2010ല്‍ ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ലീഡര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചതു മുതല്‍ റാണ ദഗ്ഗുബതി മികച്ച വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധാലുവാണ്. ബാഹുബലിയോടെ കരുത്തരായ പാന്‍ ഇന്ത്യന്‍ നടനായി മാറിയിരിക്കുന്നയാളാണ് റാണാ ദഗ്ഗുബതി. ബാഹുബലിക്ക് പിന്നാലെ രജനീകാന്തിന്റെ വേട്ടൈയ്യനിലും പ്രത്യക്ഷപ്പെട്ട അദ്ദേഹം താന്‍ നിര്‍മ്മിച്ച് വരാനിരിക്കുന്ന ചിത്രമായ കാന്തായില്‍ ദുല്‍ഖര്‍ സല്‍മാനെ എന്തുകൊണ്ടു നായകനാക്കി എന്നതിന് പറഞ്ഞ ന്യായീകരണമാണ് ഇപ്പോള്‍ വൈറലാകുന്നത്.
സിനിമയുടെ സഹനിര്‍മ്മാതാക്കളാണ് ഇരുവരും. അദ്ദേഹവും ഒരു നടനായിരിക്കെ റാണ നിര്‍മ്മിക്കുന്ന സിനിമയില്‍ എന്തുകൊണ്ടാണ് ദുല്‍ഖറിനെ നായകനാക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു മറുപടി. സ്വന്തം നിര്‍മ്മാണത്തില്‍ സ്വയം അഭിനയിക്കാതെ ദുല്‍ഖറിനെ നായകനാക്കി ഒരു സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് എന്താണ് തോന്നുന്നതെന്ന ചോദ്യത്തിന് റാണ പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു.
”എല്ലാവരും ഒരു പ്രത്യേക വേഷത്തിന് അനുയോജ്യരാണ്. ഓരോ കഥയ്ക്കും അനുയോജ്യരായ അഭിനേതാക്കളുണ്ട്. കഥയാണ് അത് തീരുമാനിക്കുന്നത്. നിങ്ങള്‍ ഒരു സിനിമയുടെ നിര്‍മ്മാതാവാകാന്‍ ശ്രമിക്കുകയാണെങ്കില്‍, അത് ആ കഥയ്ക്ക് ഏറ്റവും മികച്ചത് കണ്ടെത്തുന്നതാണ് ചെയ്യേണ്ടതെന്ന് ഞാന്‍ കരുതുന്നു. കഥ പറഞ്ഞുകേട്ടപ്പോള്‍ തന്നെ ദുല്‍ക്കര്‍ ഒഴികെ മറ്റാരെയും അതില്‍ കണ്ടില്ല. അദ്ദേഹം അഭിനയിക്കുമായിരുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒരുപക്ഷേ ഞങ്ങള്‍ സിനിമ വിട്ടുകളയാന്‍ പോലും തയ്യാറായേനെ.” റാണ പറഞ്ഞു.
ഒരു നടന്‍ എന്ന നിലയില്‍ ‘സുരക്ഷിതത്വം’ പുലര്‍ത്തിയതിന് ദുല്‍ഖറിനെ പ്രശംസിച്ച റാണ ഒരു നടന്‍ എന്ന നിലയില്‍ ദുല്‍ഖര്‍ വളരെ സുരക്ഷിതനാണ്. ഒരു വിജയകരമായ സിനിമ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ ഒരു മുഖ്യധാരാ താളത്തിലേക്ക് പോകേണ്ടതില്ല. അതിനാല്‍, ആ രീതിയില്‍, സഹകരിക്കാന്‍ ഏറ്റവും നല്ല വ്യക്തി അദ്ദേഹമാണെന്ന് ഞാന്‍ കരുതുന്നതായും പറഞ്ഞു. 15 വര്‍ഷത്തെ കരിയറില്‍ ഒരു നടന്‍ എന്ന നിലയില്‍ തനിക്ക് ഇഷ്ടപ്പെട്ട ‘ചില കാര്യങ്ങള്‍’ മാത്രമേയുള്ളൂവെന്നും അതുകൊണ്ടാണ് അദ്ദേഹം 10-12 വേഷങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അവയെല്ലാം അദ്ദേഹത്തിന് പ്രത്യേകമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ 1950-കളിലെ മദ്രാസിലെ ഒരു കഥയാണ് ‘കാന്ത’ എന്ന ചിത്രം പറയുന്നത്. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുന്നു, റാണ, ഭാഗ്യശ്രീ ബോര്‍സെ, സമുദ്രക്കനി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. റാണയുടെ സ്പിരിറ്റ് മീഡിയയും ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസും ചേര്‍ന്നാണ് ഇത് നിര്‍മ്മിക്കുന്നത്.




