Sports

ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 ലോകകപ്പ് ടീം: റയാന്‍ റിക്കെള്‍ട്ടണും സ്റ്റബ്‌സും പുറത്ത്, മാര്‍ക്രം നായകന്‍

ഡര്‍ബന്‍: വെടിക്കെട്ട് ബാറ്റര്‍മാരായ റയാന്‍ റിക്കെള്‍ട്ടണിനും ട്രിസ്റ്റന്‍ സ്റ്റബ്‌സും ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനു പുറത്ത്. ഇന്നലെ പ്രഖ്യാപിച്ച 15 അംഗ സ്‌ക്വാഡില്‍ യുവപേസര്‍ ക്വെന മാഫക്കയും മുന്‍നിര ബാറ്റര്‍ ജാസണ്‍ സ്മിത്തും. ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന ഏഴോളം താരങ്ങളെയാണ് ദക്ഷിണാഫ്രിക്ക അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. വാരിയെല്ലിനു പരുക്കേറ്റ് അടുത്തിടെ സമാപിച്ച ഇന്ത്യാ പര്യടനം നഷ്ടമായ പേസര്‍ കഗീസോ റബാഡയ്ക്കു പുറമേ 2024 ടി-20 ലോകകപ്പില്‍ ടീമിന്റെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍നിരക്കാരനായ ആന്റിക് നോക്കിയയും സ്‌ക്വാഡിലുണ്ട്. ഇവരടക്കം Read More…

Featured Sports

ഷാമി വരുമോ? സഞ്ജുവും പന്തും പുറത്ത്? ഇഷാൻ കിഷന്‍ ഏകദിന ടീമിൽ തിരിച്ചെത്തിയേക്കും, റിപ്പോർട്ട്

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന് വിവരം. തിരിച്ചുവരവ് പ്രതീക്ഷയില്‍ ഒരുപിടി താരങ്ങള്‍. ട്വന്റി-20 ലോകകപ്പിനു പിന്നാലെ 2027-ല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി)ന്റെ ഏകദിന ലോകകപ്പും എത്തുന്ന സാഹചര്യത്തില്‍ വെറ്ററന്‍ താരങ്ങളടക്കം നീലപ്പടയില്‍ ഇടംപിടിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അടുത്തിടെ അവസാനിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിറംമങ്ങിയ ബൗളിങ് നിര അഴിച്ചുപണിയുമോയെന്നതിലാണ് എല്ലാവര്‍ക്കും ആകാംക്ഷ. ജോലിഭാരം കണക്കിലെടുത്ത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് കിവികള്‍ക്കെതിരേ വിശ്രമം അനുവദിച്ചേക്കുമെന്നാണു സൂചന. Read More…

Sports

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്താൻ ടീമിനെ പ്രഖ്യാപിച്ചു; റാഷിദ് ഖാൻ നയിക്കും

കാബൂള്‍: ഓള്‍റൗണ്ടര്‍ റാഷിദ്‌ ഖാനെ നായകനാക്കി ട്വന്റി-20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള അഫ്‌ഗാനിസ്‌ഥാന ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ ഗുല്‍ബദീന്‍ നയിബ്‌, ഇടംകൈയന്‍ പേസര്‍ ഫസലുള്ള ഫറൂഖി എന്നിവരുടെ ദേശീയടീമിലേക്കുള്ള മടക്കത്തിന്‌ ലോകകപ്പ്‌ വേദിയാകും. ഇരുപതുകാരന്‍ വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ മുഹമ്മദ്‌ ഇഷാഖാണ്‌ ടീം പ്രഖ്യാപനത്തിലെ സര്‍പ്രൈസ്‌. ഓഫ്‌ സ്‌പിന്നര്‍ മുജീബ്‌ ഉര്‍ റഹ്‌മാന്റെ വരവ്‌ മിസ്‌റ്ററി സ്‌പിന്നര്‍ എ.എം. ഗസന്‍ഫാറിനെ റിസര്‍വ്‌ നിരയിലാക്കി. യു.എ.ഇയില്‍ വെസ്‌റ്റിന്‍ഡീസിനെതിരായ മൂന്നു മത്സര പരമ്പരയിലും ഇതേ ടീമാകും കളത്തിലിറങ്ങുന്നത്‌. ജനുവരി 19 മുതല്‍ Read More…

Featured Sports

പലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ച് ബാറ്റുചെയ്തു, ഫുർഖാൻ ഭട്ടിന് വിലക്ക്; പോലീസ് അന്വേഷണം ആരംഭിച്ചു

കശ്മീർ : ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗിലെ ക്രിക്കറ്റ് മത്സരത്തിനിടെ പലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ച താരത്തെച്ചൊല്ലി വിവാദം . മത്സരത്തിൽ നിന്നുള്ള ഈ ചിത്രം സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ പോലീസ് നടപടികള്‍ ആരംഭിച്ചു. വിവാദത്തെത്തുടർന്ന് താരത്തെ ലീഗിൽ നിന്ന് വിലക്കിയതായും റിപ്പോർട്ടുകളുണ്ട്. ന്യൂസ് 9-ൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഫുർഖാൻ ഭട്ട് എന്ന ക്രിക്കറ്റ് താരമാണ് പലസ്തീൻ പതാകയുള്ള ഹെൽമറ്റ് ധരിച്ച് ബാറ്റ് ചെയ്തത്. സംഭവത്തിൽ ജമ്മു കശ്മീർ Read More…

