ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ചു; ഹോട്ടലിൽ വെച്ച് യുവാവിന് ഭര്‍ത്താവിന്റെ ക്രൂരമർദ്ദനം
Posted onAuthorAksaComments Off on ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ചു; ഹോട്ടലിൽ വെച്ച് യുവാവിന് ഭര്‍ത്താവിന്റെ ക്രൂരമർദ്ദനം
ഝാൻസി: ഹോട്ടലിൽ വെച്ച് തന്റെ ഭാര്യയോടൊപ്പം കണ്ട യുവാവിനെ കാമുകനാണെന്ന് തെറ്റിദ്ധരിച്ച് ഭര്‍ത്താവ് ക്രൂരമായി മർദ്ദിച്ചു. തന്റെ ഭാര്യ കാമുകനുമായി ഒരു ഹോട്ടലിൽ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് ഭർത്താവിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സംഭവം. അയാൾ സ്ഥലത്തെത്തിയപ്പോൾ, ഭാര്യയോടൊപ്പം ഒരു യുവാവിനെ കാണുകയും തുടര്‍ന്ന് പരസ്യമായി മർദ്ദിക്കാൻ തുടങ്ങുകയുമായിരുന്നു.
സ്വകാര്യ ആവശ്യങ്ങൾക്കായി ഹോട്ടലിലെത്തിയ യുവാവിനെ, സ്ത്രീയുടെ കൂടെയുള്ള ആളായി കുടുംബാംഗങ്ങൾ തെറ്റിദ്ധരിക്കുകയായിരുന്നു . യുവതിയുടെ ബന്ധുക്കൾ ചേർന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ഇയാളെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ നിന്ന് രക്ഷിക്കാൻ സ്ഥലത്തെത്തിയ യുവാവിന്റെ അച്ഛനെയും സഹോദരനെയും സ്ത്രീയുടെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ വീഡിയോ വൈറൽ ആയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
താൻ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഹോട്ടലിൽ പോയപ്പോൾ സ്ത്രീയുടെ ഭർത്താവും കുടുംബാംഗങ്ങളും അവിടെ എത്തുകയായിരുന്നുവെന്നും, തെറ്റിദ്ധരിച്ച് തന്നെ പിടികൂടുകയായിരുന്നുവെന്നും ഇരയായ സോനു പ്രമോദ് ആര്യ പറഞ്ഞു. നിരപരാധിയായിട്ടും തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും യുവാവ് പറയുന്നു. അതേസമയം, ഭാര്യ ഒരു യുവാവുമായി ഹോട്ടലിലാണെന്ന വിവരം കുടുംബാംഗങ്ങളിൽ നിന്നാണ് ലഭിച്ചതെന്നും, അവിടെയെത്തിയപ്പോൾ അവരെ ഒരുമിച്ച് കണ്ടെന്നുമാണ് സ്ത്രീയുടെ ഭർത്താവ് പറയുന്നത്. യുവാവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സ്ത്രീ അവകാശപ്പെടുന്നു. തെറ്റിദ്ധാരണ മൂലമാണ് യുവാവിന് മര്‍ദ്ദനമേറ്റത്. മർദ്ദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതുമായി ബന്ധപ്പെട്ട്, യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, പേരെടുത്തു പറഞ്ഞ അഞ്ച് പേർക്കും മൂന്ന് അജ്ഞാതർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി മൗറാനിപ്പൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് വിദ്യാസാഗർ സിംഗ് അറിയിച്ചു.
ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് (ഡബ്ല്യു.പി.എല്‍.) മെഗാ താര ലേലത്തില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കായി കോടികളെറിഞ്ഞ് ഫ്രാഞ്ചൈസികള്‍.ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ലേലത്തില്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയ്ക്കാണ് നിലവില്‍ ഏറ്റവും വലിയ തുക ലഭിച്ചരൂപയ്ക്ക് സ്വന്തമാക്കി. ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ അമേലിയ കെറിനെ മൂന്ന് കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെയെ 2.4 കോടിക്ക് യു.പി. വിളിച്ചെടുത്തു. 40 ലക്ഷമായിരുന്നു ശിഖയുടെ അടിസ്ഥാനവില. നിലവിലെ രണ്ടാമത്തേയും മൂന്നാമത്തേയും ഏറ്റവും വലിയ ലേല തുക ഈ Read More…
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) തങ്ങളുടെ ആദ്യത്തെ തദ്ദേശീയ പ്രചാരണ പരിപാടിയായ ‘#ലൈഫ് ഓഫ് എ കോക്രോച്ച്’ (LifeOfACockroach) വെള്ളിയാഴ്ച (മേയ് 29) ആരംഭിച്ചു. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് എക്സ് (X) പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. ഭരണകൂടങ്ങളെയും രാഷ്ട്രീയത്തെയും പരിഹസിക്കുന്ന ഈ കൂട്ടായ്മ, റോഡിലെ കുഴികൾ, കേടായ തെരുവ് വിളക്കുകൾ, കുന്നുകൂടുന്ന മാലിന്യങ്ങൾ, ജനങ്ങളോട് മുഖംതിരിക്കുന്ന സർക്കാർ ഓഫീസുകൾ തുടങ്ങിയ പൊതുപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം Read More…
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രം ജൂൺ 14ന് പെരുന്നാൾ റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്. ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ഗണത്തിലുള്ള Read More…