Crime

കിടപ്പിലായ മാതാവിനെ വിട്ടുപോകാനാവില്ല; തീ പിടിച്ച കെട്ടിടത്തില്‍ മാതാവിനൊപ്പം മകനും വെന്തു മരിച്ചു

മുംബൈ: കിടപ്പിലായ മാതാവിനെ വിട്ടുപോകാന്‍ ഇഷ്ടപ്പെടാതെ കൂട്ടിരുന്ന മകനും 80 വയസ്സുള്ള അമ്മയും തീപിടുത്തത്തില്‍ വെന്തു മരിച്ചു. ഗിര്‍ഗാവിലെ ജെതാഭായ് ഗോവിന്ദ്ജി ബില്‍ഡിംഗില്‍ ശനിയാഴ്ച രാത്രി 9 മണിയോടെ ഉണ്ടായ തീപിടുത്തത്തില്‍ ഗൈവാഡിയിലെ ഒരു കടയിലെ രസതന്ത്രജ്ഞനായ ധീരന്‍ നളിങ്കാന്ത് ഷാ എന്ന 60 കാരനും അയാളുടെ 80 വയസ്സുള്ള കിടപ്പിലായ അമ്മയുമാണ് മരിച്ചത്. മൂന്നാം നിലയിലെ വീട്ടില്‍ താമസിച്ചിരുന്ന ധീരന്‍ തീപിടുത്തമുണ്ടായപ്പോള്‍ മാതാവ് നളിനിയെ ഉപേക്ഷിക്കാന്‍ കൂട്ടാക്കിയില്ല. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ താഴത്തെ നിലയിലെ ഇലക്ട്രിക് Read More…

Crime

പ്രണയിനിയെ വിവാഹമാലോചിച്ചപ്പോള്‍ നിരസിച്ചു ; 23 കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി കാമുകനും സംഘവും- വീഡിയോ

പട്ടാപ്പകല്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം കേരളത്തില്‍ ഉണ്ടാക്കിയ വിവാദം ഇതുവരെ അടങ്ങിയിട്ടില്ല. സമാനസംഭവം കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയിലും. പട്ടാപ്പകല്‍ സ്‌കൂള്‍ അദ്ധ്യാപികയായ 23 കാരിയെ തട്ടിക്കൊണ്ടുപോയി. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ബന്ധുക്കളില്‍ ഒരാളാണ് തട്ടിക്കൊണ്ടു പോകല്‍ സംഭവത്തിന് പിന്നിലെന്നാണ് വിവരം. രാവിലെ എട്ട് മണിയോടെ ബിട്ടഗൗഡനഹള്ളി ഗ്രാമത്തില്‍ നിന്ന് സ്‌കൂളിലേക്ക് പോകുകയായിരുന്ന യുവതിയെ ബന്ധുവായ രാമുവും രണ്ട് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇര സഹായത്തിനായി നിലവിളിക്കുന്നതും ആളുകള്‍ അവളെ സാവധാനം നീങ്ങുന്ന Read More…

Crime

ജന്മദിനം ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോയില്ല; ഭര്‍ത്താവിനെ ഭാര്യ മുഖത്തടിച്ചു കൊലപ്പെടുത്തി

പൂനെ: ജന്മദിനം ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോകാത്തതില്‍ മനംനൊന്ത് മഹാരാഷ്ട്രയിലെ പൂനെയില്‍ 38 കാരനെ ഭാര്യ തല്ലിക്കൊന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വാന്‍വാഡി പ്രദേശത്ത് നടന്ന സംഭവത്തില്‍ റിയല് എസ്റ്റേറ്റ് ഡവലപ്പര്‍ നിഖില്‍ ഖന്നയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ 36 കാരിയായ ഭാര്യ രേണുകയുടെ ജന്മദിനം സെപ്റ്റംബര്‍ 18 ന് ആയിരുന്നു. ദുബായില്‍ ഇത് ആഘോഷിക്കാന്‍ അവര്‍ ആഗ്രഹിച്ചു, പക്ഷേ ഭര്‍ത്താവ് അവളുടെ ആവശ്യം നിറവേറ്റിയില്ല. നവംബര്‍ 5 ന് ദമ്പതികളുടെ വിവാഹ വാര്‍ഷികവും ആയിരുന്നു. രണ്ട് ആഘോഷങ്ങളിലേക്കും Read More…

