ബാത്ത്‌റൂമില്‍ പോകുന്നവരെ നിരീക്ഷിക്കാനും അവര്‍ എത്രസമയം പ്രാഥമിക കാര്യങ്ങള്‍ക്കായി എടുക്കുന്നുണ്ടെന്നും കണക്കാക്കാന്‍ ക്യാമറ വെച്ച് ചൈനയിലെ ഒരു കമ്പനി. ബാത്തറൂമില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നവരുടെ പേരു വിവരങ്ങള്‍ കമ്പനി ചുവരില്‍ എഴുതിപ്പറ്റിക്കുകയും ചെയ്താലോ? റെസ്റ്റ് റൂമിന്റെ മുകള്‍ത്തട്ടില്‍ ക്യാമറ വെച്ചാണ് കമ്പനി ഇക്കാര്യങ്ങളെല്ലാം അളക്കുന്നത്. ബാത്ത്‌റൂം ബ്രേക്ക് പോലും നിരീക്ഷിക്കപ്പെടുകയും ‘നാണക്കേട് ചുമര്‍’ ഉണ്ടാക്കുകയും ചെയ്ത കമ്പനി ഇപ്പോള്‍ വിവാദം നേരിടുകയാണ്. ബാത്ത്റൂം സ്റ്റാളുകളില്‍ കൗണ്ട്ഡൗണ്‍ ടൈമറുകള്‍ സ്ഥാപിക്കുകയോ ബാത്ത്റൂമുകളുടെ ഇടവേളകള്‍ പ്രതിദിനം ഒന്നായി പരിമിതപ്പെടുത്തുകയോ Read More…
ഒഴിഞ്ഞ ബിയർ കുപ്പിയുമായി നടക്കുന്ന മസിനഗുഡിയിലെ കുട്ടിയാന
മസിനഗുഡിയിലെ മുതമല കടുവ സങ്കേതത്തിൽ (എംടി ആർ) നിന്നും പുറത്തുവരുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരിക്കിയിരിക്കുന്നത്. കാടിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട ഒരു ഒഴിഞ്ഞ ബിയർ ബോട്ടിൽ ഒരു കുട്ടിയാന കൊണ്ടുനടക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. വീഡിയോ വൈറലായതോടെ നിരവധി ആളുകൾ മൃഗങ്ങളുടെ നിലനിൽപ്പിൽ ആശങ്കകൾ പ്രകടിപ്പിച്ചു രംഗത്തെത്തി. ഉപയോഗിച്ച ശേഷം ആളുകൾ കുപ്പികൾ തിരിച്ചെടുത്തോണ്ട് പോകുന്ന ‘ടാസ്മാക് ബോട്ടിൽ ബൈ ബാക്ക് സ്കീമിനെ’ നിരവധി ആളുകൾ ചോദ്യം ചെയ്തപ്പോൾ, ഇത്തരം കുപ്പികൾ വനമേഖലയിലും Read More…
പ്രസവം നേരത്തെയാക്കാന്‍ കൂട്ടയിടി, ട്രംപിന്റെ നയത്തില്‍ ‘നയപരമായി’ നീങ്ങി ഗര്‍ഭിണികള്‍
ന്യൂയോര്‍ക്ക്: ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനു പിന്നാലെ, പ്രസവം നേരത്തെയാക്കാന്‍ യു.എസിലുള്ള ഇന്ത്യന്‍ ഗര്‍ഭിണികള്‍. ഫെബ്രുവരി 20-നു ശേഷം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് യു.എസില്‍ ജനിച്ചു എന്നതുകൊണ്ടു മാത്രം പൗരാവകാശം കിട്ടില്ലെന്ന സാഹചര്യത്തിലാണിത്.എട്ടു മാസം ഗര്‍ഭിണിയായവര്‍ മുതല്‍ ഭ്രൂണം പൂര്‍ണ കാലയളവിലെത്താന്‍ ആഴ്‌ചകള്‍ മാത്രം ശേഷിക്കുന്നവരുള്‍പ്പെടെ പ്രസവം നേരത്തെയാക്കാന്‍ ഡോക്‌ടര്‍മാരെ സമീപിച്ചു തുടങ്ങി. ഏഴു മാസം ഗര്‍ഭിണിയായ സ്‌ത്രീ ഭര്‍ത്താവിനൊപ്പം എത്തി പ്രസവം ഷെഡ്യൂള്‍ ചെയ്യാന്‍ സമീപിച്ചതായി ന്യൂജേഴ്‌സിയിലെ മെറ്റേണിറ്റി ക്ലിനിക്കില്‍ Read More…
കുട്ടിക്കാലത്ത് അച്ഛനും അമ്മയും കളിക്കാറില്ലേ… 20വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവും യുവതിയും അത് യാഥാര്‍ത്ഥ്യമാക്കി
