കൊച്ചി: മകള്‍ക്ക് കൊറിയന്‍ സുഹൃത്തുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും ആ പേരില്‍ ആരോ കബളിപ്പിച്ചതാണെന്നു കരുതുന്നതായും ചോറ്റാനിക്കരയില്‍ മരിച്ച പതിനാറുകാരിയുടെ പിതാവ് മഹേഷ്. മകളുടെ മരണത്തിലെ ദുരൂഹത പുറത്തുവരണം. കൊറിയന്‍ ഭാഷ പഠിക്കാന്‍ മകള്‍ ആഗ്രഹിച്ചിരുന്നു. മകളുടെ താത്‌പര്യം അറിഞ്ഞ് ആരോ പറ്റിച്ചതാണ്. കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതില്‍ മനം നൊന്താവാം മരണം. കൊറിയയില്‍ നിന്നെന്ന പേരില്‍ ഒരു സമ്മാനം ഒരിക്കല്‍ വീട്ടില്‍ കൊണ്ടു വന്നിരുന്നു -മഹേഷ് പറഞ്ഞു. മകളുടെ സുഹൃത്തുക്കള്‍ കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞിട്ടില്ല. സ്‌കൂളില്‍ ഫോണ്‍ കൊണ്ടുപോയത് Read More…
Tag: crime news
അവിഹിതബന്ധത്തിന് തടസം: എട്ടും ആറും വയസുള്ള കുട്ടികളെ എലിവിഷം കൊടുത്ത് കൊന്ന അമ്മ അറസ്റ്റിൽ
ഛണ്ഡീഗഢ്: അവിഹിത ബന്ധത്തിന് തടസമെന്നാരോപിച്ച് കുരുന്നുമക്കളെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. പഞ്ചാബിലെ ബതിൻഡയിലാണ് സംഭവം. ജാസി കൗർ എന്ന യുവതിയാണ് പിടിയിലായത്. എട്ട് വയസുകാരിയായ മകളെയും ആറ് വയസുകാരനായ മകനേയുമാണ് യുവതി ക്രൂരമായി കൊലപ്പെടുത്തിയത്. മൂത്ത കുട്ടി മരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ മരണം. 15 ദിവസം മുമ്പാണ് എട്ടു വയസുകാരി സുക്പ്രീത് കൗറിനെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വെള്ളിയാഴ്ച രാത്രി ആറ് വയസുകാരനായ ഫതേവീറും മരിക്കുകയായിരുന്നു. ഇതോടെ Read More…
വയോധികയുടെ തലയ്‌ക്കടിച്ച് സ്വര്‍ണക്കവര്‍ച്ച; അയല്‍ക്കാരി അടക്കം നാലുപേര്‍ പിടിയില്‍
തിരുവനന്തപുരം: നഗരത്തിലെ ഫ്‌ളാറ്റില്‍ പട്ടാപ്പകല്‍ വയോധികയെ തലയ്‌ക്കടിച്ചുവീഴ്‌ത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ അയല്‍ക്കാരി അടക്കം നാലുപേര്‍ അറസ്‌റ്റില്‍. ശരത്ത്, രാജന്‍, ഷീബ, റീന എന്നിവരാണു പിടിയിലായത്. ഇവരെ സംഭവം നടന്ന ഫ്‌ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഘാംഗമായ ബാബുവിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. മണക്കാട് ശ്രീ ശിവം റെസിഡന്‍സിയിലെ അഞ്ചാം നമ്പര്‍ ഫ്‌ളാറ്റില്‍ കഴിഞ്ഞ 13 ന് രാവിലെ പത്തരയോടെയാണ് സംഭവം. താമസക്കാരിയായ ചന്ദ്ര എന്ന വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തിയ ശേഷം ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. Read More…
ജീവനൊടുക്കും മുമ്പ് പിതാവ് കൊലപ്പെടുത്തിയ മകൾ ലൈംഗിക പീഡനത്തിനിരയായി; പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി: എളമക്കരയിൽ ആത്മഹത്യ ചെയ്യും മുമ്പ് പിതാവ് കൊലപ്പെടുത്തിയ മകൾ പീഡനത്തിനിരയിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിനു മണിക്കൂറുകൾക്ക് മുൻപും പീഡനം നടന്നിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ പറയുന്നു. എന്നാല്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി. കഴിഞ്ഞ ഒരു വർഷത്തോളമായി കുട്ടി പീഡനത്തിനിരയായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. മരണത്തിന് മണിക്കൂറുകൾക്കു മുൻപും പീഡനം നടന്നിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ എളമക്കര പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ആരാണ് പീഡിപ്പിച്ചതെന്നതിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ആദ്യഘട്ടത്തിൽ ഒരു Read More…
സ്വന്തം സഹോദരിയുടെ മകളോട് അപമര്യാദയായി പെരുമാറി, ഭീഷണി; ‘റാംബോ’ രാജേഷ് പിടിയിൽ
തിരുവനന്തപുരം ശംഖുമുഖത്ത് സ്വന്തം സഹോദരിയുടെ മകളോട് അപമര്യാദയായി പെരുമാറുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട റാംബോ രാജേഷ് (43) അറസ്റ്റിലായി. ശംഖുമുഖം രാജീവ് നഗർ വയർലെസ് കോളനിയിൽ താമസിക്കുന്ന ഇയാൾക്കെതിരെ പെൺകുട്ടി നൽകിയ പരാതിയെത്തുടർന്നാണ് വലിയതുറ പൊലീസ് നടപടിയെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷ്, സഹോദരിയും മകളും താമസിക്കുന്ന വീട്ടിലെത്തി പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതോടെ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുമെന്നറിഞ്ഞ് ഒളിവിൽ പോയ Read More…
