തെലങ്കാനയിലെ കൊമരം ഭീം ആസിഫാബാദ് ജില്ലയിൽ പ്രണയിച്ച രണ്ടു യുവതികളെയും ഒരേ ചടങ്ങിൽ വിവാഹം കഴിച്ച് യുവാവ്. ഗുംനൂർ സ്വദേശിയായ സൂര്യദേവ എന്ന യുവാവാണ് ലാൽ ദേവി, ജൽക്കരി ദേവി എന്നീ രണ്ട് യുവതികളെ ഒറ്റ ചടങ്ങിൽ വിവാഹം കഴിച്ചത്. രണ്ട് സ്ത്രീകളുമായും പ്രണയത്തിലായിരുന്ന ഇയാള്‍ അവരെ ഒരേസമയം വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹ ക്ഷണക്കത്തിൽ രണ്ട് സ്ത്രീകളുടെയും പേരുകൾ ഉൾപ്പെടുത്തിയിരുന്നു. ഗ്രാമവാസികളിൽ നിന്ന് തുടക്കത്തിൽ എതിർപ്പ് ഉയർന്നെങ്കിലും ഒടുവിൽ അവർ വിവാഹത്തിൽ പങ്കുചേർന്നു. വിവാഹ വീഡിയോ Read More…
ഇവിടെ പണത്തിന് പകരം ഉപയോഗിക്കുന്നത് പാറകള്‍; യാപ്പിനെ പ്രശസ്തമാക്കുന്നത് ‘കല്ലുപണം’
നാല് ദ്വീപ് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടിട്ടുള്ള 2000 വിചിത്രമായ ദ്വീപുകളാണ് മൈക്രോനേഷ്യ എന്ന രാജ്യത്തിന്റെ പ്രത്യേകത. അതിലൊന്നാണ് യാപ്പ്. പേര് സൂചിപ്പിക്കുന്നത് പോലെ വിചിത്രമാണ് ദ്വീപിലെ കാര്യങ്ങള്‍. എന്നാല്‍ യാപ്പിനെ പ്രശസ്തമാക്കുന്നത് അതിന്റെ ഹവായ്-എസ്‌ക്യൂ സൗന്ദര്യത്തിനപ്പുറം സംസ്ഥാനത്തിന്റെ ‘കല്ലുപണമാണ്’. വ്യാപാരത്തിനും വിനിമയത്തിനുമുള്ള ഉപാധിയായി ഇവിടെ കല്ല് ഉപയോഗിക്കുന്നു. ഇവിടെ പണം എന്നത് ‘റായ് സ്റ്റോണ്‍സ്’ എന്ന് വിളിക്കപ്പെടുന്ന ഭീമാകാരമായ ചുണ്ണാ മ്പുകല്ല് ഡിസ്‌കുകളാണ്. ചിലത് കഷ്ടിച്ച് ഉയര്‍ത്താന്‍ കഴിയുന്നത്ര ചെറുതാണ്. മറ്റുള്ളവ ചലിപ്പിക്കാന്‍ പോലും കഴിയാത്തത്ര വലുതാണ്. ഈ Read More…
അമേരിക്കക്കാരി ആവശ്യപ്പെട്ടത് തന്റെ ചിത്രം; എ.ഐ. സൃഷ്ടിച്ചത് താടിയുള്ള ഇന്ത്യാക്കാരന്റെ പടം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമീപ വര്‍ഷങ്ങളില്‍ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ചിലപ്പോഴൊക്കെ ചാറ്റ്‌ബോട്ടിന്റെ മറുപടികള്‍ രസകരവും അമ്പരപ്പിക്കുന്നതുമായി മാറാറുമുണ്ട്. ബ്രെലിന്‍ എന്ന അമേരിക്കന്‍ വനിത എഐ യുമായി ബന്ധപ്പെട്ടു അനുഭവം അടുത്തിടെ എക്‌സില്‍ പങ്കിട്ടത് ആള്‍ക്കാരെ ഞെട്ടിച്ചുകളഞ്ഞു. ചാറ്റ് ജിപിയുമായുള്ള അവളുടെ സംഭാഷണത്തിന്റെ ഒരു സ്‌ക്രീന്‍ഷോട്ട് ബ്രെലിന്‍ പോസ്റ്റ് ചെയ്തു, അതില്‍ നിങ്ങള്‍ക്ക് അറിയാവുന്ന തന്നെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രം സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടു. ബ്രെലിനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട്,എഐ ഉടന്‍ തന്നെ ചിത്രം നല്‍കുകയും ചെയ്തു. ചിത്രം പക്ഷേ ഇന്ത്യന്‍ Read More…
