Hollywood

സ്വീനിയ്ക്ക് പ്രതിഫലം 530 കോടി…! ഹോളിവുഡിലെ താരസുന്ദരി ബോളിവുഡ് സിനിമയിലേക്ക്

ബോളിവുഡിലെ നടീനടന്മാരുടെ ആത്യന്തിക സ്വപ്‌നം ഹോളിവുഡില്‍ ഒരു വേഷമാണ്. ഈ സ്വപ്‌നം സഫലമാക്കാന്‍ കഴിഞ്ഞിട്ടുള്ള അപൂര്‍വ്വം നടിമാരുടെ പട്ടികയിലാണ് ഐശ്വര്യാറായിയും പ്രിയങ്കാചോപ്രയും ദീപികാ പദുക്കോണും. മുന്‍നിര ബാനറും വമ്പന്‍ മുതല്‍മുടക്കുമുള്ള ഹോളിവുഡ് സൂപ്പര്‍താര സിനിമകളുമെല്ലാം ഇവര്‍ക്ക് കിട്ടി. എന്നാല്‍ ഹോളിവുഡിലെ താരസുന്ദരി ബോളിവുഡില്‍ അഭിനയിക്കാന്‍ എത്തുന്നു എന്നു കേട്ടാല്‍ ചിലപ്പോള്‍ ഞെട്ടിയേക്കും. ‘എനിവണ്‍ ബട്ട് യു’ എന്ന ചിത്രത്തിലെ നായികയായ ഹോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാളായ താരസുന്ദരി സിഡ്‌നി സ്വീനിയുമായി ബന്ധപ്പെട്ടാണ് ഈ വാര്‍ത്ത. റിപ്പോര്‍ട്ടുകള്‍ Read More…

Movie News

‘പരമസുന്ദരി’യില്‍ പ്രിയാവാര്യരെ സൈഡാക്കി; സിനിമയ്‌ക്കെതിരേ മലയാളി ആരാധകര്‍

ബോളിവുഡ് റൊമാന്റിക് കോമഡിയായ ‘പരമസുന്ദരി’ യില്‍ നടി ജാന്‍വി കപൂറിന്റെ മലയാളിപെണ്‍കുട്ടി വേഷത്തെ നിലത്തു നിര്‍ത്താതെ ട്രോളുകയായിരുന്നു മലയാളികള്‍ . ഇതിന് പിന്നാലെ സിനിമയില്‍ ‘ ഒരു അഡാര്‍ ലവി’ലെ കണ്ണിറുക്കലിലൂടെ ഒറ്റരാത്രികൊണ്ട് താരമായി മാറിയ നടി പ്രിയ പ്രകാശ് വാര്യരെ സൈഡാക്കി മാറ്റിയെന്ന ആക്ഷേപവും ഉയരുന്നു. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും ജാന്‍വി കപൂറിന്റെയും റൊമാന്റിക് കോമഡിയില്‍ പ്രിയാ വാര്യര്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് അഭിനയിച്ചത്. ഇത് മലയാളി ആരാധകരുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയാകുകയായിരുന്നു. ഒരു ഡയലോഗ് പോലും Read More…

Celebrity Featured

അനീറ്റാ പദ്ദയുടെ അടുത്ത സിനിമ ഏതാണ്? ന്യായ് സയാരയ്ക്ക് മുമ്പ് കരാര്‍ ചെയ്ത സിനിമ

ബോളിവുഡിലെ ഏറ്റവും പുതിയ സൂപ്പര്‍ഹിറ്റ് സയാരയുടെ വിജയം ശരിക്കും ഗുണമായത് നായികയായി അഭിനയിച്ച അനീറ്റാ പദ്ദയ്ക്കാണെന്ന് തോന്നുന്നു. നടിയെക്കുറിച്ചും അവരുടെ വിശേഷങ്ങളും അറിയാന്‍ ആരാധകര്‍ക്ക് ആകാംഷ തുടങ്ങിയിട്ടുണ്ട്. നടിയുടെ അടുത്ത സിനിമ ഏതാണെന്നാണ് ഇവര്‍ക്കിടയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. അനീറ്റയുടെ അടുത്ത റിലീസ് നിത്യ മെഹ്റ സംവിധാനം ചെയ്ത ന്യായ് ആണ്. അനീറ്റ സൈയാര ഒപ്പിടുന്നതിന് മുമ്പ് കരാറായ പ്രോജക്റ്റാണ്! നിത്യ മെഹ്റയും അവരുടെ ഭര്‍ത്താവ് കരണ്‍ കപാഡിയയും ചേര്‍ന്ന് സംവിധാനം ചെയ്ത ഒരു സ്ട്രീമിംഗ് പ്രോജക്റ്റാണ് Read More…

