Sports

‘ഗില്ലിനെ പുറത്താക്കാന്‍ കാരണമുണ്ട്’; വെളിപ്പെടുത്തലുമായി ഹര്‍ഭജന്‍ സിങ്

ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയതിന്‍റെ കാരണം വെളിപ്പെടുത്തി ഹര്‍ഭജന്‍ സിങ്. വൈസ് ക്യാപ്റ്റനായിട്ടും ടീമിന് പുറത്തായ ഗില്‍ നിരാശപ്പെടേണ്ടതില്ലെന്നും കൂടുതല്‍ ഭാരിച്ച ഉത്തരവാദിത്തങ്ങളുമായി ഗില്‍ മടങ്ങി വരുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഗില്ലിനെ പുറത്തിരുത്താന്‍ എടുത്ത തീരുമാനം മികച്ചതായിരുന്നുവെന്നും ഹര്‍ഭജന്‍ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘ഗില്‍ തിരിച്ചുവരും. ട്വന്‍റി 20 ഫോര്‍മാറ്റിന്‍റെ പ്രത്യേകത കൊണ്ടും ടീമിന്‍റെ കോമ്പിനേഷനും കണക്കിലെടുത്തതോടെയാണ് ഗില്ലിന് പുറത്തിരിക്കേണ്ടി വന്നത്. അല്ലെങ്കില്‍ ഗില്‍ ടീമിലുണ്ടാകുമെന്നതിന് ഒരു സംശയവും Read More…

Sports

വിരാട്‌ കോഹ്ലി കളിക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ വിരാട്‌ കോഹ്ലി ഇന്നു നടക്കുന്ന വിജയ്‌ ഹസാരെ ട്രോഫി മത്സരത്തില്‍ കളിക്കില്ല. ഡല്‍ഹിയുടെ താരമായ കോഹ്ലി റെയില്‍വേസിനെതിരേ ഇന്നു നടക്കുന്ന മത്സരത്തില്‍ കളിക്കുമെന്നാണു നേരത്തെ പ്രഖ്യാപിച്ചിരുന്നത്‌. ബി.സി.സി.ഐയുടെ നിര്‍ദേശ പ്രകാരം കോഹ്ലി ഡല്‍ഹി ടീമിനായി ആന്ധ്രാപ്രദേശ്‌, ഗുജറാത്ത്‌ ടീമുകള്‍ക്കെതിരേ കളിച്ചിരുന്നു. ആദ്യ മത്സരത്തില്‍ സെഞ്ചുറിയടിച്ച (131) കോഹ്ലി അടുത്ത മത്സരത്തില്‍ അര്‍ധ സെഞ്ചുറിയും (77) കുറിച്ചു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും മുമ്പ്‌ കോഹ്ലി ഒരു Read More…

Featured Sports

രണ്ടും കല്‍പ്പിച്ച് ബംഗ്ലാദേശ് ! രാജ്യത്ത് IPL സംപ്രേഷണത്തിന് നിരോധനം, നടപടി കൊൽക്കത്ത മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിനു പിന്നാലെ

2026 ഐപിഎൽ സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിനെത്തുടർന്നുണ്ടായ തർക്കങ്ങൾക്കൊടുവിൽ, രാജ്യത്ത് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) സംപ്രേഷണവും പ്രചാരണവും ബംഗ്ലാദേശ് സർക്കാർ അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാത്തരം സംപ്രേഷണങ്ങളും പരസ്യങ്ങളും മാധ്യമ വാർത്തകളും ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ താൽക്കാലികമായി നിർത്തിവച്ചു. മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെതിരെ രാജ്യവ്യാപകമായി ഉയർന്ന ജനരോഷം കണക്കിലെടുത്ത് “പൊതുതാൽപ്പര്യാർത്ഥം” ആണ് ഈ തീരുമാനമെന്ന് അധികൃതർ Read More…

Featured Sports

ലോകകപ്പിന് ഇന്ത്യയില്‍ കളിക്കാനില്ലെന്നു ബംഗ്ലാദേശ്‌; ടീമിനെ പുറത്താക്കുമോ? ICC-ക്ക് മുന്നിലുള്ള മൂന്ന് സാധ്യതകൾ

ധാക്ക: ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ കളിക്കാനില്ലെന്നു ബംഗ്ലാദേശ്‌. കളിക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്‌ ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നത്‌ ഒഴിവാക്കുകയാണെന്ന്‌ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിനോടു വ്യക്‌തമാക്കി. ബംഗ്ലാ പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ക്ലബ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ഒഴിവാക്കിയതിനു പിന്നാലെയാണു നടപടി. കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലായാണു ബംഗ്ലാദേശിന്റെ ലോകകപ്പ്‌ മത്സരങ്ങള്‍. ഫെബ്രുവരി ഏഴിന്‌ നടക്കുന്ന അവരുടെ ആദ്യ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസാണ്‌ എതിരാളി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണു Read More…

Featured Sports

ആഭ്യന്തരം കളിച്ച് തെളിയിച്ചിട്ടൊന്നും കാര്യമില്ല, ഷമിയെ വീണ്ടും തഴഞ്ഞു, ദേവ്ദത്ത് പടിക്കൽ, ഇഷാൻ കിഷൻ പുറത്ത്, ഗില്ലും അയ്യരും മടങ്ങിയെത്തി

