Sports

ഇഷാന്‍ കിഷന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യത മങ്ങുന്നു ; സഞ്ജുസാംസണ് മുന്നില്‍ അവസരം

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്റെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സ്വപ്നങ്ങള്‍ തകര്‍ന്നു. കാരണം വ്യക്തമല്ലെങ്കിലും ഇഷാന്‍ കിഷന്‍ ദുലീപ് ട്രോഫിയിലെ ആദ്യ സെറ്റ് മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ദുലീപ് ട്രോഫിയുടെ ഓപ്പണിംഗ് മത്സരത്തില്‍ കളിക്കാന്‍ താരമില്ലെന്നും പകരക്കാരനായി സഞ്ജുസാംസണ്‍ ടീമിലെത്തുമെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. ഇഷാന്‍ കിഷന് പരിക്ക് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. സെപ്തംബര്‍ 5 മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര ടൂര്‍ണമെന്റില്‍ റെഡ്-ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ താരം ഒരുങ്ങിയിരിക്കുകയായിരുന്നു. രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 2024 ആദ്യം മുതല്‍ Read More…

Sports

വിരമിക്കല്‍ പ്ലാനിനെക്കുറിച്ച് രോഹിത് ശര്‍മ്മ; ഇനിയും ചില നേട്ടങ്ങള്‍കൂടി വരാനുണ്ട്

വിരമിക്കേണ്ട പ്രായം കഴിഞ്ഞെന്ന് വിമര്‍ശകര്‍ പറയുമ്പോഴും ഇപ്പോഴും ആവേശത്തോടെ മൈതാനത്ത് നില്‍ക്കുകയാണ് ഇന്ത്യന്‍ നായകന്‍ മരാഹിത് ശര്‍മ്മ. ടി20 ലോകകപ്പ് നേടിയ ശേഷം ആദ്യമായി ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ പോകുന്ന രോഹിത് തന്റെ ഭാവിയെക്കുറിച്ച് പറയുന്നു. താന്‍ ഉടന്‍ സ്ഥാനമൊഴിയാന്‍ പോകുന്നില്ലെന്നും ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. അടുത്തിടെ സമാപിച്ച സിയറ്റ് അവാര്‍ഡ് ദാന ചടങ്ങിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. ”ഞാന്‍ അഞ്ച് ഐപിഎല്‍ ട്രോഫികളും നേടിയതിന് ഒരു കാരണമുണ്ട്. അതുകൊണ്ടു തന്നെ Read More…

Sports

ആകെ കളിച്ചത് ഇന്ത്യയ്‌ക്കെതിരേ ഒരു ടെസ്റ്റ് ; വില്‍ പുക്കോവ്‌സ്‌കി 26-ാം വയസ്സില്‍ വിരമിച്ചു

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഓസ്ട്രേലിയന്‍ യുവതാരം വില്‍ പുക്കോവ്സ്‌കി 26-ാം വയസ്സില്‍ വിരമിച്ചു. ആരോഗ്യവിദഗ്ദ്ധരുടെ ശുപാര്‍ശയെ തുടര്‍ന്നാണ് കരിയറില്‍ കത്തിനില്‍ക്കുന്ന സമയത്ത് തന്നെ താരത്തിന് പാഡഴിക്കേണ്ടി വന്നത്. കരിയറില്‍ ഉടനീളം തലയ്ക്ക് പരിക്കേറ്റ താരം 2024 മാര്‍ച്ചിലുണ്ടായ പുതിയ പരിക്ക് ഗുരുതരമായതോടെയാണ് കളി ഉപേക്ഷിക്കാനുള്ള പ്രയാസകരമായ തീരുമാനം എടുക്കേണ്ടി വന്നത്. 2022-ല്‍ നടത്തിയ ഒരു മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയ ചില പരിക്കുകള്‍ ചെറിയ ഷോക്കുകളല്ല ഗുരുതരമായ സമ്മര്‍ദ്ദമോ ആഘാതമോ ആയ പ്രതികരണങ്ങളാണെന്ന് കണ്ടെത്തി. ഇത് അദ്ദേഹത്തിന് മികച്ച Read More…

