Featured Sports

റെക്കോഡ് കുറിച്ച് വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി; പക്ഷേ പാഴായി , കളി തോറ്റു

കൊല്‍ക്കത്ത: ബിഹാറിനെതിരേ നടന്ന സയദ്‌ മുഷ്‌താഖ്‌ അലി ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തില്‍ മഹരാഷ്‌ട്രയ്‌ക്ക് മൂന്ന്‌ വിക്കറ്റ്‌ ജയം. ബി ഗ്രൂപ്പ്‌ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ബിഹാര്‍ മൂന്ന്‌ വിക്കറ്റിന്‌ 176 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത മഹാരാഷ്‌ട്ര കളി തീരാന്‍ അഞ്ച്‌ പന്ത്‌ ശേഷിക്കേ വിജയ റണ്ണെടുത്തു. 61 പന്തില്‍ ഏഴ്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 108 റണ്ണുമായി പുറത്താകാതെനിന്ന ഓപ്പണര്‍ വൈഭവ്‌ സൂര്യവംശിയാണ്‌ ബിഹാറിനെ മികച്ച നിലയിലെത്തിച്ചത്‌. നായകനും ഓപ്പണറുമായ പൃഥി ഷായുടെ (30 Read More…

Featured Sports

ഗൗതം ഗംഭീറിന്റെ കസേര ഇളകുന്നു ? പുറത്താക്കില്ലെന്ന് ബി.സി.സി.ഐ.

സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയോട് 0-2ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ഭാവി നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. കോച്ചിന്റെ സമീപകാല പത്രസമ്മേളനത്തിലെ പരാമർശങ്ങൾ കാരണം ബിസിസിഐ (കൺട്രോൾ ബോർഡ് ഓഫ് ക്രിക്കറ്റ് ഇൻ ഇന്ത്യ) അതൃപ്തരാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് അദ്ദേഹത്തിൻ്റെ വിവാദ ടീം രീതികളെ ചൊല്ലിയുള്ള വിമർശനങ്ങളുടെ ആക്കം കൂട്ടിയിരിക്കുകയാണ്. നിലവിൽ ഗംഭീറിന് ബോർഡിൻ്റെ പിന്തുണയുണ്ടെങ്കിലും, 2026-ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ ഈ പ്രശ്‌നങ്ങൾ ബാധിക്കുകയാണെങ്കിൽ കാര്യങ്ങൾ പെട്ടെന്ന് Read More…

Featured Sports

താന്‍ തുടരണമോയെന്നതില്‍ തീരുമാനമെടുക്കേണ്ടത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്: ഗൗതം ഗംഭീര്‍

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയിലെ സമ്പൂര്‍ണ പരാജയത്തില്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. ഒന്നോ രണ്ടോപേരെ ബലിയാടാക്കി തോല്‍വി ന്യായീകരിക്കാനാകില്ല. മികച്ച കളി പുറത്തെടുക്കാനായില്ലെന്നതു സമ്മതിക്കുന്നു. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഈ പരമ്പരനഷ്‌ടത്തില്‍ തുല്യ ഉത്തരവാദിത്തമാണ്‌-മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ ഗംഭീര്‍ വ്യക്‌തമാക്കി. പരിശീലകസ്‌ഥാനത്ത്‌ താന്‍ തുടരണമോയെന്നതില്‍ തീരുമാനമെടുക്കേണ്ടത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡാണ്‌. ഇന്ത്യന്‍ ക്രിക്കറ്റിനാണു മുന്‍തൂക്കം നല്‍കേണ്ടതെന്നും അല്ലാതെ തനിക്കല്ലെന്നും ഗംഭീര്‍ ആവര്‍ത്തിച്ചു. പരാജയത്തില്‍ പഴിക്കുമ്പോഴും ചാമ്പ്യന്‍സ്‌ ട്രോഫിയിലും ഏഷ്യാ Read More…

Featured Sports

ഹിറ്റ്‌മാന്‍ ഒന്നില്‍ തന്നെ ; ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി രോഹിത്‌ ശര്‍മ

