Sports

വിരാട്‌കോഹ്ലിയെ അറിയാമോയെന്ന് ചോദിച്ചപ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയുടെ മറുപടി

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിന്റെ ഒരു വന്‍പട തന്നെയുണ്ട്. പക്ഷേ ലോകത്തിന്റെ ചില കോണുകളില്‍ ഇപ്പോഴും അദ്ദേഹത്തെ തിരിച്ചറിയാത്ത ആള്‍ക്കാരുണ്ട്. കഠിനാദ്ധ്വാനത്തിന്റെ കാര്യത്തില്‍ തന്റെ ആരാധനാപാത്രമായ ക്രിസ്ത്യാനോ റൊണാള്‍ഡോയാണ് കോഹ്ലിയെ തിരിച്ചറിയാത്ത അനേകരില്‍ ഒരാള്‍. സ്റ്റാറ്റിസ്റ്റ് പറയുന്നതനുസരിച്ച്, 265 മില്യണ്‍ ഫോളോവേഴ്സുമായി ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള സെലിബ്രിറ്റികളില്‍ 13-ാം സ്ഥാനത്താണ് കോഹ്‌ലി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (616 ദശലക്ഷം ഫോളോവേഴ്സുമായി ഒന്നാമതും ലയണല്‍ മെസ്സി 496 ദശലക്ഷം ഫോളോവേഴ്സുമായി രണ്ടാമതും Read More…

Sports

അഫ്ഗാന്‍ പരമ്പരയില്‍ രണ്ടുപ്രമുഖരും ഇല്ല ; ഇഷാന് കിട്ടിയ പണി ദുബായിലെ പാര്‍ട്ടി ; ശ്രേയസിന് വിനയായത് ഫോമില്ലായ്മ

അഫ്ഗാനിസ്ഥാനെതിരേയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും പരിഗണിക്കാതിരുന്നത് അച്ചടക്ക നടപടികളുടെ ഭാഗമെന്ന് ഊഹാപോഹങ്ങള്‍. അഫ്ഗാനിസ്ഥാനെതിരേയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം ജനുവരി 11 വ്യാഴാഴ്ചയാണ്. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ഇല്ലാത്തത് ഏറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ലോകകപ്പിന് പിന്നാലെ ഡിസംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ശ്രേയസ് അയ്യര്‍ ടീമില്‍ മടങ്ങിയെത്തിയിരുന്നു. ഇഷാന്‍കിഷന്‍ കൂറേ നാളായി ടി20 ടീമിലെ പതിവുകാരനാണ്. എന്നാല്‍ 2024 ലെ ടി 20 ലോകകപ്പിന് മുന്നോടിയായുള്ള Read More…

Sports

രണ്ടാം പന്തില്‍ നായകന്‍ രോഹിത് ശര്‍മ്മ പൂജ്യത്തിന് പുറത്ത് ; ശിവം ദുബേയുടെ അര്‍ദ്ധശതകത്തില്‍ ഇന്ത്യയ്ക്ക് ജയം

നേരിട്ട രണ്ടാം പന്തില്‍ റണ്ണൗട്ടായി രോഹിത്ശര്‍മ്മ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ശിവംദുബേയുടെ അര്‍ദ്ധശതകത്തില്‍ പിടിച്ചുകയറിയ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരേ ആദ്യ ടി20 മത്സരത്തില്‍ ഉജ്വല ജയം നേടി. 15 പന്തുകള്‍ ബാക്കി നില്‍ക്കേ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ശിവം ദുബേ 40 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളുമായി 60 റണ്‍സ് എടുത്തു. കരിയറിലെ രണ്ടാം അര്‍ദ്ധശതകമാണ് ദുബേ കുറിച്ചത്. ഒപ്പം നിന്ന് തകര്‍ത്തടിച്ച് റിങ്കുസിംഗ് ഒമ്പത് പന്തുകളില്‍ 16 റണ്‍സ് നേടി. ജിതേഷ് ശര്‍മ്മ 20 Read More…