Sports

ലോകത്തെ ഏറ്റവും രസകരമായ ഡ്രോപ്പ്ഡ് ക്യാച്ച് ; 7തവണ തട്ടിയശേഷം താഴെയിട്ടു- വീഡിയോ

ക്രിക്കറ്റിന്റെ ഒരു വശമാണ് ക്യാച്ചിംഗ്. അതിന് ശ്രദ്ധയും പരിശീലനവും ആവശ്യമാണ്. ഗെയിമിലെ മികച്ച ഫീല്‍ഡര്‍മാര്‍ പോലും പതിവ് ക്യാച്ചുകള്‍ കൈവിടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ താഴെയിട്ട ക്യാച്ച് ലോകത്തുള്ള സകലരെയും ചിരിപ്പിക്കുയാണ്. സാന്‍ഡര്‍സ്റ്റെഡ് ക്രിക്കറ്റ് ക്ലബും മെര്‍ട്ടണ്‍ ബോര്‍സ് തമ്മിലുള്ള ഒരു വില്ലേജ് ലീഗ് മത്സരത്തിനിടെ ഒരു തകര്‍പ്പന്‍ ഫീല്‍ഡിംഗ് ശ്രമം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരു വൈറല്‍ വീഡിയോയില്‍, സാണ്ടര്‍സ്റ്റെഡിന്റെ സ്റ്റുയി എല്ലറെ ഏഴ് തവണ പന്ത് തട്ടിയ ശേഷമാണ് ഒടുവില്‍ ക്യാച്ച് കൈവിട്ടത്. Read More…

Sports

കൗണ്ടിയില്‍ കളി അവസാനിച്ച പൂജാര ഇനിയെന്തു ചെയ്യും? കരാര്‍ സസെക്സ് ഒഴിവാക്കി

അതിവേഗക്രിക്കറ്റിന് ചേരാത്തവനെന്നാണ് ചേതേശ്വര്‍ പൂജാരയ്ക്ക് പണ്ടുമുതലുള്ള പേര്. ദേശീയ ടീമില്‍ അവസരം നിഷേധിക്കപ്പെട്ട താരം കൗണ്ടി ക്രിക്കറ്റിലായിരുന്നു അഭയം കണ്ടെത്തിയിരുന്നത്. കൗണ്ടിക്രിക്കറ്റിലും കളി അവസാനിച്ചതോടെ പൂജാരയുടെ അടുത്ത നീക്കം എന്താണെന്ന ചോദ്യം ഉയരുകയാണ്. കൗണ്ടി ക്രിക്കറ്റില്‍ സസ്സെക്സിന് വേണ്ടി കളിച്ചിരുന്ന പൂജാരയുടെ കാലാവധി അവസാനിച്ചതോടെ ഇനി ആഭ്യന്തര ക്രിക്കറ്റിലെ പുതിയ അവസരം നോക്കുകയാണ് പൂജാര. മൂന്ന് സീസണുകളില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസെക്സിനായി കളിച്ച ശേഷം, ക്ലബ് ഒടുവില്‍ പൂജാരയെ അദ്ദേഹം ഒഴിവാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന സീസണില്‍ പൂജാരയുടെ പകരക്കാരനായി Read More…

Sports

വിശ്രമം കഴിഞ്ഞു, ജസ്പ്രീത് ബുംറെ തിരിച്ചുവരവിന് ; ന്യൂസിലന്റിനെതിരേയുള്ള പരമ്പരയില്‍ കളിക്കും

രണ്ടു ലോകകപ്പ് ഫൈനലുകള്‍ക്ക് ശേഷം വിശ്രമം നല്‍കിയിരിക്കുന്ന ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ തിരിച്ചുകൊണ്ടുവരാന്‍ നോക്കുകയാണ് ഇന്ത്യന്‍ മാനേജ്മെന്റ്. ഈ വര്‍ഷം അവസാനം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തും. സമീപകാലത്ത് ലോകത്ത് തന്നെ ഏറ്റവും മികച്ച വൈറ്റ്ബോള്‍ ബൗളറായ ബുംറെ ഇന്ത്യന്‍ ബൗളിംഗ് നിരയിലെ ഏറ്റവും അപകടകാരിയാണ്. വിരാട് കോഹ്ലിയെപ്പോലെ തന്നെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മൂല്യമേറിയ ബൗളറായ ബുംറേ പക്ഷേ ഇന്ത്യയ്ക്ക് ബാദ്ധ്യതയാകുന്നത് തുടര്‍ച്ചയായി അദ്ദേഹത്തിന് ഏല്‍ക്കുന്ന പരിക്കാണ്. 2018-ല്‍ തള്ളവിരലിനേറ്റ പരിക്ക്, Read More…

