ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് ഒന്പതു കഷണങ്ങളായി കനാലിൽ തള്ളിയ കേസിൽ ഇറച്ചിക്കട ഉടമ അറസ്റ്റിലായി. മംഗളഗിരി സ്വദേശിനിയായ കല്യാണിയാണ് (35) ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭവാനിപുരം സ്വദേശി മുഹമ്മദ് ഷാഫിയെ (35) പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 18-ന് ഇബ്രാഹിംപട്ടണത്തെ കനാലിന് സമീപം തലയില്ലാത്ത ഉടൽ കണ്ടെത്തിയതോടെയാണ് ഭീകരമായ കൊലപാതക വിവരം പുറംലോകമറിയുന്നത്. തുടർന്ന് എൻഡിആർഎഫിന്റെയും ഡ്രോണുകളുടെയും സഹായത്തോടെ കനാലിൽ നടത്തിയ തിരച്ചിലിൽ യുവതിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും പോലീസ് Read More…
Tag: Crime India
10000 ശമ്പളക്കുടിശ്ശിക; 150 രൂപയുടെ പെട്രോള് വാങ്ങി കത്തിച്ചത് 24 കോടിയുടെ തുണിത്തരങ്ങൾ, മുൻ അക്കൗണ്ടന്റ് പിടിയില്- വീഡിയോ
സൂറത്ത് ∙ ഗുജറാത്തിലെ സൂറത്തിലുള്ള വസ്ത്രവ്യാപാര കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ തീപിടിത്തത്തിന് പിന്നിൽ ഞെട്ടിക്കുന്ന പ്രതികാരക്കഥ. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന വ്യാപാര കേന്ദ്രത്തിലുണ്ടായ അപകടം കേവലം ആകസ്മികമാണെന്നായിരുന്നു കരുതപ്പെട്ടിരുന്നതെങ്കിലും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സത്യം പുറത്തുവന്നത്. സൂറത്തിലെ ശ്യാം സംഗിനി വസ്ത്രവ്യാപാര കേന്ദ്രത്തിലെ ഒരു കടയുടമയും മുൻ അക്കൗണ്ടന്റായ വിനോദ് പണ്ഡിറ്റ് സാവ്ലെയും തമ്മിൽ 10,000 രൂപയെച്ചൊല്ലിയുണ്ടായ തർക്കമാണ് 14 കടകൾ കത്തിനശിക്കാനും ഏകദേശം 24 കോടി രൂപയുടെ നഷ്ടത്തിനും ഇടയാക്കിയത്. കടയിലെ Read More…
നവവധുവിന്റെ തല ഫ്രിജിൽ; കൈവിരലുകൾ മുറിച്ചുമാറ്റി, 25-കാരിക്ക് ദാരുണാന്ത്യം, ഭർത്താവ് കീഴടങ്ങി
ഗുവാഹത്തി: ഇരുപത്തിയഞ്ചുകാരിയായ റിയ താലൂക്ദാർ എന്ന നവവധുവിനെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗുവാഹത്തി സ്വദേശിനിയായ റിയയുടെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ദമ്പതികളെ രണ്ടുദിവസമായി പുറത്തു കണ്ടിരുന്നില്ലെന്നും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും അയൽക്കാർ വ്യക്തമാക്കി. തുടർന്ന് വീടിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്നപ്പോഴാണ് റിയയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹത്തിന് തലയുണ്ടായിരുന്നില്ല; കൈവിരലുകൾ പകുതിയോളം മുറിച്ചുമാറ്റിയ Read More…
മുടി മുറിച്ചു, കർണാടകയിൽ ജോലിക്ക് പോയി, വീട്ടിലെത്തിയത് ആൺസുഹൃത്തുമായി; മകളെ കൊലപ്പെടുത്തി അച്ഛൻ
ഭോപാൽ: കർണാടകയിലെ മാളിൽ ജോലി ചെയ്തിരുന്ന ഇരുപത്തൊന്നുകാരിയെ അച്ഛനും അമ്മാവനും ചേർന്ന് ദാരുണമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദാബ്ര നിവാസിയായ നന്ദിനി യാദവാണ് കൊല്ലപ്പെട്ടത്. അന്യസംസ്ഥാനത്ത് ജോലിക്കു പോയതും തലമുടി മുറിച്ചതും കുടുംബത്തിന് ഒട്ടും ഇഷ്ടമായിരുന്നില്ല. കൂടാതെ, ജോലിസ്ഥലത്തു പരിചയപ്പെട്ട യുവാവിനെ രക്ഷാബന്ധൻ ആഘോഷത്തിനായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതും വീട്ടുകാരുടെ എതിർപ്പിന് കാരണമായി. എന്നാൽ ആ യുവാവ് തനിക്ക് സഹോദരനെപ്പോലെയാണെന്നാണ് നന്ദിനി പറഞ്ഞിരുന്നത്. നന്ദിനിയെ പിതാവ് ഭഗവാൻ സിങ് യാദവും അമ്മാവൻ സന്തോഷ് സിങ് യാദവും ചേർന്നാണ് Read More…
വീട്ടിൽ തനിച്ചായിരുന്ന യുവതിയെ അതിക്രമിച്ചുകയറി കൂട്ടബലാൽസംഗം ചെയ്തു; ഗുരുതര പരുക്കുകളോടെ അബോധാവസ്ഥയിൽ
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തതായി പരാതി. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ താമസസ്ഥലത്ത് യുവതിയെ പരുക്കേറ്റ നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഓഗസ്റ്റ് 28-ന് രാത്രി വൈകിയാണ് അപ്പാർട്ട്മെന്റിൽ അതിക്രമിച്ചുകയറിയ പ്രദേശവാസികളായ രണ്ടു യുവാക്കൾ മദ്യലഹരിയിൽ യുവതിയെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. പിറ്റേന്ന് രാവിലെ യുവതിയെ പുറത്തുകാണാത്തതിനെ തുടർന്ന് അയൽവാസികൾ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ഗുരുതര പരുക്കുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും Read More…
