ഒടുവില്‍ സ്റ്റാന്‍ലിക്ക് വീട്ടുമുറ്റത്തെ ഇടുങ്ങിയ കുളത്തില്‍ നിന്നും മോചനം കിട്ടി. 25 വര്‍ഷത്തിനുശേഷം, വീട്ടുടമസ്ഥരായ ഡാനിയേലും ജെന്നി പാര്‍ക്കറും തങ്ങളുടെ പ്രിയപ്പെട്ട മീനിന് ബൈ പറഞ്ഞു. പണം നല്‍കി ഒരു സ്‌പെഷ്യലിസ്റ്റ് സംഘത്തെ കൊണ്ടുവന്നാണ് കുടുംബം സ്റ്റാന്‍ലിയെ വീട്ടിലെ ഇടുങ്ങിയ കുളത്തില്‍ നിന്നും വിശാലമായ തോട്ടിലേക്ക് അവനെ മാറ്റിയത്. കാല്‍നൂറ്റാണ്ട് കാലമായി തങ്ങളുടെ പൂന്തോട്ടത്തിന് നടുവിലെ കുളത്തില്‍ വളരുകയായിരുന്ന കടല്‍ക്കൂരി സ്റ്റാന്‍ലിക്ക് ഇപ്പോള്‍ വലിയപ്പം അഞ്ചടി എട്ടിഞ്ചാണ്. കുളത്തില്‍ സ്വതന്ത്രമായി കഴിയാന്‍ കഴിയാത്തവിധം ഭീമാകാരനായി വളര്‍ന്ന മത്സ്യത്തെ Read More…
വിറക് ശേഖരിക്കാൻ പോയ അച്ഛന്റെയും മകന്റെയും ജീവനെടുത്ത് ഭീമൻ കരടി: ഗുരുതരപരുക്കുകളോടെ രക്ഷപ്പെട്ട് ഫോറസ്റ്റ് ഗാർഡ്
ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ നിന്നും പുറത്തുവരുന്ന അതിദാരുണ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഞെട്ടൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വിറക് ശേഖരിക്കാൻ വനത്തിലേക്ക് പോയ അച്ഛനെയും മകനെയും രോഷാകുലനായ ഒരു കരടി ആക്രമിച്ചു കൊലപെടുത്തിയ വാർത്തയാണിത്. ശുക്‌ലാൽ ദാരോ (45), അജ്ജു കുരേതി (22) എന്നിവരാണ് ശനിയാഴ്ച കരടി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ ഡോംഗർകട്ട ഗ്രാമത്തിനടുത്തുള്ള ജയിൽങ്കസ എന്ന കുന്നിൻ മുകളിലെ വനത്തിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കരടിയുടെ ആക്രമണത്തിൽ മകൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അച്ഛൻദാരോ ആശുപത്രിയിലേക്ക് Read More…
മഹാ കുംഭമേളയിൽ ഭജന പാടുന്നയാള്‍ക്ക് പ്രധാനമന്ത്രി മോഡിയുമായി എന്താണ് ബന്ധം?
