Oddly News

എന്തൊരു ക്യൂട്ടാണ്! വെള്ളക്കടുവ കുഞ്ഞിന്റെ ഗർജ്ജനത്തിൽ മതിമറന്ന് സോഷ്യൽ മീഡിയ, വൈറലായി വീഡിയോ

വന്യമൃഗങ്ങളെ സംബന്ധിക്കുന്ന വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഒരേ സമയം ഇവയുടെ വീഡിയോകൾ കൗതുകവും ഭയവും ഉളവാക്കാറുണ്ട്. എന്നാൽ കുഞ്ഞ് മൃഗങ്ങളുടെ കാര്യം അങ്ങനെ അല്ല. അവയുടെ വീഡിയോകൾക്ക് ഒരു പ്രത്യേക ഫാൻബേസ് തന്നെ ഉണ്ടാകും. ആനക്കുട്ടികളുടെ കളിചിരികളായാലും സിംഹക്കൂട്ടികളുടെ കുസൃതി നിറഞ്ഞ പ്രവർത്തിയായാലും നമ്മുക്ക് എത്ര കണ്ടാലും മതിവരില്ല. ഏതായാലും അത്തരത്തിലൊരു മനോഹര വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. പറഞ്ഞ് വരുന്നത് ഒരു കുഞ്ഞ് വെള്ളകടുവയെ കുറിച്ചാണ്. ഈ വീഡിയോ പലരുടെയും ഒരു ദിവസം തന്നെ Read More…

Featured Oddly News

അസുഖം പിടിപെടുന്നത് നിരോധിച്ചു: വിചിത്ര പ്രഖ്യാപനവുമായി ഇറ്റാലിയൻ പട്ടണം, കാരണമറിയണ്ടേ?

തെക്കൻ കലാബ്രിയ മേഖലയിലുള്ള ബെൽകാസ്ട്രോ എന്ന പട്ടണത്തിലെ മേയർ വിചിത്രമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. പട്ടണ വാസികൾക്ക് അസുഖം പിടിപെടുന്നത് നിരോധിച്ചതായിയാണ് ഓർഡർ. അടിയന്തിര ചികിത്സയോ വൈദ്യസഹായമോ വേണ്ട രോഗങ്ങൾ പിടിപെടുന്നത് നഗരഭരണകൂടം നിരോധിച്ചത്. 1300 പേർ താമസിക്കുന്ന പട്ടണത്തിൽ ആവശ്യത്തിന് ചികിത്സ സൗകര്യങ്ങളോ ഡോക്ടർമാരോ ഇല്ലെന്നു ചൂണ്ടികാട്ടിയാണ് ഈ നടപടി. കലാബ്രിയ മേഖലയില്‍ നിന്ന് മുമ്പും വിചിത്രമായവ വാര്‍ത്തകള്‍ എത്തിയിട്ടുണ്ട്. ഇറ്റലിയിലെ തെക്കന്‍ മേഖലയിലെ മനോഹരമായ മേഖലയായ കലാബ്രിയയിലെ ഗ്രാമങ്ങളില്‍ താമസിക്കാനായി സന്നദ്ധരായി ചെല്ലുന്നവര്‍ക്ക് മികച്ച Read More…

Featured Oddly News

180,000 പൗണ്ട് നഷ്ടപരിഹാര പാക്കേജ് നിരസിച്ചു; ഇപ്പോള്‍ മുത്തച്ഛന്റെ വീടിനു ചുറ്റും നാലുവരിപ്പാത…!

ചൈനയിലെ ജിന്‍സിയിലുള്ള ഹുവാങ് പിങ്ങിന്റെ ഇരുനില വീടിന്റെ മേല്‍ക്കൂരയും വീടിനു ചുറ്റും ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന മോട്ടോര്‍വേയുടെ ഉയരവും ഏതാണ് നേര്‍ക്കുനേരെയാണ്. വീടിനു ചുറ്റിവരിഞ്ഞ് വളഞ്ഞുപുളഞ്ഞു കിടക്കുന്ന നാലുവരിപ്പാതയും. പണി പൂര്‍ത്തിയായതോടെ സ്ഥലം ഒഴിയാന്‍ അന്ന് സര്‍ക്കാര്‍ വെച്ചു നീട്ടിയ 180,000 പൗണ്ട് വാങ്ങാന്‍ കഴിയാത്തതില്‍ ഖേദിക്കുകയാണ് ഇയാള്‍. 11 വയസ്സുള്ള തന്റെ കൊച്ചുമകനോടൊപ്പമാണ് ഹുവാങ് താമസിക്കുന്നത്. നിര്‍മ്മാണം നടക്കുന്നതിനാല്‍ ഹുവാങും കൊച്ചുമകനും ഇപ്പോള്‍ ടൗണ്‍ സെന്ററിലാണ് താമസിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാത്രമേ ഇവര്‍ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങാനാകൂ. Read More…

