ആരാധകരെയെല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു തമിഴ് സൂപ്പര്‍താരം ജയം രവി താനും ഭാര്യ ആരതിയും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ജയം രവിയുടെ ഈ പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിയ്ക്കുകയാണ് ആരതി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ആരതി ഇക്കാര്യം വ്യക്തമാക്കിയിരിയ്ക്കുന്നത്. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രണ്ട് ദിവസം മുന്‍പ് ജയം രവി വിവാഹമോചന വാര്‍ത്ത പ്രഖ്യാപിച്ചത്. തന്റെ സമ്മതമോ അറിവോ കൂടാതെയാണ് ജയം രവി ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ആരതി പറയുന്നത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ചര്‍ച്ച Read More…
Tag: divorce
പരസ്യമായി വിവാഹമോചനം ചെയ്ത സ്മരണ നിലനിര്‍ത്തി; ദുബായ് രാജകുമാരി ‘ഡൈവോഴ്സ്’ പുറത്തിറക്കി
ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ഭര്‍ത്താവിനെ പരസ്യമായി വിവാഹമോചനം ചെയ്ത ദുബായ് രാജകുമാരി അതിന്റെ ഓര്‍മ്മയ്ക്കായി പ്രത്യേക പെര്‍ഫ്യൂമും പുറത്തിറക്കി. ‘ഡൈവോഴ്സ്’ എന്ന് തന്നെയാണ് തന്റെ പുതിയ പെര്‍ഫ്യൂമിന് രാജകുമാരി പേരും ഇട്ടിരിക്കുന്നത്. View this post on Instagram A post shared by @mahraxm1 ദുബായ് രാജകുമാരിയായ ‘ഷെയ്ഖ മഹ്‌റ മുഹമ്മദ് റാഷിദ് അല്‍ മക്തൂം’ ആയിരുന്നു മുന്‍ ഭര്‍ത്താവും ശൈഖ മഹ്‌റ വ്യവസായിയുമായ ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന Read More…
ഭര്‍ത്താവ് ‘തടിയന്‍’, ശാരീരിക ബന്ധത്തിന് ഓരോ തവണയും പണം ചോദിച്ച് ഭാര്യ; വിവാഹമോചനം നേടി ഭര്‍ത്താവ്
ശാരീരിക ബന്ധത്തിന് പണം ചോദിക്കുന്നുവെന്ന കാരണത്താല്‍ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടി ഭര്‍ത്താവ് . തായ് വാനിലാണ് ഈ വിചിത്രമായ വിവാഹമോചന കേസ്. ലൈംഗികത നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയും ചെയ്തു. ഭാര്യയുടെ രൂക്ഷമായ എതിര്‍പ്പ് മറികടന്നായിരുന്നു ഭര്‍ത്താവിന് ഡൈവോഴ്‌സ് അനുവദിച്ചത്. 2014ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. 2017 മുതല്‍ ഭാര്യ തനിക്ക് മാസത്തിലൊരിക്കല്‍ എന്ന കണക്കിന് സെക്സ് റേഷനാക്കിരുന്നുവെന്നും പിന്നീട് ഒരു കാരണവും പറയാതെ 2019ല്‍ സെക്സ് പൂര്‍ണമായും നിരസിക്കാന്‍ തുടങ്ങിയെന്നും Read More…
വിവാഹ മോചനം ആഘോഷിക്കപ്പെടേണ്ടതാണോ? നൃത്തം ചവിട്ടിയ യുവതിയുടെ പോസ്റ്റ് വൈറല്‍
