിഹാസം മേരി കോമിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് മുൻ ഭർത്താവ് കരുങ് ഓൻലർ. തനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും മേരി കോമിന് പലരുമായും വിവാഹേതര ബന്ധമുണ്ടായിരുന്നെന്നും ഐ.എ.എൻ.എസ് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഓൻലർ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ഓൺലർ തന്നിൽനിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്നും സ്വന്തം കഠിനാധ്വാനം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം തനിക്കു നഷ്ടപ്പെട്ടുവെന്നും മേരി കോം ആരോപിച്ചത്. Read More…
ജനുവരി മാസത്തില്‍ വിവാഹമോചനം കൂടും; എന്താണ് കാര്യം?
ഡിവോഴ്സ് വക്കീലന്മാരും തെറാപ്പിസ്റ്റുകളും ജനുവരി മാസത്തെ ‘ഡിവോഴ്സ് മന്ത്’ അഥവാ വിവാഹമോചനം കൂടുന്ന മാസം എന്നാണ് വിളിക്കുന്നത്. ജനുവരി മാസത്തിൽ വിവാഹമോചന ഹർജികൾ നൽകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാറുണ്ടത്രെ. എന്തുകൊണ്ടാണിത്? അമേരിക്കൻ അക്കാദമി ഓഫ് മാട്രിമോണിയൽ ലോയേഴ്സിന്റെ പ്രസിഡന്റായ സൂസൻ മ്യെർസിന്റെ അഭിപ്രായത്തിൽ 1970 -കളിലും 80 -കളിലുമാണ് ഈ പ്രവണത കണ്ടുതുടങ്ങിയത്. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ നടത്തിയ പഠനമനുസരിച്ച്, ജനുവരിയിൽ വിവാഹമോചന അപേക്ഷകളിൽ 33 ശതമാനം വർദ്ധനവ് ഉണ്ടാകുന്നുണ്ട്. ലോകമെമ്പാടും പുതുവർഷത്തിൽ ജീവിതം മെച്ചപ്പെടുത്താൻ Read More…








