Featured Spotlight

‘സുധാകരന് സീറ്റെങ്കിൽ എനിക്കും വേണം സീറ്റ്’, കടുപ്പിച്ച് അടൂർ പ്രകാശ്; ‘കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല’

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നതിനിടെ, തന്റെ നിലപാട് വ്യക്തമാക്കി അടൂർ പ്രകാശ് എം.പി ഹൈക്കമാൻഡിനെ സമീപിച്ചു. കെ. സുധാകരൻ മത്സരരംഗത്തുണ്ടെങ്കിൽ തനിക്കും സീറ്റ് വേണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. സുധാകരന് മത്സരിക്കാൻ അർഹതയുണ്ടെങ്കിൽ അത് തനിക്കും ബാധകമാണെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോന്നിയിൽ എന്തെങ്കിലും തരത്തിലുള്ള തിരിച്ചടികൾ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം തനിക്കായിരിക്കില്ലെന്ന കർശന മുന്നറിയിപ്പും അടൂർ പ്രകാശ് നൽകിയിട്ടുണ്ട്. തന്റെ ആവശ്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ഹൈക്കമാൻഡിന് നേരിട്ട് സന്ദേശം Read More…

Featured Spotlight

‘‘നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി, ഗുഡ് ബൈ”; ഹൈക്കമാൻഡിനെ വിറപ്പിച്ച് കെ. സുധാകരന്റെ മാസ്സ് ജയലോഗ്, കണ്ണൂര്‍ സീറ്റ് നല്‍കി

കണ്ണൂർ സീറ്റിനെച്ചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡും കെ. സുധാകരനും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിൽ നേതൃത്വം വഴങ്ങിയതോടെ സുധാകരൻ തന്നെ അവിടെ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. സീറ്റ് വിഭജനത്തിൽ സുധാകരൻ സ്വീകരിച്ച ശക്തമായ നിലപാടിന് മുന്നിൽ ഹൈക്കമാൻഡിന് പിൻവാങ്ങേണ്ടി വന്നത് കഴിഞ്ഞ മണിക്കൂറുകളിൽ നടന്ന നാടകീയമായ നീക്കങ്ങൾക്കൊടുവിലാണ്. ഡൽഹിയിൽ നടന്ന ചർച്ചകളിൽ തന്നെ പരിഗണിക്കാത്തതിൽ സുധാകരൻ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും തന്നെ ആരും ചർച്ചകളിൽ ഉൾപ്പെടുത്തുന്നില്ലെന്ന പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ Read More…

Spotlight

ഈദിനോടനുബന്ധിച്ച് ‘രക്തഹോളി’ ഭീഷണി; ഡല്‍ഹിയിലെ ഉത്തംനഗറില്‍ കുടുംബങ്ങള്‍ കുടിയൊഴിയുന്നു

ന്യൂഡല്‍ഹി: ഉത്തംനഗറിലെ ഹസ്‌ത്സാല്‍ ഗ്രാമവും ജെ.ജെ കോളനിയും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഈദ്‌-ഉല്‍-ഫിതര്‍ ആഘോഷം ഭീതിയുടെ നിഴലില്‍. ‘ഖൂന്‍ കി ഹോളി’ (രക്‌തഹോളി) ഭീഷണിയെത്തുടര്‍ന്ന്‌ നിരവധി മുസ്ലിം കുടുംബങ്ങള്‍ ഇവിടെനിന്നു പലായനം ചെയ്യുന്നു. പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചിരുന്നവരാണു കൂട്ടത്തോടെ പ്രദേശം വിടുന്നത്‌.ഹോളി ആഘോഷത്തിനിടെ രണ്ടു കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ്‌ നിലവിലെ സംഘര്‍ഷങ്ങള്‍ക്കു കാരണം. മാര്‍ച്ച്‌ നാലിന്‌ പതിനൊന്നുകാരി ബലൂണ്‍ എറിഞ്ഞതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കം പിന്നീട്‌ വന്‍ സംഘര്‍ഷമായി മാറുകയായിരുന്നു. കലാപം തരുണ്‍ കുമാര്‍ (26) എന്ന യുവാവിന്റെ Read More…