Movie News

ഒരേ നായകന് കാമുകിയായി, ഭാര്യയായി ; ഒടുവില്‍ അമ്മയായും വേഷമിട്ട നടി

ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍, ഏറെ പ്രശസ്തിയുള്ള നടിയാണ് തബസ്സും ഫാത്തിമ ഹാഷ്മി എന്ന തബു. കരിയറില്‍ ഉടനീളം സൂക്ഷ്മതയോടെയും ധീരമായ തീരുമാനങ്ങളോടെയും മികച്ചതും വൈവിദ്ധ്യവുമാര്‍ന്ന പ്രകടനങ്ങള്‍ നടത്തുന്ന അവര്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ഇപ്പോഴും തിളങ്ങിത്തന്നെ നില്‍ക്കുകയാണ്. ബോളിവുഡിന് പുറമേ ദക്ഷിണേന്ത്യന്‍ സിനിമകളിലും തിരക്കേറിയ താരം ഒരേ നടന്റെ കാമുകിയായും ഭാര്യയായും അമ്മയായും അഭിനയിച്ചിട്ടുണ്ട് എന്ന വ്യത്യസ്തതയ്ക്ക് കൂടി തബുവിന് സ്വന്തം. മലയാളത്തില്‍ ‘കാലാപാനി’യില്‍ മോഹന്‍ലാലിന്റെ നായികയായി ഉള്‍പ്പെടെ തെന്നിന്ത്യയിലെ അനേകം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തബു പ്രശസ്ത Read More…

Movie News

ബോളിവുഡ് ലവ്‌സ്‌റ്റോറി ‘സയാര’ കൊറിയന്‍ഡ്രാമ ‘എ മൊമന്റ് ടു റിമെമ്പറി’ ന്റെ റീമേക്കാണോ?

അഹാന്‍ പാണ്ഡെയും അനീത് പദ്ദയും അഭിനയിച്ച് ഇപ്പോള്‍ തീയേറ്ററിലുള്ള സയാര കൊറിയന്‍ ചിത്രമായ എ മൊമന്റ് ടു റിമെമര്‍ എന്ന സിനിമയുടെ റീമേക്കോ? മോഹിത് സൂരി സംവിധാനം ചെയ്ത ഈ ചിത്രം ജൂലൈ 18 ന് പുറത്തിറങ്ങിയ സിനിമ ഈ വര്‍ഷത്തെ ഏറ്റവും വലിയ റൊമാന്റിക് ഡ്രാമയായി ഇതിനകം തന്നെ പ്രശംസിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സിനിമ കോപ്പിയാണോ എന്ന സംശയവുമായി എത്തിയിരിക്കുകയാണ് കെ. ഡ്രാമ ആരാധകര്‍. തകര്‍ന്ന ഭൂതകാലമുള്ള, മൂഡിയായ സംഗീതജ്ഞനായ ക്രിഷിനെയും, കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്ന സമയത്ത് Read More…

Celebrity

വീട്ടുവേലക്കാരനും കാര്‍ ഡ്രൈവറും വീട്ടംഗത്തെപ്പോലെ ; ആലിയാഭട്ട് വീടുവെയ്ക്കാന്‍ നല്‍കിയത് 50 ലക്ഷം

2012 ല്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ആലിയ ഭട്ടിന് അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒന്നിനുപുറകെ ഒന്നായി ബ്ലോക്ക്ബസ്റ്റര്‍ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കി. എന്നാല്‍ സിനിമയില്‍ മാത്രമല്ല പുറത്തും താന്‍ എത്രമാത്രം പ്രിയങ്കരിയാണെന്ന് ആലിയ കാണിച്ചു തന്നിട്ടുള്ള അനേകം സംഭവങ്ങളില്‍ കരിയറിലെ ആദ്യ ദിവസം മുതല്‍ തന്നോടൊപ്പം ഉണ്ടായിരുന്ന ആളുകളെ അവര്‍ എങ്ങിനെയാണ് കരുതുന്നതെന്ന് ഈ സംഭവം മാത്രം മതി മനസ്സിലാക്കാന്‍. നടി എപ്പോഴും തന്റെ അടുത്ത ആളുകളെ Read More…

Featured Good News

IIT ബിരുദം, വന്‍ ശമ്പളമുള്ള ജോലി; എല്ലാംവിട്ട് 500 രൂപ പ്രതിഫലത്തിന് നാടകാഭിനയത്തിന് പോയി

