വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വരന്റെ മാനസിക ക്രൂരതയെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ താമസിക്കുന്ന രെഹനയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ വരൻ ഷാജഹാനെയും ഇയാളുടെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി 15-നായിരുന്നു ഇവരുടെ നിക്കാഹ് നടന്നത്. ഓഗസ്റ്റിൽ വിവാഹം നിശ്ചയിച്ചിരുന്നതിനാൽ ഇരുവരും ഫോൺ വിളികളിലൂടെയും വീഡിയോ കോളുകളിലൂടെയും വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. എന്നാൽ മൂന്നാഴ്ച മുൻപ് ഷാജഹാന്റെ പെരുമാറ്റത്തിൽ പെട്ടെന്ന് Read More…
Tag: Bengaluru
ജിമ്മില്‍വച്ച് വിവാഹിതയുമായി പ്രണയം; ബന്ധം വളര്‍ന്നതോടെ ഭീഷണി; ജിം ട്രെയിനര്‍ ജീവനൊടുക്കി
ബെംഗളൂരുവിൽ ജിം ട്രെയിനറായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭീഷണിയാണ് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. 28 വയസ്സുകാരനായ ദിലീപിനെയാണ് കഴിഞ്ഞ ദിവസം രാത്രി സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിലെത്തിയ ദിലീപ് മുറിക്കുള്ളിൽ കയറി ജീവനൊടുക്കുകയായിരുന്നു. യോഗിത എന്ന യുവതി ദിലീപിന്റെ സഹോദരിക്ക് അയച്ച ഇൻസ്റ്റഗ്രാം സന്ദേശത്തിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. ഈ സന്ദേശം ലഭിച്ചയുടൻ വീട്ടുകാർ വാതിൽ തകർത്ത് ഉള്ളിൽ കയറിയപ്പോഴാണ് ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതയായ ഒരു സ്ത്രീയുമായുള്ള തർക്കങ്ങളും Read More…
‘ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു, അശ്ലീല വീഡിയോ അനുകരിക്കണം, സുഹൃത്തുക്കളോട് ബന്ധപ്പെടണം’; പരാതിയുമായി ഭര്‍ത്താവ്
ഭാര്യയ്ക്കെതിരെ ലൈംഗിക പീഡനവും വഞ്ചനയും ആരോപിച്ച് ബെംഗളൂരുവിലെ നാഗരഭാവി സ്വദേശിയായ 37 കാരൻ പോലീസിൽ പരാതി നൽകി. ദാമ്പത്യജീവിതത്തിൽ ഭാര്യാവീട്ടുകാർ അനാവശ്യമായി ഇടപെടുന്നുവെന്നും ഇത് തങ്ങൾക്കിടയിൽ നിരന്തര തർക്കങ്ങൾക്ക് കാരണമാകുന്നുവെന്നും യുവാവ് ആരോപിക്കുന്നു. 2022 മാർച്ചിനും 2024 സെപ്റ്റംബറിനും ഇടയിലുണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 17-ന് ബെംഗളൂരു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 31 കാരിയായ ഭാര്യ ശില്പയ്ക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ വിവാഹിതരായ ഇവർ ജക്കൂറിലെ Read More…
മലയാളി യുവതിക്ക് നേരെ ബെംഗളൂരുവിൽ ക്രൂരത; ഹോസ്റ്റലിൽ അഴിഞ്ഞാടി ഡൽഹി സ്വദേശി, ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരുവിൽ നിന്നുളള നടുക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഡോംലൂർ സെക്കൻഡ് സ്റ്റേജിലെ യൂത്ത് ഹോസ്റ്റലിൽ വെച്ച് 28 വയസ്സുള്ള മലയാളി യുവതിയെ ഉപദ്രവിച്ച കേസിൽ 35 കാരനായ ഡൽഹി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 11-നാണ് സംഭവം നടന്നത്. ഹോസ്റ്റലിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ, രാത്രി ഒമ്പത് മണിയോടെ പ്രതി യുവതിക്ക് നേരെ സ്നൂക്കർ സ്റ്റിക്കുകളും സ്നൂക്കർ ബോളുകളും വലിച്ചെറിയുന്നത് കാണാം. പരാതിക്കാരിയെയും സുഹൃത്തിനെയും ഇയാൾ അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. അതേ ഹോസ്റ്റലിൽ താമസിച്ചിരുന്ന മനു Read More…
ബെംഗളൂരുവിലെ തന്റെ പ്രതിമാസ ജീവിതച്ചെലവ് 70,000 രൂപ ; കൃത്യമായ കണക്കുമായി യുവാവ്
മെട്രോസിറ്റികളിലെ ജീവിതച്ചിലവെന്നു പറയുന്നത് പ്രവചനാതീതമാണ്. ഇപ്പോള്‍ ഇതേക്കുറിച്ച് ഒരു യുവാവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് പ്രതിമാസ ജീവിതച്ചിലവ് 70,000 രൂപ ആകുമെന്നാണ് യുവാവ് കുറിയ്ക്കുന്നത്. അഭിഷേക് സിംഗ് എന്നയാളാണ് എക്‌സില്‍ (X) ഈ പോസ്റ്റ് പങ്കുവെച്ചത്. ഇന്ത്യയുടെ ഐടി തലസ്ഥാനത്തെ ജീവിതച്ചെലവ്, ജീവിതശൈലി, സാമ്പത്തിക മുന്‍ഗണനകള്‍ എന്നിവയെക്കുറിച്ച് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാന്‍ ഇതോടെ കാരണമാവുകയും ചെയ്തു. തന്റെ ചെലവുകള്‍ വളരെ വ്യക്തമായി എക്‌സില്‍ നല്‍കിക്കൊണ്ട് സിംഗ് ഇങ്ങനെ കുറിച്ചു: Read More…