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മുഴുവൻ. ഇന്ത്യയിലും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയിൽ പങ്കെടുക്കുന്നതിനായി വന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനന്തരവൻ സച്ചിൻ പങ്കജ്‌ഭായ് മോദി തന്റെ സുഹൃത്തുക്കളോടൊപ്പം ഭജനകൾ ആലപിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. സച്ചിന്റെയും സുഹൃത്തുക്കളുടെയും ഭജന തന്നെയാണ് ഈ കുംഭമേളയുടെ ഹൈലൈറ്റ്. View this post on Instagram A post shared by Zee News (@zeenews) കംപ്യൂട്ടർ എഞ്ചിനീയറായ സച്ചിൻ മോദിക്ക് ഭജനകൾ ആലപിക്കാൻ ചെറിയ പ്രായം Read More…
വീട്ടിലേക്ക് കടിച്ചെടുത്തുകൊണ്ടു വന്ന് നായ 4വയസുകാരന് കളിക്കാന്‍ കൊടുത്തത് ‘നാടന്‍ബോംബ്’
എറിയുന്ന എന്തുസാധനവും എടുത്തുകൊണ്ടുവരാന്‍ പരിശീലിപ്പിക്കപ്പെട്ട ഒരു നായ നാലു വയസ്സുകാരന്റെ അരികില്‍ കൊണ്ടിട്ടത് ബോംബ്. ‘മിന്നാരം’ സിനിമയിലെ ജഗതിയുടെ രംഗം ഓര്‍മ്മിപ്പിക്കുന്ന സംഭവം ഉണ്ടായത് തായ്‌ലന്റില്‍ ആയിരുന്നു. തായ്‌ലന്റുകാരനായ സൈനികന്റെ വീട്ടിലെ ലാബ്രഡോര്‍ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പെട്ട നായയായിരുന്നു ഇങ്ങിനെ ചെയ്തത്. ജനുവരി 2 ന് വടക്കുകിഴക്കന്‍ തായ്ലന്‍ഡിലെ ഉഡോണ്‍ താനി പ്രവിശ്യയിലെ വീട്ടിലിരുന്ന് സ്ഫോടക വസ്തു കൈവശം വച്ചു കളിക്കുന്ന നിലയില്‍ തന്റെ നാല് വയസ്സുള്ള മകനെ തായ് സൈനികന്‍ കണ്ടെത്തുകയായിരുന്നു. എവിടെ നിന്നാണ് ഇത് Read More…
അതികഠിനമായ ഗര്‍ഭകാലം; ഭര്‍ത്താവില്‍ നിന്നും മാസംതോറും നികുതി വാങ്ങി യുവതി, വീഡിയോ വൈറല്‍
സമൂഹ മാധ്യമത്തില്‍ നിരവധി ഫോളോവേഴ്‌സുള്ള യുകെ സ്വദേശിയാണ് കാമില ഡോ റൊസാരിയോ. കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായുള്ള കരാറിനെ കുറിച്ചുള്ള കാമിലയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഗര്‍ഭിണിയാകുന്നതിനും മക്കളെ വളർത്തുന്നതിനുമായി ഭർത്താവ് മാസം തോറും നികുതി നല്‍കുന്നുണ്ടെന്നാണ് കാമില വീഡിയോയില്‍ പറയുന്നത്. ഈ നികുതിയെ അവര്‍ വിളിക്കുന്നത് വുമന്‍ ടാക്‌സ് എന്നാണ്. ഒരോ രണ്ടാഴ്ച കൂടുമ്പോള്‍ ഭര്‍ത്താവ് തനിക്ക് 85 പൗണ്ട് നല്‍കുന്നുണ്ടെന്ന് കാമില പറയുന്നു. ഇത്തരത്തില്‍ ഒരു വര്‍ഷം 2500 പൗണ്ട് നല്‍കുന്നുണ്ടെന്നും Read More…
രാജിക്കത്തിന്റെ ഡ്രാഫ്റ്റ് കീബോര്‍ഡില്‍ പൂച്ച തട്ടി ‘സെന്‍ഡാ’യി; യുവതിക്ക് ജോലിയും ബോണസും പോയി…!
