Celebrity

‘വിജയ് മേനോനൊപ്പം തിളങ്ങിയത് ബംഗാളി നടി റിമ, ‘സ്പാ’ എനിക്കൊരു പ്രാക്റ്റിക്കൽ ബുക്ക്’: കലാഭവൻ പ്രജോദ്

എബ്രിഡ് ഷൈന്റെ പുതിയ ചിത്രം ‘സ്പാ’യെ അഭിനന്ദിച്ച് കലാഭവൻ പ്രജോദ് എഴുതിയ കുറിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ‘സ്പാ’ എന്ന സിനിമ തന്നെ സംബന്ധിച്ച് ഒരു തിയറി ക്ലാസ്സ് ആയിരുന്നില്ല. പ്രാക്റ്റിക്കൽ ബുക്ക്‌ ആയിരുന്നുവെന്ന് പ്രജോദ് പറയുന്നു. ‘സ്പാ’ സിനിമയില്‍ എബ്രിഡ് ഷൈന്റെ സഹ സംവിധായകനായിരുന്നു പ്രജോദ്. പ്രജോദിന്റെ കുറിപ്പ്: സീൻആർട്ടിസ്റ്റും തെറാപ്പിസ്റ്റും, തുടർച്ചതെറാപ്പി റൂംപകൽ INT അടുത്ത സീനിന്റെ തുടക്കത്തിൽ ഇരുട്ടിൽ മെഴുകുതിരി തെളിഞ്ഞു നിൽക്കുന്നു . ആർട്ടിസ്റ്റുകളുടെ ശബ്ദം കേൾക്കാം ടാനിയ:സർ Read More…

Crime

സ്‌പാ ജോലിക്കാരായ ബംഗ്ലാദേശ്‌ യുവതികള്‍ അറസ്‌റ്റില്‍, എത്തിയത് ജോലിക്കോ മറ്റു ലക്ഷ്യങ്ങളോടെയോ? അന്വേഷണത്തിന് ആന്റി ടെററിസ്‌റ്റ്‌ സ്‌ക്വാഡും

തിരുവനന്തപുരം: പശ്‌ചിമബംഗാള്‍ സ്വദേശികളെന്ന വ്യാജേന സ്‌പായില്‍ ജോലി ചെയ്‌തുവന്ന രണ്ടു ബംഗ്ലാദേശ്‌ യുവതികള്‍ അറസ്‌റ്റില്‍. തിരുവനന്തപുരം ജഗതിയിലുള്ള പേള്‍ വെല്‍നസ്‌ സ്‌പായില്‍ തെറാപ്പിസ്‌റ്റുകളായി പ്രവര്‍ത്തിച്ചുവന്ന യുവതികളാണ്‌ അറസ്‌റ്റിലായത്‌. പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ മറ്റ്‌ ഔദ്യോഗിക രേഖകളോ ഇല്ലാതെയായിരുന്നു ഇവരുടെ താമസം. കമ്മിഷണര്‍ കെ. കാര്‍ത്തിക്കിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മ്യൂസിയം എസ്‌.എച്ച്‌.ഒ: ഗിരീഷ്‌ കുമാറിന്റെനേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്‌പായില്‍ റെയ്‌ഡ്‌ നടത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ആന്റി ടെററിസ്‌റ്റ്‌ സ്‌ക്വാഡ്‌ അംഗങ്ങളും റെയ്‌ഡില്‍ പങ്കെടുത്തു. സ്‌പായുടെ Read More…

Crime

‘അര്‍ദ്ധനഗ്നയായി കിടന്ന് മസാജ് ചെയ്യുന്നതിനിടെ വാതില്‍ തുറന്നു’; സ്പായ്​ക്കതിരെ പരാതിയുമായി യുവതി

മസാജ് ചെയ്യുന്നതിനിടെ മോശമായ പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് സ്പായ്ക്കതിരെ പരാതി നല്‍കി കനേഡിയന്‍ യുവതി. ബെംഗളൂരുവിലെ വിധാന്‍ സൗധ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റാഡിസന്‍ ഹോട്ടലിലുള്ള സ്പായ്ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. തെറാപ്പിസ്റ്റ് തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ ശരിയായ രീതിയില്‍ പ്രതികരിച്ചില്ലെന്നും യുവതി പറഞ്ഞു. പിന്നാലെ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മസാജ് ചെയ്യുന്നതിനിടെ തെറാപ്പിസ്റ്റ് പരിധികള്‍ ലംഘിച്ച് മോശമായി പെരുമാറിയതെന്നാണ് യുവതിയുടെ പരാതി . താന്‍ അര്‍ദ്ധനഗ്നയായി കിടക്കുമ്പോള്‍ തെറാപ്പിസ്റ്റ് വാതില്‍ തുറന്നുവെന്നും Read More…