Spotlight

അനിശ്ചിതത്വത്തിന് അവസാനം, ഇടത് ക്യാമ്പിലേക്കില്ല; അബ്ദുറഹ്മാൻ രണ്ടത്താണി ലീഗിൽ തുടരും

നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‍ലിം ലീഗിൽ തന്നെ തുടരാൻ തീരുമാനിച്ചു. രാത്രി പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായത്. നേരത്തെ അദ്ദേഹം എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് ശക്തമായ സൂചനകളുണ്ടായിരുന്നു. രണ്ടത്താണിയുമായി സി.പി.എം നേതാക്കൾ ചർച്ചകൾ നടത്തിയ പശ്ചാത്തലത്തിൽ എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റും ചേർന്നിരുന്നു. താനൂരിലോ തിരൂരിലോ സീറ്റ് നൽകാമെന്ന വാഗ്ദാനമാണ് സി.പി.എം മുന്നോട്ടുവെച്ചത്. Read More…

Featured Spotlight

കെ.സുധാകരന് മാത്രം ഇളവ് ആലോചനയിൽ; വീണ്ടും പരിഗണിക്കാൻ ഹൈക്കമാൻഡ്

കെ. സുധാകരന്റെ സ്ഥാനാർഥിത്വം വീണ്ടും പരിഗണിക്കാൻ ഹൈക്കമാൻഡ്. സുധാകരന് മാത്രം ഇളവു നൽകുന്നത് ആലോചനയിൽ. സുധാകരൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് നീക്കം . ഇന്നലെ രാത്രി കെ.സുധാകരന്റെ ഫ്ലാറ്റിലെത്തി സംസാരിച്ച കെ.സി. വേണുഗോപാലിനോടും സുധാകരൻ നിലപാട് ആവർത്തിച്ചിരുന്നു. ഹൈക്കമാന്റിന്റെ അവസാന മറുപടി കാത്ത് നില്‍ക്കുകയാണ് കെ. സുധാകരൻ. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മല്‍സരിക്കുമെന്ന ഉറച്ച നിലപാടില്‍ തുടരുന്ന കെ.സുധാകരന്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 36 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് ഇന്ന് രണ്ടാംപട്ടിക പുറത്തിറക്കിയേക്കും. പതിനൊന്നരയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് Read More…

Featured Spotlight

കൊടുങ്ങല്ലൂരിൽ ബി ഗോപാലകൃഷ്ണന് സീറ്റില്ല; ഉമ്മൻ ചാണ്ടിയുടെ മരുമകൻ വര്‍ഗീസ് ജോര്‍ജ് ട്വൻ്റി 20 സ്ഥാനാർത്ഥി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരുമകൻ കൊടുങ്ങലൂർ മണ്ഡലത്തിൽ ട്വൻ്റി 20 സ്ഥാനാർത്ഥി . ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവ് വര്‍ഗീസ് ജോര്‍ജാണ് മത്സരത്തിന് ഇറങ്ങുന്നത്. എന്‍ ഡി എയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വിന്റി 20യുടെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. ഇതോടെ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണന് സീറ്റില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എൻഡിഎയുടെ ഘടകകക്ഷിയായ ട്വന്റി20ക്ക് ഈ സീറ്റ് വിട്ടുനൽകാൻ തീരുമാനിച്ചതോടെയാണിത്. ഡോ. വർഗീസ് Read More…

