ഉപ്പുതറ : യുവതിയെ വീടിനുള്ളില്‍ ചോരവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തി. മത്തായിപ്പാറ, എം.സി. കവല മലയക്കാവില്‍ സുബിന്റെ ഭാര്യ രജനി(38)യാണ് മരിച്ചത്. ഭര്‍ത്താവ് സുബിന്‍ (രതീഷ്- 43) ഒളിവിലാണ്. പോലീസ് തെരച്ചിലാരംഭിച്ചു. ഇന്നലെ വൈകിട്ടാണ് കട്ടിലില്‍ കമഴ്‌ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു. മത്തായിപ്പാറയില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സുബിനും ഭാര്യ രജനിയും തമ്മില്‍ കലഹം പതിവായിരുന്നു. ഇതുസംബന്ധിച്ച് പലതവണ പോലീസ് കേസുമുണ്ടായി. ഒരുമാസം മുമ്പാണ് ദമ്പതികള്‍ വീണ്ടും ഒരുമിച്ച് താമസമാരംഭിച്ചത്. ഇന്നലെ ഇളയമകന്‍ സ്‌കൂളില്‍നിന്ന് Read More…
Tag: crime news
‘മൂന്നാമാത്തെ കൊലപാതകം നടത്തും’; യുവാക്കളെ കുത്തിയശേഷം വീഡിയോ ചിത്രീകരിച്ച് ഭീഷണി
ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാനത്ത് യുവാക്കളെ കുത്തി പരുക്കേല്‍പ്പിച്ചശേഷം വീഡിയോ ചിത്രീകരിച്ച് ഭീഷണി മുഴക്കിയ പ്രതികള്‍ക്കായി അന്വേഷണം.ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടു യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമാത്തെ കൊലപാതകം നടത്തുമെന്നാണു നാലംഗ അക്രമിസംഘം ഭീഷണി മുഴക്കിയത്. ഡല്‍ഹിയിലെ ജഹാംഗിര്‍പുരി മേഖലയില്‍ ഞായറാഴ്‌ചയാണു സംഭവം നടന്നത്. ആക്രമണത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികളായ അന്‍ഷു(18), വിമല്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. പ്രതികള്‍ തങ്ങളുടെ അടുത്തേക്ക് വന്ന് സഹീല്‍ എന്നയാളെ അറിയാമോ എന്ന് ചോദിച്ചതായി പരുക്കേറ്റവര്‍ പോലീസിനോട് പറഞ്ഞു.അറിയില്ലെന്നു മറുപടി നല്‍കിയപ്പോള്‍, കെ Read More…
തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി: മുന്‍ മന്ത്രി ആന്റണി രാജു കുറ്റക്കാരൻ, വിധി വന്നത് 32 വർഷത്തിന് ശേഷം, നിയമസഭാംഗത്വവും പോകും
തിരുവനന്തപുരം: വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മുന്‍മന്ത്രി ആന്റണിരാജുവിന് തിരിച്ചടി. നിലവില്‍ എംഎല്‍എ ആയ ആന്റണിരാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1990ലെ കേസില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ രണ്ടാംപ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, വ്യാജ തെളിവുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. വഞ്ചനാക്കുറ്റം കോടതി അംഗീകരിച്ചില്ല. ലഹരി കേസിൽ പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ Read More…
‘പുലര്‍ച്ചെ 3.30 ന് അവള്‍ വിളിച്ചു; വിതുമ്പി കരയുന്നതു മാത്രമാണു കേട്ടത്’ ; ഫരീദാബാദില്‍ യുവതി നേരിട്ടതു ക്രൂരപീഡനം
