വെസ്റ്റിന്‍ഡീസ് ബൗളര്‍ ഷമര്‍ ജോസഫിന് ഇതിനേക്കാള്‍ മികച്ച ഒരു ടെസ്റ്റ് അരങ്ങേറ്റം ഉണ്ടാകില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുന്ന 23-ാമത്തെ ബൗളറായി ഷമര്‍ ജോസഫ് മാറി. അതും ഓസ്‌ട്രേലിയയുടെ മുന്‍ നായകനും സൂപ്പര്‍താരവുമായ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ്. പേസര്‍ ടൈറല്‍ ജോണ്‍സണ് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ വെസ്റ്റ് ഇന്‍ഡീസ് താരമാണ് ജോസഫ്. 1939 ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെയാണ് ജോണ്‍സണ്‍ ഈ നേട്ടം കൈവരിച്ചത്. സ്പിന്‍ ബൗളിംഗ് Read More…
നാഴികക്കല്ല് തികയ്ക്കാന്‍ ഇറങ്ങിയ കോഹ്ലി ഗോള്‍ഡന്‍ ഡക്കായി; പൂജ്യത്തില്‍ സച്ചിനെ മറികടന്നു
ടി20 യില്‍ 12,000 റണ്‍സ് തികയ്ക്കാന്‍ ഇറങ്ങിയ ഇന്ത്യയുടെ സ്റ്റാര്‍ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലി പക്ഷേ ഇട്ടത് മറ്റൊരു റെക്കോഡ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി) ഫ്രാഞ്ചൈസിയുടെ ഹോം ഗ്രൗണ്ടില്‍ കോഹ്ലി തന്റെ ആദ്യ ഗോള്‍ഡന്‍ ഡക്ക് റെക്കോര്‍ഡ് ചെയ്തു. അഫ്ഗാനിസ്ഥാനെതിരേ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി 20 യില്‍ പൂജ്യത്തിന് പുറത്തായി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ 12,000 ടി 20 റണ്‍സ് തികയ്ക്കാന്‍ ആറ് റണ്‍സ് മാത്രം അകലെയായിരുന്നു കോഹ്ലി. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാന്‍ എറിഞ്ഞ മൂന്നാം Read More…
ബംഗ്‌ളാദേശ് താരം നാസിര്‍ ഹുസൈന് രണ്ടു വര്‍ഷത്തേക്ക് വിലക്ക് ; ക്രിക്കറ്റിലെ ഒരു ഫോര്‍മാറ്റിലും കളിക്കാനാകില്ല
ഐസിസി അഴിമതി വിരുദ്ധ നിയമലംഘനത്തിന് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ നാസിര്‍ ഹൊസൈനെ എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും രണ്ടു വര്‍ഷത്തേക്ക് വിലക്കി. 2023 സെപ്റ്റംബറില്‍ ഐസിസി കുറ്റം ചുമത്തിയ ഹുസൈന് ആറ് മാസത്തെ സസ്‌പെന്‍ഷന് പുറമേയാണ് രണ്ട് വര്‍ഷത്തെ വിലക്കും കിട്ടിയത്. 2021ലെ അബുദാബി ടി10 ലീഗിനിടെ കളിക്കാര്‍, ഉദ്യോഗസ്ഥര്‍, ടീം ഉടമകള്‍ എന്നിവരുള്‍പ്പെടെ ഏഴ് വ്യക്തികള്‍ക്കൊപ്പം അഴിമതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംഭവങ്ങളില്‍ നിന്നാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍. 750 ഡോളറിലധികം വിലമതിക്കുന്ന ഒരു സമ്മാനത്തിന്റെ രസീത് വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു, Read More…
