മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ നിലനിര്‍ത്തി.ഫോം മങ്ങിയ ഉപനായകന്‍ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയതും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ ടീമിലെടുത്തതുമാണു പ്രധാന മാറ്റം. ആഭ്യന്തര ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനമാണ് ഇഷാന് ടീമിലേക്കുള്ള വഴി തുറന്നത്. ടീം കോമ്പിനേഷന്‍ കൂടി പരിഗണിച്ചാണ് വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയ്ക്ക് പകരം ഇഷാനെ ടീമിലെടുത്തതെന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ Read More…
‘സഞ്ജുവിനെ ഇറക്കാന്‍ ഒരാളുടെ പരിക്കിനായി കാത്തിരിക്കുന്നത് എന്തിനാണ്?’; തുറന്നടിച്ച് രവി ശാസ്ത്രി
ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഹമ്മദാബാദിൽ നടന്ന അഞ്ചാം ടി20 മത്സരത്തിൽ, പരിക്കേറ്റ ശുഭ്മൻ ഗില്ലിന് പകരം ലഭിച്ച അവസരം സഞ്ജു സാംസൺ തകർപ്പൻ പ്രകടനത്തിലൂടെ മുതലാക്കിയതോടെ, സഞ്ജുവിന്റെ ബാറ്റിങ്ങിനെ കുറിച്ച് കമന്ററിക്കിടെ മുൻ താരവും മുൻ പരിശീലകനുമായ മായ രവി ശാസ്ത്രിയുടെ വാക്കുകളാണ് ചർച്ചയാവുന്നത്. ഇത്ര മികച്ച ബാറ്ററായിട്ടും തുടര്‍ച്ചയായി ആറ് ടി20കളില്‍ സഞ്ജുവിനു അവസരമില്ലാതെ ബെഞ്ചിലിരിക്കേണ്ടി വന്നതിനെ കുറിച്ചായിരുന്നു ശാസ്ത്രി സംസാരിച്ചത്. ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സഞ്ജു, തുടക്കം മുതൽ ആക്രമിച്ചു കളിച്ച് പവർപ്ലേയിൽ ഇന്ത്യയ്ക്ക് ആധിപത്യം നേടിക്കൊടുത്തു. Read More…
ഇന്ത്യയുടെ ‘വരുണാസ്ത്രം’ പ്രയോഗത്തില്‍ ദക്ഷിണാഫ്രിക്ക വീണു, വരുൺ ചക്രവർത്തിക്ക് 4 വിക്കറ്റ്, ടി20 പരമ്പര തൂക്കി ഇന്ത്യ
അഹമ്മദാബാദ്: ക്വിന്റൻ ഡികോക്കും ഡേവിഡ് മില്ലറും എയ്ഡൻ മാർക്രവും നയിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഉറച്ച ബാറ്റിങ് നിരയ്ക്കെതിരെ ഇന്ത്യ കരുതിയ വരുണാസ്ത്രം ബാറ്റർമാരെ ക്രീസിൽ കറക്കിവീഴ്ത്തി. നാല് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ ബോളിങ് മികവിൽ ട്വന്റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിന് ഇന്ത്യ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 231 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന് 201 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് ട്വന്റി20 കളുടെ Read More…
ശുഭ്മൻ ഗിൽ പുറത്ത്; നിർണ്ണായക മത്സരത്തിൽ സഞ്ജു സാംസൺ ഓപ്പണറാകും?
അഹമ്മദാബാദ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിട്ടു നില്‍ക്കുകയാണ്. ലഖ്‌നൗവില്‍ നടക്കേണ്ടിയിരുന്ന നാലാം ട്വന്റി20 മൂടല്‍ മഞ്ഞ് മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. അഭിഷേക് ശർമ്മ-സഞ്ജു സാംസൺ സഖ്യത്തെ ഓപ്പണർമാരായി പരീക്ഷിക്കാനുള്ള അവസരം ഇതോടെ ഇന്ത്യൻ മാനേജ്‌മെന്റിന് നഷ്ടമായി. പരിശീലനത്തിനിടെ കാൽവിരലിന് പരിക്കേറ്റ ശുഭ്മൻ ഗില്ലിന് Read More…
എംബാപ്പെയ്‌ക്ക് കിട്ടും 653 കോടി, വേതനവും ബോണസും നിഷേധിച്ചെന്ന കേസില്‍ പി.എസ്.ജിക്കെതിരേ കോടതിവിധി
പാരീസ്: ഫ്രഞ്ച് ഫുട്‌ബോളര്‍ കിലിയന്‍ എംബാപ്പെയ്‌ക്ക് അര്‍ഹമായ വേതനവും ബോണസും നിഷേധിച്ചെന്ന പാരീസ് സെയിന്റ് ജെര്‍മെയ്‌ന്‍ ക്ലബ് 6.09 കോടി യൂറോ (ഏകദേശം 653 കോടി രൂപ) നഷ്‌ടപരിഹാരം നല്‍കാന്‍ വിധി. ഫ്രാന്‍സിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ തൊഴില്‍ തര്‍ക്ക കേസിലാണ് എംബപെയ്‌ക്ക് അനുകൂലമായി കോടതി വിധി പ്രഖ്യാപിച്ചത്. നിലവില്‍ സ്‌പാനിഷ് ക്ലബ് റയാല്‍ മാഡ്രിഡിന്റെ താരമാണ്. എംബാപ്പെയും പി.എസ്.ജിയും നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു കേസ് നല്‍കിയിരുന്നു. തനിക്ക് അര്‍ഹമായിരുന്ന വേതനവും ബോണസും നിഷേധിച്ചതിനാല്‍ 26 കോടി Read More…