Sports

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട നേപ്പാള്‍ താരത്തിന് എട്ടുവര്‍ഷം തടവുശിക്ഷ

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട നേപ്പാള്‍ ക്രിക്കറ്റ്താരത്തിന് എട്ടുവര്‍ഷം തടവുശിക്ഷ. ബലാത്സംഗക്കേസില്‍ 2023 ഡിസംബറില്‍ ശിക്ഷിക്കപ്പെട്ട ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെ എട്ട് വര്‍ഷം തടവിന് അനെപാല്‍ കോടതി ശിക്ഷിച്ചു. 2022 ഓഗസ്റ്റില്‍ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലില്‍ വച്ച് 17 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന കേസിലാണ് കാഠ്മണ്ഡു ജില്ലാ കോടതി ലാമിച്ചനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ആരോപണങ്ങള്‍ക്കിടയിലും, ലാമിച്ചന്‍ ക്രിക്കറ്റ് കളിക്കുന്നത് തുടര്‍ന്നു, ജാമ്യത്തിലായിരിക്കുമ്പോള്‍ തന്റെ രാജ്യത്തിന് വേണ്ടി ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തു. നവംബറില്‍ നടന്ന ടി20 ഏഷ്യന്‍ ഫൈനലില്‍ Read More…

Sports

ലോകകപ്പില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയെ ബഞ്ചിലിരുത്താനുള്ള കാരണം വ്യക്തമാക്കി പോര്‍ച്ചുഗല്‍ മുന്‍ പരിശീലകന്‍

ലോകകപ്പില്‍ വന്‍ പ്രതീക്ഷയുമായി എത്തിയ ശേഷം നോക്കൗട്ട് റൗണ്ടില്‍ മടങ്ങേണ്ടി വന്ന ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ആരാധകരെ കടുത്ത നിരാശയിലേക്കാണ് തള്ളിവിട്ടത്. നിര്‍ണ്ണായക മത്സരത്തില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയെ ബഞ്ചിലിരുത്തി പോര്‍ച്ചുഗീസ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് അന്ന് നേരിട്ട വിമര്‍ശനത്തിന് കയ്യും കണക്കുമില്ലായിരുന്നു. എന്തായാലും അന്ന് ലോകോത്തര താരത്തെ ബഞ്ചിലിരുത്താനുള്ള കാരണം വ്യക്തമാക്കുകയാണ് പോര്‍ച്ചുഗല്‍ മുന്‍ പരിശീലകന്‍. അടുത്തിടെ ഫെര്‍ണാണ്ടോ സാന്റോസ് തന്റെ തീരുമാനത്തെ ന്യായീകരിക്കുകയും പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാറിനെ ബെഞ്ച് ചെയ്യാനുള്ള തന്റെ തീരുമാനം ‘ശരിയാണ്’ എന്ന് പറയുകയും Read More…

Sports

ഏഷ്യാക്കപ്പോടെ ഇന്ത്യന്‍ നായകന്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കുമോ? സുനില്‍ഛേത്രിയുടെ മറുപടി

എഎഫ്‌സി കപ്പില്‍ പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി എഎഫ്‌സി ചാംപ്യന്‍ഷിപ്പിന് ശേഷം വിരമിച്ചേക്കുമെന്ന് സൂചനകള്‍ തള്ളി. 39 വയസ്സില്‍ എത്തിയിരിക്കുന്ന ഛേത്രി എഎഫ്‌സി 24 ലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇറങ്ങിയാല്‍ എഎഫ്‌സിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരങ്ങളില്‍ ഒരാളായി മാറി ചരിത്രമെഴുതും. മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങളില്‍ കൂടി കളിച്ച ശേഷമേ താരം വിരമിക്കലിനെ കുറിച്ച് ചിന്തിക്കൂ. 40 വയസ്സ് Read More…

Sports

എഎഫ്‌സിയില്‍ ഇന്ത്യ ആദ്യം ഓസ്‌ട്രേലിയയോട് ; എത്ര മെച്ചപ്പെട്ട് അറിയാനുള്ള അവസരമെന്ന് സുനില്‍ ഛേത്രി