കോഹ്ലിയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി ; 12,000 റണ്‍സ് തികയ്ക്കാന്‍ വെറും ആറു റണ്‍സ്
ന്യൂഡല്‍ഹി: വിരാട് കോഹ്ലിക്ക് തന്റെ കരിയറില്‍ നിരവധി റെക്കോര്‍ഡുകള്‍ ഉണ്ട്. ഇതിഹാസതാരം സച്ചിന്റെ സെഞ്ച്വറിയുടെ റെക്കോഡും വിരാട് തകര്‍ക്കുമെന്ന് നിരീക്ഷിക്കുന്ന ക്രിക്കറ്റ് വിദഗ്ദ്ധരും ഏറെയാണ്. എന്തായാലും റെക്കോഡുകളുടെ തോഴനായ വിരാട് കോഹ്ലിയുടെ നേട്ടങ്ങളുടെ ശ്രദ്ധേയമായ പട്ടികയിലേക്ക് മറ്റൊരു നാഴികക്കല്ലിന് കൂടി അടുത്തു നില്‍ക്കുകയാണ് ഇന്ത്യന്‍ താരം. ബുധനാഴ്ച അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ കോഹ്ലി ആറ് റണ്‍സ് നേടിയാല്‍, ടി20 ഫോര്‍മാറ്റില്‍ അന്താരാഷ്ട്ര, എ ലിസ്റ്റ് മത്സരങ്ങളില്‍ 12000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായി മാറും. Read More…
ബെന്‍സേമ സൗദിലീഗ് വിട്ട് ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗിലേക്ക് ? മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരത്തെ ലക്ഷ്യമിടുന്നു
മുന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍താരം കരിംബെന്‍സെമയെ സൈന്‍ ചെയ്യാനൊരുങ്ങി ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നിലവില്‍ സൗദി അറേബ്യന്‍ ലീഗില്‍ കളിക്കുന്ന താരത്തിനായി പരിശീലകന്‍ ടെന്‍ഹാഗ് നീക്കം നടത്തുന്നതായിട്ടാണ് വിവരം. നിലവില്‍ അല്‍ ഇത്തിഹാദില്‍ ചേര്‍ന്നുകൊണ്ട് അദ്ദേഹം മാഡ്രിഡില്‍ തന്റെ മഹത്തായ സ്‌പെല്‍ അവസാനിപ്പിച്ചെങ്കിലും സൗദി ലീഗില്‍ ഗോളടിക്കാനും ടീമിനെ ജയിപ്പിക്കാനും പാടുപെടുന്ന താരം യൂറോപ്യന്‍ ഫുട്‌ബോളിലേക്കുള്ള തിരിച്ചുവരവിനായി നോക്കുകയാണ്. ഫ്രാന്‍സില്‍ നിന്ന് ഉയര്‍ന്നുവരുന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് മാഞ്ചസ്റ്റര്‍ ബെന്‍സെമയ്ക്കായി ഒരു ലോണ്‍ ഡീല്‍ Read More…
യുവരാജ് സിംഗിന്റെ റെക്കോഡ് തകര്‍ത്തു പ്രഖാര്‍ ചതുര്‍വേദി ; കുച്ച് ബെഹാറില്‍ അടിച്ചുകൂട്ടിയത് 404 റണ്‍സ്
അണ്ടര്‍ 19 കുച്ച് ബെഹാര്‍ ട്രോഫിയില്‍ ഇന്ത്യന്‍ മുന്‍ സൂപ്പര്‍താരം യുവ്‌രാജ്‌സിംഗ് തീര്‍ത്ത റെക്കോഡ് തകര്‍ത്ത് കൗമാരതാരം പ്രഖാര്‍ ചതുര്‍വേദി. ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ അദ്ദേഹം ഞായറാഴ്ച ഷിമോഗയില്‍ മുംബൈയ്ക്കെതിരെ പുറത്താകാതെ 404 റണ്‍സ് നേടി. പ്രഖാര്‍ 24 വര്‍ഷം മുമ്പ് മുന്‍ ഇന്ത്യന്‍ ഇതിഹാസം യുവരാജ് സിംഗ് നേടിയ 358 റണ്‍സ് എന്ന സ്‌കോറിന്റെ റെക്കോഡാണ് തകര്‍ത്തത്. കുച്ച് ബെഹാര്‍ ട്രോഫിയിലെ രണ്ടാമത്തെ വലിയ വ്യക്തിഗത സ്‌കോറാണ് ഇത്. 2011/12 സീസണില്‍ അസമിനെതിരെ Read More…