ദുബായ്‌: ഇന്ത്യയുടെ രോഹിത്‌ ശര്‍മ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ പ്രകടനമാണു രോഹിതിനെ ഒന്നാം സ്‌ഥാനത്തെത്തിച്ചത്‌. 781 റേറ്റിങ്‌ പോയിന്റാണു മുന്‍ നായകന്റെ നേട്ടം.അഫ്‌ഗാനിസ്‌ഥാന്റെ ഇബ്രാഹിം സാദ്രാന്‍ രണ്ടാം സ്‌ഥാനത്തും ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ മൂന്നാം സ്‌ഥാനത്തുമാണ്‌. ഇന്ത്യന്‍ ഏകദിന ടീം നായകന്‍ ശുഭ്‌മന്‍ ഗില്‍ നാലാം സ്‌ഥാനത്തു തുടര്‍ന്നു. വിരാട്‌ കോഹ്ലിയാണ്‌ അഞ്ചാം സ്‌ഥാനത്ത്‌. പാകിസ്‌താന്‍ മുന്‍ നായകന്‍ ബാബര്‍ അസം ഏഴാം Read More…

Sports

ഇന്ന് കിട്ടുന്നത് കോടികൾ; 2005 റണ്ണേഴ്സ് അപ്പിന് ലഭിച്ചത് വെറും 8000 രൂപ -ദുരിതകാലം പങ്കുവെച്ച് മിഥാലി രാജ്

മുംബൈ: വനിതാ ക്രിക്കറ്റ്‌ താരങ്ങള്‍ നേരിട്ടിരുന്ന സാമ്പത്തിക ബുദ്ധിമുട്ട്‌ ചൂണ്ടിക്കാട്ടി ഇന്ത്യയുടെ മുന്‍ താരം മിതാലി രാജ്‌. 2005 ലോകകപ്പില്‍ റണ്ണര്‍ അപ്പായ തങ്ങള്‍ക്ക്‌ ഒരു മത്സരത്തിന്‌ ലഭിച്ചിരുന്നത്‌ ആയിരം രൂപയാണെന്നു മിതാലി പറഞ്ഞു. എട്ട്‌ മത്സരങ്ങള്‍ കളിച്ച താരങ്ങള്‍ ആകെ നേടിയത്‌ 8000 രൂപയാണ്‌. ഇന്ത്യയെ ആദ്യമായി ഫൈനലിലെത്തിക്കാന്‍ അന്നു നായികയായിരുന്ന മിതാലിക്കായി. ഫൈനലില്‍ 215 റണ്‍ പിന്തുടര്‍ന്നു നേടാന്‍ ഇന്ത്യക്കായില്ല. അതിനു ശേഷം 2017 ല്‍ ഫൈനലില്‍ കടന്നപ്പോള്‍ സ്‌ഥിതി ഏറെ മെച്ചപ്പെട്ടു. 2005 Read More…

Featured Sports

14 ഫോര്‍, 7 സിക്‌സര്‍… 34 പന്തില്‍ സെഞ്ചുറി, ലോക റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ വനിതാ താരം- വീഡിയോ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ചു കിരണ്‍ നവഗിരെ. ഒക്ടോബര്‍ 17-ന് നാഗ്പൂരില്‍ നടന്ന സീനിയര്‍ വനിതാ ടി20 ട്രോഫി മത്സരത്തില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിച്ച താരം. 34 പന്തില്‍ സെഞ്ചുറി നേടി വനിതാ ടി20 ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ചുറിയുടെ ലോക റെക്കോര്‍ഡ് തകര്‍ത്തു. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈനെയാണ് മറികടന്നത്. 14 ഫോറുകളും 7 സിക്‌സറുകളും ഉള്‍പ്പെടെ 35 പന്തില്‍ നിന്ന് അവര്‍ 106 റണ്‍സ് അടിച്ചുകൂട്ടി. ഈ മികച്ച പ്രകടനം, മഹാരാഷ്ട്രയ്ക്ക് 111 Read More…

Featured Sports

ടി20 യുടെ ആവേശവും ടെസ്റ്റിന്റെ ക്ഷമയും സമ്മേളിക്കുന്ന ‘ടെസ്റ്റ് ട്വന്റി’ വരുന്നു ; രണ്ടിന്നിംഗ്‌സുകളുള്ള ട്വന്റി20 മാച്ച്

