Good News

ഭർതൃവീട്ടിലെ 8വർഷത്തെ പീഡനം, വിവാഹമോചിതയായ പുത്രിയെ ബാൻഡ് മേളത്തോടെ ആനയിച്ച് ആഘോഷമാക്കി കുടുംബം

കാലം ഏറെ മാറിയിരിക്കുന്നു, ഇപ്പോള്‍ എന്തിനും ഏതിനും ആഘോഷമാണ് ഒരു ട്രെന്റ്. വിവാഹം ഒരു ആഘോഷവേളയാണ് എന്നാല്‍ ഇവിടെ ഒരു കുടുംബം മകളുടെ വിവാഹമോചനവും വന്‍ ആഘോഷമാക്കിമാറ്റിയിരിക്കുകയാണ്.വിവാഹമോചനം നേടിയ ഉര്‍വിയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. വിവാഹത്തിന്റെ സമയത്ത് ഉര്‍വി ധരിച്ച ദുപ്പട്ട ഭര്‍ത്താവിന്റെ ഗെയ്റ്റിന് മുകളില്‍ തൂക്കിയിട്ടതിന് ശേഷമാണ് മകളെ കുടുംബം ആഘോഷമായി തിരികെ കൊണ്ടുവന്നത്. ബിഎസ്എൻഎല്ലിലെ ജീവനക്കാരനായിരുന്ന അനില്‍ കുമാറും കുടുംബവുമാണ് വിവാഹമോചിതയായ മകള്‍ ഉർവിയെ ആഘോഷപൂർവം സ്വന്തം വീട്ടിലേയ്ക്ക് Read More…

Movie News

ധനുഷും ഐശ്വര്യയും നിയമപരമായി വേര്‍പിരിയുന്നു ; വിവാഹമോചനത്തിന് ഇരുവരും അപേക്ഷ നല്‍കി

സംവിധായിക ഐശ്വര്യ രജനികാന്തും നടനും സംവിധായകനുമായ ധനുഷും വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ഞായറാഴ്ച ചെന്നൈ കുടുംബ കോടതിയില്‍ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട സെക്ഷന്‍ 13 ബി പ്രകാരമാണ് നടപടി. 2022 ജനുവരിയില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് തങ്ങളുടെ വിവാഹം അവസാനിപ്പിക്കാനുള്ള തീരുമാനം ദമ്പതികള്‍ പ്രഖ്യാപിച്ചത്. ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷം, പരസ്പര സമ്മതത്തോടെ അവര്‍ വിവാഹമോചനത്തിന് ഔദ്യോഗികമായി ഫയല്‍ ചെയ്തു, അവരുടെ കേസ് ഉടന്‍ പരിഗണിക്കും. വേര്‍പിരിയല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് മക്കളുടെ സ്‌കൂള്‍ പരിപാടികളില്‍ ഇരുവരും ഒരുമിച്ച് Read More…

Celebrity

നിയമപരമായി വിവാഹമോചനം നേടിയ ഇന്ത്യയിലെ ആദ്യ വനിത ആരാ​ണെന്ന് അറിയാമോ?

നിയമപരമായി വിവാഹമോചനം നേടിയ ഇന്ത്യയിലെ ആദ്യത്തെ സ്ത്രീയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്നായിരുന്നെങ്കില്‍ ഒരു റാഡിക്കല്‍ ഫെമിനിസ്റ്റായി അവര്‍ അറിയപ്പെടുമായിരുന്നു. രുഖ്മാബായ് റാവുത്താണ് നിയമപരമായി വിവാഹമോചനം നേടിയ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു സ്ത്രീ. രുഖ്മാബായിയുടെ കേസ് 1885-ല്‍ ഇന്ത്യന്‍ നിയമ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. അനാവശ്യ വിവാഹത്തിനെതിരെ പോരാടുകയും വിവാഹമോചനത്തിന് ശ്രമിക്കുകയും ചെയ്ത് ഒടുവില്‍ വിക്ടോറിയ രാജ്ഞി അവളുടെ വിവാഹം വേര്‍പെടുത്തിക്കൊടുത്തു. സുപ്രധാനമായ രണ്ടു നിയമങ്ങളും വന്നു. വിവാഹ സമ്മതത്തിന്റെ പ്രായം. 1891, നിയമപ്രകാരം ശൈശവവിവാഹം എന്ന ആചാരത്തെ തുടര്‍ന്നുള്ള Read More…

Oddly News

ഭര്‍ത്താവിന് ഇഷ്ടമുള്ള സാരി ഉടുക്കാന്‍ ഭാര്യ വിസമ്മതിച്ചു; ഇരുവരും വിവാഹമോചനത്തിലേക്ക്

