കോടതിയില്‍ തന്നെ നോക്കി കണ്ണിറുക്കിയ എല്ലാ വനിതാ അഭിഭാഷകര്‍ക്കും അനുകൂല ഉത്തരവുകള്‍ ലഭിച്ചു എന്ന് എക്സില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ വിവാദ പോസക്കറ്റ്. പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം വിളിച്ചുവരുത്തിയതോടെ
പോസക്കറ്റ് നീക്കി. പക്ഷേ, പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.
പരാമര്‍ശങ്ങള്‍ അരോചകവും ജുഡീഷ്യറിയെ അപമാനിക്കുന്നതുമാണെന്ന് അഭിഭാഷകരടക്കം അഭിപ്രായപ്പെട്ടു. ‘ട്വീറ്റ് ഇപ്പോള്‍ മാറ്റി. പക്ഷേ, അദ്ദേഹം പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും പുനഃപരിശോധിക്കണം.’- ട്വീറ്റിന് മറുപടിയായി ഒരു അഭിഭാഷകന്‍ കുറിച്ചു. 2011-ല്‍ സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് കട്ജു, ഓണ്‍ലൈനില്‍ മുമ്പും വിവാദങ്ങള്‍ സൃഷക്കടിച്ചിരുന്നു. രാഷ്ട്രീയം, കവിത, തത്ത്വചിന്ത എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചൂടേറിയ അഭിപ്രായങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
2015-ല്‍, കിരണ്‍ ബേദിക്കു പകരം ഷാസിയ ഇല്‍മിയെ മത്സരിപ്പിച്ചിരുന്നെങ്കില്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴക്കചവച്ചേനെ എന്ന പരാമര്‍ശം വിമര്‍ശനം ഏറ്റുവാങ്ങി. ഇല്‍മി കൂടുതല്‍ സുന്ദരിയാണെന്നായിരുന്നു കടക്കജുവിന്റെ വാദം. അടുത്തിടെ, കര്‍ണാടകയിലെ ഹിജാബ് തര്‍ക്കം മുതല്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് പുനരേകീകരണം വരെ ഒട്ടേറെ വിവാദങ്ങള്‍ കട്ജു തൊടുത്തു.
മദ്രാസ്, ഡല്‍ഹി ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച കട്ജു, 2006-ലാണു സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. 2011-ല്‍ വിരമിച്ച അദ്ദേഹം പിന്നീട് 2014 വരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനായിരുന്നു. എക്സില്‍ ഏകദേശം നാല് ലക്ഷവും ഫെയ്സ്ബുക്കില്‍ ഒമ്പത് ലക്ഷത്തിനടുത്തും ഫോളോവേഴ്സുള്ള കട്ജു ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള മുന്‍ ജഡ്ജിമാരില്‍ ഒരാളാണ്.