മികച്ച റേറ്റിങ് പോയിന്റുമായി ട്വന്റി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാമത്
ദുബായ്: ഇന്ത്യയുടെ ലെഗ് സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനത്തെത്തി. 818 പോയിന്റോടെ താരം കരിയറിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയത്. ട്വന്റി20യില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് വരുണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന പരമ്പരയിലെ മികച്ച പ്രകടനമാണു വരുണിനെ ഒന്നാമനാക്കിയത്. ഏറ്റവും കൂടുതല്‍ റേറ്റിങ് നേടിയവരുടെ ആദ്യ പത്തില്‍ ഇടംപിടിക്കാനും വരുണിനായി. ഒന്നാം സ്‌ഥാനത്തുണ്ടായിരുന്ന ന്യൂസിലന്‍ഡിന്റെ പേസര്‍ ജേക്കബ് ഡഫിയെ മറികടന്നാണു വരുണിന്റെ കുതിപ്പ്. 818 Read More…
25.20 കോടി കാമറൂണ്‍ ഗ്രീനിന് കിട്ടില്ല; കയ്യിലെത്തുക 18 കോടി മാത്രം; ബിസിസിഐക്ക് 7.2 കോടി ‘നോക്കുകൂലി’
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) പുതിയ സീസണിലേക്കുള്ള മിനി താരലേലത്തില്‍ കോടിക്കിലുക്കവുമായി അണ്‍ക്യാപ്‌ഡ് താരങ്ങള്‍. പ്രതീക്ഷിച്ചതുപോലെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ മിന്നും താരമായി. 25.20 കോടി രൂപയെന്ന വിദേശതാരത്തിന്റെ റെക്കോഡ് തുകയ്‌ക്ക് കാമറൂണ്‍ ഗ്രീന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തി. എന്നാല്‍ കാമറൂണ്‍ ഗ്രീനിന് കയ്യില്‍ കിട്ടുക 18 കോടി മാത്രമാണെന്നതാണ് ഐപിഎല്‍ ചട്ടം. ഐപിഎല്‍ മിനി ലേലത്തില്‍ ഒരു വിദേശ താരത്തെ എത്ര കോടി രൂപയ്ക്ക് ലേലത്തില്‍ വിളിച്ചാലും, താരത്തിന് ലഭിക്കുന്ന പരമാവധി ശമ്പളത്തിന് Read More…
പരമ്പര പിടിക്കാന്‍ ഇന്ത്യ; രണ്ടു കളിയില്‍ ജയിച്ചെങ്കിലും നായകന്റെ ഫോം പരിതാപകരം
ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചുമത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന്. ലഖ്‌നൗവില്‍ രാത്രി ഏഴിനു മത്സരം ആരംഭിക്കും. ആദ്യത്തെതും മൂന്നാമത്തെയും കളികള്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 2-1 നു മുന്നിലുള്ള ഇന്ത്യക്ക് ഇന്നത്തെ മത്സരം ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. രണ്ടു കളിയില്‍ ജയിച്ചെങ്കിലും നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പരിതാപകരമായ ഫോമാണ് ഇന്ത്യയെ അലട്ടുന്നത്. കഴിഞ്ഞ ഒക്‌ടോബറിനുശേഷം സൂര്യയുടെ ബാറ്റില്‍നിന്ന് ഒരു അര്‍ധസെഞ്ചുറിപോലും പിറന്നിട്ടില്ല. 21 ഇന്നിങ്‌സില്‍നിന്ന് 239 റണ്ണാണ് ഇക്കാലയളവില്‍ താരം Read More…
‘ഇന്ത്യക്കാര്‍ നല്‍കിയ സ്‌നേഹത്തിനു നന്ദി, വീണ്ടും കാണാം’ മെസി മടങ്ങി
ന്യൂഡല്‍ഹി: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ മൂന്ന് ദിവസം നീണ്ട ” ഗോട്ട് ഇന്ത്യ ടൂര്‍” അവസാനിച്ചു. അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടികളോടെയാണു പര്യടനം അവസാനിച്ചത്.നേരത്തേ തീരുമാനിച്ചതിലും മൂന്നു മണിക്കൂര്‍ വൈകിയാണ് മെസി ഇന്റര്‍ മയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. രാവിലെ 10.45 നായിരുന്നു വിമാനമെത്തേണ്ടിയിരുന്നത്. ഡല്‍ഹിയിലെ മൂടല്‍ മഞ്ഞു കാരണമാണു യാത്ര വൈകിയത്.അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തിലെ പരിപാടികളും 40 മിനിറ്റ് വൈകിയാണു തുടങ്ങിയത്. വൈകിയതിനാല്‍ Read More…














