എബ്രിഡ് ഷൈന്റെ പുതിയ ചിത്രം ‘സ്പാ’യെ അഭിനന്ദിച്ച് കലാഭവൻ പ്രജോദ് എഴുതിയ കുറിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ‘സ്പാ’ എന്ന സിനിമ തന്നെ സംബന്ധിച്ച് ഒരു തിയറി ക്ലാസ്സ് ആയിരുന്നില്ല. പ്രാക്റ്റിക്കൽ ബുക്ക് ആയിരുന്നുവെന്ന് പ്രജോദ് പറയുന്നു. ‘സ്പാ’ സിനിമയില്‍ എബ്രിഡ് ഷൈന്റെ സഹ സംവിധായകനായിരുന്നു പ്രജോദ്.
പ്രജോദിന്റെ കുറിപ്പ്:
സീൻ
ആർട്ടിസ്റ്റും തെറാപ്പിസ്റ്റും, തുടർച്ച
തെറാപ്പി റൂം
പകൽ
INT
അടുത്ത സീനിന്റെ തുടക്കത്തിൽ ഇരുട്ടിൽ മെഴുകുതിരി തെളിഞ്ഞു നിൽക്കുന്നു . ആർട്ടിസ്റ്റുകളുടെ ശബ്ദം കേൾക്കാം
ടാനിയ:
സർ , ഞാൻ താങ്കൾക്ക് ഒരു ശരീരം മാത്രമാണോ
ആർട്ടിസ്റ്റ് :
അല്ല . ശരീരം ഒരിക്കലും ശരീരം മാത്രമാവുന്നില്ല . മാത്രമല്ല ഒരു ആർട്ടിസ്റ്റ് ശരീരത്തെ കാണുന്നത് മറ്റുള്ളവർ കാണുന്നത് പോലെയുമല്ല ..
ടാനിയ:
ഞാൻ താങ്കളെ വിശ്വസിക്കുന്നു .
ആർട്ടിസ്റ്റ്: എന്നെ വിശ്വസിച്ചതിനു നന്ദി ടാനിയ …
സ്‌ക്രീനിൽ ആർട്ടിസ്റ്റിനെ അവതരിപ്പിച്ചത് ദശാബ്ദങ്ങളുടെ അനുഭവപരിചയം ഉള്ള പ്രതിഭയായ വിജയമേനോൻ , ഒപ്പത്തിനൊപ്പം ബംഗാളിൽ നിന്നെത്തിയ പുതുമുഖം റിമ .
സാഹിത്യം , ഫിലോസഫി ,ആർട്ട് , അഭിനേതാക്കളുടെ താളം , ഡയലോഗ് ഡെലിവറി …എന്റെ കൈയിൽ ഇരിക്കുന്ന ഞാൻ വായിച്ച സ്ക്രിപ്റ്റിലെ അക്ഷരങ്ങൾക്ക് ജീവൻ വക്കുന്നു .എബ്രിഡ് ഷൈന്റെ വിഷന് , എഴുത്തിനു , പെയിന്റിങ് പോലെ വിഷ്വൽ . സ്വരൂപ് ഫിലിപ് കാമറ ചലിപ്പിച്ചു എബ്രിഡ് ഷൈൻ എന്ന സംവിധായകന്റെ ആത്മാവിനെ അറിഞ്ഞ് ..
സ്പാ സിനിമ എന്നെ സംബന്ധിച്ച് ഒരു തിയറി ക്ലാസ്സ് ആയിരുന്നില്ല. പ്രാക്റ്റിക്കൽ ബുക്ക് ആയിരുന്നു.where the imagination meets the reality of the film process. “
സ്പാ” സിനിമയുടെ സഹസംവിധായകൻ.
കലാഭവൻ പ്രജോദ് .