തനിക്കിഷ്ടപ്പെട്ട സാരി ധരിക്കാന്‍ കൂട്ടാക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം ഭാര്യയുടേയും ഭര്‍ത്താവിന്റെയും വിവാഹമോചനത്തിലേക്ക് നയിച്ചു.ഭര്‍ത്താവ് ധരിക്കാന്‍ ആഗ്രഹിക്കുന്ന സാരി ധരിക്കാന്‍ ഭാര്യ വിസമ്മതിച്ചതിനെ ചൊല്ലി തര്‍ക്കം ഉണ്ടാകുകയും വിവാഹമോചനത്തിന് അപേക്ഷ നല്‍കുന്നതിലേക്ക് നയിക്കുകയുമായിരുന്നു. ഇത് അവര്‍ക്കിടയില്‍ വലിയ തര്‍ക്കമായി മാറിയിരുന്നു. ആഗ്ര സ്വദേശിയായ ദീപക് എട്ട് മാസം മുമ്പ് ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ നിന്നുള്ള യുവതിയെയാണ് വിവാഹം കഴിച്ചത്. ഭാര്യ തനിക്ക് ഇഷ്ടമുള്ള സാരി ധരിക്കണമെന്ന് ദീപക്കിന് ആഗ്രഹമുണ്ടായിരുന്നു, എന്നാല്‍ ഭാര്യ അവര്‍ക്ക് ഇഷ്ടമുള്ള സാരി ധരിക്കുന്നതില്‍ അവള്‍ Read More…

Oddly News

ഹണിമൂണിന് ഗോവയ്ക്ക് പകരം ഭര്‍ത്താവ് കൊണ്ടുപോയത് അയോധ്യയില്‍; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഹണിമൂണ്‍ ആഘോഷിയ്ക്കാന്‍ ഗോവയ്ക്ക് കൊണ്ടു പോകാന്‍ വിസമ്മതിച്ച ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി. ഹണിമൂണിന് ഗോവയ്ക്ക് പകരം ഭര്‍ത്താവ് അയോധ്യയിലും വാരണാസിയിലുമാണ് കൊണ്ട് പോയതെന്നാണ് യുവതി കോടതിയെ അറിയിച്ചത്. ഭോപ്പാല്‍ സ്വദേശിനിയായ യുവതിയാണ് വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചത്. മാതാപിതാക്കളെ നോക്കണമെന്ന ആവശ്യം പറഞ്ഞു കൊണ്ട് ഹണിമൂണിന് വിദേശത്തേക്ക് വരാന്‍ ഭര്‍ത്താവ് തയ്യാറായില്ലെന്നും തുടര്‍ന്ന് ഗോവയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും സന്ദര്‍ശിക്കാന്‍ യുവതി സമ്മതിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. പക്ഷെ യുവതിയെ അറിയിക്കാതെ ഭര്‍ത്താവ് Read More…

Lifestyle

വിവാഹമോചനം അവസാനമല്ല ; നാലു വര്‍ഷം പിരിഞ്ഞ ശേഷം ദമ്പതികള്‍ വീണ്ടും വിവാഹം കഴിച്ചു

വിവാഹമോചനം എല്ലായ്‌പ്പോഴും ജീവിതപാതയുടെ അവസാനമല്ല. മറ്റൊരു തുടക്കത്തിന്റെ ആരംഭമാണ്. ഇത് തെളിയിക്കുകയാണ് വേര്‍പിരിഞ്ഞ് നാലു വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹിതരാകാന്‍ തീരുമാനമെടുത്ത ജൂലി ഷോറിനും സ്‌കോട്ട് ഗെയ്ഡിനും. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം 17 വര്‍ഷം ഒരുമിച്ചു ജീവിക്കുകയും അതിന് ശേഷം നാലോ അഞ്ചോ വര്‍ഷം വേര്‍പിരിഞ്ഞ് മറ്റ് ഡേറ്റിംഗുമായി നടക്കുകയും ചെയ്ത ശേഷം ഇരുവരേയും ഇപ്പോള്‍ മക്കള്‍ വീണ്ടും ഒന്നിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രണയകഥ മറ്റൊരു അധ്യായത്തിന് അര്‍ഹമാണെന്ന് ഏകദേശം 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം Read More…