ലൈംഗിക പീഡനത്തിന് ഇരയായി സ്കൂൾ പ്രിൻസിപ്പൽ! പ്രതി ഭർതൃപിതാവ്; ഭർത്താവിനോട് പറഞ്ഞിട്ടും രക്ഷയില്ല
ബെംഗളൂരു: കഴിഞ്ഞ ആറ് വർഷമായി ഭര്‍ത്താവിന്റെ പിതാവ് തന്നെ നിരന്തരം ലൈംഗികമായി ഉപദ്രവിക്കുകയും ശാരീരികമായി മർദ്ദിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് വടക്കൻ ബെംഗളൂരുവിലെ സ്കൂൾ പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകി. എഫ്‌ഐആർ പ്രകാരം, പരാതിക്കാരി 2007 മുതൽ ബെംഗളൂരുവിലെ ആർ.ടി നഗറിലുള്ള ഒരു സ്വകാര്യ സ്കൂളിൽ പ്രിൻസിപ്പലായി ജോലി ചെയ്തു വരികയാണ്. ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പമാണ് ഇവർ താമസിക്കുന്നത്. ഇവരുടെ അമ്മായിയച്ഛനും ഇതേ സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് പരാതിയിൽ പറയുന്നു. വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും Read More…
3 സഹോദരിമാരുടെ മരണം: പിതാവ് സംശയനിഴലില്‍, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കൗമാരക്കാരായ മൂന്ന് സഹോദരിമാര്‍ ഫ്‌ളാറ്റിന്റെ ഒന്‍പതാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അടിമുടി ദുരൂഹത. മൊബൈല്‍ ഫോണ്‍ ഗെയിമിന് അടിമകളായ കുട്ടികള്‍, ഫോണ്‍ വാങ്ങിവച്ചതിനേത്തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നെന്നാണ് പിതാവിന്റെ മൊഴി. എന്നാല്‍, ഇയാള്‍ മൂന്ന് വിവാഹം കഴിച്ചിരുന്നതായും 2018-ല്‍ ഭാര്യാസഹോദരി സമാനമായ രീതിയില്‍ ബാല്‍ക്കണിയില്‍നിന്ന് വീണ് മരിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് ഭാര്യമാരിലായി ജനിച്ച അഞ്ച് മക്കളും ഫ്‌ളാറ്റില്‍ ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്.കഴിഞ്ഞ അഞ്ചിനാണ് സഹോദരിമാരായ നിഷിക (16), പ്രാചി (14), പാഖി Read More…
ഫോണില്‍ കൊറിയന്‍ സുഹൃത്തിനെക്കുറിച്ച് സൂചനയില്ല: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ അന്വേഷണം വഴിമുട്ടി
കൊച്ചി: തിരുവാങ്കുളത്തെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ കാരണം കണ്ടെത്താനാകാതെ പോലീസ്. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച കൊറിയന്‍ സുഹൃത്തിനെപ്പറ്റി പോലീസിനു സൂചനയൊന്നും ലഭിക്കാതെ വന്നതോടെയാണ് അന്വേഷണം പ്രതിസന്ധിയിലായത്. ഏറെ പരിശ്രമത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പോലീസ് തുറന്നുപരിശോധിച്ചിരുന്നു. എന്നാല്‍, ഫോണിലെ ഇന്‍സ്‌റ്റാഗ്രാം, വാട്‌സ്‌ആപ്പ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്‌ത നിലയിലാണ്. ഇതാണു പോലീസ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയത്. ജനുവരി 27 നാണു 16 കാരിയായ വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കുട്ടിയുടെ ബാഗ് Read More…
3ഭാര്യമാരുള്ള പിതാവിന്റെ ലിവ് ഇൻ പങ്കാളി മരിച്ചതും സമാനരീതിയിൽ; മൊബൈൽ വിറ്റതെന്തിന്? കടം കോടികൾ,പെൺകുട്ടികളുടെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു
ഗാസിയാബാദ്∙ യുപിയിൽ സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ അപ്പാർട്മെന്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം സംബന്ധിച്ച് വ്യക്തത വരുത്താൻ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് പൊലീസ്. 2015ൽ കുട്ടികളുടെ പിതാവ് ചേതൻ കുമാറിന്റെ ലിവ് ഇൻ പങ്കാളി ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. സാഹിബാബാദിലെ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ടെറസിൽനിന്ന് വീണായിരുന്നു യുവതിയുടെ മരണം. എന്നാൽ, ഈ കേസിൽ വലിയ അന്വേഷണമുണ്ടായില്ല. ചേതന്റെ കുട്ടികളും ഇതേരീതിയിൽ മരിച്ചതോടെയാണ് പഴയ കേസിനെ കുറിച്ച് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. Read More…