ചെറുപ്പത്തില്‍ കിന്റര്‍ഗാര്‍ട്ടണ്‍ പ്രായത്തില്‍ കഞ്ഞിയും കറിയും, ഭാര്യയും ഭര്‍ത്താവും വീടുമൊക്കെ കളിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ കുട്ടിയായിരുന്നപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാരായി കളിച്ചവര്‍ 20 വര്‍ഷത്തിന് ശേഷം അത് യാഥാര്‍ത്ഥ്യമാക്കിയാലോ? അതാണ് ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഷെങ്ങും പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത പങ്കാളിയും ചെയ്തത്. ഈ മാസം ആദ്യം വിവാഹിതരായ ഇരുവരും സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗാണ്. ജനുവരി 7 ന് ഇരുവരും വിവാഹിതരായി. രണ്ട് ദശാബ്ദങ്ങള്‍ക്കുമുമ്പ്, വെവ്വേറെ ഗ്രേഡില്‍ പഠിക്കുകയായിരുന്ന അവനും ഭാര്യയും, കിന്റര്‍ഗാര്‍ട്ടനില്‍ ആയിരിക്കുമ്പോള്‍ വേദിയില്‍ നവദമ്പതികളായി പോസ് ചെയ്തിരുന്നു. Read More…
പണി പാളി! സ്റ്റണ്ടിനിടെ ഇൻഫ്ലുൻവൻസറുടെ സ്വകാര്യ ഭാഗത്ത് കടിച്ച് പാമ്പ്, ദൃശ്യങ്ങൾ പുറത്ത്
പാമ്പുകളെ പേടിയില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. എങ്കിലും ഇവയെ അരുമകളായി വളർത്തുന്നവരും ഇവയുമായി അടുത്തിടപഴകുന്ന ആളുകളുമുണ്ട്. എന്നാൽ വളരെയധികം റിസ്കുകൾ നിറഞ്ഞ ഇത്തരം സമ്പർക്കങ്ങൾ പലപ്പോഴും വലിയ അപകടങ്ങളിലേക്കാണ് നയിക്കുന്നത്.. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകാനും കാണികൾക്ക് മുന്നിൽ ആളാകാനും വേണ്ടി പാമ്പുകളുമായി സമ്പർക്കം പുലർത്തി പണിവാരി കൂട്ടുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. ഏതായാലും അത്തരത്തിൽ വെറുതെ ഒരു വിനോദത്തിനായി പാമ്പിനെ പ്രകോപിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുൻസർക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Read More…
കാലങ്ങൾക്കു മുൻപേ ലഹരിക്കുപയോഗിച്ച കൂണ്‍! എന്താണ് മാജിക് മഷ്‌റൂം ?
മാജിക് മഷ്‌റുമുമായി ബന്ധപ്പെട്ട് കോടതി അടുത്തിടെ നടത്തിയ പരാമര്‍ശം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. സിലോബൈസില്‍ മഷ്‌റും എന്നറിയപ്പെടുന്ന ഇവ സിലോസൈബിന്‍ എന്ന ലഹരിയുണ്ടാക്കുന്നവയാണ് . അനേകം കൂണ്‍ വിഭവങ്ങളില്‍ സിസോസൈബിന്‍ ഉണ്ടാകാമെങ്കിലും അസ്യൂര്‍സെന്‍സ്സെമിലന്‍സിയാറ്റ, സൈനെസെന്‍സ് എന്നീ വിഭാഗത്തിലുള്ള കൂണുകളിലാണു ഏറ്റവും തീവ്ര അളവില്‍ ഇവ കാണപ്പെടുന്നത്. വര്‍ഷങ്ങളായി ലഹരിവസ്തുവായി ഇവ ഉപയോഗിക്കപ്പെടുന്നു. മെക്‌സിക്കോയിലും മധ്യ അമേരിക്കയിലുമൊക്കെയുള്ള പ്രാചീന വംശജര്‍ ഈ കൂണ്‍ ഉപയോഗിച്ചിരുന്നു. സ്‌പെയിനില്‍നിന്നും കൊളംബിയയില്‍ നിന്നുമൊക്കെ ഇതുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ കണ്ടെത്തിയട്ടുണ്ട്. 1502 ല്‍ Read More…