Featured Sports

ഫിഫ ലോകകപ്പ്, എപിഎൽ, ടി20 ലോകകപ്പ് … 2026 സ്പോർട്സിന്റെ വര്‍ഷം, ഓര്‍ത്തുവയ്ക്കുക ഈ തീയതികള്‍

ഏഷ്യന്‍ ഗെയിംസ്‌, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌, ശീതകാല ഒളിമ്പിക്‌സ്, ഫുട്‌ബോള്‍ ലോകകപ്പ്‌… പുതു വര്‍ഷം കാത്തിരിക്കുന്നത്‌ ഒട്ടേറെ കായിക ഉത്സവങ്ങളെ. ഫെബ്രുവരി ആറ്‌ മുതല്‍ 22 വരെ വടക്കുകിഴക്കന്‍ ഇറ്റലിയില്‍ നടക്കുന്ന നടക്കുന്ന ശീതകാല ഒളിമ്പിക്‌സാണ്‌ ആദ്യത്തേത്‌. 93 രാജ്യങ്ങളില്‍നിന്നുള്ള 3,500 കായിക താരങ്ങള്‍ 16 ശീതകാല കായികയിനങ്ങളില്‍ മത്സരിക്കും. മാര്‍ച്ച്‌ ആറ്‌ മുതല്‍ 15 വരെയാണു പാരാലിമ്പിക്‌സ് മത്സരങ്ങള്‍. ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌് ഫെബ്രുവരി ഏഴ്‌ മുതല്‍ മാര്‍ച്ച്‌ എട്ട്‌ വരെയാണ്‌്. നിലവിലെ Read More…

Featured Sports

അവസാന പന്തിൽ സിക്സറടിച്ച് ജയിപ്പിച്ചത് ഏദൻ ആപ്പിൾ ടോം! ബാബ അപരാജിതിന് സെഞ്ച്വറി, കേരളത്തിന് തകര്‍പ്പന്‍ ജയം

അഹമ്മദാബാദ്‌ : വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റില്‍ രാജസ്‌ഥാനെതിരേ രണ്ട്‌ വിക്കറ്റിന്റെ ഉജ്വല ജയവുമായി കേരളം. അവസാന പന്ത്‌ വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ 344 റണ്ണെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നാണ്‌ കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ 50 ഓവറില്‍ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 343 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത കേരളം അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. കളം നിറഞ്ഞു കളിച്ച ബാബാ അപരാജിതാണു (116 പന്തില്‍ 126 റണ്ണും ഒരു വിക്കറ്റും Read More…

Featured Sports

ക്യാപ്‌റ്റന്റെ ആറാട്ട്‌ ബാറ്റിംഗ്, അഞ്ചിൽ അഞ്ചും ജയിച്ച് ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

തിരുവനന്തപുരം: അമരത്തിരുന്നു ക്യാപ്‌റ്റന്റെ കളി പുറത്തെടുത്ത ഹര്‍മന്‍പ്രീത്‌ കൗറിന്റെ കരുത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്കു ജയം. കാര്യവട്ടത്തു നടന്ന പോരാട്ടത്തില്‍ 15 റണ്ണിനായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ പരമ്പര ഇന്ത്യ തൂത്തുവാരി (5-0). ഹര്‍മന്‍ പ്രീത്‌ കളിയിലെയും ഷെഫാലി വെര്‍മ (241 റണ്‍) പരമ്പരയിലെയും താരമായി. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ക്യാപ്‌റ്റന്‍ ഹര്‍മന്‍ പ്രീത്‌ കൗറി(43 പന്തില്‍ 68)ന്റെ വെടിക്കെട്ടില്‍ ഏഴുവിക്കറ്റിന്‌ 175 റണ്ണടിച്ചു. ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ശ്രീലങ്കയുടെ Read More…

Featured Sports

ആരാണ് സൊനം യെ​ഷേ? ടി20 ക്രിക്കറ്റിൽ എട്ട് വിക്കറ്റ് നേട്ടം കൊയ്യുന്ന ലോകത്തിലെ ആദ്യ ബൗളർ- വീഡിയോ

ഗെലെഫു (ഭൂട്ടാന്‍): ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു മത്സരത്തിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ബൗളറായി ഭൂട്ടാന്റെ ഇടങ്കയ്യൻ സ്പിന്നർ സൊനം യേഷി ചരിത്രം കുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഗെലിഫുവിൽ മ്യാൻമറിനെതിരെ നടന്ന മൂന്നാം ടി20 മത്സരത്തിലാണ് 22-കാരനായ സൊനം ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്. മ്യാന്‍മര്‍ ടീമിന്റെ ഭൂട്ടാന്‍ പര്യടനത്തിന്റെ ഭാഗമാണ് അഞ്ച് ട്വന്റി20 കളുടെ പരമ്പര. ആദ്യം ബാറ്റ് ചെയ്ത ഭൂട്ടാന്‍ ഒന്‍പത് വിക്കറ്റിന് 127 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത മ്യാന്‍മര്‍ 9.2 Read More…