Sports

‘അവര്‍ അത് പൂര്‍ണ്ണമായും അര്‍ഹിക്കുന്നു’; സമ്മാനത്തുക 5000 ഡോളര്‍ ഗ്രൗണ്ടില്‍ പണിയെടുത്ത തൊഴിലാളികള്‍ക്ക് നല്‍കി സിറാജ്

ഏഷ്യാ കപ്പിലെ ശ്രീലങ്കന്‍ ലെഗ് മത്സരങ്ങളില്‍ മഴ പതിവായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ പണിയെടുക്കേണ്ടി വന്നത് പല്ലേക്കെലെയിലെയും കൊളംബോയിലെയും ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കായിരുന്നു. കൂടുതല്‍ മത്സരങ്ങള്‍ ഉറപ്പാക്കാന്‍ അവര്‍ വീരോചിതമായ പരിശ്രമം തന്നെ നടത്തി. ചാംപ്യന്മാരായ ഇന്ത്യന്‍ ടീമില്‍ നിന്ന്, രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ടൂര്‍ണമെന്റിന്റെ വിവിധ ഘട്ടങ്ങളില്‍ ഗ്രൗണ്ട്‌സ്മാന്‍മാരുടെ പ്രവര്‍ത്തനത്തിന് നന്ദി പറഞ്ഞു. എന്നാല്‍ ഫൈനലില്‍ നിറഞ്ഞാടിയ മുഹമ്മദ് സിറാജ് ഒരു പടി കൂടി മുന്നോട്ട് പോയി. തന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് സമ്മാനത്തുകയായ 5000 Read More…

Sports

ഏഷ്യാക്കപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍; നാട്ടുകാര്‍ക്കു മുന്നില്‍ ശ്രീലങ്കയ്ക്ക് നാണക്കേട്, മാഞ്ഞുപോയത് ബംഗ്‌ളാദേശിന്റെ ചീത്തപ്പേര്

ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഏഴാം തവണ ഏഷ്യാകപ്പില്‍ കിരീടം നേടിയപ്പോള്‍ കൊളംബോയില്‍ പിറന്നത് ഏഷ്യാക്കപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജ് ആറു വിക്കറ്റുകള്‍ വീഴ്ത്തി ആറാടിയപ്പോള്‍ ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക പുറത്തായത് 50 റണ്‍സിന്. ഏകദിനത്തില്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ പിറന്നപ്പോള്‍ മാഞ്ഞുപോയത് 2000ല്‍ പാക്കിസ്ഥാനെതിരെ 87 റണ്‍സിന് പുറത്തായ ബംഗ്ലാദേശിന്റെ ചീത്തപ്പേരാണ്. ശ്രീലങ്ക ഒരു ഘട്ടത്തില്‍ 12/6 എന്ന നിലയില്‍ ആയിരുന്നു. രണ്ടക്കം കടന്നത് രണ്ടു ബാറ്റര്‍മാര്‍ Read More…

Sports

ഒരോവറില്‍ നാലു വിക്കറ്റ്, മുഹമ്മദ് സിറാജിന്റെ ആറാട്ട് ; ലങ്കന്‍ ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആവേശകരമായ ഒരു ഫൈനല്‍ പ്രതീക്ഷിച്ചാണ് ശ്രീലങ്കന്‍ ആരാധകര്‍ കൊളംബോയില്‍ എത്തിയത്. പക്ഷേ കണ്ടത് ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജിന്റെ ആറാട്ട്. ഏഷ്യാകപ്പ് ഫൈനലില്‍ ഒരോവറില്‍ നാലു വിക്കറ്റ് ഉള്‍പ്പെടെ ആറു വിക്കറ്റ് വീഴ്ത്തി മുഹമ്മദ് സിറാജ് നടത്തിയ മികച്ച പ്രകടനത്തില്‍ ശ്രീലങ്കന്‍ ബാറ്റിംഗിന്റെ നടുവൊടിഞ്ഞപ്പോള്‍ ഇന്ത്യയ്ക്ക് അനായാസ വിവരം. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍, സിറാജിന് ന്യൂബോള്‍ നന്നായി സ്വിംഗ് ചെയ്യിച്ചപ്പോള്‍ 7 ഓവറില്‍ 21 റണ്‍സിന് 6 വിക്കറ്റ് നേടി. തന്റെ ആദ്യ അഞ്ച് Read More…