ഡ്രാഫ്റ്റ് ചെയ്തിരുന്ന രാജിക്കത്ത് വളര്‍ത്തുപൂച്ച അയച്ചുകൊടുത്തതിനെ തുടര്‍ന്ന് യുവതിക്ക് ജോലി നഷ്ടമായി. ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയില്‍ നടന്ന സംഭവത്തില്‍ ജോലിയിലെ വിരസതമൂലം രാജിക്കത്ത് എഴുതിയെങ്കിലും അയയ്ക്കാന്‍ മടിച്ചു നിന്നപ്പോഴാണ് യുവതിയുടെ പൂച്ച കംപ്യൂട്ടറിന്റെ കീബോര്‍ഡിലേക്ക് ചാടിക്കയറിയതും ‘സെന്റ’ ഓപ്ഷന്‍ എന്ററായതും. അബദ്ധത്തില്‍ ഇ മെയില്‍ ബോസിന് പോകുകയും ചെയ്തതോടെ പണി പോയ യുവതി ഇപ്പോള്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്താനും തന്റെ വീട്ടിലെ ഒമ്പത് പൂച്ചകളെ പോറ്റാനും പുതിയ ജോലി തേടുകയാണ്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള 25 Read More…
അംബാനി വിവാഹത്തിനെ കടത്തിവെട്ടുമോ അദാനി കല്ല്യാണം? ജീത്- ദിവ വിവാഹത്തില്‍ കോടികള്‍ ഒഴുകും
അടുത്തിടെ ഇന്ത്യയിൽ നടന്ന ഏറ്റവും ചിലവേറിയ വിവാഹങ്ങളില്‍ ഒന്ന് ആനന്ദ് അംബാനിയുടെയും രാധികയുടെയും ആയിരുന്നു. എന്നാല്‍ ഈ വിവാഹത്തിനെയും കടത്തി വെട്ടികൊണ്ട് ഒരു വിവാഹം ഇന്ത്യയില്‍ നടക്കുമോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുന്നത്. മറ്റാരുടെയും അല്ല ശതകോടീശ്വരനായ ഗൗതം അദാനിയുടെ മകന്‍ ജീത് അദാനിയുടെ വിവാഹത്തിന്റെ തയ്യാറെടുപ്പുകളാണ് പുതിയചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നത്. ഇതിനെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും മുന്നൊരുക്കങ്ങളെപ്പറ്റിയും ആഡംബര പരിപാടികളെപ്പറ്റിയും ചില വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2023 മാര്‍ച്ച് 12 നാണ് ജീത് അദാനിയും ദിവ ജെയ്മിന്‍ ഷായും Read More…
അധ്യാപികയെ കെട്ടിപ്പിടിച്ച് ചുംബിച്ച് അധ്യാപകൻ: എല്ലാം പിടിച്ചെടുത്ത് സിസിടിവി, പിന്നാലെ സംഭവിച്ചത്
ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല പലപ്പോഴും കാണികളിൽ അസ്വസ്ഥതയും വെറുപ്പും ഉളവാക്കുന്ന ഒട്ടനവധി വീഡിയോകളും വാർത്തകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിലെ ഒരു സ്കൂളിൽ നിന്നും പുറത്തുവരുന്ന ഒരു ദൃശ്യമാണ് നെറ്റിസൺസിനെ ഒന്നടങ്കം രോഷംകൊള്ളിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിലെ ഗംഗാർ ബ്ലോക്കിലെ സലേര സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. സ്കൂളിലെ ഒരു അധ്യാപകനും അധ്യാപികയും പരസ്പരം കെട്ടിപിടിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങളാണിത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഇരുവരെയും സസ്പെൻഡ് ചെയ്തു. Read More…
ട്രംപിന്റെ സല്‍ക്കാരത്തിന് ഒബാമ എത്തിയത് തനിച്ച്; വിവാഹമോചന കിംവദന്തികള്‍ക്ക് മൂര്‍ച്ചകൂടി
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും തമ്മിലുള്ള വിവാഹമോചന കിംവദന്തികള്‍ക്ക് മൂര്‍ച്ച കൂട്ടി വാഷിംഗ്ടണ്‍ ഡിസിയില്‍ ശനിയാഴ്ച രാത്രി ട്രംപിന്റെ ഉദ്ഘാടന വാരാന്ത്യ ആഘോഷത്തില്‍ തനിച്ചെത്തി ഒബാമ. 2025 ജനുവരി 20-ന് ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി വാഷിംഗ്ടണ്‍ ഡി.സി.യിലെ ജോര്‍ജ്ജ്ടൗണിലെ എ ലിസ്റ്റ് റസ്‌റ്റോറന്റായ സ്റ്റീഫന്‍ സ്റ്റാറിന്റെ ഓസ്റ്റീരിയ മോസയില്‍ നടന്ന വിരുന്നില്‍ ബരാക് ഒബാമയെ തനിച്ചായിരുന്നു കണ്ടത്. ജോര്‍ജ്ടൗണിലെ എ-ലിസ്റ്റ് റെസ്റ്റോറേറ്റര്‍ സ്റ്റീഫന്‍ സ്റ്റാറിന്റെ ഓസ്റ്റീരിയ മോസയിലായിരുന്നു ഡിന്നര്‍ പാര്‍ട്ടി. തിങ്കളാഴ്ച ഡൊണാള്‍ഡ് Read More…














