സൂറത്ത്: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യയുടെ മുന്‍ താരങ്ങളായ ശ്രീശാന്തും ഗൗതം ഗംഭീറും ഏറ്റുമുട്ടിയത് ക്രിക്കറ്റ് വേദിയില്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഇരുവരും തമ്മില്‍ വാക്കേറ്റം നടത്തുന്നതും ഏറ്റുമുട്ടലിന് പോകുന്നതും ആള്‍ക്കാര്‍ പിടിച്ചുമാറ്റുന്നതും കണ്ടിരുന്നു. എന്നാല്‍ എന്തായിരുന്നു പ്രശ്‌നം എന്നത് ആര്‍ക്കും മനസ്സിലായില്ല താനും. എന്നാല്‍ കളത്തില്‍ വെച്ച് ഗൗതം ഗംഭീര്‍ തന്നോട് മോശമായി സംസാരിച്ചു എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ശ്രീശാന്ത്. സൂററ്റില്‍ നടന്ന മത്സരത്തിനിടയിലായിരുന്നു ഇവരുടെ വാക്കേറ്റം. പിന്നീട് ബുധനാഴ്ച നടന്ന സംഭവത്തെക്കുറിച്ച് ഒരു Read More…
‘സൊസൈറ്റി ഓഫ് ദി സ്‌നോ’ അടുത്തവര്‍ഷം കാണേണ്ട സിനിമ; ഭയാനകമായ ഒരു വിമാനാപകടത്തിന്റെ യഥാര്‍ത്ഥ കഥ
മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള സ്‌പെയിന്റെ ഓസ്‌ക്കര്‍ എന്‍ട്രിയായ ‘സൊസൈറ്റി ഓഫ് ദി സ്‌നോ’ വാര്‍ത്ത സൃഷ്ടിക്കുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ അടുത്ത വര്‍ഷം കാണേണ്ട സിനിമകളുടെ പട്ടികയില്‍ മാര്‍ക്ക് ചെയ്തു വെയ്‌ക്കേണ്ട സിനിമയാണ്. സ്പാനിഷ് സംവിധായകന്‍ ജെ.എ. ബയോണ ഒരുക്കി നെറ്റ്ഫ്‌ലിക്‌സ് നിര്‍മ്മിച്ച സിനിമ, ആന്‍ഡീസിലെ ഭയാനകമായ ഒരു വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. കടുത്ത മഞ്ഞിന് മുകളില്‍ വാസയോഗ്യമല്ലാത്ത സാഹചര്യങ്ങളില്‍ അവര്‍ രണ്ട് മാസം അതിജീവിച്ചു. ഓസ്‌ക്കറില്‍ മത്സരിക്കാന്‍ സ്‌പെയിന്‍ സെലക്ട് ചെയ്തിരിക്കുന്ന സിനിമയാണിത്. ലോകത്തിലെ Read More…
സൗദി അറേബ്യയില്‍ മെസ്സി ക്രിസ്ത്യാനോ പോരിന് കളമൊരുങ്ങുമോ? സൗദി ലീഗിനെ പ്രകീര്‍ത്തിച്ച് അര്‍ജന്റീന താരം
ആധുനിക ഫുട്‌ബോളിന്റെ ഏറ്റവും പുഷ്‌ക്കലമായ കാലമെന്നാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ – ലയണേല്‍ മെസ്സി വൈരത്തെ കുറിക്കേണ്ടത്. സ്പാനിഷ് ലാലിഗയില്‍ ഇരുവരും ഉണ്ടായിരുന്ന കാലത്ത് ലോകത്തെ ഏറ്റവും കാഴ്ചക്കാരുള്ളതും മൂല്യമേറിയതുമായ ലീഗായിരുന്നു ലാലിഗ. പിന്നീട് രണ്ടു പേരും ക്ലബ്ബ് മാറിയതിന് പിന്നാലെ യൂവേഫ ചാംപ്യന്‍സ് ലീഗിലും ഇരുവരും ഏറ്റുമുട്ടി. മെസ്സിക്കായി സൗദി ക്ലബ്ബ അല്‍ ഹിലാല്‍ ശ്രമം തുടങ്ങിയെന്ന് അഭ്യൂഹം പരന്നതോടെ പഴയ ക്രിസ്ത്യാനോ – മെസ്സി വൈരം വീണ്ടും വന്നേക്കുമോ എന്ന് ചോദിച്ച ആരാധകര്‍.സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ Read More…
എന്റെ എല്ലാ റെക്കോഡുകളും തകര്‍ക്കും ഈ ഇന്ത്യന്‍ ബാറ്റര്‍; ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ പറഞ്ഞ ആ താരം
റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഉള്ളതാണെന്നാണ് പറയാറ്. എന്നാല്‍ തകര്‍ക്കാന്‍ കഴിയാത്തതായി കരുതുന്ന ചില റെക്കോഡുകളുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 100 അന്താരാഷ്ട്ര സെഞ്ചുറികളും. മുത്തയ്യ മുരളീധരന്റെ 800 ടെസ്റ്റ് വിക്കറ്റുകളും ബ്രയാന്‍ ലാറയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറായ 400 റണ്‍സും. രോഹിത് ശര്‍മ്മയുടെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍ 264 റണ്‍സുമൊക്കെ. മറ്റു റെക്കോഡുകള്‍ തകര്‍ന്നേക്കില്ലെങ്കിലും തന്റെ റെക്കോഡ് തകര്‍ക്കാന്‍ കഴിയുന്ന ചില താരങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് ബ്രയാന്‍ ലാറ. ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ 400-ലധികം ടീം ടോട്ടലുകള്‍ Read More…
ലിയോണേല്‍ മെസ്സിയുടെ പിന്‍ഗാമി ; എച്ചെവേരിയ്ക്ക് പിന്നാലെ റയലും സിറ്റിയും പിഎസ്ജിയും
അണ്ടര്‍ 17 ലോകകപ്പിന് പിന്നാലെ അര്‍ജന്റീനിയന്‍ പ്രതിഭ ക്ലോഡിയോ എച്ചെവേരിയ്ക്ക് പിന്നാലെയാണ് വമ്പന്‍ ക്ലബ്ബുകള്‍. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ഇംഗ്‌ളീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയും ന്യൂകാസില്‍ യുണൈറ്റഡും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയും 17 വയസ്സുള്ള അര്‍ജന്റീനയുടെ റിവര്‍പ്‌ളേറ്റ് ക്ലബ്ബിന്റെ താരത്തിന് പിന്നാലെ ഓടുകയാണ്. അര്‍ജന്റീനയില്‍ നിന്നും ഉയര്‍ന്നുവരുന്ന പുതിയ പ്രതിഭ ലയണേല്‍ മെസ്സിയുടെ പിന്‍ഗാമി എന്നാണ് അറിയപ്പെടുന്നത്. ലോകകപ്പില്‍ അഞ്ചുഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. അതേസമയം ലിയോണേല്‍ മെസ്സിയെപ്പോലെ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയിലേക്ക് ചേക്കേറാനാണ് എച്ചെവേരിക്ക് താല്‍പ്പര്യം. Read More…
ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ സ്പിന്നര്‍ ആരായിരിക്കും? രവി ബിഷ്‌ണോയിക്ക് മറികടക്കേണ്ടത് ചഹലിനെ
ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച ടീമാണ് ഇപ്പോഴുള്ളതെന്ന് വേണമെങ്കില്‍ കണ്ണുമടച്ച് പറയാം. റണ്‍സ് അടിച്ചു കൂട്ടുന്ന ബാറ്റ്‌സ്മാന്‍മാരും എറിഞ്ഞു തകര്‍ക്കുന്ന പേസര്‍മാരും ചോരാത്ത കൈകളുള്ള ഫീല്‍ഡര്‍മാര്‍ക്കുമൊപ്പം എതിര്‍ ബാറ്റ്‌സ്മാന്‍മാരെ ചുറ്റിക്കുന്ന ഒന്നാന്തരം സ്പിന്നര്‍മാരും ടീമിനുണ്ട്. ഏതു ഫോര്‍മാറ്റിലും വിദഗ്ദ്ധര്‍ ഒപ്പമുണ്ടെങ്കിലും ഏകദിന ലോകകപ്പ് നഷ്ടമായതിന് പിന്നാലെ ടി20 ലോകകപ്പിന് മികച്ച നിരയെ കണ്ടെത്തുകയാണ് ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ള ഏറ്റവും പുതിയ വെല്ലുവിളി. ആറു മികച്ച സ്പിന്നര്‍മാരാണ് മൂന്ന് സ്ഥാനങ്ങള്‍ക്കായി മാറ്റുരയ്ക്കുന്നത്. ഒരു പ്രമുഖ സ്പിന്നര്‍ എന്ന നിലയില്‍ Read More…
