Movie News

ത്രേതായുഗത്തിലെ കൈകേയിയ്ക്ക് സാരിയും ഹാഫ് സ്ലീവ് ബ്ലൗസും? സീതയ്ക്ക് ഫാഷന്‍ ലുക്ക്; രാമായണം ട്രെയിലറിന് പിന്നാലെ ട്രോൾ മയം!

രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘രാമായണം: പാർട്ട് വൺ’ എന്ന ചിത്രത്തിന്റെ ഏറെ കാത്തിരുന്ന ട്രെയിലർ പുറത്തിറങ്ങി. വലിയ കാൻവാസിലും മികച്ച ദൃശ്യമികവിലും ഭക്തിനിർഭരമായ അന്തരീക്ഷത്തിലും ഒരുക്കിയ ഈ മിത്തോളജിക്കൽ ചിത്രം വൻ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ, ട്രെയിലറിന് വലിയ അഭിനന്ദനങ്ങൾ ലഭിക്കുന്നതിനോടൊപ്പം തന്നെ ചിത്രത്തിലെ വസ്ത്രലങ്കാരത്തെ ചൊല്ലിയുള്ള വിവാദങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ത്രേതായുഗത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന കഥാപാത്രങ്ങളുടെ വസ്ത്രധാരണ രീതിയും ശൈലിയും കൂടുതൽ ആധുനികമായി തോന്നുന്നു Read More…

Health

രണ്ടാമത്തെ ഹൃദയാഘാതം കൂടുതൽ അപകടകരമാകുന്നത് എന്തുകൊണ്ട്? ദേവ് ആനന്ദ് അന്തരിച്ച അതേ ആശുപത്രിയില്‍ മകനും അന്ത്യം

പ്രശസ്ത ഹിന്ദി സിനിമാ താരങ്ങളായ ദേവ് ആനന്ദിന്റെയും കൽപ്പന കാർത്തികിന്റെയും മകനും ചലച്ചിത്ര നിർമ്മാതാവും നടനുമായ സുനിൽ ആനന്ദിന്റെ വേർപാട്, ആവർത്തിച്ചുണ്ടാകുന്ന ഹൃദയാഘാതങ്ങളുടെ അപകടസാധ്യതകളിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിക്കുകയാണ്. ആദ്യ ഹൃദയാഘാതത്തിന് യുകെയിൽ ചികിത്സയിൽ കഴിയവേ രണ്ടാമതുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് 70-ാം വയസ്സിൽ സുനിൽ ആനന്ദ് അന്തരിച്ചത്. യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ ലണ്ടനിൽ വെച്ചാണ് അദ്ദേഹത്തിന് ആദ്യ ഹൃദയാഘാതമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് സ്റ്റെന്റ് ഇടാനുള്ള നടപടികൾ പുരോഗമിക്കവേ രണ്ടാമതും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തീവ്രപരിശ്രമം Read More…

Celebrity

‘അവരെന്റെ പൊക്കിളിലേക്ക് നോക്കിയിരിക്കുകയല്ല; സല്‍മാനെത്തിയത് വൈകുന്നേരം’! ബോളിവുഡിനെ കൊട്ടി കാജൽ അഗര്‍വാള്‍

ബോളിവുഡിൽ നടികളോടുള്ള മനോഭാവത്തെ രൂക്ഷമായി വിമർശിച്ചും ദക്ഷിണേന്ത്യൻ സിനിമകളെ അഭിനന്ദിച്ചും പ്രമുഖ നടി കാജൽ അഗർവാൾ. ഹിന്ദി സിനിമകൾ തിരഞ്ഞെടുക്കുന്നത് വളരെ ആലോചിച്ച ശേഷം മാത്രമാണെന്നും സ്ത്രീകളോടുള്ള സമീപനത്തിൽ ദക്ഷിണേന്ത്യൻ സിനിമാമേഖലയെ അപേക്ഷിച്ച് ബോളിവുഡ് ഏറെ പിന്നിലാണെന്നും താരം തുറന്നടിച്ചു. സൽമാൻ ഖാൻ, രൺദീപ് ഹൂഡ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും താൻ ദക്ഷിണേന്ത്യൻ സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ബോളിവുഡിലെ സാധാരണ കഥാപാത്രങ്ങളെക്കാൾ മികച്ച പ്രാധാന്യമുള്ള വേഷങ്ങളാണ് ദക്ഷിണേന്ത്യയിൽ തനിക്ക് ലഭിക്കുന്നതെന്നും ദക്ഷിണേന്ത്യൻ സിനിമകളുടെ നിലവാരം വളരെ Read More…