Movie News

ആ കാഴ്ച കണ്ട് തകർന്നുപോയി, ആ മൂന്ന് പേർ! വിവാഹമോചനത്തിന്റെ കാരണം പറഞ്ഞ് ബാല

തനിക്കൊരു മകളാണുള്ളതെന്നും, അവളുടെ ഭാവി ഓർത്തു മാത്രമാണ് തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പുറത്തുപറയാത്തതെന്നും നടന്‍ ബാല. മകന്റെ പിതാവായിരുന്നെങ്കിൽ, എല്ലാം തെളിവ് സഹിതം പറഞ്ഞേനെ എന്നും ബാല വെളിപ്പെടുത്തി. അമൃതയുമായുള്ള വിവാഹമോചനത്തിന്റെ കാരണം ബാല ഇതുവരെ പറഞ്ഞിട്ടില്ല. തനിക്കു വളരെ വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടായി എന്ന ചില സൂചനകൾ മാത്രമാണ് ബാല ഇതുവരെ പറഞ്ഞിട്ടുള്ളത്. പിറന്നാളിനോടനുബന്ധിച്ച് മാധ്യമങ്ങളുമായുള്ള സംവാദത്തിൽ ഉയർന്ന ചോദ്യത്തിനാണ് ബാല മറുപടി നൽകിയത്. ‘‘ഞാൻ അല്‍പം വിഷമത്തിലാണ്. പിറന്നാള്‍ ദിവസമായ മകളെ Read More…

Good News

ഒരു ഹൃദയാഘാതം പ്രണയത്തെ തിരികെ കൊണ്ടുവന്നു; അഞ്ചുവര്‍ഷം നിയമപോരാട്ടം നടത്തി പിരിഞ്ഞ ദമ്പതികള്‍ ഒന്നിച്ചു

ഒരൊറ്റ ഹൃദയാഘാതം മതിയായിരുന്നു അവരുടെ തകര്‍ന്നുകിടന്ന പ്രണയത്തെ തിരികെ കൊണ്ടുവരാന്‍. അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവാഹ മോചിതരായ ദമ്പതികള്‍ നാലു വര്‍ഷത്തിന് ശേഷം വീണ്ടും തങ്ങളുടെ പ്രണയം കണ്ടെത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. 2018ല്‍ വിവാഹമോചനം നേടിയ ഗാസിയാബാദിലെ കൗശാമ്പിയില്‍ നിന്നുള്ള വിനയ് ജയ്‌സ്വാള്‍ പൂജാ ചൗധരി ദമ്പതികളാണ് വീണ്ടും ഒരു ജീവിതം ആരംഭിച്ചിരിക്കുന്നത്. ഇരുവരും നവംബര്‍ 23 ന് ഗസിയാബാദ് കാവി നഗറിലെ ആര്യസമാജ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് Read More…

Oddly News

‘എനിക്ക് വേണ്ടി ആള്‍ക്കാര്‍ ക്യൂ നില്‍ക്കും’; ഭര്‍ത്താവ് പരസ്യമായി പരിഹസിച്ചു ; പുതിയ വരനെതേടി ഭാര്യ മാട്രിമോണിയലില്‍

ഭോപ്പാല്‍: സ്‌നേഹത്തിനൊപ്പം സന്തോഷങ്ങളും തമാശകളും സൗഹൃദങ്ങളുമൊക്കെയാണ് ദാമ്പത്യ ജീവിതത്തെ മധുരതരമാക്കുന്നത്. എന്നാല്‍ തമാശ അല്‍പ്പം കടുത്തുപോയാലും കുഴപ്പമാണെന്നാണ് മദ്ധ്യപ്രദേശിലെ ഈ ദമ്പതിമാരുടെ ജീവിതം പറയുന്നത്. ആള്‍ക്കാരുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് പരിഹസിച്ചതിന് ഭാര്യ തങ്ങള്‍ വിവാഹമോചിതരായെന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിടുകയും മാട്രിമോണിയലില്‍ പുതിയ വിവാഹാലോചനയ്ക്ക് റജിസ്റ്റര്‍ ചെയ്തതും ഇരുവരേയും വിവാഹമോചനത്തിന്റെ വക്കിലാക്കി. ഇപ്പോള്‍ ഇരുവരേയും കുടുംബക്കോടതി കൗണ്‍സിലിംഗിന് വിട്ടിരിക്കുകയാണ്. കഴിഞ്ഞ ഗണേശോത്സവത്തിലായിരുന്നു സംഭവങ്ങളുടെയെല്ലാം തുടക്കം. റസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ നടന്ന പരിപാടിക്കിടെ ഭര്‍ത്താവ് ഭാര്യയെ പരിഹസിച്ചു. ഇതില്‍ മനം നൊന്ത Read More…