‘അര്‍ദ്ധനഗ്നയായി കിടന്ന് മസാജ് ചെയ്യുന്നതിനിടെ വാതില്‍ തുറന്നു’; സ്പായ്ക്കതിരെ പരാതിയുമായി യുവതി
മസാജ് ചെയ്യുന്നതിനിടെ മോശമായ പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് സ്പായ്ക്കതിരെ പരാതി നല്‍കി കനേഡിയന്‍ യുവതി. ബെംഗളൂരുവിലെ വിധാന്‍ സൗധ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റാഡിസന്‍ ഹോട്ടലിലുള്ള സ്പായ്ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. തെറാപ്പിസ്റ്റ് തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ ശരിയായ രീതിയില്‍ പ്രതികരിച്ചില്ലെന്നും യുവതി പറഞ്ഞു. പിന്നാലെ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മസാജ് ചെയ്യുന്നതിനിടെ തെറാപ്പിസ്റ്റ് പരിധികള്‍ ലംഘിച്ച് മോശമായി പെരുമാറിയതെന്നാണ് യുവതിയുടെ പരാതി . താന്‍ അര്‍ദ്ധനഗ്നയായി കിടക്കുമ്പോള്‍ തെറാപ്പിസ്റ്റ് വാതില്‍ തുറന്നുവെന്നും Read More…
ഭര്‍ത്താവ് പിണങ്ങിപ്പോയി; നാലുവയസുകാരിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി യുവതിയും മരിച്ചു
കുടുംബപ്രശ്നത്തെ തുടര്‍ന്ന് നാലുവയസുകാരിയുമായി യുവതി ജീവനൊടുക്കി. ബെംഗളൂരുവില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശിനി സീതാലക്ഷ്മിയാണ് പിണങ്ങിപ്പോയ ഭര്‍ത്താവ് മടങ്ങിവരില്ലെന്ന് പറഞ്ഞതില്‍ മനംനൊന്ത് മകളുമായി ജീവനൊടുക്കിയത്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുജോലിക്കാരിയായിരുന്ന സീതാലക്ഷ്മി നേപ്പാള്‍ സ്വദേശിനിയാണ്. ഒരു വര്‍ഷം മുന്‍പാണ് രണ്ട് കുട്ടികള്‍ക്കും ഭര്‍ത്താവ് ഗോവിന്ദ് ബഹാദൂറുമായി ഇവര്‍ ബെംഗളൂരുവിലെത്തിയത്. സഞ്ജയ്നഗറിലെ കൃഷ്ണപ്പ ലേഔട്ടിലെ വാടകവീട്ടിലാണ് കുടുംബമായി താമസിച്ചിരുന്നത്. ദീര്‍ഘകാലമായി ഗോവിന്ദുമായി സീതാലക്ഷ്മി തര്‍ക്കത്തിലായിരുന്നു. ഏതാനും മാസം മുന്‍പ് ഗോവിന്ദ് ആറുവയസുള്ള മകനുമായി നേപ്പാളിലേക്ക് പോയി. ബെംഗളൂരുവിലേക്ക് മടങ്ങിവരണമെന്ന് സീതാലക്ഷ്മി Read More…
ഡേറ്റിംഗ് ആപ്പില്‍ വീഡിയോ കോളില്‍ യുവതി നഗ്നയായി സ്‌ക്രീനില്‍ വന്നു ; യുവാവിന് നഷ്ടമായത് 1.5 ലക്ഷം
ബംഗലുരു: ഡേറ്റിംഗ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്യുകയും അനുയോജ്യയായ പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തതിന് പിന്നാലെ ചാറ്റിംഗ് ആരംഭിച്ച യുവാവിന് നഷ്ടമായത് 1.5 ലക്ഷത്തിലധികം രൂപ. സൈബര്‍ തട്ടിപ്പുകാര്‍ സൃഷ്ടിച്ച എഐ സുന്ദരിയെയും വ്യാജ ഡേറ്റിംഗ് പ്രൊഫൈലും വ്യക്തമായ വീഡിയോ കോളും ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തായിരുന്നു പണം തട്ടിയത്. ബെംഗളൂരുവില്‍ നിന്നുള്ള 26 വയസ്സുള്ള ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് വിവാഹപോര്‍ട്ടലില്‍ ചെന്ന് അബദ്ധത്തിന് ഇരയായത്. ഈ മാസം ആദ്യമാണ് അനുയോജ്യയായ ജീവിത പങ്കാളിയെ തേടി യുവാവ് ഒരു Read More…
അനിയത്തിയെ പ്രണയിച്ച് ഉപേക്ഷിച്ചു, ചേച്ചിയെ വലയില്‍ വീഴ്ത്തി 25പവനും 20ലക്ഷവും കവര്‍ന്നു; യുവാവ് പിടിയില്‍
പ്രണയം അഭിനയിച്ച് യുവതിയില്‍നിന്നും 20ലക്ഷം രൂപയും 25 പവണും തട്ടിയെടുത്ത കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍. വഞ്ചന, ലൈംഗിക ചൂഷണം, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ശുഭം ശുക്ലയെന്ന 29കാരനാണ് പിടിയിലായത്. അതീവഗുരുതരമായ വഞ്ചനയാണ് യുവാവ് നടത്തിയതെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിനിരയായ യുവതിയുടെ അനുജത്തിയുമായി ശുഭം പ്രണയത്തിലാകുകയും ലൈംഗീകമായി അവരെ ഉപയോഗിക്കുകയും ചെയ്തു. പിന്നാലെ പ്രണയം അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ കുടുംബവുമായി ബന്ധം സ്ഥാപിച്ച ശുഭം, യുവതിയുമായി പ്രണയത്തിലായി. തുടര്‍ന്ന് Read More…