ഗോള്‍ഫ് ടീകള്‍ ഉപയോഗിച്ച് ടൈഗര്‍ വുഡ്‌സിന്റെ വമ്പനൊരു ചുവര്‍ചിത്രം; ആരോണ്‍ നോറിസിന്റെ വ്യത്യസ്ത ആരാധന
കായികതാരങ്ങളോടുള്ള ആരാധന പലരും പലരീതിയിലാണ് പ്രകടിപ്പിക്കാറ്. ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സിനോടുള്ള ആരാധന ഒരു ആരാധകന്‍ പ്രകടിപ്പിച്ചത് വ്യത്യസ്തമായ രീതിയിലാണ്. ഗോള്‍ഫ് ടീകള്‍ ഉപയോഗിച്ച് ടൈഗര്‍ വുഡ്‌സിന്റെ വമ്പനൊരു ചുവര്‍ചിത്രം തീര്‍ത്തിരിക്കുകയാണ്. മിസോറിയിലെ കന്‍സാസ് സിറ്റിയില്‍ നിന്നുള്ള കലാകാരന്‍ 43 കാരനായ ആരോണ്‍ നോറിസാണ് ചിത്രത്തിന് പിന്നില്‍. തന്റെ പ്രാദേശിക ഗോള്‍ഫ് കോഴ്സില്‍ തകര്‍ന്ന ടീസുകള്‍ കാണുന്നത് തുടര്‍ന്നാണ് തനിക്ക് ഈ ആശയം വന്നതെന്ന് നോറിസ് പറഞ്ഞു. ”ഞാന്‍ ഗോള്‍ഫ് കളിക്കുമ്പോഴെല്ലാം, ഈ തകര്‍ന്ന ഗോള്‍ഫ് ടീകളെല്ലാം Read More…
ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി; പക്ഷേ കേരളം തോറ്റു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ കേരളത്തിന് വേണ്ടി നായകന്‍ സഞ്ജു സാംസന്റെ വെടിക്കെട്ട്. വിജയ് ഹസാരേ ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തില്‍ റെയില്‍വേയ്ക്ക് എതിരേ സഞ്ജു ഉജ്വല സെഞ്ച്വറി നേടിയെങ്കിലും ടീം 18 റണ്‍സിന് തോല്‍വി നേരിട്ടു. ചൊവ്വാഴ്ച ബെംഗളൂരു കിനി സ്പോര്‍ട്സ് അരീന ഗ്രൗണ്ടില്‍ റെയില്‍വേയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫി 2023 ലെ ഗ്രൂപ്പ് എയിലെ റൗണ്ട് 7 മത്സരത്തിലായിരുന്നു കേരള ക്യാപ്റ്റന്റെ തകര്‍പ്പന്‍ ബാറ്റിംഗ്. 139 പന്തുകളില്‍ സാംസണ്‍ 128 റണ്‍സ് Read More…
ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നു; പാകിസ്താനെതിരേയുള്ളത് അവസാന ടെസ്റ്റ് ?
പാകിസ്താനെതിരേ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ സ്ഥാനം നേടിയ ഓസ്ട്രേലിയന്‍ വെറ്ററന്‍ താരം ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയാന്‍ ഒരുങ്ങുന്നു. പാകിസ്ഥാനെതിരേ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ വാര്‍ണറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെഡ്-ബോള്‍ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാനുള്ള തന്റെ ആഗ്രഹം നേരത്തേ വാര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ചത്തെ ടീം പ്രഖ്യാപിച്ചപ്പോള്‍ വാര്‍ണറെയും ഓസീസ് ഉള്‍പ്പെടുത്തി. ന്യൂ സൗത്ത് വെയില്‍സിലെ തന്റെ ഹോം ഗ്രൗണ്ടായ സിഡ്‌നിയില്‍ തന്റെ അവസാന ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹം താരം നേരത്തേ Read More…














