ഒക്‌ലഹോമ: യു.എസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തെറ്റായ ജയിൽവാസം അനുഭവിച്ച ഒക്‌ലഹോമക്കാരൻ ഇപ്പോൾ താൻ ചെയ്യാത്ത കൊലപാതകത്തിൽ നിരപരാധിയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ശിക്ഷിക്കപ്പെട്ടതിന് ശേഷം സിമ്മൺസ് 48 വർഷവും ഒരു മാസവും 18 ദിവസവും ജയിലിൽ കിടന്നു . ഒക്‌ലഹോമ കൗണ്ടി ജില്ലാ കോടതി ജഡ്ജി ആമി പാലുംബോ, 71 കാരനായ ഗ്ലിൻ സിമ്മൺസിന് അനുകൂലമായി വിധിച്ചു, ചൊവ്വാഴ്ച “യഥാർത്ഥ നിരപരാധിത്വം” എന്ന പ്രഖ്യാപനത്തോടെ തന്റെ കൊലപാതക കുറ്റം തള്ളിക്കളഞ്ഞത് അപ്‌ഡേറ്റ് ചെയ്തു.” ഈ കേസിൽ മിസ്റ്റർ Read More…
Tag: crime news
പതിനാലുകാരിയെ പീഡിപ്പിച്ചു: യുവാവിന് 77 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും
പത്തനംതിട്ട: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇളകൊള്ളൂര്‍ കളര്‍ നില്‍ക്കുന്നതില്‍ സുനിലിനെ (27) പോക്‌സോ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ 77 വര്‍ഷം കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. പിഴ ഒടുക്കാതിരുന്നാല്‍ ഒന്നര വര്‍ഷം അധിക കഠിന തടവും അനുഭവിക്കണം. 2019 ലാണ് എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്. വനിതാ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് കേസിന്റെ അന്വേഷണ ചുമതല ഇന്‍സ്‌പെക്ടര്‍ എ.ആര്‍. ലീലാമ്മയ്ക്ക് ആയിരുന്നു. Read More…
നിശ്ചയിച്ച വിവാഹത്തിന് വിസമ്മതിച്ച 18കാരി മകളെ കഴുത്തറുത്ത് കൊന്നു; പാക് ദമ്പതികള്‍ക്ക് ഇറ്റലിയില്‍ ജീവപര്യന്തം
മകളെ ക്രൂരമായി കൊലപ്പെടുത്തിയ പാകിസ്താന്‍കാരായ മാതാപിതാക്കള്‍ക്ക് ഇറ്റലിയില്‍ ജീവപര്യന്തം ശിക്ഷ. നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാതിരുന്നതിന് 18 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണ് കേസ്. ഇറ്റലിയിലെ ബൊളോണയില്‍ വെച്ച് 2021 മെയ് മാസം കാണാതായ സമന്‍ അബ്ബാസാണ് കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഒരു ബന്ധുവുമായി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം പെണ്‍കുട്ടി തള്ളുകയായിരുന്നു. തുടര്‍ന്ന് അവളുടെ മാതാപിതാക്കള്‍ തന്നെ അവളെ കൊല്ലാന്‍ ഉത്തരവിട്ടതാണെന്നും അമ്മാവന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും കോടതി കണ്ടെത്തി. മാതാപിതാക്കളായ ഷബ്ബാര്‍ അബ്ബാസ്, നാസിയ ഷഹീന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവും Read More…
തെരുവ്‌നായയെ കെട്ടിയിട്ട് തല്ലിക്കൊല്ലുന്ന ഞെട്ടിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമത്തില്‍ ; ശക്തമായ പ്രതിഷേധം
ഉത്തര്‍പ്രദേശ് ജാന്‍സിയില്‍ ഒരാള്‍ തെരുവ്‌നായയെ പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മൃഗ സ്‌നേഹികളുടെ കടുത്ത പ്രതിഷേധം അരങ്ങേറുന്നുണ്ട്. മര്‍ദ്ദനത്തിന്റെ ആരോ ക്യാമറയില്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന വീഡിയോദൃശ്യങ്ങള്‍ വൈറലാണ്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നായയുടെ അവസാനശ്വാസം വരെ ഇയാള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് കാണാനാകും. നിര്‍ദ്ദയമായി ഒരാള്‍ നായയെ തല്ലിക്കൊല്ലുന്നതാണ് വീഡിയോയിലുള്ളത്. കെട്ടിയിട്ടിരിക്കുന്നതിനാല്‍ നായയ്ക്ക് അനങ്ങാന്‍ പോലും കഴിയാത്ത നിലയലാണ്. തലയിലും ദേഹത്തുമെല്ലാം വലിയൊരു തടിക്കഷ്ണം കൊണ്ടാണ് അടിക്കുന്നത്. നായയുടെ ചലനം നിലച്ച ശേഷമാണ് അടി Read More…
70 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ സ്‌കൂള്‍ ; സ്‌കൂളിനെ ഞെട്ടിച്ച് അദ്ധ്യാപകരുടെ അശ്‌ളീല വീഡിയോ
സ്‌കൂളിലെ അദ്ധ്യാപകരുടെ അശ്‌ളീല വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അമ്പരപ്പില്‍. മഹാരാഷ്ട്രയിലെ ബീഡിലെ ഒരു സ്വകാര്യ സ്‌കൂളുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ മാതാപിതാക്കളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് സ്‌കൂളിനെതിരേ ഉയരുന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. രണ്ട് അദ്ധ്യാപകരും ഇതേ സ്‌കൂളില്‍ പഠിപ്പിക്കുന്നവരാണ്. എക്‌സാമിനേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും സ്‌കൂള്‍ ക്യാംപസിന്റെ പലയിടങ്ങളിലുമായി ഇവര്‍ ഏര്‍പ്പെട്ട കാര്യങ്ങളുടെ ഷോട്ടുകളാണ് വീഡിയോയായി പുറത്തു വന്നിരിക്കുന്നത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി സ്‌കൂള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. Read More…