Crime

കുടുംബവഴക്ക്: ഭര്‍ത്താവിനെ കുത്തി, മൂന്നു മക്കളേയും കാറില്‍ കയറ്റി കൊണ്ടുപോയി തടാകത്തില്‍ ചാടിച്ചു…!

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കുത്തിയ ശേഷം തന്റെ മൂന്ന് മക്കളെയും കാറില്‍ കയറ്റി അതിവേഗം ഓടിച്ച് യുവതി തടാകത്തില്‍ ചാടിച്ചു. അമേരിക്കയിലെ ടെക്‌സാസില്‍ നടന്ന സംഭവത്തില്‍ ഗാര്‍ഹിക പീഡനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്. വെള്ളിയാഴ്ച പ്രാദേശികസമയം രാവിലെ ഏകദേശം 7:48 ന് ഒരു വീട്ടില്‍ കത്തിക്കുത്ത് നടന്നതായി ഒരു അടിയന്തര കോള്‍ ലഭിച്ചതായി കരോള്‍ട്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. കുത്തേറ്റ സംഭവത്തിന് പിന്നാലെ സമീപത്തെ തടാകത്തില്‍ ഒരു വാഹനം മുങ്ങിയതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നു. കുത്തിയ അതേ Read More…

Crime

അച്ഛനില്‍ നിന്നും 14,000 ഡോളര്‍ തട്ടിയെടുക്കണം; മാതാവ് തന്നെ കൂട്ടാളികള്‍ക്കൊപ്പം മോചനദ്രവ്യത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയി…!

അച്ഛനില്‍ നിന്നും മോചനദ്രവ്യം തട്ടാന്‍ കൂട്ടാളികള്‍ക്കൊപ്പം ചേര്‍ന്ന് അമ്മ തന്നെ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. കൊളംബിയയിലെ ബാരന്‍ക്വില്ലയില്‍ നടന്ന സംഭവത്തില്‍ മാതാവിനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. തെക്ക് കാരിബെ വെര്‍ഡെയില്‍ ഒരു ബാലനെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത കാട്ടുതീ പോലെ പടരാന്‍ തുടങ്ങിയത് നവംബര്‍ 12 ഞായറാഴ്ച വൈകുന്നേരം ആയിരുന്നു. അമ്മയുമായി തെരുവിലൂടെ നടക്കുകയായിരുന്ന രണ്ട് വയസ്സുകാരനെ മോട്ടോര്‍ ബൈക്കിലെത്തിയ ഹെല്‍മറ്റ് ധരിച്ച രണ്ടുപേര്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണ് അമ്മ പോലീസിന് നല്‍കിയ മൊഴി. സംഭവസ്ഥലത്തെത്തിയ പൊലീസ് എന്താണ് Read More…

Uncategorized

കടം വീട്ടാന്‍ വ്യാജകൊള്ളയും വ്യാജ കൂട്ടബലാത്സംഗക്കേസും; കള്ളം പൊളിച്ച പോലീസ്, യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

കടം വീട്ടാന്‍ വ്യാജകൊള്ളയും വ്യാജകൂട്ടബലാത്സംഗക്കേസും ഉണ്ടാക്കിയ യുവതിയെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശുമായി ബന്ധപ്പെട്ട കേസില്‍ 32 കാരനായ പുഷ്‌പേന്ദ്ര ചൗധരിയെയും ഭാര്യയേയുമാണ് പോലീസ് പിടികൂടിയത്. അഞ്ചോ ആറോ പുരുഷന്മാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുകയും വീട്ടില്‍ കയറി 10 ലക്ഷം രൂപ വിലമതിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തുവെന്ന കേസാണ് പോലീസ് പൊളിച്ചത്. പുഷ്‌പേന്ദ്ര ചൗധരി എന്ന 32 കാരനായ പ്രതിയെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ആറ് പേര്‍ Read More…