ജയിലിലല്ല, കാമുകിക്കൊപ്പം VIP റൂമിൽ! റെയ്ഡിനെത്തിയ ജഡ്ജി കണ്ടത് കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥന്റെ ‘ആശുപത്രി ലീലകൾ’
മണ്ഡ്യ (കർണാടക) ∙ കേസിൽ അറസ്റ്റിലായ സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ ഒരു രോഗവുമില്ലാതെ ആശുപത്രിയിൽ പ്രത്യേക പരിഗണനയോടെ തങ്ങുന്നതായി കണ്ടെത്തി. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എംഐഎംഎസ്) മണ്ഡ്യ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി. ചന്ദ്രശേഖർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ശ്രീരംഗപട്ടണയിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ലാൻഡ് റെക്കോർഡ്സ് (എഡിഎൽആർ) മുഹമ്മദ് ഹുസൈൻ പ്രത്യേക മുറിയിൽ കഴിയുന്നതായി കണ്ടെത്തിയത്. അനധികൃത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഇയാളെ ജയിലിൽ അടച്ചതിന് പിന്നാലെയാണ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. Read More…
ഭാര്യയോട് മോശമായി പെരുമാറി, 23-ാം വയസ്സിൽ ചെയ്ത കൊലപാതകം; 65-ാം വയസ്സിൽ തൂക്കി ഡൽഹി പൊലീസ്
ന്യൂഡൽഹി: നാല് പതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ഒടുവിൽ പിടികൂടി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലക്കാരനായ അറുപത്തഞ്ചുകാരൻ നത്തു എന്ന നത്തുലാലാണ് വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായത്. 1984-ൽ ഡൽഹി ജനക്പുരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിലാണ് ഇയാൾ പ്രതിയായിരുന്നത്. 1984 മേയ് 22-നും 23-നും മധ്യേയുള്ള രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പശ്ചിമ ഡൽഹിയിലെ വികാസ്പുരി ഡിസ്ട്രിക്റ്റ് പാർക്കിൽ ഉത്തർപ്രദേശ് സീതാപൂർ സ്വദേശിയായ അശോക് കുമാറിന്റെ മൃതദേഹം നിരവധി Read More…
പരിചരിക്കാൻ വയ്യ; മകൻ വീല്ചെയറോടെ അമ്മയെ ട്രെയിന് മുന്നിൽ തള്ളിയിട്ട് കൊന്നു; നടുക്കുന്ന സംഭവം
വീൽചെയറിലായ 71 വയസ്സുള്ള അമ്മയെ സംരക്ഷിക്കാൻ മടിച്ച് മകൻ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മനവൂർ റെയിൽവേ സ്റ്റേഷനിലാണ് ഈ ദാരുണമായ സംഭവം നടന്നത്. നോക്കിനടത്താൻ ബുദ്ധിമുട്ടായതിനെ തുടർന്നാണ് എസ്. പദ്മാവതി എന്ന അമ്മയെ 44 കാരനായ മകൻ പാർഥസാരഥി കൊലപ്പെടുത്തിയത്. സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത യേലഗിരി എക്സ്പ്രസ് കടന്നുപോയ സമയത്താണ് ഇയാൾ അമ്മയെ ട്രാക്കിലേക്ക് തള്ളിയിട്ടത്. ശരീരത്തിൽ മുഴകൾ രൂപപ്പെടുന്ന ന്യൂറോ ഫൈബ്രോമാറ്റോസിസ് എന്ന ഗുരുതര രോഗബാധിതയായിരുന്നു പദ്മാവതി. ട്രെയിനിനു മുന്നിലേക്ക് വീണ Read More…
4 മാസത്തിനിടെ 22 വധശിക്ഷകൾ! ഗ്യാൻവാപി കേസ് ജഡ്ജി വീണ്ടും വാർത്തകളിൽ, ഒരേ കുടുംബത്തിലെ നാല് പേർക്കും വധശിക്ഷ
2022ൽ വാരാണസിയിലെ ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ സർവേ നടത്താൻ ഉത്തരവിട്ട് ശ്രദ്ധേയനായ ജഡ്ജി രവികുമാർ ദിവാകർ വീണ്ടും വാർത്തകളിൽ നിറയുന്നു. നിലവിൽ മുസാഫർനഗറിലെ അഡിഷനൽ ജില്ലാ സെഷൻസ് ജഡ്ജിയായ അദ്ദേഹം, പ്രതികൾക്ക് തുടർച്ചയായി വധശിക്ഷ വിധിച്ചുകൊണ്ടാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുസാഫർനഗറിൽ ചുമതലയേറ്റ് വെറും നാലു മാസത്തിനിടെ 10 കേസുകളിലായി 22 പേർക്കാണ് അദ്ദേഹം മരണശിക്ഷ വിധിച്ചത്. നേരത്തെ ബറേലി കോടതിയിൽ സേവനമനുഷ്ഠിച്ചിരുന്ന വേളയിൽ 13 പേർക്കും അദ്ദേഹം വധശിക്ഷ നൽകിയിരുന്നു. ഇതോടെ ജഡ്ജി രവികുമാർ ദിവാകർ Read More…









