കാട്ടാക്കട: തലസ്ഥാനത്തെ പ്രസിദ്ധമായ സർക്കാർ സ്കൂളിലെ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുവന്ന് മദ്യം കൊടുത്ത് മർദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിന തടവും പിഴയും വിധിച്ചത്. 13 വർഷം കഠിനതടവും 10,000രൂപ പിഴയും ഒടുക്കണം.പിഴത്തുക ഒടുക്കി ഇല്ലെങ്കിൽ പത്തുമാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി എസ്. രമേശ് കുമാര്‍ ഉത്തരവിട്ട വിധിയില്‍ പറയുന്നു. 2016 ഒക്ടോബറിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ഷോർട്ട് ഫിലിം നിർമ്മിക്കാൻ രൂപ നൽകാം എന്ന് പറഞ്ഞ് Read More…
Tag: crime news
രതിചിത്ര നടി ജെസ്സി ജെയ്‌നും കാമുകനും ഓക്‌ലഹോമയിലെ വീട്ടിൽ മരിച്ച നിലയിൽ
മൂർ, (ഒക്‌ലഹോമ): രതിചിത്ര നടി ജെസ്സി ജെയ്നെയും (43) കാമുകൻ ബ്രെറ്റ് ഹസെൻമുള്ളറെയും ഓക്‌ലഹോമയിലെ മൂറിലുള്ള വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. എക്കാലത്തെയും ഏറ്റവും ചെലവേറിയ അഡൾട്ട് സിനിമയായി പരിഗണിക്കപ്പെടുന്ന ‘പൈറേറ്റ്സ്’ എന്ന അഡൾട്ട് മൂവി ഫ്രാഞ്ചൈസിയിൽ ജെയ്ൻ അഭിനയിച്ചിരുന്നു. 2004 ലെ ‘സ്റ്റാർസ്‌കി & ഹച്ച്’ റീമേക്കിൽ പ്രത്യക്ഷപ്പെട്ട എച്ച്‌ബിഒ സീരീസായ ‘എൻറേജ്’ എപ്പിസോഡിലും ജെയ്ൻ അതിഥി താരമായിരുന്നു, കൂടാതെ ‘ബേവാച്ച്: ഹവായിയൻ വെഡ്ഡിംഗിലും’ അതിഥി താരമായിരുന്നു. അതേസമയം, മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് മെഡിക്കൽ എക്സാമിനർമാർ.
‘മനുഷ്യരാശി ഒരു പടികൂടി പിന്നോട്ട് പോയി; നൈട്രജൻ ഉപയോഗിച്ച് ആദ്യ വധശിക്ഷയ്ക്ക് വിധേയനായ സ്മിത്തിന്റെ അവസാന വാക്കുകള്‍
അലബാമ: നൈട്രജൻ വാതകം ഉപയോഗിച്ച് അമേരിക്കയിലെ ആദ്യവധശിക്ഷ വ്യാഴാഴ്ച അലബാമയിൽ നടപ്പാക്കി.നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നത് തടയാൻ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണിത്. തടവുകാരെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ അനുമതി നൽകിയ ഒക്ലഹോമ, മിസിസിപ്പി എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് അലബാമ. അമേരിക്കയുടെ ഈ നടപടിയെ അപലപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. 58 കാരനായ കെന്നത്ത് സ്മിത്തിനെ സെൻട്രൽ സമയം രാത്രി 8:25നാണ് വധശിക്ഷ നടപ്പക്കായത്, യുഎസ് സുപ്രീം കോടതി ഉൾപ്പെടെ Read More…
പോലീസിന് തിരിച്ചടി; വിനായകന്റെ ആത്മഹത്യ, തുടരന്വേഷണത്തിന് കോടതി ഉത്തരവ്
തൃശൂര്‍: വിനായകന്‍ ആത്മഹത്യ ചെയ്ത കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കേസില്‍ പോലീസിന് കോടതിയില്‍ തിരിച്ചടി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരേ വിനായകന്റെ കുടുംബം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. പാവറട്ടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായിരുന്ന സാജന്റെയും ശ്രീജിത്തിന്റെയും ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണ് ദലിത് കുടുംബാംഗമായ വിനായകന്‍ ആത്മഹത്യ ചെയ്തത്. വിനായകന്റെ കറുപ്പ് നിറവും നീട്ടിവളര്‍ത്തിയ മുടിയുമാണ് ക്രൂരവും മനുഷ്യത്വരഹിതവുമായി പെരുമാറാന്‍ പോലീസുകാരെ പ്രേരിപ്പിച്ചതെന്നാണ് ആരോപണം. 2017 ജൂലൈ 18നാണ് വിനായകന്‍ ആത്മഹത്യ ചെയ്തത്. വഴിയരികില്‍ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചുനിന്ന Read More…
പന്ത്രണ്ട് വയസുകാരിക്ക് പീഡനം: 27കാരന് 31 വര്‍ഷം തടവ്
തുറവൂര്‍: പന്ത്രണ്ട് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 13 വര്‍ഷം തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തുറവുര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ആഞ്ഞിലിക്കാപ്പള്ളി കോളനിയില്‍ സതീശന്‍ മകന്‍ സാരംഗി (27) നെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 2021 ജനുവരിയില്‍ കുത്തിയതോട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. വീടിന് അരുകില്‍ നിന്ന പെണ്‍കുട്ടിയെ പിടിച്ച് വലിച്ച് സമീപത്തുള്ള മറ്റൊരു വീടിനുള്ളില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്. 12 വയസ്സില്‍ Read More…