Celebrity

‘ചുംബനരംഗത്തിനിടെ നടന്റെ ചുണ്ട് കടിച്ചുമുറിച്ച് ചോര വരുത്തി കങ്കണ, സംവിധായകൻ ‘കട്ട്’ പറഞ്ഞിട്ടും നിര്‍ത്തിയില്ല?’ വിവാദത്തിൽ മറുപടിയുമായി താരം

അടുത്തിടെ സിദ്ധാർത്ഥ് കണ്ണന്റെ പോഡ്‌കാസ്റ്റിൽ സിമി ചന്ദോക്കെ നടത്തിയ വെളിപ്പെടുത്തലുകളാണ് വർഷങ്ങൾക്ക് മുൻപിറങ്ങിയ ‘റിവോൾവർ റാണി’ എന്ന സിനിമയെച്ചൊല്ലി പുതിയ വിവാദങ്ങൾക്ക് കാരണമായത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ ഒരു ചുംബന രംഗത്തില്‍, സംവിധായകൻ ‘കട്ട്’ പറഞ്ഞിട്ടും കങ്കണ റണാവത് നടന്‍ വീർ ദാസിനെ ചുംബിക്കുന്നത് നിർത്തിയില്ലെന്നും ഒടുവിൽ നടന്റെ ചുണ്ട് കടിച്ചുമുറിച്ച് ചോര വരുത്തിയെന്നുമായിരുന്നു സിമിയുടെ ആരോപണം. സോഷ്യല്‍ മീഡിയയില്‍ ഈ വാക്കുകൾ വന്‍തോതില്‍ പ്രചരിക്കുകയും വലിയ ചർച്ചയാവുകയും ചെയ്തു. എന്നാല്‍ ഈ പ്രചാരണങ്ങൾക്ക് പിന്നാലെ മറുപടിയുമായി Read More…

Celebrity

‘മദ്യപിച്ച് രാത്രിയില്‍ സ്ത്രീകളോട് ഫോണിലൂടെ അശ്ലീലം പറയുമായിരുന്നു’; തുറന്ന് പറഞ്ഞ് നടന്‍ പിയുഷ് മിശ്ര

മദ്യപാനത്തിന് അടിമയായിരുന്ന കാലത്ത് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും ചെയ്ത തെറ്റുകളെക്കുറിച്ചും തുറന്നുപറഞ്ഞ് മുതിർന്ന ബോളിവുഡ് താരം പിയൂഷ് മിശ്ര. മദ്യാസക്തി ഒരാളെ പൂർണ്ണമായും നശിപ്പിക്കുമെന്നും അതിൽ നിന്ന് മോചനം നേടുക എന്നത് വൈദ്യശാസ്ത്രത്തിന് പോലും പ്രവചിക്കാനാവാത്ത ഒന്നാണെന്നും ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ താൻ മറ്റുള്ളവരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ പോലും ആ അവസ്ഥയിൽ സിനിമ സെറ്റുകളിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ കാലഘട്ടത്തിൽ മദ്യം ഉള്ളിലെത്തുന്നത് വരെ ശരീരം Read More…

Celebrity

സാറ അലി ഖാനായാലും ഇളവില്ല, ബദ്രിനാഥിലും കേദാർനാഥിലും ദർശനത്തിന് ഇനി ‘സത്യവാങ്മൂലം’

ബോളിവുഡ് നടി സാറ അലി ഖാൻ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ ദർശനം നടത്തണമെങ്കിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. ഹിന്ദു ഇതര മതവിഭാഗങ്ങളിൽപ്പെട്ടവർ ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കണമെങ്കിൽ ഇനി മുതൽ സത്യവാങ്മൂലം നൽകേണ്ടി വരുമെന്ന് ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദി ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സനാതന ധർമ്മത്തിൽ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ കൈമാറിയാൽ മാത്രമേ അത്തരം ഭക്തരെ ദർശനത്തിന് അനുവദിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. സാറ അലി ഖാൻ സനാതന ധർമ്മത്തോടുള്ള തന്റെ ഭക്തി Read More…

