മഹാരാഷ്ട്രയിലെ പാൽഘറിലെ ഒരു ജനവാസ മേഖലയിൽ അർദ്ധരാത്രിയിൽ പുള്ളിപ്പുലിയും തെരുവ് നായകളും തമ്മിലുണ്ടായ ഭീതിജനകമായ നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധ നേടുകയാണ്. കൂട്ടത്തിൽ നിന്ന് ഒരു ചെറിയ നായക്കുട്ടിയെ പുലി പിടികൂടിയെങ്കിലും, അത്ഭുതകരമെന്നു പറയട്ടെ, അല്പസമയത്തിനുശേഷം അതിനെ ഉപദ്രവിക്കാതെ തുറന്നുവിടുകയായിരുന്നു. പ്രദേശത്ത് കുറച്ചുദിവസങ്ങളായി പുള്ളിപ്പുലിയുടെ സാന്നിധ്യം ഉള്ളതായും വളർത്തുമൃഗങ്ങളെ അത് ആക്രമിക്കുന്നതായും നാട്ടുകാർ ആരോപിച്ചിരുന്നു. പ്രാദേശിക ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് ഈ അപൂർവ്വ ദൃശ്യങ്ങൾ പതിഞ്ഞത്. രാത്രിയുടെ മറവിൽ Read More…
വെള്ളപ്പൊക്കത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ ദുപ്പട്ടയെറിഞ്ഞു പിടിച്ച് രക്ഷിച്ച് നവവധു, വിഡിയോ വൈറൽ!
ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കനത്ത മഴയെത്തുടർന്ന് റോഡിൽ ആഞ്ഞടിച്ച മലവെള്ളപ്പാച്ചിലിൽ പെട്ടുപോയ ബൈക്ക് യാത്രക്കാരനെ നവവധുവിന്റെ ബുദ്ധിപൂർവ്വമായ ഇടപെടൽ രക്ഷപെടുത്തി. അപകടത്തിൽപ്പെട്ട ഡ്രൈവറെ രക്ഷിക്കാൻ വാഹനം നിർത്തി സഹായത്തിനെത്തിയ കുടുംബത്തിന്റെ സാഹസികമായ ഈ രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. പ്രദേശത്ത് പെയ്ത കനത്ത മഴയിലാണ് റോഡിലൂടെ പെട്ടെന്ന് ശക്തിയേറിയ വെള്ളപ്പാച്ചിൽ ഉണ്ടായത്. ഒഴുക്കിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ബാലൻസ് നിലനിർത്താൻ കഴിയാതെ വരികയും റോഡ് മുറിച്ചുകടക്കാൻ സാധിക്കാതെ വരികയും ചെയ്തു. ഈ Read More…
‘ഞങ്ങളുടെ രണ്ടാം ജന്മം’: നേപ്പാൾ പ്രളയത്തെ അതിജീവിച്ച വൈറലായ വീട്ടിൽ നിന്ന് കുടുംബാംഗത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകൾ!
നേപ്പാളിൽ ഏതാനും ദിവസങ്ങൾക്കു മുൻപുവരെ സാധാരണ ഒരു വീടായിരുന്ന പച്ചച്ചായമടിച്ച കെട്ടിടം, ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ പ്രശസ്തമായിരിക്കുകയാണ്. നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിൽ, ചുറ്റുമുള്ള സർവ്വതും ഒലിച്ചുപോയപ്പോഴും ഉറച്ചുനിന്ന ഒരേയൊരു വീടായിരുന്നു അത്. ചുറ്റുമുള്ളതെല്ലാം ചെളിയിൽ മുങ്ങിപ്പോകുമ്പോഴും തകരാതെ നിന്ന ഈ വീടിന്റെ ദൃശ്യങ്ങൾ വലിയ രീതിയിലാണ് പ്രചരിച്ചത്. എന്നാൽ ഈ പ്രശസ്തിയ്ക്ക് പിന്നിൽ സന്തോഷത്തോടൊപ്പം സങ്കടം നിറഞ്ഞ ഒരു കഥയുമുണ്ട്. പ്രളയം വിതച്ച ഭീതിയെക്കുറിച്ച് വീടുടമസ്ഥരിൽ ഒരാളായ ലക്ഷ്മി പാണ്ഡെ ഓർത്തെടുക്കുന്നു. Read More…
നെഞ്ചു തകർക്കുന്ന കാഴ്ച: നേപ്പാളിൽ കാണാതായ മാതാപിതാക്കളെ തിരഞ്ഞ് അനിയത്തിയെയും മുതുകിലേറ്റി നടക്കുന്ന ബാലൻ!