Crime

സ്‌പായിലെ കൂട്ടബലാത്സംഗം; സഹപ്രവര്‍ത്തകയുടെ പങ്ക് സംശയിക്കുന്നുവെന്ന് അതിജീവിത, സ്‌പാകള്‍ പ്രവര്‍ത്തിക്കുന്നത് പോലീസിന്‌ മാസപ്പടി നല്‍കി ?

പത്തനംതിട്ട; തിരുവല്ലയില്‍ സ്‌പാ ജീവനക്കാരിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്‌ത കേസ്‌ വഴിത്തിരിവില്‍. തിരുവല്ലയിലെതന്നെ മറ്റൊരു സ്‌പാ ഉടമയുടെ ക്വട്ടേഷനാണ്‌ ഗുണ്ടകള്‍ നടപ്പാക്കിയതെന്നു പീഡനം നടന്ന സ്‌പായുടെ ഉടമ സഞ്‌ജീവ്‌ ആരോപിച്ചു. അതേസമയം, പോലീസിന്‌ മാസപ്പടി നല്‍കിയാണ്‌ നഗരത്തിലെ മിക്ക സ്‌പാകളും പ്രവര്‍ത്തിക്കുന്നതെന്ന ആരോപണമുയര്‍ന്നു. പോലീസിന്റെ മാസപ്പടി പിരിവില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ്‌ ഗുണ്ടാസംഘം സ്‌പായില്‍ കയറി പണം ആവശ്യപ്പെട്ടതെന്നും സൂചന. കേസിലെ പ്രതികള്‍ക്കുവേണ്ടി ഭരണപക്ഷത്തെ ജില്ലാനേതാവില്‍നിന്ന്‌ ഉള്‍പ്പെടെ രാഷ്‌ട്രീയ ഇടപെടലുണ്ടായെന്നും ആരോപണമുയര്‍ന്നു. തിരുവല്ല, മഞ്ഞാടിയിലാണ്‌ ഗുണ്ടാപ്പിരിവ്‌ നല്‍കാന്‍ വിസമ്മതിച്ചതിനേത്തുടര്‍ന്ന്‌ സ്‌പാ Read More…

Crime Featured

സ്‌പാകളുടെ മറവില്‍ ഹണിട്രാപ്പ്‌; പോലീസും സ്‌ത്രീകള്‍ ഉള്‍പ്പെട്ട അധോലോകവും, സ്‌ഥിരീകരിച്ച്‌ ഗുണ്ടാ നേതാവ്‌ മരട്‌ അനീഷ്‌

കൊച്ചി: നഗരത്തില്‍ സ്‌പാകളുടെ മറവില്‍ ഹണിട്രാപ്പ്‌ നടത്തുന്നുവെന്ന്‌ സ്‌ഥിരീകരിച്ച്‌ ഗുണ്ടാ നേതാവ്‌ മരട്‌ അനീഷും. ഇക്കഴിഞ്ഞ ദിവസം ഒരു ദൃശ്യമാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥരും സ്‌ത്രീകള്‍ ഉള്‍പ്പെട്ട അധോലോകവും ചേര്‍ന്നു കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പാകള്‍ കേന്ദ്രീകരിച്ച്‌ ബ്ലാക്ക്‌മെയിലിങ്‌ നടത്തുന്ന വന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തിയത്‌. നഗരത്തില്‍ സ്‌പാകളുടെ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത്‌ ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്ന പോലീസ്‌ പിന്നീട്‌ അനധികൃത സ്‌ഥാപനങ്ങള്‍ കൂണുപോലെ ഉയര്‍ന്നപ്പോഴും കണ്ണടച്ചു എന്നാണ്‌ ആക്ഷേപം.ഇതിനു പിന്നില്‍ ഹണി ട്രാപ്പ്‌ Read More…