Sports

ഒരോവറില്‍ പരമാവധി എത്ര റണ്‍സ് കിട്ടും? യുവരാജിനെയും ഗെയിനെയും തകര്‍ത്ത് ഡാരിയസ് വിസ്സര്‍

ഒരോവറില്‍ ക്രിക്കറ്റില്‍ പരമാവധി എടുക്കാന്‍ കഴിയുന്ന റണ്‍സ് എത്രയാണ്? 36 റണ്‍സ് എന്നായിരിക്കാം മറുപടി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ യുവ്രാജ് സിംഗിനെയും വെസ്റ്റിന്‍ഡീസിന്റെ മിന്നല്‍പിണര്‍ ക്രിസ് ഗെയിലിനെയും ആരാധകര്‍ക്ക് പെട്ടെന്ന് ഓര്‍മ്മ വരികയും ചെയ്തേക്കാം. എന്നാല്‍ രണ്ടുപേരുടേയും പേരിലുള്ള ലോകറെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് സമോവയുടെ ഡാരിയസ് വിസ്സര്‍.വനുവാട്ടുവിനെതിരായ ടി20 മത്സരത്തില്‍ വിസ്സര്‍ ബാറ്റ് ചെയ്ത ഒരോവറില്‍ പിറന്നത് 39 റണ്‍സായിരുന്നു. ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന പുരുഷ ടി20 ഇന്റര്‍നാഷണല്‍ ലോക റെക്കോര്‍ഡും ഇതായിരുന്നു. Read More…

Sports

ഇന്ത്യയില്‍ ഏറ്റവും പണക്കാരനായ ക്രിക്കറ്റര്‍ ആരാണെന്നറിയാമോ ? കോഹ്ലിയോ രോഹിതോ അല്ല, ഇപ്പോള്‍ കളിക്കാത്ത താരം

ലോകത്ത് തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ ചിലരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. അവരുടെ ആകര്‍ഷകമായ മാച്ച് ഫീസിന് പുറമേ, അവരുടെ ബ്രാന്‍ഡ് അംഗീകാരങ്ങളില്‍ നിന്നും അവര്‍ വന്‍തുക സമ്പാദിക്കുന്നു. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ക്രിക്കറ്റ് താരങ്ങളുടെ ആദ്യ അഞ്ചുപേരില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത് മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ സച്ചിനാണ്. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇതിഹാസ താരത്തിന്റെ മൂല്യം 150 ദശലക്ഷം ഡോളറാണ്. 24 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ ടെസ്റ്റുകളിലും ഏകദിനങ്ങളിലും ഏറ്റവും കൂടുതല്‍ Read More…

Sports

തഴഞ്ഞ സെലക്ടര്‍മാര്‍ക്ക് ഇഷാന്‍ കിഷന്റെ മറുപടി; 39 പന്തുകളില്‍ പറത്തിയത് 9 സിക്‌സര്‍

തന്നെ തുടര്‍ച്ചയായി തഴയുന്ന സെലക്ടര്‍മാര്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ് ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ ഇഷാന്‍ കിഷന്‍. മധ്യപ്രദേശിനെതിരായ ആദ്യ റൗണ്ട് മത്സരത്തില്‍ ജാര്‍ഖണ്ഡിന് വേണ്ടി മിന്നുന്ന സെഞ്ച്വറിയുമായി വെള്ളിയാഴ്ച ബുച്ചി ബാബു ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ തിളങ്ങി. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ടീമിനെ നയിക്കുന്ന 26-കാരന്‍ സെഞ്ച്വറി നേടി. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ഇഷാന്‍ കിഷന്‍ ബാക്ക് ടു ബാക്ക് സിക്സറുകള്‍ പറത്തി 86 പന്തില്‍ സെഞ്ച്വറി തികച്ചു. വെറും 39 പന്തില്‍ ഒമ്പത് സിക്സറുകള്‍ പറത്തി. ജാര്‍ഖണ്ഡിനൊപ്പം കിഷന്‍ Read More…