ഓഗസ്റ്റ് 26-നുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ ഗ്രാമങ്ങളും റോഡുകളും പാലങ്ങളും തകർന്ന് നൂറുകണക്കിന് ജീവനുകൾ പൊലിഞ്ഞതിന്റെ ആഘാതത്തിലാണ് നേപ്പാൾ. നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ മഞ്ഞുവീഴ്ചയും പാറയിടിച്ചിലുമാണ് പ്രളയത്തിന് കാരണമായത്. ഇത് നേപ്പാളിലും ചൈനയിലും വലിയ നാശനഷ്ടങ്ങൾ വരുത്തിവെച്ചു. ഇതിനിടെ, ദുരന്തഭൂമിയിൽ നിന്ന് പുറത്തുവന്ന ഒരു ദൃശ്യം വൻതോതിൽ ജനങ്ങളുടെ കണ്ണുനനയിക്കുകയാണ്. കാണാതായ മാതാപിതാക്കളെ തിരഞ്ഞുനടക്കുന്ന ഒരു ആൺകുട്ടിയും അവന്റെ മുതുകിൽ കരഞ്ഞുകൊണ്ട് ഇരിക്കുന്ന അനിയത്തിയുമാണ് വീഡിയോയിലുള്ളത്. പരിക്കേറ്റ നിലയിലുമുള്ള ഈ കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് Read More…
പാവ് ബാജി ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് ‘ബീഡി കുറ്റി’! സോമാറ്റോ ഭക്ഷണത്തിൽ വൻ അനാസ്ഥ
ബെംഗളൂരുവിൽ ഓൺലൈനായി പാവ് ഭാജി ഓർഡർ ചെയ്തയാള്‍ക്ക് നേരിടേണ്ടി വന്നത് തികച്ചും അപ്രതീക്ഷിതമായ അനുഭവം. ഭക്ഷണം കഴിക്കാനായി പാക്കറ്റ് തുറന്ന പിയാം താഹബിൽഡർ എന്നയാൾ കണ്ടത് പാവ് ഭാജിക്കൊപ്പം ഉള്ളി അരിഞ്ഞു വെച്ചിരിക്കുന്ന ഭാഗത്ത് പകുതി കത്തിച്ചു തീർത്ത ഒരു ബീഡിക്കഷ്ണം കിടക്കുന്നതാണ്. തുടര്‍ന്ന് ആഹാരത്തിന്റെ ചിത്രം പകർത്തി അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. സൊമാറ്റോ വഴിയാണ് ഇയാൾ ഭക്ഷണം ഓർഡർ ചെയ്തത്. സൗജന്യമായി എന്തെങ്കിലും തരുമെന്ന് കരുതിയെങ്കിലും ഇത്തരമൊരു സാധനമല്ല താൻ പ്രതീക്ഷിച്ചതെന്ന് സൊമാറ്റോയെ ടാഗ് Read More…
നേപ്പാൾപ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം; കഴിക്കരുതെന്ന് ബിഹാറിൽ ജാഗ്രതാ നിർദേശം! വീഡിയോ
നേപ്പാളിലെ കനത്ത മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തോട് അടുക്കുന്നതിനിടെ അയൽസംസ്ഥാനമായ ബിഹാർ പുതിയൊരു ഭീഷണി നേരിടുന്നു. നേപ്പാളിൽ നിന്നുള്ള വെള്ളപ്പൊക്കത്തിനൊപ്പം അസാധാരണ വലിപ്പത്തിലുള്ള അപൂർവയിനം മത്സ്യങ്ങൾ അതിർത്തി കടന്ന് ബിഹാറിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ്. ഇത്തരം മത്സ്യങ്ങളെ ഭക്ഷിച്ച ചിലർക്ക് ശാരീരിക ബുദ്ധിമുട്ടുകളും അസുഖങ്ങളും ബാധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതേത്തുടർന്ന് പശ്ചിമ ചമ്പാരൻ ജില്ലയിലെ ബാഗഹ നിവാസികൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. ബാഗഹ എസ്ഡിഎം ചാന്ദ്‌നി കുമാരിയാണ് ജനങ്ങൾക്ക് ഈ മുന്നറിയിപ്പ് നൽകിയത്. View Read More…
ഉജ്ജയിനിലെ ശ്മശാനത്തിൽ ദുരൂഹ പൂജ, മൃതദേഹാവശിഷ്ടങ്ങൾ ഭക്ഷിക്കുന്ന താന്ത്രിക സ്ത്രീ!
