Skip to content
Wednesday, July 22, 2026
Hashtagonline
  • Sports
  • Crime
  • Good News
  • Our Specials
    • Featured
    • The Origin Story
    • Wild Nature
    • Myth and Reality
  • Oddly News
  • Entertainment
    • Movie News
    • Celebrity
    • Hollywood
  • Lifestyle
    • Lifestyle
    • Travel
  • Health & Fitness
    • Health
    • Fitness
    • Healthy Food
  • Home
  • Featured
  • ‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ എത്ര നിർബന്ധിച്ചാലും ഞങ്ങൾ ചെയ്യില്ല, പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ എന്താണ് തെറ്റ്’?
Featured Sports

‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ എത്ര നിർബന്ധിച്ചാലും ഞങ്ങൾ ചെയ്യില്ല, പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ എന്താണ് തെറ്റ്’?

Posted on January 3, 2026January 3, 2026 Author PriyaComments Off on ‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ എത്ര നിർബന്ധിച്ചാലും ഞങ്ങൾ ചെയ്യില്ല, പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ എന്താണ് തെറ്റ്’?

ശ്രീനഗർ∙ പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിൽ പലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ചു കളിച്ച താരത്തെ പിന്തുണച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളുമായ ഇൽതിജ മുഫ്തി. പലസ്തീനിടെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് ഇൽതിജ ചോദിച്ചു.

ജമ്മു കശ്മീര്‍ ചാംപ്യൻസ് ലീഗ് ടൂർണമെന്റിൽ മത്സരിക്കുന്നതിനിടെ ഫുർഖാൻ ഉൽ ഹഖ് എന്ന താരമാണ് പലസ്തീന്റെ പതാക പതിച്ച ഹെൽമറ്റുമായി ബാറ്റിങ്ങിന് ഇറങ്ങിയത്. സംഭവത്തിൽ ബാറ്ററെയും ടൂർണമെന്റിന്റെ സംഘാടകനായ സാഹിദ് ബട്ടിനെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിന്റെ നടപടി. ടൂർണമെന്റിന് ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമില്ലെന്ന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഡിസംബർ 29നു ജമ്മുവിലാണ് വിവാദത്തിനാസ്പദമായ ടൂർണമെന്റ് ആരംഭിച്ചത്.

‘‘എല്ലാത്തിനും ഞങ്ങളെ ചോദ്യം ചെയ്യാൻ വിളിക്കുന്നുണ്ട്. സ്വതന്ത്രമായി സംസാരിക്കാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ലേ? പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ അതിൽ എന്താണ് തെറ്റ്?’’– ഇൽതിജ ചോദിച്ചു. ‘‘ലണ്ടൻ, യൂറോപ്പ് അല്ലെങ്കിൽ അമേരിക്ക എന്നിവടങ്ങളിലെല്ലാം ഗാസയിൽ ആളുകൾ കൊല്ലപ്പെടുന്നതിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നു. ഗാസയിൽ ഒരു തലമുറ മുഴുവൻ തുടച്ചുനീക്കപ്പെടുന്നു. ഇവിടെ എന്തിനും ഏതിനും ആളുകളെ പിടികൂടുകയാണ്. വിപിഎൻ പോലും നിരോധിക്കപ്പെടുന്നു. നിയമത്തിന്റെ മറവിൽ എന്തും നടക്കും. ഇവിടെ നിയമവാഴ്ചയില്ല.’’– ഇൽതിജ കൂട്ടിച്ചേർത്തു. ബിജെപിക്കെതിരെയും മുഖ്യമന്ത്രി ഒമൽ അബ്ദ‌ുല്ലയ്ക്കെതിരെയും ഇൽതിജ ആഞ്ഞടിച്ചു. ജമ്മു കശ്മീരിൽ ഹമാസ് പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ അനുദിക്കില്ലെന്ന ബിജെപി പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന്, ഇവിടെ ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇൽതിജയുടെ മറുപടി. ‘‘ഇവിടെ ഞങ്ങൾ ഹിന്ദുത്വ അനുവദിക്കില്ല. ‘ജയ് ശ്രീ റാം’ അല്ലെങ്കിൽ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാൻ നിങ്ങൾ ഞങ്ങളെ നിർബന്ധിച്ചാൽ, ഞങ്ങൾ അതു ചെയ്യാൻ പോകുന്നില്ല. ഹിമാചൽ പ്രദേശിലും ഹരിയാനയിലും കശ്മീരി വിദ്യാർഥികളെയും ഷാൾ വിൽപനക്കാരെയും ആക്രമിക്കുന്നു, പക്ഷേ ഇവിടെ നിങ്ങളുടെ ഹിന്ദുത്വ ഞങ്ങൾ അനുവദിക്കില്ല.’’– ഇൽതിജ പറഞ്ഞു. മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജമ്മു കശ്മീരിൽ ബിജെപി അജൻഡ നടപ്പിലാക്കുന്നെന്നും ഇൽതിജ മുഫ്തി ആരോപിച്ചു. ‘‘ഒമർ എന്തുകൊണ്ട് ആർട്ടിക്കിൾ 370 നെക്കുറിച്ച് സംസാരിക്കുന്നില്ല? അദ്ദേഹം സംസ്ഥാന പദവിയെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. അദ്ദേഹം ബിജെപിയുടെ അജൻഡയാണ് നടത്തുന്നത്.’’– ഇൽതിജ ആരോപിച്ചു.

