Crime

വാപ്പീ… ഇനിയെന്നെ വിട്ടുകൂടേ…; ഒളിവിൽപ്പോയ പിതാവ് തിരിച്ചെത്തി, നാലാം ക്ലാസുകാരിയെ വീണ്ടും ആക്രമിക്കാൻ ശ്രമം

പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നുമുള്ള ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് കുറിപ്പെഴുതിയ നൂറനാട്ടെ നാലാം ക്ലാസുകാരിയെ വീണ്ടും ആക്രമിക്കാൻ ശ്രമം. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസാർ, ഇയാളുടെ രണ്ടാം ഭാര്യ ഷെഫിന എന്നിവരാണ് കുട്ടിയെ ഉപദ്രവിച്ചത്. ഇയാൾ ഇന്നലെ വീട്ടിലെത്തിയിരുന്നു. ഈ സമയം കുട്ടിയും അൻസാറിന്റെ മാതാവും അടുത്തവീട്ടിലായിരുന്നു. ഇതിനിടയിലാണ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചത്. ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. ബുധനാഴ്ച സ്‌കൂളിലെത്തിയപ്പോഴാണ് മുഖത്തുൾപ്പടെ മർദ്ദനമേറ്റ പാടുകൾ അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. താൻ അനുഭവിക്കുന്ന ദുരിതം അദ്ധ്യാപകരോട് Read More…

Crime

ഒഡീഷയില്‍ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചു. എഴുപതോളംവരുന്ന ബജ്റംഗദൾ പ്രവര്‍ത്തകരാണ് ആക്രമിച്ചത്. ഫാദര്‍ ലിജോ നിരപ്പോല്‍, ഫാദര്‍ ജോജോ എന്നിവര്‍ക്കും രണ്ട് കന്യാസ്ത്രീകള്‍ക്കും പരുക്കേറ്റു. ആക്രമണം മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണുണ്ടായത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഒഡിഷയിലെ ജലേശ്വറിലാണ് സംഭവം. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം ആരോപിച്ച് ജയിലിലടച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് വൈദികര്‍ക്ക് നേരെ മറ്റൊരു അതിക്രമത്തിന്റെ വാര്‍ത്ത ഒഡിഷയില്‍ നിന്നെത്തുന്നത്. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണത്തെ സിബിസിഐ അപലപിച്ചു. ആക്രമണങ്ങള്‍ തുടര്‍ക്കഥയാണെന്ന് സിബിസിഐ Read More…

Crime

തുടയിൽ നിന്ന് മാംസം കടിച്ചെടുത്തു; കൈത്തണ്ടകൾ ചവിട്ടിയൊടിച്ചു; സഹോദരനിൽ നിന്ന് ഷഫീന നേരിട്ടത് ക്രൂര പീഡനം

മണ്ണന്തലയില്‍ കൊല്ലപ്പെട്ട ഷഫീന സഹോദരനില്‍ നിന്ന് നേരിട്ടത് ക്രൂര മര്‍ദനം. ആക്രമണത്തില്‍ ഷഫീനയുടെ രണ്ട് വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. ചവിട്ടേറ്റ് രണ്ട് കൈത്തണ്ടകളും ഒടിഞ്ഞിരുന്നു. തുടയില്‍ നിന്നുള്ള മാംസം കടിച്ചെടുത്ത നിലയിലായിരുന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഇന്നലെയാണ് സംഭവം നടന്നത്. മണ്ണന്തല സ്വദേശിനിയായ 33കാരി ഷഫീനയെ സഹോദരന്‍ ഷംസാദാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ആണ്‍സുഹൃത്തുമായുള്ള ഷഫീനയുടെ വീഡിയോ കോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അതിക്രൂരമായ കൊലയ്ക്ക് കാരണമായത്. കൊല്ലപ്പെട്ട ഷെഫീനയുടെ (33) കുടുംബജീവിതം തകര്‍ന്നതിനു കാരണം Read More…