ഉജ്ജയിൻ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലുള്ള ഒരു ശ്മശാനത്തിൽ, കരിയുന്ന ചിതയ്ക്ക് സമീപം ഒരു സ്ത്രീ തന്ത്രിക് ക്രിയകൾ ചെയ്യുന്ന ഭീതിജനകമായ വീഡിയോ തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, വീഡിയോയിലുള്ള സ്ത്രീ ‘കാളി നന്ദ് ഗിരി’ എന്ന പേരിൽ അറിയപ്പെടുന്നയാളാണ്.കരിയുന്ന ചിതയ്ക്ക് സമീപമെത്തി, മൃതദേഹ അവശിഷ്ടങ്ങൾക്കിടയിൽ എല്ലുകളും തലയോട്ടിയും ഇവർ തിരയുന്നതായി വീഡിയോയിൽ കാണാം.തുടർന്ന് ഇവർ കരിഞ്ഞ മാംസക്കഷ്ണം കണ്ടെത്തുകയും അത് കഴിക്കാൻ തുടങ്ങുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വേഗത്തിൽ Read More…
15 ദിവസത്തെ വിസയിൽ ജപ്പാനിലെത്തി, തങ്ങിയത് 33 വർഷം! ഒടുവിൽ 72-ാം വയസ്സിൽ പിടിയിലായ കഥ!
1993-ൽ വെറും 15 ദിവസത്തെ വിസയിൽ ജപ്പാനിലെത്തിയ 72-കാരനായ ദക്ഷിണ കൊറിയൻ പൗരൻ, കഴിഞ്ഞ 33 വർഷമായി അവിടെ അനധികൃതമായി താമസിച്ചതിന് അറസ്റ്റിലായി. ഓഗസ്റ്റ് 26-ന് ഷിസുവോക്ക പ്രവിശ്യയിലെ യൈസുവിലാണ് മുൻ ജോങ്-ഗി എന്ന് തിരിച്ചറിഞ്ഞ ഇയാളെ ജാപ്പനീസ് അധികൃതർ അറസ്റ്റ് ചെയ്തത്. 1993 സെപ്റ്റംബറിൽ സ്വന്തം അനിയന്റെ പാസ്‌പോർട്ട് ഉപയോഗിച്ച് ജപ്പാനിലെത്തിയ ഇയാൾ വിസ കാലാവധി കഴിഞ്ഞിട്ടും ദക്ഷിണ കൊറിയയിലേക്ക് മടങ്ങിയില്ലെന്ന് പോലീസ് പറയുന്നു. മെച്ചപ്പെട്ട വേതനമുള്ള ജോലി തിരഞ്ഞാണ് ഇയാൾ ജപ്പാനിലേക്ക് പോയത്. തുടർന്നുള്ള Read More…
റോഡിലെ ചോറൂണ്! എക്സ്പ്രസ് വേയിൽ നടുറോഡിലിരുന്ന് ഭക്ഷണം കഴിച്ച് കുടുംബം, സോഷ്യൽ മീഡിയയിൽ രോഷം- വീഡിയോ
വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്ത എക്സ്പ്രസ് വേയിൽ ഇരുന്ന് രാജസ്ഥാനിലെ ഒരു കുടുംബം ഭക്ഷണം കഴിച്ച സംഭവം വലിയ ചർച്ചയാകുന്നു. റോഡിന് നടുവിൽ പത്രത്താളുകളും പ്ലാസ്റ്റിക് ഷീറ്റുകളും വിരിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാം ഉപയോക്താവായ ശിവ് മഹേശ്വരിയാണ് പങ്കുവെച്ചത്. പ്ലേറ്റുകളിൽ ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ബന്ധുക്കളെയും വീഡിയോയിൽ കാണാം. കുടുംബ സംഗമത്തിന്റെ ഭാഗമായി ചെയ്തതാണെങ്കിലും, വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ സംഭവം വിവാദമായി മാറി. തിരക്കേറിയ ഒരു പൊതു റോഡ് പിക്നിക് കേന്ദ്രമാക്കിയതിനെതിരെ എക്സിൽ (ട്വിറ്റർ) Read More…