ഭാര്യയെ വെട്ടിക്കൊന്നു, മക്കളേയും വെട്ടിയശേഷം ട്രെയിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തു
ചാലക്കുടി: കൊരട്ടിയില്‍ ഭര്‍ത്താവ് ഭാര്യയേയും മക്കളേയും വെട്ടിയശേഷം ട്രെയിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തു. വെട്ടേറ്റ ഭാര്യ സംഭവസ്ഥലത്ത് വച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികള്‍ സ്വകാര്യ ആശുപത്രി ചികിത്സയിലാണ്. കൊരട്ടി ഖന്നാനഗര്‍ കൊഴുപ്പിള്ളി വീട്ടില്‍ ബിനു(38)ആണ് വീടിനകത്ത് ഉറങ്ങുകയായിരുന്ന ഭാര്യ ഷീജ(39), മക്കളായ അഭിനവ്(10), അനഗ്രഹ(4)എന്നിവരെ വെട്ടിയത്. ഷീജ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. കൃത്യത്തിന് ശേഷം ട്രെയിന് തലവച്ച് ബിനു മരിച്ചു. കൊരട്ടി കമ്മ്യൂണിറ്റി ഹാളിന് സമീപം റെയില്‍വേ ട്രാക്കില്‍ ബിനുവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. പുലര്‍ച്ചെ Read More…
‘ശ്വാസം മുട്ടി കുഞ്ഞിന്റെ നെഞ്ചും മുഖവും വീര്‍ത്തിരുന്നു’; നടുക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ബംഗളൂരു: ഗോവയില്‍വച്ച് ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ് സി.ഇ.ഒ സുചന സേഥ് നാലുവയസുകാരന്‍ മകനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്മോര്‍ട്ടം റിപ്പോര്‍ട്ട്. അവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ തലയണയോ പുതപ്പോ ഉപയോഗിച്ചാകാം കൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസംമുട്ടിയതിനെ തുടര്‍ന്ന് കുഞ്ഞിന്റെ നെഞ്ചും മുഖവും വീര്‍ത്താണിരുന്നതെന്നും കുട്ടിയുടെ മൂക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്കായി കുഞ്ഞിന്റെ ശരീരം ബംഗളൂരുവിലേക്ക് കൊണ്ടപോയി. 2010 ലാണ് മലയാളിയായ വെങ്കട്ട് രാമനെ സുചന വിവാഹം കഴിച്ചത്. 2019 ല്‍ ഇവര്‍ക്ക് കുഞ്ഞ് ജനിച്ചു. Read More…
ഒന്നര വയസുകാരെനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; മാതാവും ആണ്‍സുഹൃത്തും പിടിയില്‍
ആലപ്പുഴയില്‍ ഒന്നരവയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവും ആണ്‍സുഹൃത്തും പിടിയില്‍. ആലപ്പുഴ കുത്തിയതോട് ബിജുവിന്റെ ഭാര്യ ദീപ(വൃന്ദാംബാള്‍-36), കാമുകനായ കണിച്ചുകുളങ്ങര കൃഷ്ണകുമാര്‍ (33) എന്നിവരെയാണ് അര്‍ത്തുങ്കല്‍ പോലീസ് പിടികൂടിയത്. തുടര്‍ന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അപകടകരമായ രീതിയില്‍ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലേതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകളുമാണ് ഇവരുടെ മേല്‍ ചുമത്തിയിട്ടുള്ളത്. കൃഷ്ണകുമാര്‍ മുമ്പും കേസുകളില്‍ പ്രതിയായിട്ടുണ്ട്. പരസ്പരം സ്‌നേഹത്തിലായിരുന്ന പ്രതികള്‍ Read More…
ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം, ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകള്‍, കൈയുടെ അസ്ഥിക്ക് പൊട്ടല്‍
തുറവൂര്‍ : ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനം. കുത്തിയതോട് ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനാണ് മാതാവ് ദീപയുടെ ആണ്‍സുഹൃത്ത് കൃഷ്ണകുമാറിന്റെ മര്‍ദ്ദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും പോലീസ് പറഞ്ഞു കൃഷ്ണജിത്തിനെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി കൃഷ്ണകുമാറിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ഭര്‍ത്താവ് ബിജുവുമായി പിണങ്ങി ദീപയും കുട്ടിയും ആലപ്പുഴയിലാണ് രണ്ടുമാസമായി താമസം. കുട്ടിയെ മര്‍ദ്ദിച്ച ശേഷം കൃഷ്ണകുമാര്‍ ദീപയുടെ ഭര്‍ത്താവ് Read More…