Oddly News Wild Nature

മുതലയുടെ കടിയില്‍നിന്ന് മൃഗശാലാ സൂക്ഷിപ്പുകാരൻ രക്ഷപ്പെട്ടു, പക്ഷേ ഭാഗ്യം തുണയ്ക്കില്ലെന്ന് നെറ്റിസൺസ്

നിരവധി സന്ദർശകർ നോക്കിനിൽക്കെ രണ്ട് മുതലകളെ പരിചരിക്കുന്ന ഒരു മൃഗശാല ജീവനക്കാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മുതലകളിൽ നിന്ന് ജീവനക്കാരന് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത ആക്രമണമാണ് വീഡിയോ ജനശ്രദ്ധ പിടിച്ചുപറ്റാൻ കാരണം. പതിവുപോലെ തന്നെ വേലിക്കപ്പുറം വന്നു നിൽക്കുന്ന സന്ദർശകർക്കു മുന്നിൽ രണ്ടു മുതലകളുമായി ആശയവിനിമയം നടത്തുന്ന മൃഗശാല ജീവനക്കാരനെയാണ് കാണുന്നത്. എന്നാൽ പെട്ടെന്നാണ് അന്തരീക്ഷം മാറിയത്. വീഡിയോയിൽ, ജീവനക്കാരൻ രണ്ട് മുതലകളെ അവയുടെ അടുത്ത് ഇരുന്നുകൊണ്ട് കളിപ്പിക്കുകയാണ്. ഒരു മുതലയുടെ പുറത്താണ് ജീവനക്കാരൻ Read More…

Crime

അമ്മാവൻ ശകാരിച്ചു, വടിവാൾ കൊണ്ട് ബസിന്റ ചില്ല് തകർത്ത് 16കാരൻ: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മുംബൈയിൽ പൊതുസ്ഥലത്ത് വാളെടുത്ത് ബസുകളുടെയും ട്രക്കുകളുടെയും ചില്ലുകൾ തകർത്ത് 16-കാരൻ. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ ഭാണ്ഡൂപ്പ് ഏരിയയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിൽ മുംബൈ പോലീസ് ഉടൻ നടപടിയെടുക്കുകയും കൂടുതൽ ചോദ്യം ചെയ്യലിനായി കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്വേഷണത്തിൽ, അമ്മാവൻ തന്നെ ശകാരിച്ചെന്നും, ഇത് തന്നെ പ്രകോപിപ്പിച്ചു എന്നുമാണ് പതിനാറുകാരൻ വെളിപ്പെടുത്തിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചുറ്റും നിരവധി വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ള ടീ Read More…

Oddly News Wild Nature

ജീപ്പ് റാലിക്കിടെ കാട്ടാനയുടെ ആക്രമണം, ഒരാൾക്ക് ഗുരുതര പരുക്ക്: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കർണാടകയിലെ ഹാസൻ ജില്ലയിൽ നടന്ന ഒരു സമാധാന ജീപ്പ് റാലിയ്ക്കിടെ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം. ഇവന്റ് സൈറ്റിലേക്ക് ഇരച്ചുകയറിയ കാട്ടാന റാലിയിൽ പങ്കെടുത്തവർക്ക് നേരെ പെട്ടെന്ന് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾക്കു പരിക്കേറ്റു. ഏപ്രിൽ 12, 13 തീയതികളിൽ നടന്ന രണ്ട് ദിവസത്തെ ഓഫ് റോഡ് ജീപ്പ് റാലിക്കിടെയാണ് സക്ലേഷ്പൂർ താലൂക്കിലെ ബെല്ലൂർ ഗ്രാമത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പരിപാടിയിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ആൾക്കാണ് അവിചാരിതമായി വനത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ദൃക്‌സാക്ഷികൾ Read More…

Oddly News Wild Nature

അതിഭീകരം! നീലതിമിംഗലത്തെ കൂട്ടമായി ആക്രമിച്ച് വിഴുങ്ങുന്ന 60കൊലയാളി തിമിംഗലങ്ങൾ, ദൃശ്യങ്ങൾ വൈറൽ