നിധി കണ്ടെത്തിത്തരാം എന്നു പറയും, മയക്കി ആസിഡ് വായില്‍ ഒഴിച്ചു കൊടുത്ത് കൊല്ലും; പൂജാരി കൊലപ്പെടുത്തിയത് 11 പേരെ
തെലുങ്കാനയിലും ആന്ധ്രയിലും കര്‍ണാടകയിലുമായി 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍കില്ലര്‍ എന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി. 47 വയസ്സുള്ള രാമാട്ടി സത്യനാരായണ എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഹൈദരാബാദില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള നാഗര്‍ കുര്‍ണൂല്‍ സ്വദേശിയാണ് ഇയാള്‍. ഒളിച്ചിരിക്കുന്ന നിധി കണ്ടെത്തിത്തരാം എന്നു പറഞ്ഞാണ് ഇയാള്‍ ഇരകളെ കൊലപാതകത്തിലേക്ക് എത്തിച്ചിരുന്നതെന്നും പോലീസ് പറയുന്നു. തനിക്ക് പൂജ നടത്തി നിധി കണ്ടുപിടിക്കാന്‍ കഴിവുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഇരകളെ വീഴ്ത്തിയിരുന്നത്. പണമോ ഭൂമിയോ ഒക്കെയാണ് നിധി കണ്ടെത്താനുളള പൂജയ്ക്കായി ഇയാള്‍ ഈടാക്കിയിരുന്നത്. Read More…
1000 രൂപയ്ക്ക് വരെ കൊലപാതകം; 38 വര്‍ഷത്തിനിടയില്‍ സീരിയല്‍ കില്ലര്‍ കൊന്നത് ഏഴു പേരെ
ഹൈദരാബാദ്: 38 വര്‍ഷങ്ങള്‍ക്കിടയില്‍ ഏഴിലധികം പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഏഴാമത്തെ ഇരയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ പിടികൂടപ്പെട്ടത്. 1985 മുതല്‍ കൊലപാതകങ്ങള്‍ നടത്തിവന്ന കിഷ്ടയ്യ എന്നയാളാണ് അറസ്റ്റിലായത്. കൊള്ളയടിക്കാന്‍ വേണ്ടി കൊലപാതകം നടത്തിയിരുന്ന ഇയാള്‍ ഇരയാക്കിയിരുന്നത് സ്ത്രീകളെയായിരുന്നു.1000 രൂപയ്ക്ക് വരെ ഇയാള്‍ കൊലപാതകം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. ഒരു കൊലപാതകക്കേസില്‍ രണ്ടു വര്‍ഷം ജയിലില്‍ കിടന്ന കിഷ്ടയ്യയെ തെളിവില്ലെന്ന് പറഞ്ഞ് കഴിഞ്ഞ സെപ്തംബറില്‍ വെറുതേ വിട്ടിരുന്നു. നവംബര്‍ 29 ന് Read More…
കുഞ്ഞ് നിര്‍ത്താതെ കരഞ്ഞ് ശല്യം ചെയ്തു; മുത്തച്ഛന്‍ അരിവാളിന് വെട്ടിക്കൊന്നു, തടയാന്‍ വന്ന മരുമകളെയും
സീതാപ്പൂര്‍: തുടര്‍ച്ചയായി കരഞ്ഞ് ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് രണ്ടു വയസ്സുള്ള കൊച്ചുമകനെയും മകന്റെ ഭാര്യയെയും 55 കാരന്‍ അരിവാളിന് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുടിയാകാലന്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ കമല്‍കാന്ത് എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ഇയാളെ പിന്നീട് കൊലപാതകക്കുറ്റത്തിന് പോലീസ് അറസ്റ്റ്‌ചെയ്തു. കുട്ടി നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ശല്യം സഹിക്കാന്‍ കഴിയാതെയാണ് കൊലപാതകം ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. രണ്ടുവയസ്സുള്ള കുട്ടി കരച്ചില്‍ നിര്‍ത്താതെ വന്നതോടെ വീട്ടിലെ അരിവാള്‍ എടുത്ത് തന്റെ മകന്റെ മകനായ Read More…
എപ്പോള്‍ കണ്ടാലും കളിയാക്കല്‍, 16 കാരന് ഇഷ്ടപ്പെട്ടില്ല; എട്ടു വയസ്സുകാരിയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
മുംബൈ: കളിയാക്കിയതിന് അയല്‍ക്കാരിയായ എട്ടു വയസ്സുകാരിയെ 16 കാരന്‍ കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുട്ടിയേയും മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചതിന് പിതാവിനെയും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പെല്‍ഹര്‍ ജില്ലയില്‍ ഡിസംബര്‍ 1 നായിരുന്നു സംഭവം. പ്രതിക്ക് 16 വയസ്സ് പ്രായമുണ്ടെന്ന് വസായ് താലൂക്കിലെ പെല്‍ഹാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഐസ്‌ക്രീം വാങ്ങാന്‍ വീട്ടില്‍ നിന്നും പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ പോയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. Read More…