Spotlight

സ്വന്തം കുഞ്ഞിന്‌ ജന്മം നല്‍കണം, മസ്‌തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച്‌ സൂക്ഷിക്കാന്‍ ഭാര്യക്ക്‌ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: സ്വന്തം കുഞ്ഞിന്‌ ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം സഫലമാക്കാന്‍ മസ്‌തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച്‌ സൂക്ഷിക്കാന്‍ ഭാര്യക്ക്‌ ഹൈക്കോടതിയുടെ അനുമതി. ചിക്കന്‍പോക്‌സിനെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ വീനസ്‌ ത്രോംബോസിസ്‌ ബാധിച്ച്‌ മസ്‌തിഷ്‌കമരണം സംഭവിച്ച ഭര്‍ത്താവില്‍ നിന്ന്‌ കുഞ്ഞു വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച്‌ ഭാര്യ നല്‍കിയ ഹരജിയിലാണ്‌ ജസ്‌റ്റിസ്‌ എം.ബി. സ്‌നേഹലതയുടെ ഇടക്കാല ഉത്തരവ്‌. ഹരജി വീണ്ടും ഏപ്രില്‍ എഴിന്‌ പരിഗണിക്കും. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു യുവാവിന്റെ ശ്വാസം നിലനിര്‍ത്തുന്നത്‌. ഈ സാഹചര്യത്തില്‍ അസിസ്‌റ്റഡ്‌ റീപ്ര?ഡക്‌റ്റീവ്‌ ടെക്‌നോളജി (എ.ആര്‍.ടി) Read More…

Featured Spotlight

മോണാലിസയുടെ വിവാഹം ; മകളെ തിരികെ വേണമെന്ന് പിതാവ്, തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമെന്ന് ഹിന്ദു ജാഗരൺ മഞ്ച് – വീഡിയോ

ഇൻഡോർ : കുംഭമേളയിലൂടെ സോഷ്യൽ മീഡിയ സെൻസേഷനായ മൊണാലിസ ഭോസ്‌ലെയുടെ പിതാവ്, കാമുകനും നടനും മോഡലുമായ ഫർമാൻ ഖാനുമായി മകൾ പെട്ടെന്ന് വിവാഹിതയായതിൽ ഞെട്ടലും ഖേദവും പ്രകടിപ്പിച്ചു. ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, അഭിനയിക്കാനായി ആളുകൾ തന്റെ മകളെ സമീപിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നതായും, എന്നാൽ പിന്നീട് കുടുംബത്തിന്റെ അറിവില്ലാതെ അവൾ വിവാഹം കഴിച്ചതായി കണ്ടെത്തിയതായും ദുഃഖിതനായ പിതാവ് പറഞ്ഞു. മകളെ തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന് അപേക്ഷ നൽകി. ഖാർഗോൺ ജില്ലയിലെ Read More…

Featured Spotlight

മൊണാലിസയ്ക്ക് പ്രായം 17?, ശൈശവ വിവാഹമെന്ന് സോഷ്യൽ മീഡിയ, സൈബറിടത്ത് ചർച്ച

തിരുവനന്തപുരത്തെ പോലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയ കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെയും മഹാരാഷ്ട്ര സ്വദേശിയായ നടൻ ഫർമാൻ ഖാനും വിവാഹിതരായി. വീട്ടുകാർ പ്രണയത്തെ എതിർത്തതോടെയാണ് ഇവർ കേരളത്തിലെത്തിയത്. പൂവാറിനടുത്തെ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങുകൾക്ക് മേൽശാന്തി കണ്ണൻ പോറ്റി കാർമികത്വം വഹിച്ചു. ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നിൽ വെച്ചായിരുന്നു വിവാഹം. വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ മൊണാലിസയുടെ പ്രായത്തെച്ചൊല്ലി സൈബറിടത്തിൽ വലിയ തർക്കങ്ങൾ ഉടലെടുത്തു. താരത്തിന് 17 വയസ്സേയുള്ളൂവെന്നും നടന്നത് ശൈശവ വിവാഹമാണെന്നുമാണ് സോഷ്യൽ Read More…