തിരുവനന്തപുരം: ശ്വാസം കിട്ടാതെ പിടയുന്ന ഭര്‍ത്താവിനെ നെഞ്ചോട് ചേര്‍ത്ത് ആ ഭാര്യ കരഞ്ഞു വിളിച്ച് അപേക്ഷിച്ചിട്ടും കരിങ്കല്‍ ഹൃദയമുള്ള ആശുപത്രി അധികൃതര്‍ വാതില്‍ തുറന്നില്ലെന്ന് വ്യക്‌തം. വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ കൊല്ലംകോണം സ്വദേശി ബിസ്‌മിര്‍ (37) മരണപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആശുപത്രി ജീവനക്കാരുടെ അനാസ്‌ഥ വെളിപ്പെടുത്തുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ അനാസ്‌ഥയ്‌ക്ക് തെളിവാണ്. ആശുപത്രി മുറ്റത്ത് അതീവ ഗുരുതരാവസ്‌ഥയില്‍ നില്‍ക്കുന്ന ബിസ്‌മിറിന്റെ അവസാന നിമിഷങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ 19നാണ് കേരളത്തെ നടുക്കിയ സംഭവം. Read More…
വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍
പത്മപുരസ്കാര പ്രഖ്യാപനത്തിൽ കേരളത്തിന് അഭിമാന നിമിഷം. മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി കെ ടി തോമസിന് പത്മവിഭൂഷണും ലഭിച്ചു. ഇത്തവണ പ്രഖ്യാപിച്ച അഞ്ച് പത്മവിഭൂഷൺ പുരസ്കാരങ്ങളിൽ മൂന്നെണ്ണവും മലയാളികൾക്കാണെന്നത് കേരളത്തിന് ഇരട്ടി മധുരമായി. 5 പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ എന്നിവയുൾപ്പെടെ 2026-ലെ 131 പത്മ പുരസ്‌കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണന് പത്മവിഭൂഷണ്‍ Read More…
‘ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്’; മോദിയുടെ വേദിയിലെ ‘അകലം’; ശ്രീലേഖയുടെ പ്രതികരണം
തിരുവനന്തപുരം: ബിജെപിയുടെ പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗൗനിച്ചില്ലെന്ന തരത്തിൽ വന്ന വാർത്തകളോട് പ്രതികരിച്ച് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ഫേസ്ബുക്കിൽ സ്റ്റോറിയായി പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്നതിന്റെ കാരണം അവർ വിശദീകരിച്ചു. ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം തനിക്ക് ലഭിച്ചിട്ടുള്ളതുക്കൊണ്ടാണ് സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നതെന്നും ഇത് അച്ചടക്കത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രിയെത്തിയ വേദിയില്‍ ഇരിപ്പിടം ലഭിച്ചത് സംസ്ഥാന ഉപാധ്യക്ഷന്മാരില്‍ ഒരാളായതുകൊണ്ടാണ്. തനിക്ക് രാഷ്ട്രീയം പുതിയതാണ്. മുപ്പത്തിമൂന്നര വര്‍ഷം പരിശീലിച്ചതും ചെയ്തതും പൊലീസ് ഉദ്യോഗസ്ഥയുടെ കടമയായിരുന്നു. Read More…
‘ ധൻരാജ് രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല’; കണ്ണൂരിലെ സിപിഎം നേതാവ്
കൊച്ചി: സിപിഎമ്മിനെ വെട്ടിലാക്കി കണ്ണൂരില്‍ ഫണ്ട് തിരിമറി ആരോപണം. ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന് എതിരെയാണ് വെളിപ്പെടുത്തല്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ടിലേക്ക് ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. Read More…
ഉമ്മൻ ചാണ്ടി ദ്രോഹിച്ചു, കുടുംബം തകർത്ത് എന്നെയും മക്കളെയും രണ്ടുവഴിക്കാക്കി : ഗണേഷ് കുമാർ
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ടാക്കി, സകലതും പിടിച്ചുവാങ്ങി മക്കളെയും തന്നെയും വേര്‍പിരിക്കാന്‍ ഉമ്മന്‍ ചാണ്ടി മധ്യസ്ഥത വഹിക്കുകയും ചെയ്തുവെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്റെ പിതാവിനെ ഗണേഷ് കുമാര്‍ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ആരോപണത്തിലാണ് മറുപടി. നെല്ലിയാമ്പതിയിലെ വനഭൂമി പതിച്ചുകൊടുക്കാന്‍ കൂട്ടുനില്‍ക്കാത്തതിന്റെ പേരിലാണ് 2003ല്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. Read More…