Crime

കൈയില്‍നിന്ന് ലഘുഭക്ഷണം വാങ്ങിക്കഴിച്ചു; പിന്നാലെ മരുമകളെ 75 വയസ്സുള്ള ഭര്‍തൃപിതാവ് കുത്തിക്കൊലപ്പെടുത്തി

കൊല്‍ക്കത്ത: കുടുംബ വഴക്കിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ 40 കാരിയായ സ്ത്രീയെ 75 വയസ്സുള്ള അമ്മായിയപ്പന്‍ കുത്തിക്കൊലപ്പെടുത്തി. 75 കാരനായ ഗോപാല്‍ ബിശ്വാസാണ് പ്രതി. മുക്തി ബിശ്വാസ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മുക്തിയുമായി നല്ല ബന്ധത്തില്‍ അല്ലായിരുന്ന ഗോപാല്‍ ഏതാനും ദിവസം മുമ്പ് വാങ്ങിയ മൂര്‍ച്ചയുള്ള വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് ഗോപാലിന് മുക്തയോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നു. ഭര്‍ത്താവ് ദേബു ബിശ്വാസ് ദീപാവലി ആഘോഷിക്കാന്‍ മകനുവേണ്ടി മെഴുകുതിരി വാങ്ങാന്‍ Read More…

Crime

അവിഹിതത്തിന് എതിര് നിന്നു ; ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ വെട്ടിയരിഞ്ഞ് നദികളില്‍ തള്ളി

ചെന്നൈ: കാമുകനുമൊത്തുള്ള അവിഹിതത്തെ എതിര്‍ത്ത 30 കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ 26 കാരിയും കാമുകനും കൂട്ടാളികളും അറസ്റ്റിലായി. തമിഴ്നാട്ടിലെ ട്രിച്ചിയില്‍ നടന്ന സംഭവത്തില്‍ വിനോദിനി എന്ന 26 കാരിയെയും കാമുകന്‍ ഭാരതി എന്ന 23 കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളുടെ മറ്റ് മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. 30 വയസ്സുള്ള പൂക്കച്ചവടക്കാരനായ പ്രഭുവിനെയാണ് ഇവര്‍ ഗൂഡാലോചന നടത്തി കൊലപ്പെടുത്തിയത്. വിവാഹേതര ബന്ധത്തെ കുറിച്ച് വിനോദിനിയോട് നേരിട്ട് ചോദിച്ചതാണ് കൊലപാതകത്തിന് കാരണമായി മാറിയത്. പ്രഭുവിന് വിനോദിനിയില്‍ ഒരു Read More…

Crime

നാലുനില അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന യുവതി ജനലിലൂടെ താഴെവീണു മരിച്ചു

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയില്‍ നാലുനില അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന യുവതി ജനലിലൂടെ താഴെവീണു മരിച്ചു. ആഗ്രയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഹിന താജ്ഗഞ്ച് എന്ന യുവതിയാണ് മരണമടഞ്ഞത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം താമസിച്ചിരുന്ന നാലാം നിലയിലാണ് അപ്പാര്‍ട്ട്‌മെന്റ്. യുവതിയുടെ മുറിയില്‍ നിന്ന് ഉറക്ക ഗുളികകളും കുറച്ച് ഒഴിഞ്ഞ കുപ്പി ബിയറും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മഥുര സ്വദേശിനി ഹോട്ടലില്‍ ജോലി ലഭിച്ചതിന് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് ആഗ്രയിലേക്ക് താമസം മാറിയത്. ഭര്‍ത്താവുമായി അകന്നുകഴിയുന്ന ഇവര്‍ വിഷാദരോഗത്തിന് അടിമായിരുന്നു. ഹരിയാനയിലെ Read More…