Featured Good News

സ്റ്റൈലിഷ് വേഷങ്ങള്‍, ഫാഷന്‍ ഐക്കണ്‍, പ്രായം 37; തായ്‍ല​ൻ​ഡിലെ പ്രധാനമ​ന്ത്രിയെ ഉറ്റുനോക്കി ലോകം

പിതാവ് തക്സിന്‍ ഷിനവത്രയുടെ പാരമ്പര്യം പിന്തുടര്‍ന്ന് തായ്‌ലന്റില്‍ പെറ്റോങ്ടറിന്‍ ഷിനവത്ര പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി ശ്രേത്ത തവിസിന്‍ ഒരു വര്‍ഷത്തില്‍ താഴെ സേവനത്തിന് ശേഷം ബുധനാഴ്ച ഫ്യൂ തായ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് പേറ്റോങ്താര്‍നെ നാമനിര്‍ദ്ദേശം ചെയ്തത്. ഏക നോമിനി എന്ന നിലയില്‍, അവര്‍ 319 വോട്ടുകള്‍ പെറ്റോങ് ടറിന്‍ നേടി.

തക്സിനുമായി ബന്ധപ്പെട്ട പാര്‍ട്ടികളുടെ പരമ്പരയില്‍ അടുത്തിടെ കൂട്ടിച്ചേര്‍ക്കപ്പെട്ട ഫ്യൂ തായ് പാര്‍ട്ടിയുടെ നേതാവാണ് പേറ്റോങ്ടറിന്‍ അധികാരത്തില്‍ എത്തുന്നതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും. ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകും. തായ്‌ലന്‍ഡിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ വ്യക്തികളില്‍ ഒരാളായ തായ്‌ലന്‍ഡ് മുന്‍ പ്രധാനമന്ത്രി തക്സിന്‍ ഷിനവത്രയുടെ മകളാണ് പേറ്റോങ്ടറിന്‍ ഷിനവത്ര. കഴിഞ്ഞ വര്‍ഷം പ്രവാസത്തില്‍ നിന്ന് മടങ്ങിയെത്തിയ കോടീശ്വരനായ പിതാവിനും പ്രവാസത്തില്‍ കഴിയുന്ന അമ്മായി യിംഗ്ലക്ക് ഷിനവത്രയ്ക്കും ശേഷം, ഷിനവത്ര കുടുംബത്തില്‍ നിന്നുള്ള തായ്‌ലന്‍ഡിലെ മൂന്നാമത്തെ നേതാവാണ്.

37 വയസ്സുള്ള അവര്‍ തായ്‌ലന്‍ഡിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ്. രാഷ്ട്രീയത്തിലും ഫാഷനിലും ഒരുപോലെ സ്വാധീനം ചെലുത്തുന്ന നേതാവ് കൂടിയാണ്. ഫാഷനും മറ്റും അവരുടെ പൊതു വ്യക്തിത്വത്തിന്റെ വശമാണെങ്കിലും, പ്രധാനമന്ത്രി എന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനമാണ് എല്ലവരും ഉറ്റുനോക്കുന്നത്. മികച്ച അക്കാദമിക് നേട്ടങ്ങള്‍ക്കുമൊപ്പം ഷിനവത്ര രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്.