Hashtagonline.in WhatsApp Group
Share on Facebook
Tweet on twitter
Share on google+
Pin to pinterest
Tagged helmet logo, Iltija Mufti, Palestine

Related Reading

Featured Oddly News

ഒരുകിലോ തേയിലയ്ക്ക് വില 10 കോടിയോ ? അറിയുക, ലോകത്തിലെ വിലപിടിപ്പുള്ള പ്രകൃതി വസ്തുക്കളെ

Posted on October 24, 2024October 24, 2024 Author Aksa

ചായപ്രേമികള്‍ക്ക് ചായ എപ്പോഴും ഒരു വികാരം തന്നെയാണ്. കുറഞ്ഞത് രാവിലെയും വൈകിട്ടും ഇവര്‍ ചായ പതിവാക്കാറുമുണ്ട്. തേയില ചായയും, പാല്‍ ചായയുമൊക്കെ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നും ചായ കുടിയ്ക്കുന്ന നമ്മള്‍ ലോകത്തിലെ ഏറ്റവും വില കൂടിയ തേയില ഏതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?. ഉണ്ടാകാന്‍ സാധ്യത വളരെ കുറവ് തന്നെയാണ്. കിലോയ്ക്ക് പത്ത് കോടി രൂപയുള്ള തേയില ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കാന്‍ സാധിയ്ക്കുമോ ?. ചൈനയിലെ ഫുജിയാനിലുള്ള ഡാ ഹോങ് പാവോ എന്നറിയപ്പെടുന്ന Read More…

Featured Health

ആഹാരം കഴിച്ച ഉടന്‍ കുളിക്കരുത്, കുളി കഴിഞ്ഞു എണ്ണ തേയ്ക്കരുത്; കാരണം ഇതാണ്

Posted on May 23, 2025May 22, 2025 Author ashtagon

ശരീരത്തെ ശുചിയായി വയ്ക്കുക എന്നതിലുപരി കുളിക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. കുളി ക്ഷീണം ഇല്ലാതാക്കി, ശരീരത്തിനും മനസിനും ഉണര്‍വ് നല്‍കുന്നു. അലര്‍ജികളേയും അണുബാധകളെയും പ്രതിരോധിക്കുന്നതിനോടൊപ്പം വിശപ്പിനെ ഉത്തേജിപ്പിക്കാനും കുളിക്കുന്നതിലൂടെ സാധിക്കുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. എണ്ണ തേച്ചുകുളി പതിവായിരുന്നെങ്കിലും, കുളി കഴിഞ്ഞൊരു എണ്ണ തേപ്പ് പതിവേ ആയിരുന്നില്ല. മാത്രമല്ല, കുളി കഴിഞ്ഞു എണ്ണ തേയ്ക്കരുത് എന്നു പറയുകയും ചെയ്യും. പണ്ടുള്ളവര്‍ ഇങ്ങനെ പറയാന്‍ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ശരീരത്തില്‍ ധാരാളം വിയര്‍പ്പ് ഗ്രന്ഥികളുണ്ട്. ജോലികള്‍ ചെയ്യുമ്പോഴും, പെട്ടെന്ന് വികാരങ്ങള്‍ക്ക് Read More…

Celebrity Featured

ആരാണ് ആ നടി? ഏകാന്തദ്വീപിലെ ചങ്ങാതിയായി മലയാളി താരത്തെ തിരഞ്ഞെടുത്ത് ജോണ്‍ എബ്രഹാം

Posted on July 9, 2024July 9, 2024 Author ashtagon

ബോളിവുഡ് സൂപ്പര്‍താരമാണ് നടന്‍ ജോണ്‍ എബ്രഹാം. അഭിനേതാവായും നിര്‍മ്മാതാവായും താരം തിളങ്ങിയിട്ടുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശോഭനയുടെ വലിയ ഒരു ആരാധകന്‍ കൂടിയാണ് ജോണ്‍ എബ്രഹാം താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ബഹുമാന്യയും മഹത്വവതിയുമായ സ്ത്രീകളില്‍ ഒരാളാണ് ശോഭനയെന്ന് ജോണ്‍ മുന്‍പ് പറഞ്ഞിരുന്നു. ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പുമായി മുന്നേറുന്ന കല്‍ക്കി 2898 എഡിയിലെ അഭിനയത്തിന് ശോഭന അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിയ്ക്കുകയാണ്. മഴവില്‍ മനോരമയുടെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ ശോഭനയെ കുറിച്ച് ജോണ്‍ എബ്രഹാം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. Read More…