ശബരിമല സ്വര്‍ണക്കൊള്ള; പ്രധാന പ്രതികളുടെ 1.3 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രധാന പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. 1.3 കോടി വില വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ശബരിമലയില്‍ നടന്നത് വ്യാപക ക്രമക്കേടെന്ന് ഇഡി വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ എട്ടോളം സ്വത്തുവകകള്‍ കണ്ടുകെട്ടി. ശബരിമലയിലെ സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടുകളില്‍ ഗുരുതര ക്രമക്കേടെന്നും കണ്ടെത്തലുണ്ട്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് സുപ്രധാന രേഖകളും ഇഡി പിടിച്ചെടുത്തു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വർണവും മറ്റ് ക്ഷേത്ര സ്വത്തുക്കളും ദുരുപയോഗം ചെയ്തെന്ന കേസിൽ ഇഡി കഴിഞ്ഞദിവസം നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് നിർണായക വിവരങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഓപ്പറേഷൻ Read More…
പുള്ളിക്കാരി വിഐപിയാണോ? പൊലീസ് വണ്ടി ബാധകം അല്ലെ? എത്തിച്ചത് എസ്.ഐയുടെ കാറില്‍, ഷിംജിതയുടെ അറസ്റ്റ് അതീവരഹസ്യം
ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട്ട് ദീപക് ആത്മഹത്യ ചെയ്ത കേസില്‍ ഷിംജിത മുസ്തഫ പൊലീസ് പിടിയിലായിരുന്നു. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് ഷിംജിതയെ പോലീസ് പിടികൂടിയത്. ഒരു സ്വകാര്യ വാഹനത്തിലാണ് ഹിജാബ് വേഷത്തില്‍ ഷിംജിതയെ കൊണ്ടുപോയത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് ആണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് ഇരിക്കുമ്പോഴാണ് ഷിംജിതയെ വടകരയിലെ ബന്ധു വീട്ടിൽ നിന്ന് മഫ്തിയിൽ എത്തിയ മെഡിക്കൽ കോളജ് പൊലീസ് Read More…
മുഖ്യമന്ത്രിയെക്കാള്‍ മുന്നില്‍ സതീശന്‍; കേരളത്തില്‍ ഭരണവിരുദ്ധ വികാരം; എന്‍ഡിടിവി സര്‍വേ
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്ന് എന്‍ഡിടിവിയുടെ വോട്ട് വൈബ് സര്‍വേ. വി.ഡി.സതീശന്‍ അടുത്ത മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. വോട്ടുവിഹിതത്തില്‍ എല്‍ഡിഎഫിനെക്കാള്‍ മൂന്ന് ശതമാനം കൂടുതല്‍ യുഡിഎഫിന് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു.തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും എന്‍ഡിടിവി ഇത്തരം സര്‍വേ പ്രസിദ്ധീകരിക്കാറുണ്ട്. ഡേറ്റ അനാലിസിസ് സ്ഥാപനമായ വോട്ടുവൈബുമായി ചേര്‍ന്നുള്ള സര്‍വേയാണിത്. 22.4 ശതമാനം പേരാണ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകണമെന്നതിനെ അനുകൂലിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന് 18 ശതമാനം പേരും കെ.െക.ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9 ശതമാനം പേരും Read More…
ഒരാൾ എങ്ങനെ 389 പേരുടെ അച്ഛനാവും? ബംഗാളില്‍ SIR ന്റെ ആവശ്യകത വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി ∙ എസ്ഐആർ നടപടികളുടെ ഭാഗമായി ബംഗാളിൽ വോട്ടർപട്ടിക പരിഷ്കരിക്കുന്ന വേളയിൽ കണ്ടെത്തിയത് ഗുരുതരമായ പിഴവുകൾ. തിങ്കളാഴ്ച സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഹാജരാക്കിയ രേഖകളിലാണ് പിഴവുകളെ കുറിച്ചുള്ള വിവരങ്ങളുള്ളത്. ഒരേ മണ്ഡലത്തിൽ നൂറുകണക്കിന് വോട്ടർമാർ അച്ഛന്റെ പേരായി ഉൾപ്പെടുത്തിയത് ഒരേ പേരാണെന്നും കണ്ടെത്തി. കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിൽ പിഴവുകൾ നിറഞ്ഞ ഈ വോട്ടർ പട്ടികയാണ് ഉപയോഗിച്ചിരുന്നത്. അസൻസോളിലെ ബരാബനി മണ്ഡലത്തിലാണ് 389 വോട്ടർമാരുടെ അച്ഛന്റെ കോളത്തിൽ ഒരാളുടെ പേരു കണ്ടെത്തിയത്. സമാനമായ പൊരുത്തക്കേടുകൾ മറ്റു മണ്ഡലങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. Read More…