‘ഞാനൊരു വിഡ്ഢിയായതുകൊണ്ട് എന്നെ പിരിച്ചുവിട്ടു’: ‘ഡൂംസ്ക്രോളിംഗ്’മൂലം ജോലി നഷ്ടപ്പെട്ട യുവാവിന്റെ കുറിപ്പ്
ജോലി സംബന്ധമായ പല ബുദ്ധിമുട്ടുകളും ആളുകൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഉയർന്ന ശമ്പളമുള്ള ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിട്ടതിന്റെ അനുഭവം റെഡ്‌ഡിറ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവ്. ജോലി പോകാനുള്ള കാരണം തന്റെ അശ്രദ്ധയാണെന്നുള്ള കുറ്റസമ്മതം നടത്തിയാണ് യുവാവ് ഈ കാര്യം പങ്കുവെച്ചിരിക്കുന്നത്. “ഞാനൊരു വിഡ്ഢിയായതിനാൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു” എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതോടൊപ്പം താൻ ആവർത്തിച്ച് വൈകി എഴുന്നേറ്റതും തുടർന്ന് മാനേജരോട് കള്ളം പറഞ്ഞതും തന്റെ സ്വപ്ന Read More…
കിടപ്പുമുറി കൈയടക്കി കാളയും പശുവും! അഭയം തേടി 2 മണിക്കൂര്‍ യുവതി അലമാരയിൽ; വീഡിയോ
ഫരീദാബാദിലെ ദാബുവ കോളനിയിൽ നിന്നും പുറത്തുവരുന്ന ഒരു വിചിത്ര സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി കിടപ്പുമുറിയിലേക്ക് ഒരു പശുവും കാളയും അതിക്രമിച്ചു കയറിയതിനെ തുടർന്ന് ജീവൻ ഭയന്ന്, സഹായം എത്തുന്നതുവരെ ഒരു യുവതി ഏകദേശം രണ്ട് മണിക്കൂർ ഒരു അലമാരയിൽ അഭയംതേടി. ബുധനാഴ്ച രാവിലെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം സപ്ന സാഹു എന്ന യുവതി വീട്ടിൽ പ്രാർത്ഥന നടത്തുകയായിരുന്നു. കുട്ടികൾ അമ്മായിയുടെ വീട്ടിൽ പോയിരുന്നു. പെട്ടെന്ന്, ഒരു പശു നേരെ അവരുടെ കിടപ്പുമുറിയിലേക്ക് Read More…
ആളറിഞ്ഞു കളിക്കടാ! ആക്രമിച്ച മുതലയെ നായ എന്താണ് ചെയ്തതെന്ന് കണ്ടോ? കൗതുമുണർത്തി വീഡിയോ
ജലജീവികളിലെ അക്രമകാരികളിൽ മുൻപന്തിയിലാണ് മുതലകൾ. ഇവയുടെ കയ്യിൽ കിട്ടിയാൽ പിന്നെ രക്ഷപെടുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഈ ധാരണകള്‍ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ആക്രമിക്കാനെത്തിയ മുതലയെ അതിവിദഗ്ധമായി നേരിടുന്ന ഒരു നായയുടെ ദൃശ്യങ്ങളാണിത്. നായയും മുതലയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആരാണ് വിജയിക്കുക എന്ന് തോന്നുമെങ്കിലും നായയുടെ ശക്തമായ പോരാട്ടം മുതലയെ കീഴ്പ്പെടുത്തി എന്ന് തന്നെ പറയാം. @sarcasmcgag എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു നദിക്കരയിൽ ഒരു Read More…
അന്റാർട്ടിക് സമുദ്രത്തിന്റെ അടിത്തട്ടിൽ വിചിത്രമായ ഭീമൻ ചിലന്തിയെ കണ്ടെത്തി ഗവേഷകർ