വിവാഹമോചനവും പുനര്‍വിവാഹവുമൊക്കെ സാധാരണഗതിയില്‍ ഏഷ്യന്‍രാജ്യങ്ങളിലെ ജനതയെ സംബന്ധിച്ചിടത്തോളം എന്നും ആകുലപ്പെടുത്തുന്നതും നിഷിദ്ധവുമായി കരുതുന്ന കാര്യമാണ്. എന്നാല്‍ അമേരിക്കയില്‍ വിവാഹമോചനം ഒരു പാകിസ്താന്‍കാരി സ്വാതന്ത്ര്യദിനമായിട്ടാണ് ആഘോഷിച്ചത്. പാര്‍ട്ടി സംഘടിപ്പിച്ചും അതില്‍ നൃത്തം ചെയ്തുമാണ് യുവതി വിവാഹമോചനം ആഘോഷിച്ചത്. അമേരിക്കയില്‍ താമസിക്കുന്ന യുവതി പര്‍പ്പിള്‍ ലെഹംഗയില്‍ ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം സദസ്സിന്റെ ആര്‍പ്പുവിളിക്കും ബഹളത്തിനും ഇടയില്‍ ആഹ്ലാദത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയുമാണ്. ‘വിവാഹമോചനം മുബാറക്ക്’ എന്ന് എഴുതിയിരിക്കുന്ന ബലൂണുകളും മറ്റും പശ്ചാത്തലത്തില്‍ കാണാനാകും. ‘ഇതെല്ലാം നമ്മുടെ നാട്ടില്‍ തുടര്‍ന്നാല്‍ Read More…
കാര്യം നിസ്സാരം…; വിവാഹം കഴിഞ്ഞ് 3 മിനിറ്റിനുള്ളിൽ ദമ്പതികൾ വേർപിരിഞ്ഞു
കുവൈറ്റില്‍ ദമ്പതികൾ ഭാര്യാഭർത്താക്കന്മാരായി പ്രഖ്യാപിച്ച് മൂന്ന് മിനിറ്റിനുള്ളിൽ വിവാഹമോചനം നേടി. സംഭവം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ ദാമ്പത്യം എന്ന റെക്കോഡില്‍ ഇടംപിടിച്ചു. ഇൻഡിപെൻഡന്റ്സ് ഇൻഡിയുടെ റിപ്പോർട്ട് അനുസരിച്ച്, സംഭവം നടന്നത് 2019 ലാണ്, എന്നാൽ അടുത്തിടെ സംഭവം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി. വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയ ദമ്പതികൾ കോടതിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതോടെയാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. പുറത്തേയ്ക്ക് നടക്കുന്നതിനിടയില്‍ മണവാട്ടി ഇടറിവീണു. ഇതുകണ്ട് വരൻ അവളെ ‘വിഡ്ഢി’ എന്ന് വിളിച്ച് അപമാനിച്ചു. Read More…
‘ആ പെണ്‍കുട്ടിയുടെ കൂടെ ജീവിക്കാന്‍ കഴിയില്ല’ ; നടന്‍ ജയം രവിയും ഭാര്യയും വേര്‍പിരിയുന്നു?
അടുത്തിടെ തെന്നിന്ത്യന്‍ സിനിമലോകത്ത് നിരവധി താരദമ്പതികളുടെ വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നു. ഒടുവിലായി നടന്‍ ജയം രവി വിവാഹമോചിതനാകുന്നു എന്നാണ റിപ്പോര്‍ട്ടുകള്‍. ജയംരവിയുടെ ഭാര്യ ആരതി സമൂഹ മാധ്യമങ്ങളില്‍ നിന്ന് രവിയുമൊത്തുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തതിന് പിന്നാലെ അവര്‍ വിവാഹ മോചിതരാകുന്നു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഗായിക സുചിത്ര തന്റെ യൂട്യൂബ് ചാനലിലൂടെ കൂടതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരക്കുകയാണ്. ആ വിവാഹമോചനത്തില്‍ തന്റെ പിന്തുണ ജയം രവിക്കാണെന്നും ആരതിയെ പോലൊരു പെണ്‍കുട്ടിയുടെ കൂടെ ജീവിക്കാന്‍ കഴിയില്ലായെന്നും Read More…
‘പവനാണ് എന്നെ ഉപേക്ഷിച്ച് വേറെ കല്യാണം കഴിച്ചത്’: സൈബറിടത്തിലെ അധിക്ഷേപങ്ങള്‍ക്കെതിരെ രേണുക ദേശായി
