70 വയസ്സുള്ള അധോലോക കുറ്റവാളി അരുൺ ഗാവ്‌ലിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ശിവസേന നേതാവായിരുന്ന കമലാകർ ജാംസാണ്ഡേക്കറെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഗാവ്‌ലി. രണ്ട് പതിറ്റാണ്ടോളം തടവിൽ കഴിഞ്ഞ ശേഷം ബുധനാഴ്ചയാണ് ഗാവ്‌ലി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഗാവ്‌ലി ജയിലിന് പുറത്തെത്തിയപ്പോൾ കുടുംബാംഗങ്ങളും അഭിഭാഷകരും അനുയായികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സുപ്രീം കോടതി പറഞ്ഞത് എന്താണ്? ഗാവ്‌ലി 17 വർഷത്തിലേറെയായി തടവിൽ കഴിയുകയാണെന്നും, അദ്ദേഹത്തിന്റെ അപ്പീൽ ഇപ്പോഴും നിലവിലുണ്ടെന്നും സുപ്രീം Read More…
യാത്രയ്ക്കിടയില്‍ അപ്രത്യക്ഷമായി; വിമാനവും 227യാത്രക്കാരും എവിടെ? 12 വര്‍ഷമായി ഒരു വിവരവുമില്ല…!
ആധുനിക കാലത്ത്, എളുപ്പത്തില്‍ റഡാറില്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു ബോയിംഗ് 777 വിമാനം അപ്രത്യക്ഷമാകുന്നത് അവിശ്വസനീയമാണ്. എന്നാല്‍ 12 വര്‍ഷമായി എന്തു സംഭവിച്ചെന്ന് ഒരു വിവരവുമില്ലാത്ത ഒരു വിമാനദുരന്തമുണ്ട്. 2014 മാര്‍ച്ച് 8-ന് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം 370 പ്രാദേശിക സമയം പുലര്‍ച്ചെ 12:41-ന് 227 യാത്രക്കാരെയും 12 ജീവനക്കാരെയും വഹിച്ച് ക്വാലാലംപൂരില്‍ നിന്ന് ബെയ്ജിംഗിലേക്ക് പുറപ്പെട്ട എംഎച്ച് 370 വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായ ശേഷം ഒരു വിവനവും ഇതുവരെ കിട്ടിയിട്ടില്ല. വിമാനം കാണാതായ 2014 Read More…
നല്ല മൊരിഞ്ഞ ഉഴുന്നുവട ആഹാ… ; പക്ഷേ അതിന് നടുവില്‍ എന്തിനാണ് ഒരു ഓട്ട?
നല്ല മൊരിഞ്ഞ ഉഴുന്നുവട ചട്നിയില്‍ മുക്കി കഴിക്കുമ്പോള്‍ എപ്പോഴെങ്കിലും അതിന്റെ നടുവില്‍ എന്തിനാണ് ഒരു ഓട്ട അല്ലെങ്കില്‍ തുള എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉഴുന്നുവട ഇഷ്ടപ്പെടുന്ന എല്ലാ ഭക്ഷണപ്രിയരുടേയും സംശയങ്ങളില്‍ ഒന്നാണ് ഇത്. സ്വാദിഷ്ടമായ ഈ പലഹാരം കഴിക്കുമ്പോഴും അതിന്റെ ഈ പ്രത്യേക രൂപത്തിന് പിന്നിലെ കാരണം പലര്‍ക്കും അറിയില്ല. വടയുടെ ഡിസൈന്റെ ഭാഗമായി തോന്നാമെങ്കിലും, വടയുടെ ഈ ഓട്ടയ്ക്ക് പ്രധാനമായ ചില കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. വടകള്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ ഉഴുന്നുവടകള്‍, സാധാരണയായി നല്ല കട്ടിയുള്ളതാണ്. ഓട്ടയില്ലാതെ ഇത് Read More…
