Sports

തുടര്‍ച്ചയായി അഞ്ചാമത്തെ ടെസ്റ്റിലും തോറ്റു ; ഇന്ത്യയെ വിടാതെ പിന്തുടരുന്ന ടോസ് ഭൂതം

ഇംഗ്‌ളണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് പരമ്പര ഇന്ത്യന്‍ നായകന്‍ ഗില്ലിനെ സംബന്ധിച്ചിട ത്തോളം റെക്കോഡുകളുടേതാണ്. ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ഒല്ലി പോപ്പിനെതിരെ അഞ്ചാം ടോസിലും തോറ്റ തോടെ ഗില്‍ മറ്റൊരു റെക്കോഡില്‍ കൂടി എത്തിയിരിക്കുകയാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ എല്ലാ മത്സരത്തിലും ഗില്ലിന് ടോസ് നഷ്ടമായി.

ഇതോടെ ഒരു പരമ്പരയില്‍ അഞ്ചുതവണയും ടോസ് നഷ്ടപ്പെട്ടതിന്റെ റെക്കോഡില്‍ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ അനാവശ്യ റെക്കോര്‍ഡിനൊപ്പം എത്തി. അതേസമയം ഇന്ത്യ ഒരു പരമ്പരയില്‍ അഞ്ച് ടോസുകളും തോല്‍ക്കുന്നത് ഇത് 14-ാം തവണയാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണ യാണ് ഇന്ത്യ എല്ലാ മത്സരങ്ങളിലും ടോസ് തോല്‍ക്കുന്നത്. 2018-ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കോഹ്ലി ക്യാപ്റ്റനായിരുന്നപ്പോള്‍ ആയിരുന്നു ഇതിന് മുമ്പ് എല്ലാ ടോ സും തോറ്റത്.

2018ല്‍ ഇന്ത്യയും ഇംഗ്ലണ്ടും ബര്‍മിംഗ്ഹാം, ലോര്‍ഡ്‌സ്, നോട്ടിംഗ്ഹാം, സതാംപ്ടണ്‍, ഓവല്‍ എന്നിവിടങ്ങളില്‍ അഞ്ച് ടെസ്റ്റുകള്‍ കളിച്ചു, ജോ റൂട്ട് അഞ്ച് ടോസുകളിലും വിജയിച്ചപ്പോള്‍ എല്ലാ ടോസിലും കോഹ്ലി തോറ്റു. പരമ്പര ഇംഗ്ലണ്ട് 4-1ന് സ്വന്തമാക്കി. ഈ പരമ്പരയിലും ഇന്ത്യ 1-2 ന് പിന്നിലാണ്. വ്യാഴാഴ്ചത്തെ ടോസും തോറ്റതോടെ ഒരു വിചിത്രമായ പരമ്പരയായി ടോസ് കാര്യം തുടരുകയാണ്.

അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഒരു ടീം അഞ്ച് ടോസുകളും തോറ്റ 14 സന്ദര്‍ഭ ങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒരു തവണ മാത്രമേ ടീമിന് ജയിക്കാന്‍ കഴിഞ്ഞിട്ടു ള്ളൂ. 1953 ലെ ആഷസില്‍ ലിയോനാര്‍ഡ് ഹട്ടന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് സ്വന്തം നാട്ടില്‍ ജയിച്ചു. 13 പരമ്പരകളില്‍ മൂന്നെണ്ണം സമനിലയില്‍ അവസാനിച്ചപ്പോള്‍, ബാക്കിയുള്ള ഒമ്പത് പരമ്പരകള്‍ ഓരോ ടോസും തോറ്റ ടീമിന് തോല്‍വിയില്‍ അവസാനിച്ചു.

ലണ്ടനില്‍ ജയിച്ചാല്‍, അഞ്ച് ടെസ്റ്റുകളുള്ള മത്സരത്തില്‍ അഞ്ച് ടോസുകളും തോറ്റതിന് ശേഷം പരമ്പര സമനിലയിലാക്കുന്നതോ രക്ഷിക്കുന്നതോ ആയ നാലാമത്തെ ടീമായി ഇന്ത്യ മാറും. ഓവലില്‍ തുടര്‍ച്ചയായി ഏഴാം തവണയും ടോസ് നേടിയ ഇംഗ്‌ളണ്ട് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു എന്നത് ശ്രദ്ധേയമാണ്. പ്ലേയിംഗ് ഇലവനില്‍ നാല് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്.