തന്നെ ഇടിച്ച കാറിനെ പിന്തുടർന്നെത്തി, ബോണറ്റിൽ കയറി നായയുടെ പ്രതികാരം,- വീഡിയോ
മനുഷ്യനെപോലെത്തന്നെ ഓർമ്മശക്തിയും പ്രതികാര മനോഭാവവുമെല്ലാം മൃഗങ്ങൾക്കും ഉണ്ടെന്ന് പറഞ്ഞുകേൾക്കാറുണ്ട്. പ്രത്യേകിച്ച് നായകൾ. തങ്ങളോട് സൗഹൃദം പങ്കിടുന്ന ആളുകളെ മാത്രമല്ല തങ്ങളെ വേദനിപ്പിച്ച് കടന്നുപോകുന്നവരെയും നായകൾ ഓർത്തിരിക്കാറുണ്ട്. എന്നാൽ മനുഷ്യനോളം പ്രതികാരം ചെയ്യാൻ അവയെകൊണ്ട് കഴിയാറില്ലന്ന് മാത്രം. എന്നാൽ ഈ ചിന്താഗതികൾ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ സാഗറിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങൾ. വീഡിയോ കണ്ട് പലരും ഇത് ബോളിവുഡ് സിനിമയെ പോലും വെല്ലുന്ന പ്രതികാര കഥയെന്ന് വിശേഷിപ്പിച്ചു. സംഭവം എന്താണന്നല്ലേ ? തന്നെ അബദ്ധത്തിൽ Read More…
‘ഥാറിന്’ മുകളിൽ കയറി വിദ്യാർത്ഥികളുടെ മാസ്സ് എൻട്രി: പിന്നാലെ തെറിച്ച് താഴേക്ക്, ഒടുവിൽ സംഭവിച്ചത്, വൈറലായി വീഡിയോ
കാലം മാറിയതോടെ നിരവധി ന്യു ജനറേഷൻ ട്രെൻഡുകളും ഉടലെടുത്തു. പണ്ടൊക്കെ സ്കൂൾ- കലാലയ ജീവിതം പേടിയോടെയും ബഹുമാനത്തോടെയുമാണ് നോക്കി കണ്ടിരുന്നതെങ്കിൽ ഇന്ന് കുട്ടികൾക്ക് തങ്ങളുടെ എന്ത് വികാര പ്രകടനങ്ങളും നടത്താൻ കഴിയുന്ന ഇടങ്ങളായി മാറികഴിഞ്ഞു. സ്കൂൾ കാലഘട്ടത്തിൽ ഏറ്റവും വികാരനിർഭരമായ നിമിഷങ്ങൾ എന്ന് നാം വിശേഷിപ്പിച്ചിരുന്ന വിടവാങ്ങൽ ചടങ്ങുപോലും ഇന്ന് കുട്ടികൾക്ക് വെറും അഭ്യാസപ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കാനും സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസുകൾ നിറയ്ക്കാനുമുള്ള അവസരമായി മാറിയിരിക്കുകയാണ്. എന്നാൽ വിടവാങ്ങൽ ചടങ്ങിൽ നടത്തുന്ന ഇത്തരം അവിവേകങ്ങൾ പലപ്പോഴും വലിയ അപകടത്തിലേക്ക് Read More…
ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകം തിരികെ നല്‍കാത്ത യു എസ് പ്രസിഡന്റ്; ഒടുവിൽ ഫൈൻ ഒന്നരക്കോടി
യുഎസില്‍ പുതിയ പ്രസിഡന്റായി ഡോണ്‍ഡ് ട്രംപ് സ്ഥാനാരോഹണം ചെയ്തു. ഒരുപാട് കാലങ്ങളുടെ ചരിത്രമുള്ളതാണ് യു എസ് പ്രസിഡന്റ് പദവി. യു എസ് പ്രസിഡന്റുമാരെക്കുറിച്ച് വളരെ രസകരമായ പല കഥകളുമുണ്ട്. അതില്‍ ഒരു കഥയാണ് ഇനി പറയാനായി പോകുന്നത്. യു എസിന്റെ ആദ്യത്തെ പ്രസിഡന്റും സ്ഥാപക പിതാക്കന്മാരില്‍ ഒരാളുമായ ജോര്‍ജ് വാഷിങ്ടനുമായി ബന്ധപ്പെട്ടതാണ് സംഭവം. യു എസ് പ്രസിഡന്റായി സ്ഥാനമേറ്റത്തിന് ശേഷം 5മാസം കഴിഞ്ഞപ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തിലെ പഴയ ലൈബ്രറിയായ ന്യൂയോര്‍ക്ക് സൊസൈറ്റി ലൈബ്രറിയില്‍ നിന്ന് വാഷിങ്ടന്‍ 2 Read More…