Featured Oddly News

ചത്ത പശുവിന്റെ ശ്വാസകോശവുമായി ക്ലാസിലെത്തിയ ബിൽ ഗേറ്റ്സ്: ബോധം കെട്ടുവീണ് സഹപാഠി

ചെറുപ്പകാലത്തെ ചില ഓർമകൾ ഒരിക്കലു മറക്കുവാനാവില്ല നമുക്ക്. അതിനി എത്ര പണക്കാരാനാണെങ്കിലും അങ്ങനെ തന്നെ. അത്തരത്തിൽ ഇത്തിരി ഭയവും കൗതുകവുമുണർത്തുന്ന ഒരോർമ്മ പങ്കുവെച്ചിരിക്കുകയാണ് സാക്ഷാൽ ബിൽ ഗേറ്റ്സ്. തന്റെ ഓർമക്കുറിപ്പായ ‘സോഴ്സ് കോഡ് ‘ പുറത്തിറക്കുന്നതിനു മുന്നോടിയായാണ് അദ്ദേഹം തന്റെ കുട്ടികാലത്തെ അനുഭവ കഥ പങ്കുവെച്ചിരിക്കുന്നത്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അദ്ദേഹത്തിന്റെ അധ്യാപികയായ കാൾസൺ ഒരു ദിവസം കൗതുകകരമായ എന്തെങ്കിലും ക്ലാസ്സിൽ കൊണ്ടുവരണമെന്നും അതിനെപ്പറ്റി കൂട്ടുകാർക്ക് മുന്നിൽ വിവരിക്കണമെന്നും പറഞ്ഞു. വീട്ടിലെത്തിയ കുഞ്ഞു ബിൽ ഗേറ്റ്സ് അത്തരത്തിൽ Read More…

Oddly News

പരിശീലനമില്ലാതെ യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ട പാചകക്കാരന്‍! മില്ലര്‍ എന്ന ധീരനായകന്റെ കഥ

ചരിത്രത്തെയും രണ്ടാം ലോകയുദ്ധത്തിന്റെ ഗതിയെയും തിരിച്ചുവിട്ട ആക്രമണമായിരുന്നു 1941 ലെ പേള്‍ ഹാര്‍ബര്‍. ഹവായിയിലെ ഹോണോലുലുവിന് സമീപം സ്ഥിതി ചെയ്യുന്ന പേള്‍ ഹാര്‍ബര്‍ നാവികത്താവളത്തില്‍ ജപ്പാന്‍ സൈന്യം പൊടുന്നനെ ആക്രമണം നടത്തി.16 യു എസ് കപ്പലുകള്‍ക്ക് നാശം സംഭവിച്ചു. 188 വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടു. 2335 യു എസ് സൈനികര്‍ കൊല്ലപ്പെട്ടു. പേള്‍ ഹാര്‍ബര്‍ ആക്രണവുമായി ബന്ധപ്പെട്ട് ധീരതയുടെ പല കഥകളുമുണ്ട്. യു എസിന്റെ നേവി ക്രോസ് മെഡല്‍ സ്വന്തമാക്കിയ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് ഡോറിസ് മില്ലര്‍. Read More…

Oddly News

ചായ ഉണ്ടാകുന്നതിനിടെ തീ ആളിക്കത്തിക്കാൻ ബോഡി സ്പ്രേ ഉപയോഗിച്ച് യുവാക്കൾ, വീഡിയോ കണ്ട് കണ്ണുതള്ളി നെറ്റിസൺസ്

ഓരോ ദിവസം കഴിയുന്തോറും വിചിത്രവും കൗതുകവുമായ ആയിരക്കണക്കിന് വീഡിയോകളാണ് സോഷ്യൽ മീഡിയ വഴി വൈറലായിക്കൊണ്ടിരിക്കുന്നത്. ചിലതൊക്കെ കാണുമ്പോൾ ഈ മനുഷ്യർക്ക് എങ്ങനെ ഇങ്ങനെ ഒക്കെ സാധിക്കുന്നു എന്നുപോലും നാം ചിന്തിച്ചുപോകും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അസാധാരണവും അപകടകരവുമായ നിലയിൽ അടുക്കളയിൽ ചായ തയ്യാറാക്കുന്ന രണ്ട് യുവാക്കളുടെ വിചിത്രവും എന്നാൽ ആകർഷകവുമായ വീഡിയോയാണ് ഇത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. വൈറലാകുന്ന വീഡിയോയിൽ ഒരാൾ ഗ്യാസ് സ്റ്റൗവിൽ ഒരു പാനിൽ വെള്ളം വെച്ച ശേഷം Read More…

