മുംബൈയില്‍ തകര്‍ത്തു പെയ്യുന്ന മഴയെ ആഘോഷമാക്കി മാറ്റി തെരുവിൽ വെള്ളക്കെട്ടില്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന രണ്ടുപേരുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വീഡിയോ ആളുകളെ അതിശയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു.
മുട്ടോളം വെള്ളത്തിൽ രണ്ട് പുരുഷന്മാർ ഇരുന്ന് മദ്യപിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മുംബൈയിൽ നിർത്താതെ മഴ പെയ്യുകയായിരുന്നു. ട്രെയിനുകൾ റദ്ദാക്കി, ഓഫീസുകൾ അടച്ചുപൂട്ടി, വെള്ളക്കെട്ട് നഗരത്തെ ഒരു വലിയ കുളമാക്കി മാറ്റി. എന്നാൽ, ഇതൊന്നും നമ്മുടെ സന്തോഷത്തിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഈ വീഡിയോ തെളിയിക്കുന്നു. വീഡിയോയിൽ, വെള്ളക്കെട്ടിൽ മേശപ്പുറത്ത് കുപ്പികളും ഗ്ലാസ്സുകളും വെച്ച് വെള്ളത്തില്‍തന്നെയിട്ട കസേരയിട്ട് ഇവർ മഴയ്ക്കൊപ്പം മദ്യം ആസ്വദിക്കുന്നത് കാണാം.
മുംബൈയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് പുറത്ത് വെച്ച് ചിത്രീകരിച്ച ഈ ക്ലിപ്പിന് എക്സിൽ ഇതിനോടകം രണ്ട് ദശലക്ഷത്തിലധികം കാഴ്ചകൾ ലഭിച്ചുകഴിഞ്ഞു. ഈ ദുരിതാവസ്ഥയിലും എങ്ങനെ സന്തോഷം കണ്ടെത്താമെന്ന് കാണിക്കുന്ന മുംബൈക്കാരുടെ മറ്റൊരു ഉദാഹരണമാണിതെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. എക്സില്‍ ‘@MithilaWaala’ എന്ന ഹാൻഡിൽ പങ്കുവെച്ച വീഡിയോയ്ക്ക്, “ട്രംപിന് ഉപരോധങ്ങൾ കൊണ്ട് ഞങ്ങളെ ഭയപ്പെടുത്താമെന്ന് തോന്നുന്നു,” എന്ന അടിക്കുറിപ്പാണ് നൽകിയിരുന്നത്.
“ഇന്ത്യക്കാർ വ്യത്യസ്തരായാണ് ജനിച്ചത്; അവർ ആഫ്രിക്കയുടെ ഭാഗമാകേണ്ടവരായിരുന്നു,” ഒരു ഉപയോക്താവ് തമാശയോടെ കുറിച്ചു. “അവർ സ്വന്തമായി ഒരു ആഡംബര റിസോർട്ട് പോലെയുള്ള പൂൾ പാർട്ടി ഉണ്ടാക്കി,” മറ്റൊരു ഉപയോക്താവ് എഴുതി. “ഇന്ത്യ ഇതിലും വലിയ ദുരന്തങ്ങൾ കണ്ടിട്ടുണ്ട്. എന്നും പ്രതിരോധിക്കാൻ കഴിയും. വളരെ യോജിച്ച ചിത്രവും പോസ്റ്റും,” മൂന്നാമതൊരാൾ കൂട്ടിച്ചേർത്തു.”
ഞങ്ങൾ ഇന്ത്യക്കാർക്ക് ഏത് സാഹചര്യത്തിലും ജീവിക്കാൻ കഴിയും. ഉപരോധങ്ങൾ കൈകാര്യം ചെയ്യുന്നത് ഞങ്ങൾക്ക് വളരെ എളുപ്പമാണ്. ഞങ്ങൾക്കത് കൈകാര്യം ചെയ്യാൻ കഴിയും. ഞങ്ങൾ വിജയിക്കും, അവർക്ക് വഴങ്ങേണ്ടി വരും,” അഞ്ചാമത്തെ ഉപയോക്താവ് കൂട്ടിച്ചേർത്തു. “മുംബൈക്കാർ തങ്ങളുടെ മഴയോടുള്ള പ്രണയം കാണിക്കുന്നു,” മറ്റൊരാൾ എഴുതി.




