മുംബൈയിൽ പൊതുസ്ഥലത്ത് വാളെടുത്ത് ബസുകളുടെയും ട്രക്കുകളുടെയും ചില്ലുകൾ തകർത്ത് 16-കാരൻ. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ ഭാണ്ഡൂപ്പ് ഏരിയയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിൽ മുംബൈ പോലീസ് ഉടൻ നടപടിയെടുക്കുകയും കൂടുതൽ ചോദ്യം ചെയ്യലിനായി കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്വേഷണത്തിൽ, അമ്മാവൻ തന്നെ ശകാരിച്ചെന്നും, ഇത് തന്നെ പ്രകോപിപ്പിച്ചു എന്നുമാണ് പതിനാറുകാരൻ വെളിപ്പെടുത്തിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചുറ്റും നിരവധി വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ള ടീ Read More…
Tag: attack
ജീപ്പ് റാലിക്കിടെ കാട്ടാനയുടെ ആക്രമണം, ഒരാൾക്ക് ഗുരുതര പരുക്ക്: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
കർണാടകയിലെ ഹാസൻ ജില്ലയിൽ നടന്ന ഒരു സമാധാന ജീപ്പ് റാലിയ്ക്കിടെ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം. ഇവന്റ് സൈറ്റിലേക്ക് ഇരച്ചുകയറിയ കാട്ടാന റാലിയിൽ പങ്കെടുത്തവർക്ക് നേരെ പെട്ടെന്ന് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾക്കു പരിക്കേറ്റു. ഏപ്രിൽ 12, 13 തീയതികളിൽ നടന്ന രണ്ട് ദിവസത്തെ ഓഫ് റോഡ് ജീപ്പ് റാലിക്കിടെയാണ് സക്ലേഷ്പൂർ താലൂക്കിലെ ബെല്ലൂർ ഗ്രാമത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പരിപാടിയിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ആൾക്കാണ് അവിചാരിതമായി വനത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ദൃക്‌സാക്ഷികൾ Read More…
അതിഭീകരം! നീലതിമിംഗലത്തെ കൂട്ടമായി ആക്രമിച്ച് വിഴുങ്ങുന്ന 60കൊലയാളി തിമിംഗലങ്ങൾ, ദൃശ്യങ്ങൾ വൈറൽ
കൊലയാളി തിമിംഗലങ്ങൾ എന്നറിയപ്പെടുന്ന 60-ലധികം ഓർക്കകൾ പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തീരത്ത് 18 മീറ്റർ നീളമുള്ള പിഗ്മി നീലത്തിമിംഗലത്തെ ആക്രമിച്ചു കൊലപ്പെടുത്തുന്നതിന്റെ അതിഭീകര ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം നാലാം തവണയാണ് ഇത്തരത്തിൽ ഓർക്കകൾ പിഗ്മി തിമിംഗലങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നത്. തിങ്കളാഴ്ച ബ്രെമർ ബേയുടെ തീരത്തുള്ള മറൈൻ പാർക്കായ ബ്രെമർ കാന്യോണിൽ തിമിംഗലങ്ങളെ നിരീക്ഷിക്കുന്നതിനിടയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വംശനാശഭീഷണി നേരിടുന്ന പിഗ്മി നീലത്തിമിംഗലങ്ങൾ, ഭൂമിയിലെ ഏറ്റവും വലിയ സസ്തിനിയായ നീലത്തിമിംഗലത്തിൻ്റെ ഒരു Read More…
പെണ്‍കുഞ്ഞിനു ജന്മം നല്‍കി; ഭാര്യയെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച് യുവാവ്
കാശിപുരില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ ‘ദേഷ്യത്തില്‍’ യുവതിയെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് അതിക്രൂര ആക്രമണത്തിനിരയാക്കി ഭര്‍ത്താവ്. ഉത്തരാഖണ്ഡിലെ കാശിപുര്‍ സ്വദേശിയായ ഹര്‍ജീന്ദര്‍ കൗറിനാണ് പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ ഭര്‍ത്താവില്‍നിന്നും ഭര്‍ത്തൃവീട്ടുകാരില്‍നിന്നും ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. സ്ത്രീധനമായി ഭര്‍തൃവീട്ടുകാര്‍ അഞ്ചു ലക്ഷം രൂപയും സ്വര്‍ണവും ആവശ്യപ്പെട്ടതായും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ അവര്‍ തന്നെ മര്‍ദിച്ചതായും യുവതി ആരോപിച്ചു. ആക്രമണദൃശ്യങ്ങളടക്കം തെളിവായി ഹാജരാക്കിയതോടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹര്‍ജീന്ദര്‍ കൗറിനെ ഭര്‍ത്താവ് വീടിനുള്ളില്‍ നിലത്തിട്ട് മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നത് വീഡിയോ Read More…
മകളെ രക്ഷിക്കാന്‍ ശ്രമിച്ച യുവതിയെ കൊമ്പിൽ കുത്തിയെറിഞ്ഞ് പശു, ഞെട്ടിക്കുന്ന വീഡിയോ
