ബേപ്പൂരില്‍ പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പി.വി.അന്‍വര്‍ അടുത്ത ബേപ്പൂര്‍ എംഎല്‍എ ആകുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. ആദ്യമായാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഔദ്യോഗിക നേതൃത്വത്തില്‍ നിന്ന് പ്രതികരണം ഉണ്ടാകുന്നത്. യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ഥിപ്രഖ്യാപനം കൂടിയാണിത്. ബേപ്പൂരില്‍ ഇതിനകം പ്രചരണം തുടങ്ങിവെച്ചിരിക്കുന്ന പി.വി. അന്‍വര്‍ ഇന്ന് രാവിലെ ചാലിയം ഹാര്‍ബര്‍ സന്ദര്‍ശിച്ച് മത്സത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവന്‍വര്‍ ബേപ്പൂരില്‍ വിജയം നേടുമെന്ന കെ.പി.സി.സി. അദ്ധ്യക്ഷന്‍ സണ്ണിജോസഫും വ്യക്തമാക്കി. ഇതോടെ യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ത്ഥി Read More…
പിതാവിനെ ദ്രോഹിച്ചവൻ, നാണമില്ലേ;MV ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച മറിയ ഉമ്മനെതിരെ സൈബർ ആക്രമണം
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെതിരെ വ്യാപക വിമര്‍ശനം. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കോണ്‍ഗ്രസ് അണികളാണ് അധികവും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സ്വന്തം പിതാവിനെ മരണം വരെ ദ്രോഹിച്ച കമ്മിക്കൂട്ടങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ഉളുപ്പുണ്ടോയെന്ന് ഒരാള്‍ കമന്റ് ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു എം വി ഗോവിന്ദനൊപ്പമുള്ള ചിത്രം മറിയ ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ശരത് കുമാര്‍ നമ്പ്യാര്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ ഗോവിന്ദനെ കണ്ടുമുട്ടിയപ്പോള്‍ Read More…
ജീവിതകഥ സിനിമയാകും മുമ്പേ വിയോഗം; ഓർമയായത് നക്‌സല്‍ സമരനായകനിൽ നിന്നും സുവിശേഷകനിലെത്തിയ ജീവിതം
സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയില്‍ കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന വെള്ളത്തൂവല്‍ സ്റ്റീഫന്റെ ജീവിത കഥ സിനിമയാക്കുന്നതിന്റെ ഒരുക്കം അവസാന ഘട്ടത്തിലായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം. കമ്യൂണിസ്റ്റുകാരനായും നക്സൽ നേതാവായും തയ്യൽകാരനായും പിന്നീട് സുവിശേഷകനായുമുള്ള സ്റ്റീഫന്റെ ജീവിതം കൗതുകം ഉണർത്തുന്നതാണ്. ആസിഫ് അലിയാണ് സിനിമയില്‍ നായകനായെത്തുക. സ്റ്റീഫനെ കാരവാനില്‍ കൊച്ചിയിലെത്തിച്ച് സിനിമ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു. നടന്‍ വിനായകന്‍ ഉള്‍പ്പെടെ നിരവധി പ്രശസ്തര്‍ സ്റ്റീഫനെ സന്ദര്‍ശിക്കാന്‍ വടാട്ടുപാറയില്‍ വരുമായിരുന്നു. അര്‍ബുദ ബാധിതനായിരുന്നു. വിദേശത്തു നഴ്‌സായ മകള്‍ ദ്യുതിയുടെ Read More…
വിട്ടുവീഴ്ചയില്ല; 10 സീറ്റും വേണമെന്ന് പി.ജെ. ജോസഫ്
കോട്ടയം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 10 സീറ്റുകളും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കു ലഭിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. കോട്ടയത്തു ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥിത്വം നല്‍കുന്നതില്‍ യു.ഡി.എഫിന്റെ പൊതു മാനദണ്ഡമായ ജയസാധ്യത പാര്‍ട്ടി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ഭരണം നടത്തുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാര്‍ഷിക മേഖലയോട് തുടര്‍ന്നു വരുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണു സംസ്ഥാന ബജറ്റ്. പൊള്ളയായ വാഗ്ദാനങ്ങളും Read More…
36-ാം വയസില്‍ ആദ്യത്തെ വിമാനം; അതും ഒരു രൂപ കടംവാങ്ങാതെ; ഞെട്ടിച്ച് റോയിയുടെ മരണം