മഞ്ഞുമൂടിയ ദക്ഷിണ അറ്റ്‌ലാൻ്റിക്കിൽ, ഒരു മൈലിലധികം താഴ്ചയിൽ നിന്ന് വിചിത്രവും ആകർഷകവുമായ ചിലന്തിയെ കണ്ടെത്തി ഗവേഷകർ.ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഷ്മിഡ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് അടുത്തിടെ സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകളിലേക്ക് നടത്തിയ യാത്രയിൽ വിചിത്രമായ ചിലന്തിയെ കണ്ടെത്തിയത്. തുടർന്ന് ചിലന്തിയുടെ ദൃശ്യങ്ങൾ ഫേസ്‍ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. “ഇതൊരു പൈക്‌നോഗൊണിഡ് ആണ്. നിങ്ങൾക്ക് അറിയാവുന്നതും ഭയപ്പെടുന്നതുമായ കരയിലെ ചിലന്തികളുടെ വിദൂര ബന്ധുക്കലാണിവർ,” എന്ന് കുറിച്ചുകൊണ്ടാണ് ശാസ്ത്രജ്ഞർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇവയെ കടൽ ചിലന്തികളാണെന്നും പന്തപ്രോഡ അഥവാ “ഓൾ ലെഗ്സ്” എന്ന Read More…
റോഡിൽ അപ്രതീക്ഷിതമായി രൂപപ്പെട്ട കൂറ്റൻ കുഴി, സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം; ഹൃദയഭേദകമായ വീഡിയോ
ദക്ഷിണ കൊറിയയിലെ സിയോളിലെ ഒരു റോഡിൽ അപ്രതീക്ഷിതമായി രൂപപ്പെട്ട ഭീമാകാരമായ കുഴിയിലേക്ക് വീണ് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. പാർക്ക് എന്ന് പേരുള്ള യുവാവാണ് റോഡിൽ രൂപപ്പെട്ട സിങ്ക്ഹോളിലേക്ക് വീണ് മരണപെട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വീഡിയോയിൽ യുവാവിന് മുൻപായി സഞ്ചരിക്കുന്ന ഒരു കാർ തലനാരിഴക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത് കാണാം. മറ്റൊരു കാറിന്റെ ഡാഷ്‌ക്യാംമിൽ പതിഞ്ഞ രംഗങ്ങളിൽ മോട്ടോർ സൈക്കിൾ യാത്രക്കാരൻ അപ്രതീക്ഷിതമായി റോഡിൽ രൂപപ്പെട്ട സിങ്ക്ഹോളിലേക്ക് ഓടിചെത്തുകയും അതിലേക്ക് വീഴുന്നതുമാണ് കാണുന്നത്. ഈ Read More…
വൈറലാകണം; കാമുകന്റെ വായിലിട്ട കാമുകിയുടെ കൈ കുടുങ്ങി, ആശുപത്രിയിലായി
തമാശ വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കാമുകിയുടെ കൈ കാമുകന്റെ വായില്‍ കുടുങ്ങി. ചൈനയിലെ ജിലിനിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടുത്തിടെ അവരുടെ ഏറ്റവും വിചിത്രമായ കേസുകളിലൊന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രിയുടെ എമര്‍ജന്‍സി റൂമിലേക്ക് ദമ്പതികള്‍ നടക്കുന്നതിന്റെ ക്ലിപ്പുകളും ഫോട്ടോകളും ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതിനായി ഒരു രസകരമായ വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. സ്ത്രീയുടെ കൈ കാമുകന്റെ വായില്‍ കടക്കാന്‍ കഴിയുന്നത്ര ചെറുതാണ് എന്ന് കാണിക്കുകയായിരുന്നു ലക്ഷ്യം. കാമുകി മുഷ്ടിചുരുട്ടി കാമുകന്റെ വായില്‍ കടത്തിയെങ്കിലും അത് പുറത്തെടുക്കാന്‍ Read More…