കേരള നിയമസഭയിലേയ്ക്ക് ഏപ്രില്‍ ഒമ്പതിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമായിരിക്കേ, ആരായിരിക്കും അടുത്ത തവണ ഭരണത്തിലേറുക എന്ന ചര്‍ച്ചയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. വിവിധ മാധ്യമസ്ഥാപനങ്ങള്‍ നടത്തിയ തിരഞ്ഞെടുപ്പ് സര്‍വേകളും വോട്ടര്‍മാരുടെ നേരിട്ടുള്ള അഭിപ്രായങ്ങളും വിശദമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കി. എന്നാല്‍ എല്ലാ സര്‍വേക്കുമപ്പുറം വോട്ടര്‍മാര്‍ ഏപ്രില്‍ 9 ന് യഥാര്‍ത്ഥ വിധിയെഴുതും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 10വര്‍ഷം ഒരു സര്‍ക്കാര്‍ തുടര്‍ച്ചായി ഭരണം നടത്തി മൂന്നാമതും ജനവിധി തേടാനിറങ്ങുമ്പോഴും ശക്തമായ ഭരണവിരുദ്ധ വികാരമൊന്നും കാണുന്നില്ല എന്നതും സര്‍വേകള്‍ പറയുന്നു. Read More…
തലയില്‍ കൈ വച്ച് അനുഗ്രഹം; ‘കൂടെ നടക്കാം’, വേണ്ടെന്ന് മറുപടി, പിന്നാലെ നടന്ന് അഘോരി
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഘോരി സന്യാസിമാർ എത്തിയത് കൗതുകമായി. നെടുങ്കാട് ഭാഗത്ത് വീടുകൾ തോറും കയറി വോട്ട് ചോദിക്കുന്നതിനിടയിലാണ് കാറിലെത്തിയ മൂന്നംഗ സന്യാസി സംഘം സ്ഥാനാർത്ഥിയെ കാണാനെത്തിയത്. സന്യാസിമാർ അദ്ദേഹത്തെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയും ഏറെനേരം അവിടെ തുടരുകയും ചെയ്തു. കാശിയിൽ തപസ്സിലായിരുന്ന തങ്ങളെ ബി.ജെ.പി സ്ഥാനാർത്ഥികളെ അനുഗ്രഹിക്കാനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അയച്ചതെന്ന് ഇവർ അവകാശപ്പെട്ടു. സ്ഥാനാർത്ഥിക്കൊപ്പം പ്രചാരണത്തിൽ കൂടാൻ ഇവർ Read More…
സാദിഖലി തങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ പ്രചാരണം; ആരോപണം വന്ന എഫ്ബി അക്കൗണ്ട് അപ്രത്യക്ഷമായി
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത ഫേസ്ബുക്ക് ഐഡിക്കെതിരെ നടപടിയെടുക്കാൻ പോലീസ് പരാതി നൽകി. ഏതാനും മണിക്കൂറുകൾക്ക് മുൻപ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ വ്യാജ ആരോപണങ്ങൾക്കെതിരെ പാർട്ടി പോലീസിനെ സമീപിച്ച വിവരം അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും തങ്ങളെ വ്യക്തിപരമായി ആക്ഷേപിക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത്തരം വ്യാജ വാർത്തകളിൽ ആരും വീണുപോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിനുപിന്നാലെ Read More…
മദ്റസാ ബോർഡ് ചെയർമാൻസ്ഥാനം രാജിവെക്കും; കാരാട്ട് റസാഖ് വീണ്ടും മുസ്‌ലിം ലീഗിലേക്ക്, മുഹമ്മദ് റിയാസ് അടക്കമുള്ളവർക്കെതിരെ ചിലതൊക്കെ പറയാനുണ്ടെന്ന്
പത്ത് വർഷത്തെ സി.പി.എം ബന്ധം അവസാനിപ്പിച്ച് മുൻ എം.എൽ.എ കാരാട്ട് റസാഖ് മാതൃസംഘടനയായ മുസ്ലിം ലീഗിലേക്ക് മടങ്ങി. പാണക്കാട്ടെത്തി ലീഗ് അംഗത്വം സ്വീകരിച്ച അദ്ദേഹം, മദ്റസാ ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു. പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുകയാണ് ഇനി ലക്ഷ്യമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ളവർക്കെതിരെ ചില കാര്യങ്ങൾ വൈകീട്ട് നടക്കുന്ന യു.ഡി.എഫ് കൺവൻഷനിൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. സഹയാത്രികരെ ചേർത്തുപിടിക്കാൻ സി.പി.എമ്മിന് കഴിയുന്നില്ലെന്നും അതുകൊണ്ടാണ് പലരും പാർട്ടി വിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉപാധികളില്ലാതെയാണ് കാരാട്ട് Read More…
‘അത്രയ്‌ക്കിഷ്‌ടമെങ്കില്‍ ഷിയാകള്‍ ഇറാനിലേക്കു പൊയ്‌ക്കോ!’ വിവാദത്തിന് തിരികൊളുത്തി പാക് സൈനിക മേധാവി