ന്യൂഡല്‍ഹി: ഫരീദാബാദില്‍ ഓടുന്ന കാറില്‍ ബലാല്‍സംഗത്തിനിരയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഡോക്‌ടര്‍മാര്‍. യുവതിയോടു സംസാരിച്ച ഡോക്‌ടര്‍മാര്‍ അവരുടെ മൊഴിയെടുത്തു. അതിക്രമമുണ്ടായ ദിവസം വൈകിട്ടു തങ്ങള്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും യുവതിയുടെ സഹോദരി പറഞ്ഞു. പുലര്‍ച്ചെ 3.30 നു യുവതിയുടെ ഫോണില്‍നിന്നു വീണ്ടും വിളിയെത്തി.ഫോണെടുത്തെങ്കിലും മറുപുറത്തു മൗനം മാത്രമായിരുന്നെന്നു സഹോദരി പറഞ്ഞു. ഈ സമയത്തിനിടെയാണ് 25 വയസുകാരി ക്രൂരമായ പീഡനത്തിനിരയായത്. അമ്മയോടു പിണങ്ങി രാത്രി വീട്ടില്‍നിന്നും ഇറങ്ങിയ യുവതിയെയാണ് ലിഫ്‌റ്റ് വാഗ്ദാനം ചെയ്തു ഓടുന്ന വാഹനത്തില്‍ വച്ച് Read More…
കാപ്പിത്തോട്ടത്തിൽ വച്ച് തര്‍ക്കം, കാമുകിയെ കൊന്ന് കൊക്കയില്‍ തള്ളി; താലി ഭര്‍ത്താവിന് കൊറിയറില്‍ അയച്ച് കാമുകന്‍
ഇന്‍സ്റ്റഗ്രാം വഴി പ്രണയത്തിലായ യുവതിയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹം 300 അടി താഴ്ചയുള്ള കൊക്കയില്‍ തള്ളി. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. സേലം സ്വദേശി ജി. വെങ്കിടേഷ് (22) ആണ് കാമുകി സുമതി (25)യെ കൊലപ്പെടുത്തിയത്. വിവാഹിതയായ യുവതിയുടെ താലി ഇയാള്‍ കൊറിയര്‍വഴി ഭര്‍ത്താവിന് അയച്ചുകൊടുത്തു. രണ്ട് വര്‍ഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു സുമതി. ഇവരുടെ രണ്ട് കുട്ടികള്‍ ഭര്‍ത്താവായ ഷണ്‍മുഖനൊപ്പമാണുള്ളത്. സുമതിയുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് വെങ്കിടേഷ് അടുപ്പം സ്ഥാപിച്ചത്. ഏർക്കാടിന് സമീപമുള്ള ഒരു കാപ്പിത്തോട്ടത്തിൽ വച്ച് ഇരുവരും കാണാനെത്തിയപ്പോഴുണ്ടായ Read More…
പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ കത്തിമുനയില്‍ നിര്‍ത്തി; യുവാവിന്റെ പരാക്രമം- വീഡിയോ
തുണിക്കടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കത്തിമുനയില്‍ ബന്ദിയാക്കി യുവാവിന്‍റെ പരാക്രമം. യുപിയിലെ ബിജ്‌നോറില്‍ ഒരു വസ്ത്രവ്യാപാരകേന്ദ്രത്തിലാണ് ബുധനാഴ്ച സംഭവം. വസ്ത്രം വാങ്ങാനാണ് രണ്ട് പെണ്‍കുട്ടികള്‍ കടയിലെത്തിയത്. ഈ സമയത്ത് മുഖംമൂടി ധരിച്ചെത്തിയ യുവാവ് പെണ്‍കുട്ടികളിലൊരാളുടെ കഴുത്തില്‍ കത്തി വച്ച് കടയുടമയോട് ഒരു ലക്ഷം രൂപയും സ്കൂട്ടറും ആവശ്യപ്പെട്ടു. സമീപത്ത് പട്രോളിങ് നടത്തുകയായിരുന്ന നജിബാബാദ് സർക്കിൾ ഇന്‍സ്പെക്ടര്‍ നിതേഷ് പ്രതാപ് സിങ്ങും സ്റ്റേഷൻ ഹൗസ് ഓഫീസർ രാഹുൽ സിങ്ങും ഈ സമയം കടയിലെത്തി. പൊലീസ് സംഘം മല്‍പിടുത്തത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി Read More…
എ.ടി.എം. കാര്‍ഡെടുത്തത് ചോദ്യം ചെയ്‌തു; അപ്പുപ്പന്റെ തലയ്‌ക്ക് വെട്ടി ചെറുമകന്‍, പിതാവിന്റെ കൈ അടിച്ച് ഒടിച്ചു