Oddly News

ഗൂഗിള്‍മാപ്പ് നോക്കി നേപ്പാളിലേക്ക് പോയ സഞ്ചാരികള്‍ യുപിയില്‍ കുടുങ്ങി; വഴികാണിച്ച് പോലീസ്

ഗൂഗിള്‍മാപ്പ് ചതിക്കുന്നതിന്റെ കഥകള്‍ അവസാനിക്കുന്നില്ല. ഗൂഗിള്‍മാപ്പ് പിന്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും നേപ്പാളിലേക്ക് പോയ ഫ്രഞ്ച് സഞ്ചാരികള്‍ ഉത്തര്‍പ്രദേശിലെ ബെറേയ്‌ലിയില്‍ കുരുങ്ങി. ഫ്രഞ്ച് പൗരന്മാരായ ബ്രയാന്‍ ജാക്വസ് ഗില്‍ബെര്‍ട്ടും സെബാസ്റ്റ്യന്‍ ഫ്രാങ്കോയിസ് ഗബ്രിയേലുമാണ് കുടുങ്ങിയത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും പോലീസുകാര്‍ കൃത്യമായ റൂട്ട് പറഞ്ഞുകൊടുത്ത് വെള്ളിയാഴ്ച രാവിലെ യാത്രയാക്കുകയും ചെയ്തു. ഫ്രാന്‍സില്‍ നിന്ന് ജനുവരി ഏഴിന് വിമാനത്തിലാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. അവിടെ നിന്നുമാണ് സൈക്കിളില്‍ കാഠ്മണ്ഡുവിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ഗൂഗിള്‍മാപ് ചതിച്ച Read More…

Oddly News

ശ്രദ്ധ ഫോണിൽ, കുഞ്ഞുമായി യുവതി കാൽവഴുതി വീണത് തുറന്ന മാൻഹോളിൽ, പിന്നെ സംഭവിച്ചത്…

പൊതുവീഥികളിലൂടെയുള്ള പരിസര ബോധം നഷ്‍ടപ്പെട്ട് അശ്രദ്ധമായ സഞ്ചാരം പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഒരു വീഡിയോ ഇത്തരത്തിൽ ആളുകളുടെ അശ്രദ്ധയെയും സുരക്ഷയെയും കുറിച്ചുള്ള പൊതുജനരോഷത്തിനും ആശങ്കയ്ക്കും കാരണമായി. റോഡിലൂടെ കുഞ്ഞുമായി നടന്നുവന്ന ഒരു യുവതി കാൽ വഴുതി ഒരു മാൻ ഹോളിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വൈറലാകുന്ന ദൃശ്യങ്ങളിൽ യുവതി ഫോൺ കോളിൽ മുഴുകിയിരിക്കുന്നതിനാൽ അവളുടെ ചുറ്റുപാടുകൾ ശ്രദ്ധിക്കാതെ കുഞ്ഞുമായി നടന്നുവരുന്നതാണ് കാണുന്നത്. Read More…

Featured Oddly News

മുടി സ്‌ട്രെയിറ്റ് ചെയ്യാൻ നോക്കിയ പണി പാളി, യുവതിയുടെ മുടി കത്തിക്കരിഞ്ഞു; വീഡിയോ

വലിയ പണച്ചിലവില്ലാതെ എങ്ങനെ കാര്യങ്ങൾ എളുപ്പത്തിലാക്കാം എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ എപ്പോഴും ഇത്തരം കുറുക്കുവഴികൾ ഫലം കാണണമെന്നുമില്ല. ചിലപ്പോൾ ഇതുപോലെയുള്ള പ്രവണതകളുടെ അനന്തരഫലം ഗുരുതരമായിരിക്കും. ഏതായാലും ചില നേരങ്ങളിൽ ഇത്തരത്തിലുള്ള അനന്തരഫലങ്ങൾ നല്ലതാണ്. കാരണം അവ നമ്മളെ തിരിച്ചറിവിലേക്ക് നയിച്ചേക്കാം. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടത്. നമ്മുക്കറിയാം പെൺകുട്ടികൾക്കു പൊതുവെ മുടി സ്റ്റൈൽ ചെയ്ത് നടക്കാൻ വലിയ ഇഷ്ടമാണ്. എന്നാൽ ഇതല്പം ചിലവ് പിടിച്ച പരുപാടിയുമാണ്. ഇത് ഒഴിവാക്കാൻ Read More…