ഇസ്ലാമാബാദ്: ഇറാന്‍ വിഷയത്തില്‍ രാജ്യത്തെ ഷിയാ വിഭാഗത്തിന് കര്‍ശന മുന്നറിയിപ്പുമായി പാക് സൈനിക മേധാവി അസിം മുനീര്‍. “നിങ്ങള്‍ക്ക് ഇറാനെ അത്രയധികം ഇഷ്‌ടമാണെങ്കില്‍, എന്തുകൊണ്ട് ഇറാനിലേക്ക് പോകുന്നില്ല” എന്ന് ഷിയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ മുനീര്‍ ചോദിച്ചുവെന്നാണ് ആരോപണം. മാര്‍ച്ച് 19 നാണ് ജനറല്‍ അസിം മുനീര്‍ മുതിര്‍ന്ന ഷിയാ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത്. അല്ലാമ ഷിഫ നജാഫി, അല്ലാമ നസീര്‍ അബ്ബാസ് തഖ്‌വി എന്നിവരുള്‍പ്പെടെ പാകിസ്‌താനിലെ നിരവധി ഷിയാ ഇസ്ലാമിക പണ്ഡിതര്‍ യോഗത്തില്‍ പങ്കെടുത്തു. മുനീറിന്റെ Read More…
‘ജി.സുധാകരൻ കാണിച്ചത് ചെറ്റത്തരം, വലിയ വഞ്ചന; പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടു’: പിണറായി വിജയൻ
സിപിഎം മുൻ നേതാവ് ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റേത് വലിയ വഞ്ചനയും ചെറ്റത്തരവുമാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചത്. പാർട്ടിയുടെ രണ്ട് ടേം നിബന്ധനയെത്തുടർന്ന് പല പ്രമുഖരും മാറിയെങ്കിലും തനിക്ക് എന്തോ പ്രത്യേകതയുണ്ടെന്ന ഭാവമാണ് സുധാകരൻ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിൽ എല്ലാവരും തുല്യരാണെന്നും തെറ്റായ നിലപാടുകൾ വലിയ പാതകമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കോൺഗ്രസ് നേതാവ് കെ. സുധാകരൻ പാർട്ടി തീരുമാനത്തിന് വിധേയനായി നിന്നതിനെ മുഖ്യമന്ത്രി ഈ അവസരത്തിൽ Read More…
കരിഞ്ചന്തയ്ക്ക് പൂട്ട്: നിങ്ങളുടെ സിലിണ്ടർ മറ്റാരും കൊണ്ടുപോകില്ല! ഗ്യാസ് കിട്ടണമെങ്കിൽ ഇനി ഒ.ടി.പി വേണം
പാചകവാതക വിതരണ രംഗത്തെ കരിഞ്ചന്തയും വെട്ടിപ്പും തടയാൻ പുതിയ ഡിജിറ്റൽ സംവിധാനവുമായി സർക്കാർ. വീടുകളിലേക്ക് നൽകുന്ന സബ്‌സിഡിയുള്ള എൽ.പി.ജി സിലിണ്ടറുകൾ അനധികൃതമായി മറിച്ചുവിൽക്കുന്നത് തടയാൻ ‘ഡെലിവറി ഓതന്റിക്കേഷൻ കോഡ്’ എന്ന ഒ.ടി.പി അധിഷ്ഠിത സംവിധാനമാണ് നടപ്പിലാക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മൂലം ഗ്യാസ് വിതരണത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ മുൻകരുതൽ ശക്തമാക്കിയത്. എന്താണ് ഡി.എ.സി സംവിധാനം എന്ന് നോക്കാം. ഉപഭോക്താവ് ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു Read More…
പീഡനക്കേസ് പ്രതിയായ ജ്യോത്സ്യനു പാദപൂജ, കുടപിടിച്ചു നൽകി വനിതാ കമ്മിഷൻ അധ്യക്ഷ- വിവാദ വീഡിയോ
മുംബൈ: ലൈംഗിക പീഡന കേസില്‍ പ്രതിയായ ജ്യോതിഷി അശോക് ഖരാട്ടിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ അധ്യക്ഷ രൂപാലി ചക്രങ്കര്‍ വിവാദക്കുരുക്കില്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. വിരമിച്ച മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനും സ്വയം പ്രഖ്യാപിത ജ്യോതിഷിയുമാണു അശോക് ഖരാട്ട്,. 35 വയസുകാരിയായ സ്ത്രീയെ മൂന്ന് വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് നാസിക്ക് പോലീസ് അയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ അയാളുടെ കൈവശം അശ്ലീല വീഡിയോകള്‍ പെന്‍ഡ്രൈവുകള്‍ കണ്ടെത്തിയിരുന്നു. മതചടങ്ങുകളുടെ മറവില്‍ സ്ത്രീകളെ സ്വാധീനിച്ച് Read More…
വീണ്ടും ട്വന്റി20 ക്ക് തിരിച്ചടി; ലക്ഷമി പ്രിയക്ക് പിറകെ വീണ നായർക്കും വോട്ടില്ല; പെരുമ്പാവൂരിൽ പുതിയ സ്ഥാനാർത്ഥി വരും
കൊച്ചി: ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർത്ഥിയായ വീണ നായർക്ക് മണ്ഡലത്തിൽ വോട്ടില്ലാത്തത് പാർട്ടിയെ പ്രതിസന്ധിയിലാക്കി. ചങ്ങനാശ്ശേരിയിൽ വോട്ടുണ്ടെന്നായിരുന്നു വീണയുടെ ധാരണയെങ്കിലും പട്ടികയിൽ പേരില്ലാത്തതിനാൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് ട്വന്റി 20 നേതൃത്വം. സമാനമായ സാഹചര്യമാണ് പെരുമ്പാവൂരിലും ഉണ്ടായിരിക്കുന്നത്. സ്ഥാനാർത്ഥി ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ലാത്തതിനാൽ അവരെ മാറ്റാൻ പാർട്ടി തീരുമാനിച്ചു. പകരം ഒരു കോൺഗ്രസ് നേതാവിനെ പെരുമ്പാവൂരിൽ മത്സരിപ്പിക്കാനാണ് ഇപ്പോൾ ആലോചന നടക്കുന്നത്. പെരുമ്പാവൂർ മണ്ഡലത്തിലെ ലക്ഷ്മിപ്രിയയുടെ പ്രചരണത്തിന് വേണ്ടി ഇന്നലെ വൈകിട്ട് Read More…