ലോകത്തെ ഏറ്റവും വലിയ സ്വകാര്യവസതി; 170 മുറികളുള്ള കൊട്ടാരം, താമസിക്കുന്നത് വെറും അഞ്ചുപേര്‍
ലണ്ടനിലെ ബക്കിംഗ്ഹാം പാലസിനേക്കാള്‍ വലുപ്പത്തിലും ആഡംബരത്തിലും മുന്നിട്ടുനില്‍ക്കുന്ന ഒരു കൊട്ടാരം ഇന്ത്യയിലുണ്ട് എന്നത് എത്രപേര്‍ക്കറിയാം? ലക്ഷ്മി വിലാസ് പാലസ് എന്നറിയപ്പെടുന്ന ഈ കൊട്ടാരം ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയാണ്. ഇന്ന് ഇതിന് ഏകദേശം 24,000 കോടി രൂപയിലധികം വിലമതിപ്പുള്ള 170 മുറികളുള്ള കൊട്ടാരത്തില്‍ താമസിക്കുന്നത് വെറും അഞ്ചുപേര്‍. 1890-ല്‍ മഹാരാജ സയാജിറാവു ഗെയ്ക്വാഡ് മൂന്നാമന്‍ നിര്‍മ്മിച്ച ഗുജറാത്തിലെ വഡോദരയിലെ ഈ കൊട്ടാരം ബക്കിംഗ്ഹാം പാലസിനേക്കാള്‍ ഏകദേശം നാലിരട്ടി വലുപ്പമുണ്ട്. അക്കാലത്ത് ഇതിന്റെ നിര്‍മ്മാണച്ചെലവ് ഏകദേശം 27 Read More…
‘മത്സ്യകന്യകമാര്‍’; കടലിനടിയില്‍ മണിക്കൂറുകള്‍ ചെലവിടാന്‍ കഴിവുള്ള വനിതകള്‍, 90-ാം വയസിലും ജോലിക്കുപോകും; അറിയുക ‘ഹെയ്‌നിയോ’കളെ
ഡിസ്നി കഥാപാത്രമായ ഏരിയൽ പോലെ തോന്നില്ലായിരിക്കാം, പക്ഷേ ഈ സ്ത്രീകൾ യഥാർത്ഥത്തിൽ യഥാർത്ഥ മത്സ്യകന്യകകളാണ്. ജലത്തിനടിയില്‍ ദീര്‍ഘസമയം ചെലവിടാനുള്ള കഴിവിന്റെ പേരില്‍ പ്രശസ്‌തരാണു ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിലെ സ്‌ത്രീകള്‍. ‘ഹെയ്‌നിയോ’ അഥവാ ‘സമുദ്രത്തിലെ സ്‌ത്രീകള്‍’ എന്നാണ് അവരുടെ വിളിപ്പേര്. 90-ാം വയസിലും ജോലിക്കുപോകുന്നവര്‍ അവര്‍ക്കിടയിലുണ്ട്. ദക്ഷിണ കൊറിയൻ വനിതാ മുങ്ങൽ വിദഗ്ധരുടെ ഈ സംഘത്തിന് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് 65 അടി (20 മീറ്റർ) വരെ നീന്തിയെത്താന്‍ കഴിയും. ഒരു ദിവസം ഏകദേശം 100 തവണ തിരികെ Read More…
പരമോന്നത ബഹുമതി പരംവീർചക്ര രൂപകൽപ്പന ചെയ്തത് ഈ വിദേശവനിത, ആദ്യസ്വീകർത്താവ് മകളുടെ ഭര്‍തൃസഹോദരന്‍ !
രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി പരമവീരചക്രമാണ്. കരയിലോ, കടലിലോ, ആകാശത്തിലോ ശത്രുവിന് മുന്നിൽ അസാമാന്യ ധീരതയും, ആത്മത്യാഗവും, ധീരകൃത്യങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും ഉയർന്ന സൈനിക ബഹുമതിയാണിത്. എന്നാൽ ഇന്ത്യയുടെ ഈ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ആരാണ് രൂപകൽപ്പന ചെയ്തതെന്നോ, ആദ്യത്തെ പരമവീരചക്ര ജേതാവ് ആരാണെന്നോ നിങ്ങൾക്കറിയാമോ? എന്താണ് പരമവീരചക്രം? പരമവീരചക്രം (PVC) ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയാണ്. യുദ്ധകാലത്ത് അജയ്യമായ ധീരത, വീര്യം, ശൗര്യം എന്നിവ Read More…
പട്ടംപറത്തല്‍ ഒരു വിനോദം മാത്രമല്ല, സ്വാതന്ത്ര്യപോരാട്ടത്തിലെ സമരമുറ കൂടിയായിരുന്നു- ദേശസ്നേഹത്തിന്റെയും അടയാളം
എല്ലാ വര്‍ഷവും ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യയില്‍ ചില നഗരങ്ങളുടെ ആകാശം പരസ്പരം പറന്നുയരാനും പരസ്പരം ‘വെട്ടിമാറ്റാനും’ ശ്രമിക്കുന്ന പട്ടങ്ങളാല്‍ നിറഞ്ഞിരിക്കും. പലപ്പോഴും, പട്ടങ്ങള്‍ ‘ഐലവ് ഇന്‍ഡ്യ’ അല്ലെങ്കില്‍ ‘ബേട്ടി ബച്ചാവോ’ പോലുള്ള ദേശസ്നേഹപരവും സാമൂഹികവുമായ സന്ദേശങ്ങള്‍ വഹിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനവുമായി പട്ടങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ദേശസ്‌നേഹവുമായി ബന്ധപ്പെട്ട ഒരു ചരിത്രകഥയിലേക്കാണ് എത്തിച്ചേരുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലവുമായി ബന്ധപ്പെട്ട് 1927-ല്‍, സൈമണ്‍ കമ്മീഷനെതിരെ നടന്ന ഒരു പ്രസ്ഥാനത്തിനിടെ, സമാധാനപരമായ പ്രതിഷേധ രൂപമായി ഇന്ത്യക്കാര്‍ Read More…
1965-ലെ ഭൂട്ടാൻ രാജാവിന്റെ സമ്മാനം, ഇന്ന് ഇന്ത്യയുടെ അഭിമാനം; ചെങ്കോട്ടയിലെത്തുന്ന Jeep വാഗണീർ
സ്വന്തം പൗരൻമാർക്കിടയിൽ അഭിമാനവും ദേശസ്നേഹവും നിറച്ച് ഇന്ത്യ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ, ദേശീയ തലസ്ഥാനത്തെ ചെങ്കോട്ടയിൽ പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണറിന്റെ ശബ്ദത്തിനിടയിലും ഒരു വിന്റേജ് വാഹനം ഏവരുടേയും ശ്രദ്ധാകേന്ദ്രമായി. ചരിത്രവും പാരമ്പര്യവും ഒരുപാട് പറയാനുള്ള ഈ ക്ലാസിക് ജീപ്പ് ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് (ജിഒസി) ലഫ്റ്റനന്റ് ജനറൽ ഭവ്നീഷ് കുമാറിനെ സ്വാതന്ത്ര്യദിന പരേഡിനായി ചെങ്കോട്ടയിലേക്ക് ആനയിച്ചത് ഈ വാഹനത്തിലായിരുന്നു. ഡൽഹിയിലെ ആർമി ഹെഡ്ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരിക്കുന്ന ഈ ജീപ്പ് വാഗണീറിന് ആറ് പതിറ്റാണ്ടിന്റേയും രണ്ട് Read More…
പാകിസ്ഥാന്റെ ആദ്യസ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ് 15 ന്, പിന്നീട് 14-ലേക്ക് മാറ്റി! കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും
ഇന്ന്, 2025 ഓഗസ്റ്റ് 15-ന് ഇന്ത്യ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ചെങ്കോട്ടയിൽ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള സർക്കാരിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഇന്ത്യയുടെ വലിയ കുതിച്ചുചാട്ടത്തെ മുൻനിർത്തി, ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രമേയം ‘നയാ ഭാരത്’ (പുതിയ ഇന്ത്യ) എന്നതാണ്. എന്തുകൊണ്ടാണ് പാകിസ്ഥാൻ ഓഗസ്റ്റ് 14-നും ഇന്ത്യ ഓഗസ്റ്റ് 15-നും സ്വാതന്ത്ര്യദിനം Read More…