കാലികമായി ക്രിക്കറ്റില്‍ അനേകം മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ട്വന്റി 20 വന്നതും ടെസ്റ്റ് ക്രിക്കറ്റ് ലോകചാംപ്യന്‍ഷിപ്പാക്കി മാറ്റിയതും ഏകദിനത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതുമെല്ലാം ഗെയിം കൂടുതല്‍ ജനകീയമാക്കാന്‍ സഹായകരമായി. ക്രിക്കറ്റില്‍ ഒരു പുതിയരൂപം കൂടി വരുന്നതാണ് ഏറ്റവും വലിയ പുതുമ. ടി20 യെയും ടെസ്റ്റ് മാച്ചും ഒരുമിപ്പിക്കുന്ന ‘ടെസ്റ്റ് ട്വന്റി’ യാണ് പുതിയതായി വരാന്‍ പോകുന്നത്. പരമ്പരാഗത ടെസ്റ്റ് ക്രിക്കറ്റിന്റെ തന്ത്രപരമായ ആഴവും ടി20യുടെ വേഗതയേറിയ ആവേശവും സംയോജിപ്പിച്ച്, ടെസ്റ്റ് ട്വന്റിയില്‍ ഓരോ ടീമും 20 ഓവറിന്റെ രണ്ട് Read More…

Featured Sports

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍ തികയ്‌ക്കുന്ന ആദ്യ താരം; ലോക റെക്കോഡുമായി സ്‌മൃതി മന്ദാന

വിശാഖപട്ടണം: ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്ക് ഏകദിന ക്രിക്കറ്റില്‍ അപൂര്‍വ റെക്കോഡ്‌. വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍ തികയ്‌ക്കുന്ന ആദ്യ താരമാണ്‌ സ്‌മൃതി. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന വനിതാ ഏകദിന ലോകകപ്പ്‌ മത്സരത്തിനിടെയാണു താരം 1000 റണ്‍ തികച്ചത്‌. 1000 തികയ്‌ക്കാന്‍ സ്‌മൃതിക്ക്‌ 18 റണ്‍ കൂടി മതിയായിരുന്നു. സോഫി മൊളിനക്‌സ് എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്ത്‌ സിക്‌സറടിച്ചതോടെയാണു സ്‌മൃതി റെക്കോഡ്‌ ബുക്കില്‍ ഇടം പിടിച്ചത്‌. വനിതാ ഏകദിനത്തില്‍ 500 റണ്‍ Read More…

Featured Sports

രാഹുലിന്റെ ഈ സെഞ്ചുറി മകള്‍ക്കായി… രണ്ടാം സെഞ്ചുറിക്കു വേണ്ടി ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഇന്ത്യന്‍ താരം, ഒമ്പത് വർഷം !

അഹമ്മദാബാദ്‌: സെഞ്ചുറി മകള്‍ എവറയ്‌ക്കു സമര്‍പ്പിച്ച്‌ ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ്‌ രാഹുല്‍. രാഹുലും ഭാര്യയും നടിയുമായ ആദിത്യ ഷെട്ടിക്കും കഴിഞ്ഞ മാര്‍ച്ച്‌ 24 നാണു മകള്‍ ജനിച്ചത്‌. ഹോം ഗ്രൗണ്ടില്‍ രണ്ടാമത്തെ ടെസ്‌റ്റ് സെഞ്ചുറിക്കു വേണ്ടിയുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണു രാഹുല്‍ അവസാനിപ്പിച്ചത്‌. രാഹുല്‍ രണ്ടാം തവണ മാത്രമാണ്‌ ഇന്ത്യയില്‍ ടെസ്‌റ്റ് സെഞ്ചുറിയടിക്കുന്നത്‌. 2016 ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരേ സെഞ്ചുറിയടിച്ച ശേഷം ഇന്ത്യന്‍ മണ്ണില്‍ മറ്റൊരു സെഞ്ചുറിക്കു വേണ്ടി രാഹുല്‍ കാത്തിരുന്നത്‌ 3211 ദിവസം. രണ്ടാം സെഞ്ചുറിക്കു Read More…