Celebrity

‘ഞാൻ പ്രണയത്തിൽ അന്ധയായിരുന്നു, ഒരു കുട്ടിയെ തരുമോയെന്ന് അദ്ദേഹത്തോട് ചോദിച്ചു’; വിവിയൻ റിച്ചാർഡ്‌സുമായുള്ള ബന്ധത്തെപ്പറ്റി നീനാ ഗുപ്ത

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്‌സുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് നടി നീന ഗുപ്ത വീണ്ടും . മകൾ മസാബ ഗുപ്ത ഉണ്ടായിരുന്നിട്ടും തങ്ങൾ എന്തുകൊണ്ടാണ് വിവാഹം കഴിക്കാതിരുന്നത് എന്നതിനെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ അവർ വ്യക്തമാക്കി. അവർ പറഞ്ഞത്? ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ, തങ്ങൾ പരസ്പരം പ്രണയിച്ചിരുന്നോ എന്ന ചോദ്യത്തിന് നീന ഗുപ്ത നൽകിയ മറുപടി ഇതായിരുന്നു: “അദ്ദേഹത്തോടും പോയി ചോദിക്കൂ. എല്ലാവർക്കും അദ്ദേഹത്തോട് ചോദിക്കാൻ പേടിയാണ്. എന്തുകൊണ്ടാണ് നിങ്ങൾ എല്ലാവരും എന്നോട് മാത്രം Read More…

Celebrity

‘ഇനിമുതല്‍ പിന്നണി ഗായകനായി ഞാന്‍ രംഗത്തുണ്ടാകില്ല’ ; വിരമിക്കല്‍ പ്രഖ്യാപിച്ച്‌ അരിജിത്‌ സിങ്‌

മുംബൈ: പ്രണയഗാനങ്ങളിലൂടെ ബോളിവുഡില്‍ ഇടംനേടിയ ഗായകന്‍ അരിജിത്‌ സിങ്‌(38) പിന്നണി ഗാന രംഗത്തുനിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു.സല്‍മാന്‍ ഖാന്റെ ‘ബാറ്റില്‍ ഓഫ്‌ ഗാല്‍വാന്‍’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഗാനമായ ‘മാതൃഭൂമി’ പുറത്തിറങ്ങിയതിന്‌ തൊട്ടുപിന്നാലെയാണ്‌ പ്രഖ്യാപനമെത്തിയത്‌. ‘എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ശ്രോതാക്കളെന്ന നിലയില്‍ ഇത്രയധികം സ്‌നേഹം തന്നതിന്‌ ഞാന്‍ നിങ്ങളോട്‌ ഓരോരുത്തരോടും നന്ദി പറയുന്നു. ഇനിമുതല്‍ പിന്നണി ഗായകനായി ഞാന്‍ രംഗത്തുണ്ടാകില്ല എന്ന്‌ സന്തോഷത്തോടെ അറിയിക്കുന്നു. ഞാന്‍ ഇത്‌ അവസാനിപ്പിക്കുകയാണ്‌. ഇതൊരു അത്‌ഭുതകരമായ യാത്രയായിരുന്നു.’- അദ്ദേഹം കുറിച്ചു. ‘നല്ല Read More…

Celebrity

‘അധികാര മാറ്റമോ വർഗീയതയോ ആവാം.. 8വർഷമായി ബോളിവുഡിൽ തനിക്ക് അവസരം നഷ്ടപ്പെടുന്നു,’: എ.ആർ റഹ്മാൻ

ഇന്ന് ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ സംഗീത സംവിധായകരിൽ ഒരാളാണെങ്കിലും, ഹിന്ദി സിനിമാ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താൻ എ.ആർ. റഹ്മാന് ഏഴ് വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. 1991-ൽ മണിരത്നത്തിന്റെ ‘റോജ’യിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തുടർന്ന് ‘ബോംബെ’ (1995), ‘ദിൽ സേ’ (1998) എന്നീ ചിത്രങ്ങളിലൂടെ ആ കൂട്ടുകെട്ട് തുടർന്നു. ഇതിനിടയിൽ രാം ഗോപാൽ വർമ്മയുടെ ‘രംഗീല’യിലൂടെയും (1995) അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, കഴിഞ്ഞ എട്ടു വർഷമായി ഹിന്ദി സിനിമാ മേഖലയിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും Read More…