ആലപ്പുഴ: എ.ടി.എം. കാര്‍ഡെടുത്തത് ചോദ്യം ചെയ്‌തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ അപ്പുപ്പന്റെ തലയ്‌ക്ക് വെട്ടി പരുക്കേല്‍പ്പിച്ച് ചെറുമകന്‍. ആക്രമണം തടയാനെത്തിയെ പ്രതിയുടെ പിതാവിനും തലയ്‌ക്കും ആക്രമണമേറ്റു. സംഭവത്തില്‍ കളര്‍കോട് താന്നിപ്പള്ളിവേലി സൂര്യദാസിനെ (അച്ചു-24) സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. കളര്‍കോട് വാര്‍ഡില് താന്നിപ്പള്ളിവേലി വീട്ടില് ഉണ്ണികൃ ഷ്‌ണന് (71), മകന്‍ വിമല്രാജ് (51), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 7. 45ന് കളര്‍കോട്ക്ഷേത്രത്തിന് സമീപത്തെ വീട്ടിലായിരുന്നു സംഭവം. എ.ടി.എം. കാര്‍ഡ് എടുത്തതിനെ ഉണ്ണികൃഷ്‌ണന് ചോദ്യം ചെയ്‌തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ Read More…
വീട്ടിൽനിന്ന് വഴക്കിട്ടിറങ്ങിയ 25കാരിയെ ഓടുന്ന വാനിൽ പീഡിപ്പിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു; 3 മണിക്കൂർ ക്രൂരത; മുഖത്ത് ആഴത്തില്‍ മുറിവുകള്‍
വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങി രാത്രി വഴിയിൽ ഒറ്റപ്പെട്ടുപോയ യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്തു ഓടുന്ന വാനില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ. തിങ്കളാഴ്ച രാത്രിയാണ് ഫരീദാബാദിൽ 25കാരി ക്രൂരമായ പീഡനത്തിന് ഇരയായത്. മൂന്നുമണിക്കൂറോളം വാഹനത്തിൽ പീഡനത്തിനു ഇരയായ യുവതിയെ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തു വലിച്ചെറിയുകയായിരുന്നു. വീഴ്ചയിൽ യുവതിയുടെ മുഖത്തിന് ആഴത്തിൽ മുറിവേറ്റു. മുഖത്ത് 12 തുന്നലുകൾ ഇടേണ്ടിവന്നുവെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് യുവതി ഫരീദാബാദിലെ വീട് വിട്ടിറങ്ങിയത്. അമ്മയുമായി വഴക്കിട്ട ശേഷം സുഹൃത്തിനെ Read More…
നാലുവയസുകാരന്റെ കൊലപാതകം; അമ്മയുടെ ആണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചു, കൊന്നത് ടൗവല്‍വച്ച് കഴുത്ത് മുറുക്കി, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അമ്മയെ അനുവദിച്ചില്ല
തിരുവനന്തപുരം: കഴക്കൂട്ടത്തെ നാലുവയസുകാരന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുളള കുട്ടിയുടെ അമ്മയുടെ ആണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര സ്വദേശിയായ തന്‍ബീര്‍ ആലമാണ് കുറ്റം സമ്മതിച്ചത്. അമ്മയോടുളള വൈരാഗ്യം മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. മുറിയിലുണ്ടായിരുന്ന ടൗവല്‍ ഉപയോഗിച്ച് കുട്ടിയുടെ കഴുത്ത് മുറുക്കിയാണ് കൊല നടത്തിയത്. കഴുത്തിലെ എല്ല് പൊട്ടിയാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനായി മാതാവ് മുന്നി ബീഗം ഓട്ടോ വിളിച്ച് ഇറങ്ങിയെങ്കിലും തൻബിർ ആലം ആശുപത്രിയിൽ കൊണ്ട് പോകാൻ തയ്യാറായില്ല. Read More…