ഐഐടി ഡല്‍ഹിയില്‍ നിന്നും ബിരുദം, പിന്നാലെ വമ്പന്‍ ശമ്പളമുള്ള ജോലി. എല്ലാം ഉപേക്ഷിച്ച് 500 രൂപ പ്രതിഫലം കിട്ടുന്ന നാടകാഭിനയത്തിന് പോയി. പക്ഷേ ഇപ്പോള്‍ മനോജ് ബാജ്‌പേയിക്കും രണ്‍ബീര്‍ കപൂറിനുമൊപ്പം ജോലി ചെയ്യുന്നു. സ്വപ്‌നതുല്യമായ കരിയര്‍വിട്ട് ബോളിവുഡിലെ സ്വപ്‌നം തേടി പോയത് നടന്‍ അമോല്‍ പരാശറാണ്. ടിവിഎഫ് ട്രിപ്ലിംഗിലെ ഐക്കണിക് ഡിജെ ചിത്വാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സര്‍ദാര്‍ ഉദമില്‍ വിക്കി കൗശലിനൊപ്പം ഭഗത് സിംഗിനെ അവതരിപ്പിക്കുന്നതും വരെയുള്ള നടന്‍ അമോല്‍ പരാശറിന്റെ ബോളിവുഡ് യാത്രയെ അസാധാരണം Read More…

Celebrity

16 വയസ്സുള്ളപ്പോള്‍ വിവാഹം, 17 ല്‍ അമ്മയായി; 30വയസ്സിന് മുമ്പ് വിവാഹമോചനം; വിവാദനായികയായ ഇന്ത്യന്‍ നടി

പ്രതിഭയെ മൂടി വെയ്ക്കാനാകില്ലെന്നാണ് പഴഞ്ചൊല്ല്. പതിനാറാം വയസ്സില്‍ വിവാ ഹിതയും 17 ല്‍ അമ്മയാകുകയും മുപ്പതാം വയസ്സില്‍ വിവാഹമോചനം തേടുകയും ചെയ്ത ഒരു ബോളിവുഡ് നടിയുടെ യാത്ര ഇത് തെളിയിക്കുന്നതാണ്. വിവാഹമോചനശേഷം സിനിമയിലേക്ക് തിരിച്ചുവന്ന അവര്‍ ഇതിഹാസ സിനിമാ ക്കാരനായിരുന്ന ഒരു ഹോളിവുഡ് സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുയൂം ചെയ്തു. പറഞ്ഞുവരുന്നത് ഋഷി കപൂറിനൊപ്പം അരങ്ങേറ്റം കുറിച്ച ഈ ബോളിവുഡ് നടി ഡിം പിള്‍ കപാഡിയയെക്കുറിച്ചാണ്. 1973 ല്‍ ഋഷി കപൂറിനൊപ്പം ബോബി എന്ന ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡില്‍ Read More…

Celebrity

ഇപ്പോള്‍ ഇന്ത്യയുടെ ഗ്‌ളാമര്‍ഗേള്‍ ; ഒരു കാലത്ത് ജീവിക്കാന്‍ വീടുകള്‍ തോറും സാധനം വിറ്റു നടന്നിരുന്നു

നീലച്ചിത്രനടിയായിട്ടാണ് ഇന്ത്യാക്കാര്‍ക്കിടയിലേക്ക് എത്തിയതെങ്കിലും ഇന്ത്യന്‍ സിനിമയുടെ ഗ്‌ളാമര്‍വെളിച്ചത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് സണ്ണിലിയോണ്‍. എന്നാല്‍ ഒരു കാലത്ത് ജീവിക്കാന്‍ വേണ്ടി വീടുവീടാന്തരം കയറിയിറങ്ങി സാധനങ്ങള്‍ വിറ്റിട്ടുണ്ടെന്ന് നടി. കുട്ടിക്കാലത്തെ തന്റെ കഷ്ടപ്പാടുകളെയും മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെയും കുറിച്ച് സണ്ണി ലിയോണ്‍ ഒരിക്കല്‍ ഓര്‍ത്തു. പ്രശസ്തി നേടുന്നതിനു വളരെ മുമ്പ്, സണ്ണി ലിയോണിന്റെ ജീവിതം ശാന്തമായ സഹനശക്തിയും വൈകാരിക സംഘര്‍ഷങ്ങളും നിറഞ്ഞതായിരുന്നു. ഒരു തുറന്ന അഭിമുഖത്തില്‍, സാമ്പത്തിക ബുദ്ധിമുട്ടുകളും വ്യക്തിപരമായ നഷ്ടങ്ങളും നിറഞ്ഞ തന്റെ ബാല്യകാലത്തെക്കുറിച്ച് ഒരു അപൂര്‍വ Read More…