Sports

10,000 റണ്‍സിന്റെ കാര്യത്തില്‍ മാത്രമല്ല കോഹ്ലി ചെയ്ത ആ മോശംകാര്യവും ചെയ്ത് രോഹിത് ശര്‍മ്മ

ന്യൂഡല്‍ഹി: ഏഷ്യാക്കപ്പിനിടയിലാണ് മൂന്‍ നായകന്‍ വിരാട് കോഹ്ലി കടന്ന 10,000 ക്ലബ്ബിലേക്ക് നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും കടന്നത്. സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ ഫോം കാണിക്കുന്ന രോഹിത് ശര്‍മ്മ പക്ഷേ ക്രിക്കറ്റിലെ ഒഴിവാക്കേണ്ട ഒരു കാര്യത്തിലും വിരാട് കോഹ്ലിയെ പിന്തുടര്‍ന്നു. അക്കൗണ്ട് തുറക്കാതെ പുറത്താകുന്ന കാര്യത്തിലാണ് രോഹിത് കോഹ്ലിക്കൊപ്പം എത്തിയത്. രോഹിത് ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഡക്കിന് പുറത്തായി. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ബംഗ്ളാദേശിന്റെ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ആദ്യ ഓവറിലെ Read More…

Sports

ക്ലാസ് ഇന്നിംഗ്സുമായി ക്ലാസന്‍, സെഞ്ചുറിയനില്‍ അതിവേഗ സെഞ്ച്വറി; കപിലിനെ മറികടക്കാനായില്ല

അപ്രതീക്ഷിതമായിട്ടാണ് കളിയെ മാറ്റിമറിക്കുന്ന ഈ രീതിയിലുള്ള പ്രകടനങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കാറ്. 1983 ലോകകപ്പില്‍ കപില്‍ദേവ് സിംബാബ്വേയ്ക്ക് എതിരേ നടത്തിയത് പോലെയുള്ള ഒരു ബാറ്റിംഗ് പ്രകടനമാണ് കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്ക് എതിരേ ദക്ഷിണാഫ്രിക്കയുടെ ഹെന്റിക് ക്ലാസന്‍ നടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി താരം അടിച്ചുകൂട്ടിയത് 174 റണ്‍സാണ്. ഓസ്ട്രേലിയയ്ക്ക് എതിരേ ആതിഥേയരായ ദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റിന് 416 റണ്‍സാണ് അടിച്ചു കൂട്ടിയത്. തന്റെ ഇന്നിംഗ്‌സില്‍ കരുതലോടെയുള്ള തുടങ്ങിയ ക്ലാസന്‍ 83 പന്തില്‍ 174 റണ്‍സാണ് നേടിയത്. 13 സിക്‌സറുകളും Read More…

Sports

10 ഓവറില്‍ വഴങ്ങിയത് 113 റണ്‍സ്! 9സിക്‌സറും 8 ബൗണ്ടറിയും; ആദം സാംപ ഏകദിനത്തിലെ ഏറ്റവും ധാരാളിയായ ബൗളര്‍

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാമത്തെ മത്സരം ഓസ്‌ട്രേലിയന്‍ ബൗളര്‍ ആദം സാംപ ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കില്ല. ഡൂ ഓര്‍ ഡൈ സിറ്റുവേഷനില്‍ കളിക്കാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചു തകര്‍ത്തപ്പോള്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങുന്ന ബൗളര്‍ എന്ന പദവിയാണ് സാംപയെ തേടി വന്നത്. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് തകര്‍പ്പന്‍ ബാറ്റിംഗ് കെട്ടഴിച്ച ക്ലാസനും മില്ലറും കൂടി ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ അടിച്ചു തകര്‍ത്തപ്പോള്‍ ഏറ്റവും പരിക്കേറ്റത് സാംപയ്ക്കായിരുന്നു. പന്തെറിഞ്ഞ 10 Read More…

Sports

ഹോളിവുഡിലെ ആക്ഷന്‍ഹീറോകള്‍ WWE റിംഗില്‍ ഒരുമിച്ചു ; ജോണ്‍സീനയും റോക്കും ഇടവേളയ്ക്ക് ശേഷം മുഖാമുഖം