ചരിത്രമെഴുതാന്‍ രോഹിത്ശര്‍മ്മ ; കാത്തിരിക്കുന്നത് ക്രിക്കറ്റിലെ ഒരു വലിയ നാഴികക്കല്ല്
ലോകകപ്പിന് പിന്നാലെ ടി20 ടീമിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് ക്രിക്കറ്റിലെ ഒരു നാഴികക്കല്ല്. ടി 20 മത്സരങ്ങളില്‍ 150 മത്സരങ്ങള്‍ എന്ന നാഴികക്കല്ലാണ് ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരേ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരം രോഹിതിന്റെ നൂറ്റമ്പതാമത്തെ മത്സരമാണ്. നിലവില്‍ ടി20 മത്സരങ്ങള്‍ ഏറ്റവും കൂടുതല്‍ കളിച്ചിട്ടുള്ള താരവും രോഹിതാണ്. അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ ഇപ്പോള്‍ 149 മത്സരങ്ങളായി. പരമ്പരയിലെ രണ്ടാമത്തെ മത്സരം കളിക്കുമ്പോള്‍ തന്നെ ടി20 യില്‍ 150 മത്സരങ്ങളെന്ന നാഴികക്കല്ല്് Read More…
അച്ഛന്‍ ആഗ്രഹിച്ചത് പട്ടാളക്കാരനാക്കാന്‍; സ്വര്‍ണ്ണ ചെയിന്‍ വിറ്റ് അമ്മ ക്രിക്കറ്റ് കിറ്റ് വാങ്ങി; ഇന്ന് ധ്രുവ് ജൂറല്‍ ഇന്ത്യന്‍ താരം
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത പിതാവ് മകനെ ഒരു സൈനികനാക്കി മാറ്റി രാജ്യസേവനത്തിന് വിടണമെന്നാണ് ആഗ്രഹിച്ചത്. മകന്‍ സൈന്യത്തില്‍ ചേരുകയോ സര്‍ക്കാര്‍ ജോലി നേടുകയോ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ ക്രിക്കറ്റ് കളിക്കാന്‍ ദൃഢനിശ്ചയം ചെയ്ത ജൂറലിന്റെ കണ്ണ് ക്രിക്കറ്റ് മൈതാനത്തായിരുന്നു. ഒടുവില്‍ പിതാവിനെ പോലെ മകനും രാജ്യത്തിന്റെ ജഴ്‌സി അണിയാനൊരുങ്ങുകയാണ്. ഇന്ത്യയിലെ മദ്ധ്യവര്‍ത്തി കുടുംബത്തില്‍ നിന്നും വരുന്ന ഏതൊരു താരത്തെയും പോലെ അനേകം പ്രതിസന്ധികളെ അതിജീവിച്ചാണ് യുപിക്കാരനായ ധ്രുവ് ജൂറലും ക്രിക്കറ്റ്താരമായി മാറിയത്. 14 വയസ്സുള്ളപ്പോള്‍, പിതാവ് Read More…
ഷമിക്ക് പിന്നാലെ സഹോദരന്‍ മുഹമ്മദ് കൈഫും രഞ്ജിട്രോഫിയില്‍ ബംഗാളിനായി അരങ്ങേറി
ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്ക് പിന്നാലെ സഹോദരന്‍ മുഹമ്മദ് കൈഫും രഞ്ജിട്രോഫിയില്‍ തിളങ്ങുന്നു. കൈഫ് കളിച്ചത് പോലെ തന്നെ ബംഗാളിന് വേണ്ടിയാണ് കൈഫും കളിക്കുന്നത്. രഞ്ജി ട്രോഫിയില്‍ ആദ്യമായി കളിക്കുന്ന താരം 15 റണ്‍സിന് 4 വിക്കറ്റ് എന്ന കണക്കുമായി മടങ്ങിയെത്തിയ ബംഗാളിന്റെ ഏറ്റവും വിജയകരമായ ബൗളറായി. ഉത്തര്‍പ്രദേശിനെതിരായ കാണ്‍പൂരിലെ പാര്‍ക്ക് സ്റ്റേഡിയത്തില്‍ വെറും 5.5 ഓവറാണ് കൈഫ് എറിഞ്ഞത്. 20 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ സൂരജ് സിന്ധു ജയ്സ്വാളിന്റെയും 24ന് 2 വിക്കറ്റ് Read More…