കഴിഞ്ഞ ഏതാനും നാളുകളായി ചെന്നൈയിൽ തെരുവ് മൃഗങ്ങളുടെ ആക്രമണം വർധിച്ചുവരുന്നത് കടുത്ത ആശങ്കകൾ സൃഷ്ടിക്കുകയാണ്. കഴിഞ്ഞദിവസമാണ് കൊളത്തൂരിലെ ബാലാജി നഗറിൽ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ ഒരു പശു കാൽനട യാത്രക്കാരായ ഒരു സ്ത്രീയെയും കുഞ്ഞിനേയും ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലായത്. മകളുമായി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോഴാണ് വഴിയരികിൽ നിന്ന പശു അപ്രതീക്ഷിതമായി ഇരുവർക്കുമെതിരെ തിരിഞ്ഞത്. മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവതി ഭിത്തിയുടെ ഇടയിൽ കുടുങ്ങുകയായിരുന്നു. കൊമ്പിൽ തൂക്കി യുവതിയെ നിലത്തേക്ക് എറിഞ്ഞ പശു വീണ്ടും കുത്താൻ ശ്രമിച്ചു. Read More…
വിറക് ശേഖരിക്കാൻ പോയ അച്ഛന്റെയും മകന്റെയും ജീവനെടുത്ത് ഭീമൻ കരടി: ഗുരുതരപരുക്കുകളോടെ രക്ഷപ്പെട്ട് ഫോറസ്റ്റ് ഗാർഡ്
ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ നിന്നും പുറത്തുവരുന്ന അതിദാരുണ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഞെട്ടൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വിറക് ശേഖരിക്കാൻ വനത്തിലേക്ക് പോയ അച്ഛനെയും മകനെയും രോഷാകുലനായ ഒരു കരടി ആക്രമിച്ചു കൊലപെടുത്തിയ വാർത്തയാണിത്. ശുക്‌ലാൽ ദാരോ (45), അജ്ജു കുരേതി (22) എന്നിവരാണ് ശനിയാഴ്ച കരടി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ ഡോംഗർകട്ട ഗ്രാമത്തിനടുത്തുള്ള ജയിൽങ്കസ എന്ന കുന്നിൻ മുകളിലെ വനത്തിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കരടിയുടെ ആക്രമണത്തിൽ മകൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അച്ഛൻദാരോ ആശുപത്രിയിലേക്ക് Read More…
ക്രിസ്മസ് ദിനത്തില്‍ പന്നികളുടെ ആക്രമണം ; വൃദ്ധയെ കൊലപ്പെടുത്തി പകുതി ഭക്ഷിച്ചു…!
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനമായ ക്രിസ്മസ് ദിനത്തില്‍ ഒഹിയോയിലെ ഒരു വൃദ്ധയെ പന്നികള്‍ ആക്രമിച്ചു കൊന്ന ശേഷം ശരീരം ഭാഗികമായി തിന്നതായി റിപ്പോര്‍ട്ട്. ഒഹിയോ പടസ്‌ക്കലയിലെ മിങ്ക് സ്ട്രീറ്റിലെ 75 കാരി റെബേക്ക വെസ്റ്റര്‍ഗാര്‍ഡ് റിഗ്നിയാണ് പന്നിയുടെ ആക്രമണത്തെ തുടര്‍ന്ന് മരണമടഞ്ഞത്. ഡിസംബര്‍ 25 ന് മരിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ പടികളില്‍ ‘കാലുകളില്‍ മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒഹായോയിലെ നോര്‍ട്ടനിലുള്ള അവളുടെ മരുമകളുടെ വസതിയില്‍ ക്രിസ്മസ് ദിന ആഘോഷങ്ങള്‍ക്കായി എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ റെബേക്ക Read More…
വന്യജീവി സങ്കേതത്തില്‍നിന്നും പുറത്തുവന്ന കാണ്ടാമൃഗം വഴിയാത്രക്കാരനെ ആക്രമിച്ചു കൊലപ്പെടുത്തി
ന്യൂഡല്‍ഹി: അസമില്‍ കാണ്ടാമൃഗം പിന്തുടര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. മോറിഗാവ് ജില്ലയിലെ പോബിതോറ വന്യജീവി സങ്കേതത്തിന് സമീപം ഉണ്ടായ സംഭവത്തില്‍ 37കാരന്‍ തന്റെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ വന്യജീവി സങ്കേതത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ കാണ്ടാമൃഗം വാഹനത്തിന് അരികിലേക്ക് വന്ന് ആക്രമണം നടത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലയില്‍ താമസിക്കുന്ന സദ്ദാം ഹുസൈന്‍ എന്നയാളാണ് മരണമടഞ്ഞത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുന്ന മൃഗം Read More…
സ്ത്രീകളുടെ ദേഹത്തേയ്ക്ക് ശരീരസ്രവം സ്പ്രേ ചെയ്യും; പുറത്തിറങ്ങാന്‍ പേടി; നടുക്കുന്ന വെളിപ്പെടുത്തല്‍
ഹോങ്കോങില്‍ പൊതുവഴികളില്‍ ശരീരസ്രവങ്ങള്‍ ഉപയോഗിച്ചുള്ള വൃത്തികെട്ട രീതിയിലുള്ള ആക്രമണം വ്യാപകമാകുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ എട്ട് മാസത്തിനിടെ പൊതുസ്ഥലത്ത് 170-ലധികം ഹോങ്കോംഗ് നിവാസികളുടെ ദേഹത്ത് ശരീരസ്രവങ്ങൾ തളിച്ചിട്ടുണ്ട് . കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കുള്ളിലാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചതെന്നും ഇരകള്‍ പറയുന്നു. ഹോങ്കോങ് സ്വദേശിനിയായ പിഎച്ച്ഡി വിദ്യാര്‍ഥിയായ യുവതിയുടെ പിന്‍ഭാഗത്ത് പ്ലാസ്റ്റിക് പൈപ്പറ്റ് ഉപയോഗിച്ച് ബീജം ഒഴിച്ച യുവാവിന് കോടതി പിഴ ശിക്ഷ വിധിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ വെളിപ്പെടുത്തലുകള്‍ നടന്നത്. ഇക്കഴിഞ്ഞ ജൂണ്‍ Read More…