ബംഗലുരു: ദുബായിലെ വലിയ ശമ്പളം കിട്ടിയിരുന്ന ജോലിയേക്കാള്‍ മെച്ചപ്പെട്ട സന്തോഷം തനിക്ക് ബംഗലുരുവില്‍ കുറഞ്ഞ ശമ്പളം കിട്ടിയിരുന്ന ജോലിയില്‍ നിന്നും ലഭിച്ചിരുന്നതായുള്ള യുവതിയുടെ വെളിപ്പെടുത്തല്‍ വലിയ ശ്രദ്ധനേടുന്നു. ഇന്‍സ്റ്റാഗ്രാമില്‍ സീമ പുരോഹിത് എന്ന യുവതി പങ്കുവെച്ച വീഡിയോ അതിവേഗം വൈറലായി.
ബാംഗ്ലൂരിലെ തന്റെ ആദ്യ ജോലിക്ക് പ്രതിമാസം 18,000 മാത്രമാണ് ലഭിച്ചിരുന്നത്. അക്കാലത്ത് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയായി തനിക്ക് തോന്നിയിരുന്നുവെന്ന് അവള്‍ പറയുന്നു. പരിമിതമായ ശമ്പളം അവളുടെ പേയിംഗ് ഗസ്റ്റ് വാടക, സ്ട്രീറ്റ് ഷോപ്പിംഗ്, കാന്റീന്‍ ഭക്ഷണം, എല്ലാ വാരാന്ത്യത്തിലും ക്ലബ്ബിംഗ്, കൂടാതെ മാസാവസാനം ആയിരക്കണക്കിന് രൂപ ലാഭിക്കാനും മതിയായിരുന്നുവെന്ന് പുരോഹിത് വിശദീകരിക്കുന്നു.
ഇപ്പോഴത്തെ തന്റെ ദുബായിലെ ജീവിതത്തെ ബാംഗ്ലൂരിലെ ജീവിതവുമായി അവര്‍ താരതമ്യം ചെയ്യുന്നു. നിലവില്‍ തനിക്ക് ഉയര്‍ന്ന ശമ്പളമുണ്ടെങ്കിലും, തനിക്ക് സംതൃപ്തി കുറവാണെന്ന് അവള്‍ സമ്മതിക്കുന്നു. ഉയര്‍ന്ന ശമ്പളത്തിനായുള്ള ആഗ്രഹം തന്റെ സന്തോഷത്തെ കുറയ്ക്കാന്‍ ഇടയാക്കിയെന്ന് അവള്‍ പറയുന്നു.
പുരോഹിതിന്റെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ വന്‍ ചര്‍ച്ചയായി. വീഡിയോയോട് അനേകരാണ് പ്രതികരിച്ചിരിക്കുന്നത്. ”സ്വന്തം ഭാവം, ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ, അഭിനിവേശം എന്നിവയെല്ലാം എപ്പോള്‍ മങ്ങുന്നുവെന്ന് നമുക്കറിയില്ല.. നമ്മള്‍ ശ്രമിച്ചാലും ചിലപ്പോള്‍ നമുക്ക് അത് നിലനിര്‍ത്താന്‍ കഴിയില്ല!” ഒരാള്‍ കുറിച്ചു. എത്ര ശമ്പളം ദുബായില്‍ കിട്ടിയാലും അത് കുറവാണെന്നായിരുന്നു മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.