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന്‍ ശുഭ്‌മന്‍ ഗില്ലും ഉപ നായകന്‍ ശ്രേയസ്‌ അയ്യരും മടങ്ങിയെത്തി. രണ്ടാം വിക്കറ്റ്‌ കീപ്പറായി ഋഷഭ്‌ പന്ത്‌ സ്‌ഥാനം നിലനിര്‍ത്തി. ഇഷാന്‍ കിഷനെയോ ധ്രുവ്‌ ജുറലിനെയോ പന്തിനു പകരം പരിഗണിക്കുമെന്ന്‌ അഭ്യൂഹമുണ്ടായിരുന്നു. പേസര്‍ മുഹമ്മദ്‌ സിറാജിനെ തിരിച്ചു വിളിച്ചപ്പോള്‍ മുഹമ്മദ്‌ ഷമിയെ വീണ്ടും തഴഞ്ഞു. മുന്‍ നായകന്‍മാരായ വിരാട്‌ കോഹ്ലിയും രോഹിത്‌ ശര്‍മയും ടീമിലുണ്ട്‌. ടീമിലെത്തിയെങ്കിലും കായിക ക്ഷമതാ പരിശോധന കടന്നാലെ ശ്രേയസ്‌ Read More…

Featured Sports

മുസ്‌താഫിസുറിനെ കൊല്‍ക്കത്ത ഒഴിവാക്കി; ബംഗ്ലദേശ് ലോകകപ്പിന് ഇന്ത്യയിലേക്കില്ല? കൊൽക്കത്തയ്ക്ക് 9.2 കോടി തിരിച്ചുകിട്ടുമോ ?

ന്യൂഡല്‍ഹി: ബംഗ്ലാദേശിന്റെ പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ക്ലബ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ഒഴിവാക്കി. ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യയുടെ (ബി.സി.സി.ഐ.) നിര്‍ദേശ പ്രകാരമാണു നടപടി.മുസ്‌താഫിസുറിനെ കൊല്‍ക്കത്ത ടീമിലെടുത്തതോടെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടെയാണു നടപടി. ബി.സി.സി.ഐ. സെക്രട്ടറി ദേവജിത്‌ സൈക്യയാണ്‌ കൊല്‍ക്കത്ത ടീമിനെ ഔദ്യോഗികമായി അറിയിച്ചത്‌. പ്രതിഷേധങ്ങളെ തുടര്‍ന്ന്‌ തുടക്കത്തില്‍ കാത്തിരിക്കാനും സാഹചര്യം മനസിലാക്കി നടപടികളിലേക്ക്‌ കടക്കാനുമായിരുന്നു ബോര്‍ഡ്‌ തീരുമാനിച്ചിരുന്നത്‌. പ്രതിഷേധങ്ങളെ തുടര്‍ന്ന്‌ രാഷ്ര്‌ടീയ സമ്മര്‍ദം വര്‍ധിച്ചതോടെയാണ്‌ ഈ Read More…

Sports

ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 ലോകകപ്പ് ടീം: റയാന്‍ റിക്കെള്‍ട്ടണും സ്റ്റബ്‌സും പുറത്ത്, മാര്‍ക്രം നായകന്‍

ഡര്‍ബന്‍: വെടിക്കെട്ട് ബാറ്റര്‍മാരായ റയാന്‍ റിക്കെള്‍ട്ടണിനും ട്രിസ്റ്റന്‍ സ്റ്റബ്‌സും ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനു പുറത്ത്. ഇന്നലെ പ്രഖ്യാപിച്ച 15 അംഗ സ്‌ക്വാഡില്‍ യുവപേസര്‍ ക്വെന മാഫക്കയും മുന്‍നിര ബാറ്റര്‍ ജാസണ്‍ സ്മിത്തും. ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന ഏഴോളം താരങ്ങളെയാണ് ദക്ഷിണാഫ്രിക്ക അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. വാരിയെല്ലിനു പരുക്കേറ്റ് അടുത്തിടെ സമാപിച്ച ഇന്ത്യാ പര്യടനം നഷ്ടമായ പേസര്‍ കഗീസോ റബാഡയ്ക്കു പുറമേ 2024 ടി-20 ലോകകപ്പില്‍ ടീമിന്റെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍നിരക്കാരനായ ആന്റിക് നോക്കിയയും സ്‌ക്വാഡിലുണ്ട്. ഇവരടക്കം Read More…

Featured Sports

ഷാമി വരുമോ? സഞ്ജുവും പന്തും പുറത്ത്? ഇഷാൻ കിഷന്‍ ഏകദിന ടീമിൽ തിരിച്ചെത്തിയേക്കും, റിപ്പോർട്ട്

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നു പ്രഖ്യാപിച്ചേക്കുമെന്ന് വിവരം. തിരിച്ചുവരവ് പ്രതീക്ഷയില്‍ ഒരുപിടി താരങ്ങള്‍. ട്വന്റി-20 ലോകകപ്പിനു പിന്നാലെ 2027-ല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി)ന്റെ ഏകദിന ലോകകപ്പും എത്തുന്ന സാഹചര്യത്തില്‍ വെറ്ററന്‍ താരങ്ങളടക്കം നീലപ്പടയില്‍ ഇടംപിടിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അടുത്തിടെ അവസാനിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിറംമങ്ങിയ ബൗളിങ് നിര അഴിച്ചുപണിയുമോയെന്നതിലാണ് എല്ലാവര്‍ക്കും ആകാംക്ഷ. ജോലിഭാരം കണക്കിലെടുത്ത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് കിവികള്‍ക്കെതിരേ വിശ്രമം അനുവദിച്ചേക്കുമെന്നാണു സൂചന. Read More…