കൊലയാളി തിമിംഗലങ്ങൾ എന്നറിയപ്പെടുന്ന 60-ലധികം ഓർക്കകൾ പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തീരത്ത് 18 മീറ്റർ നീളമുള്ള പിഗ്മി നീലത്തിമിംഗലത്തെ ആക്രമിച്ചു കൊലപ്പെടുത്തുന്നതിന്റെ അതിഭീകര ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം നാലാം തവണയാണ് ഇത്തരത്തിൽ ഓർക്കകൾ പിഗ്മി തിമിംഗലങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നത്. തിങ്കളാഴ്ച ബ്രെമർ ബേയുടെ തീരത്തുള്ള മറൈൻ പാർക്കായ ബ്രെമർ കാന്യോണിൽ തിമിംഗലങ്ങളെ നിരീക്ഷിക്കുന്നതിനിടയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വംശനാശഭീഷണി നേരിടുന്ന പിഗ്മി നീലത്തിമിംഗലങ്ങൾ, ഭൂമിയിലെ ഏറ്റവും വലിയ സസ്തിനിയായ നീലത്തിമിംഗലത്തിൻ്റെ ഒരു Read More…

Crime

പെണ്‍കുഞ്ഞിനു ജന്മം നല്‍കി; ഭാര്യയെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച് യുവാവ്

കാശിപുരില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ ‘ദേഷ്യത്തില്‍’ യുവതിയെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് അതിക്രൂര ആക്രമണത്തിനിരയാക്കി ഭര്‍ത്താവ്. ഉത്തരാഖണ്ഡിലെ കാശിപുര്‍ സ്വദേശിയായ ഹര്‍ജീന്ദര്‍ കൗറിനാണ് പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ ഭര്‍ത്താവില്‍നിന്നും ഭര്‍ത്തൃവീട്ടുകാരില്‍നിന്നും ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. സ്ത്രീധനമായി ഭര്‍തൃവീട്ടുകാര്‍ അഞ്ചു ലക്ഷം രൂപയും സ്വര്‍ണവും ആവശ്യപ്പെട്ടതായും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ അവര്‍ തന്നെ മര്‍ദിച്ചതായും യുവതി ആരോപിച്ചു. ആക്രമണദൃശ്യങ്ങളടക്കം തെളിവായി ഹാജരാക്കിയതോടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹര്‍ജീന്ദര്‍ കൗറിനെ ഭര്‍ത്താവ് വീടിനുള്ളില്‍ നിലത്തിട്ട് മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നത് വീഡിയോ Read More…

Oddly News

മകളെ രക്ഷിക്കാന്‍ ശ്രമിച്ച യുവതിയെ കൊമ്പിൽ കുത്തിയെറിഞ്ഞ് പശു, ഞെട്ടിക്കുന്ന വീഡിയോ

കഴിഞ്ഞ ഏതാനും നാളുകളായി ചെന്നൈയിൽ തെരുവ് മൃഗങ്ങളുടെ ആക്രമണം വർധിച്ചുവരുന്നത് കടുത്ത ആശങ്കകൾ സൃഷ്ടിക്കുകയാണ്. കഴിഞ്ഞദിവസമാണ് കൊളത്തൂരിലെ ബാലാജി നഗറിൽ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ ഒരു പശു കാൽനട യാത്രക്കാരായ ഒരു സ്ത്രീയെയും കുഞ്ഞിനേയും ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലായത്. മകളുമായി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോഴാണ് വഴിയരികിൽ നിന്ന പശു അപ്രതീക്ഷിതമായി ഇരുവർക്കുമെതിരെ തിരിഞ്ഞത്. മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവതി ഭിത്തിയുടെ ഇടയിൽ കുടുങ്ങുകയായിരുന്നു. കൊമ്പിൽ തൂക്കി യുവതിയെ നിലത്തേക്ക് എറിഞ്ഞ പശു വീണ്ടും കുത്താൻ ശ്രമിച്ചു. Read More…