ഹോളിവുഡിലെ ആക്ഷന്‍ഹീറോകളും ഡബ്‌ള്യൂ ഡബ്‌ള്യൂ ഇ യിലെ സൂപ്പര്‍താരങ്ങളുമായ റോക്കും ജോണ്‍സീനയും ദീര്‍ഘനാളത്തെ ഇടവേളയ്ക്ക്് ശേഷം മുഖാമുഖം വന്നു. വെള്ളിയാഴ്ച ഇരുവരും ഒന്നിച്ചത്. ഡെന്‍വറിലെ സ്മാക്ഡൗണിന്റെ ഒരു എഡിഷനില്‍ കൊളറാഡോ സര്‍വകലാശാലയുടെ കാമ്പസിലാണ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഗുസ്തി പ്രമോഷനില്‍ ദ റോക്ക് എത്തിയത്. കമന്റേറ്ററായ മക്അഫീ, 2022 ലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചാമ്പ്യന്‍ ഓസ്റ്റിന്‍ തിയറിയുമായി റിംഗില്‍ നില്‍ക്കുമ്പോഴായിരുന്നു നാടകീയമായി ഗുസ്തി മഹാനായ റോക്കിന്റെ പെട്ടെന്നുള്ള പ്രവേശനം. അതിന് ശേഷം സ്റ്റേജില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സെനയുടെ പ്രശസ്തമായ ക്യാച്ച്ഫ്രെയ്സിനെ Read More…

Sports

തൊട്ടുപിന്നാലെ ലോകകപ്പും വരികയാണ് ; ഇതാണ് പറയുന്നത് ജസ്പ്രീത് ബുംറയെ മാറ്റി നിര്‍ത്താനാകില്ലെന്ന്

ഏറെക്കുറെ ഒരുപോലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച രണ്ട് കളിക്കാര്‍ ഇന്ത്യയുടെ ഏറ്റവും ആവേശകരമായ ക്രിക്കറ്റ് താരങ്ങളായി മാറി. തകര്‍പ്പന്‍ സ്ട്രോക്ക് പ്ലേയിലൂടെ ലോകമെമ്പാടുമുള്ള കാണികളുടെ പ്രിയങ്കരനായി മാറിയ ഋഷഭ് പന്തും അസാധാരണമായ ആക്ഷന്‍, പേസ്, നിയന്ത്രണം എന്നിവയിലൂടെ ജസ്പ്രീത് ബുംറയും. രണ്ടു പേരും ഏറെ താമസിയാതെ ടീമിന്റെ കുന്തമുനയായി മാറി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 25 കാരനായ പന്ത് ഒരു ഭീകരമായ കാര്‍ അപകടത്തില്‍ പെട്ടു ഗുരുതരമായി പരിക്കേറ്റ അദ്ദേഹം തിരിച്ചുവരവിന്റെ പാതയിലാണ്. നട്ടെല്ലിന് പരിക്കേറ്റു Read More…

Sports

ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ കപിലിന് പിന്നില്‍ രണ്ടാമന്‍ ; രവീന്ദ്ര ജഡേജയ്ക്ക് 200 വിക്കറ്റും 2000 റണ്‍സും

കൊളംബോ: ഏഷ്യാക്കപ്പില്‍ ഫൈനല്‍ ഉറപ്പാക്കിയ ഇന്ത്യ സൂപ്പര്‍ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്‌ളാദേശിനെതിരേ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോള്‍ നേട്ടമുണ്ടാക്കിയത് ഓള്‍റൗണ്ടര്‍ രവീന്ദ്രജഡേജ. മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഷമിം ഹൊസൈനെ പുറത്താക്കിയ രവീന്ദ്ര ജഡേജ ഏകദിനത്തില്‍ 200 വിക്കറ്റ് നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായിട്ടാണ് മാറിയത്. ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ഏകദിനത്തില്‍ 2500 റണ്‍സും 200 വിക്കറ്റും തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിട്ടാണ് ഇതോടെ ജഡേജ മാറിയത്. ഏകദിനത്തില്‍ നിന്നും വിരമിക്കുമ്പോള്‍ അപില്‍ 253 വിക്കറ്റും 6945 റണ്‍സും Read More…