നടനും ജനസേന നേതാവുമായ പവന്‍ കല്യാണ്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായതിനു പിന്നാലെ മുന്‍ഭാര്യ രേണുക ദേശായിക്കെതിരെ വന്‍ സൈബര്‍ അധികഷേപങ്ങളാണ് ഉയരുന്നത്. ഒരു വിഭാഗം രേണുകക്കെതിരെ രംഗത്തെത്തിയത് പവനുമായി വേര്‍പിരിഞ്ഞതുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഇപ്പോൾ സൈബര്‍ ആക്രമത്തിനെതിരെ രേണുക തന്നെ രംഗത്തെത്തിയിരിക്കുകയാണ്.താനല്ല പവന്‍ കല്ല്യാണാണ് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചതെന്നാണ് രേണുക പറഞ്ഞത്. പവന്‍ കല്യാണുമായി വേര്‍പിരിഞ്ഞതിന് രേണുകയെ വിമര്‍ശിച്ച ഇന്‍സ്റ്റഗ്രാമില്‍ വന്ന കമന്റിന് മറുപടിയായിട്ടായിരുന്നു രേണുകയുടെ പ്രതികരണം. ‘നിങ്ങള്‍ക്ക് കൂടുതല്‍ ക്ഷമ വേണമായിരുന്നു സഹോദരി, ദൈവത്തെ Read More…
അഞ്ചുരൂപയുടെ കുര്‍കുറെ വാങ്ങാന്‍ മറന്ന ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ
നിസാര കാര്യങ്ങളുടെ പേരില്‍ വഴക്കിടുന്ന ദമ്പതികള്‍ ഉണ്ട്. അത്തരത്തില്‍ ഒരു ദമ്പതികളുടെ വാര്‍ത്തയാണ് കൗതുകകരമാകുന്നത്. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനികളാണ് ഈ ഭാര്യാ-ഭര്‍ത്താക്കന്മാര്‍. അഞ്ചുരൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങാന്‍ മറന്നുപോയ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു ഭാര്യ. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ വിവാഹിതരായത്. ദിവസവും കുര്‍കുറെ കഴിക്കുന്നയാളാണ് ഭാര്യ. ഇതിന്റെ പേരില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്നും വഴക്കും ഉണ്ടാകാറുണ്ട്. ഒരു ദിവസം കുര്‍കുറെ വാങ്ങാന്‍ ഭര്‍ത്താവ് മറന്നുപോയതാണ് ഇപ്പോള്‍ വിവാഹമോചനത്തിലെത്തിച്ചത്. ഇതേച്ചൊല്ലി ഇരുവരും വാക്കുതര്‍ക്കത്തിലായി. തുടര്‍ന്ന് Read More…
ഭർതൃവീട്ടിലെ 8വർഷത്തെ പീഡനം, വിവാഹമോചിതയായ പുത്രിയെ ബാൻഡ് മേളത്തോടെ ആനയിച്ച് ആഘോഷമാക്കി കുടുംബം
കാലം ഏറെ മാറിയിരിക്കുന്നു, ഇപ്പോള്‍ എന്തിനും ഏതിനും ആഘോഷമാണ് ഒരു ട്രെന്റ്. വിവാഹം ഒരു ആഘോഷവേളയാണ് എന്നാല്‍ ഇവിടെ ഒരു കുടുംബം മകളുടെ വിവാഹമോചനവും വന്‍ ആഘോഷമാക്കിമാറ്റിയിരിക്കുകയാണ്.വിവാഹമോചനം നേടിയ ഉര്‍വിയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. വിവാഹത്തിന്റെ സമയത്ത് ഉര്‍വി ധരിച്ച ദുപ്പട്ട ഭര്‍ത്താവിന്റെ ഗെയ്റ്റിന് മുകളില്‍ തൂക്കിയിട്ടതിന് ശേഷമാണ് മകളെ കുടുംബം ആഘോഷമായി തിരികെ കൊണ്ടുവന്നത്. ബിഎസ്എൻഎല്ലിലെ ജീവനക്കാരനായിരുന്ന അനില്‍ കുമാറും കുടുംബവുമാണ് വിവാഹമോചിതയായ മകള്‍ ഉർവിയെ ആഘോഷപൂർവം സ്വന്തം വീട്ടിലേയ്ക്ക് Read More…