മാരുതിക്കും മുന്‍പേ വന്ന ഡോള്‍ഫിന്‍ എന്ന കാറിനെക്കുറിച്ച് പഴയ തലമുറയ്ക്ക് ഓര്‍മ്മയുണ്ടാവും? ആ കാര്‍ കൗതുകത്തോടെ നോക്കിനിന്ന ഒരു 13വയസുകാരന്‍ പിന്നീട് ലോകത്തിലെ തന്നെ മികച്ച കാറുകള്‍ സ്വന്തമാക്കിയ കഥയാണ് ഇത്. ഇതേ കൊച്ചുമിടുക്കന്‍ തന്‍റെ 36ാം വയസില്‍ ഒരു വിമാനം തന്നെ സ്വന്തമാക്കി. അതും ഒരു രൂപ പോലും കടംവാങ്ങാതെ. മലയാളികള്‍ക്ക് എന്നും പ്രചോദനവും അഭിമാനവുമായിരുന്ന കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ റോയിയെ അത്ഭുതത്തോടെയാണ് കേരളം നോക്കിയത്. സമ്പന്നതയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സാധാരണക്കാരനെപ്പോലെ പെരുമാറുന്ന, Read More…
യോഗി ‘കാലനേമി’യെന്ന് ശങ്കരാചാര്യര്‍,; തര്‍ക്കം, അയോധ്യ ഉദ്യോഗസ്‌ഥന്‍ രാജിവച്ചു
ന്യൂഡല്‍ഹി: ശങ്കരാചാര്യര്‍ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് അയോധ്യ ഡെപ്യൂട്ടി ജി.എസ്.ടി. കമ്മിഷണര്‍ പ്രശാന്ത് കുമാര്‍ സിങ് രാജിസമര്‍പ്പിച്ചു. യോഗി ആദിത്യനാഥിനും പ്രധാനമന്ത്രിക്കും നേരെയുണ്ടായ ‘അവഹേളനം’ സഹിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. ഈ മാസം ആദ്യം നടന്ന മാഘമേളയ്‌ക്കിടെ പ്രയാഗ്‌രാജിലെ സംഗമത്തില്‍ വിശുദ്ധ സ്‌നാനം നടത്താനെത്തിയ ശങ്കരാചാര്യനെയും അനുയായികളെയും തടഞ്ഞെന്ന ആരോപണത്തോടെയാണു വിവാദം ആരംഭിച്ചത്. തിരക്കേറിയ സ്‌ഥലത്ത് അപകട സാധ്യത ഒഴിവാക്കാന്‍ മറ്റ് തീര്‍ത്ഥാടകരെപ്പോലെ Read More…
കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി; വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ
കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിനുപോയി. അഞ്ചൽ ഇ.എസ്.ഐ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് സംഭവം. ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് 18 പേർ വിവാഹത്തിനു പോയതെന്നാണ് ആശുപത്രിയിലെത്തിയവരുടെ ആരോപണം. ആശുപത്രി പൂട്ടി പോയതോടെ രോഗികൾ കഷ്ടത്തിലാവുകയും യുവജന സംഘടനകൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധവുമായെത്തുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ ജില്ലാ കലക്ടടർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പുനലൂർ തഹസിൽദാർ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ട്. വിളപ്പിൽശാലയിൽ ചികിത്സ ലഭിക്കാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ Read More…
ഗംഗോത്രിയിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; ബദരീനാഥിലും കേദാർനാഥിലും നിയന്ത്രണം വരുന്നു
ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഗംഗോത്രി ധാമിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിച്ചു. ശ്രീ ഗംഗോത്രി ക്ഷേത്ര കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ഗംഗോത്രിക്ക് പുറമെ ഗംഗാ മാതാവിന്റെ ശൈത്യകാല വാസസ്ഥലമായ മുഖ്ബയിലും ഈ നിയന്ത്രണം ബാധകമായിരിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്മിറ്റി അറിയിച്ചു. ഗംഗോത്രിക്ക് പിന്നാലെ ലോകപ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥിലും കേദാർനാഥിലും അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന ബോർഡ് Read More…
പല കാരണങ്ങള്‍, പലതവണ പരാജയപ്പെട്ടു; NSS – SNDP-ഐക്യം പൊളിഞ്ഞു; പരാജയപ്പെടുമെന്ന് എന്‍.എസ്.എസ്.
എസ്.എന്‍.ഡി.പിയുമായി ഐക്യമുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്ന് എന്‍.എസ്.എസ് പിന്മാറി. പല കാരണങ്ങളാലും പലതവണ പരാജയപ്പെട്ട കാര്യമാണ് എന്‍.എസ്.എസ് – എസ്.എന്‍.ഡി.പി ഐക്യശ്രമമെന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ ഐക്യശ്രമവും പരാജയപ്പെടുമെന്ന് നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ എന്‍.എസ്.എസിന് കഴിയില്ലെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്‍.എസ്.എസിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാടാണ് ഉള്ളത്. മറ്റെല്ലാ സമുദായങ്ങളോടും സൗഹാര്‍ദത്തില്‍ പോകുന്നതുപോലെ എസ്.എന്‍.ഡി.പി. യോഗത്തോടും സൗഹാര്‍ദത്തില്‍ Read More…