Post navigation

പ്രഫസര്‍ ലൈംഗികമായി ഉപദ്രവിച്ചു…’; മരണത്തിനു മുൻപ് വീഡിയോ ചിത്രീകരിച്ച് വിദ്യാർഥിനി, 3 സഹപാഠികൾക്കും പ്രഫസര്‍ക്കുതേിരേ കേസ്
സീറ്റ് തര്‍ക്കം: നേതാവ് സ്വന്തം പാര്‍ട്ടിക്കാരന്റെ നാമനിര്‍ദേശ പത്രിക വിഴുങ്ങി! പിന്നീട് നടന്നത്…

Latest Updates

‘പ്രമുഖ മലയാള നടനും ഭാര്യയും എനിക്കെതിരെ PR വർക്ക് ചെയ്യുന്നു’: ഗുരുതര ആരോപണവുമായി ജോജു ജോർജ്, ആരാണ് ആ താരദമ്പതികൾ ?

Posted on July 21, 2026July 21, 2026 Author ashtagon Comment(0)

മലയാള സിനിമയിലെ പ്രമുഖ താരദമ്പതികൾ തനിക്കെതിരെ പെയ്ഡ് പിആർ വർക്ക് നടത്തുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ് രംഗത്തെത്തി. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ നടത്തിയത്. ഇൻഡസ്ട്രിയിലെ മറ്റ് പല പ്രമുഖ നടന്മാരും ഇത്തരം പെയ്ഡ് പിആർ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. തന്റെ പുതിയ ചിത്രമായ ‘വരവി’ന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ ലൈവിലാണ് സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റീവ് പ്രചാരണങ്ങളെക്കുറിച്ച് ജോജു സംസാരിച്ചത്. ജോജുവിന്റെ ഈ തുറന്നുപറച്ചിൽ മലയാള സിനിമയെ ഒന്നാകെ Read More…

‘സെക്സ് വേണമെന്ന് പറഞ്ഞ് അവളാണ് മുറിയില്‍ വന്നത്; എതിര്‍ത്തിട്ടും ബലമായി ചുംബിച്ചു’; പീഡന ആരോപണം തള്ളി തള്ളിയ IPS ഓഫിസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Posted on July 21, 2026July 21, 2026 Author ashtagon Comment(0)

ബുള്ളറ്റ് പ്രൂഫ് ധരിച്ചെത്തി; ജുവലറി തോക്കിൻമുനയിൽ കൊള്ളയടിച്ചു, ആകാശത്തേക്ക് വെടിയുതിർത്ത് സ്വര്‍ണം കൊണ്ടുപോയത് ചാക്കില്‍! വീഡിയോ

Posted on July 21, 2026July 21, 2026 Author Soorya Comment(0)

‘അവരെന്റെ പൊക്കിളിലേക്ക് നോക്കിയിരിക്കുകയല്ല; സല്‍മാനെത്തിയത് വൈകുന്നേരം’! ബോളിവുഡിനെ കൊട്ടി കാജൽ അഗര്‍വാള്‍

Posted on July 21, 2026July 21, 2026 Author Priya Comment(0)
  • 16-കാരിയുടെ പ്രസവം; പെണ്‍കുട്ടിയുടെ മൊഴി വ്യാജം? ഒന്നിലധികം പേർ പീഡിപ്പിച്ചു? കുഞ്ഞിന്റെ പിതാവെന്നു പറഞ്ഞയാളുടെ മരണം സ്ഥിരീകരിക്കാനായില്ല
  • മോഹൻലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു
  • കോടതിവളപ്പിൽ തമ്മിൽ തല്ലി അമ്മായിയമ്മയും മരുമകളും, ബന്ധുക്കളും, ദൃശ്യങ്ങൾ പുറത്ത്
  • ടി20യിൽ 200 റൺസ്, 20 ഓവർ നിന്ന് അടിക്കണം! ഗെയ്‌ലിനെ മറികടക്കണം; വൈഭവിന്റെ മാസ്സ് മറുപടി
  • 10 ദിവസം കൊണ്ട് പൊറോട്ട അടിക്കാന്‍ പഠിക്കണോ? കാസിമിക്കയുടെ കോച്ചിങ് സെന്ററിലേക്ക് വിട്ടോ

Copyright © 2026 Hashtagonline. All rights reserved. Designed by Cloud7 Branding Studio
error: Content is protected !!