എഎഫ്‌സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റ് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളികള്‍ നിറഞ്ഞ ടൂര്‍ണമെന്റായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ഛേത്രി. ടൂര്‍ണമെന്റില്‍ ഇന്ത്യ ഒരു തരത്തിലും ഒരു ടീമിനും വെല്ലുവിളി അല്ലെങ്കിലും കോണ്ടിനെന്റല്‍ സര്‍ക്യൂട്ടില്‍ ഇന്ത്യയുടെ സ്ഥാനം അളക്കാനുള്ള അവസരമായാണ് ഛേത്രി ടൂര്‍ണമെന്റിനെ കാണുന്നത്. 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറില്‍ നടക്കാനിരിക്കുന്ന ഈ പതിപ്പ് മെന്‍ ഇന്‍ ബ്ലൂ ടീമിന് ഒരു ആത്യന്തിക വെല്ലുവിളിയായി മാറുമെന്ന് ഛേത്രി വിശ്വസിക്കുന്നു. ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാന്‍, സിറിയ എന്നീ ടീമുകള്‍ക്കൊപ്പം Read More…

Sports

രോഹിത് തിരിച്ചുവന്നതോടെ ആകെ ട്വിസ്റ്റ് ; ടി20 ലോകകപ്പില്‍ ഇന്ത്യയെ ആരു നയിക്കണം?

ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ 2024 പതിപ്പ് വെസ്റ്റ് ഇന്‍ഡീസിലും യുഎസിലുമായി നടക്കാനിരിക്കെ ഇന്ത്യയെ ആര് നയിക്കുമെന്നുള്ളതാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ ചര്‍ച്ച. 20 ടീമുകളുടെ ടൂര്‍ണമെന്റ് ജൂണ്‍ 1 ന് ഡാലസില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സും കാനഡയും തമ്മിലുള്ള മത്സരത്തോടെയാണ് തുടങ്ങുക. ഫൈനല്‍ ജൂണ്‍ 29 ന് ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണിലുള്ള കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കും. 2007 സെപ്റ്റംബറിലെ ഉദ്ഘാടന പതിപ്പില്‍ വിജയിച്ചതിന് ശേഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയിട്ടില്ല. ഈ വര്‍ഷം 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് Read More…

Sports

റയല്‍മാഡ്രിഡില്‍ എത്തിയേക്കാനുള്ള സാധ്യത മങ്ങി ; കിലിയന്‍ എംബാപ്പേ ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗില്‍ എത്തിയേക്കും

റയല്‍മാഡ്രിഡില്‍ എത്താനുള്ള സാധ്യത മങ്ങിയതിനെ തുടര്‍ന്ന് ഫ്രഞ്ച്താരം കിലിയന്‍ എംബാപ്പേ ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗില്‍ എത്തിയേക്കുമെന്ന് സൂചന. ഈ ജനുവരി വിന്‍ഡോയില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ റയലില്‍ എത്താനായിരുന്നു എംബാപ്പേയുടെ ശ്രമം. എന്നാല്‍ താരവുമായി കരാറിലെത്താന്‍ റയല്‍ സമയപരിധി വെച്ചതോടെ റയലിലേക്കുള്ള താരത്തിന്റെ ട്രാന്‍സ്ഫര്‍ വൈകുകയാണ്. ഈ ജനുവരിയില്‍ പിഎസ്ജി വിടുന്ന എംബാപ്പേയ്ക്ക് റയല്‍മാഡ്രിഡിലായിരുന്നു കണ്ണ്. എന്നാല്‍ താരം ഇപ്പോള്‍ റയല്‍മാഡ്രിഡില്‍ എത്തിയേക്കുമെന്നാണ് കേള്‍ക്കുന്നത്. അതേസമയം, ഈ അപ്രതീക്ഷിത സംഭവവികാസം, എംബാപ്പെയുടെ ശ്രദ്ധ പിടിച്ചുപറ്റിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി Read More…