ജാതി ചോദിച്ചെത്തിയ സംഘത്തില്‍ നിന്നും “സദാചാര പൊലീസിംഗിൽ” നിന്നും രക്ഷപ്പെടാൻ രക്ഷപ്പെടാന്‍ പീറ്റ്സാ ഷോപ്പിന്റെ രണ്ടാംനിലയില്‍ നിന്നും യുവാവും യുവതിയും ചാടി . ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം കാന്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ബറേലി മോഡിന് സമീപമുള്ള പ്രശസ്തമായ ഒരു പിസ്സ കഫേയിലായിരുന്നു സംഭവം. താഴേക്ക് ചാടിയ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുമാണ്. ജാതി ചോദിച്ചുള്ള പീഡനം പോലീസ് വൃത്തങ്ങളും ദൃക്‌സാക്ഷികളും നൽകുന്ന വിവരമനുസരിച്ച്, ഭക്ഷണം കഴിക്കാനായി കഫേയിലെത്തിയ Read More…
ഈ രണ്ട് ‘ദു:ശ്ശീലങ്ങൾ’ മൂലമാണ് ദീർഘായുസ്സ്; ചിട്ടകളില്ല, സന്തോഷം മാത്രം; 101 പിന്നിട്ട് ജിയാങ് മുത്തശ്ശി
ബെയ്ജിങ്: വ്യായാമം, ഭക്ഷണ ശൈലി, നല്ല ഉറക്കം… ദീര്‍ഘായുസിനു കാരണമായി പല മുതിര്‍ന്നവരും ചൂണ്ടിക്കാട്ടുന്നത് ശീലങ്ങളെയാണ്. എന്നാല്‍, ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ വെന്‍ഷൗയില്‍നിന്നുള്ള ജിയാങ് യുകിന് ഈ ചട്ടങ്ങളൊന്നുമില്ല.സന്തോഷമാണ് ആയുസിന്റെ രഹസ്യമെന്നാണ്സ അവരുടെ നിലപാട്. ‘വിപരീത ജീവിതശൈലി’യാണു താന്‍ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു. ഏഴ് മക്കളുടെ അമ്മയാണ് അവര്‍. രാത്രി വൈകുവോളം അവര്‍ ടിവി കാണും. രാത്രികാലങ്ങളില്‍ ലഘുഭക്ഷണങ്ങള്‍ ആസ്വദിക്കുകയും ചെയ്യും. മുത്തശിയുടെ ആരോഗ്യരഹസ്യം പല്ലുകളില്‍ തുടങ്ങും. ഒരു പല്ലുപോലും അവര്‍ക്കു നഷ്ടപ്പെട്ടിട്ടില്ല. രാത്രി 2 മണി Read More…
‘പുരോഹിതന് ക്ഷേത്രഭൂമിക്കുമേല്‍ ഉടമസ്‌ഥാവകാശമില്ല’ ; ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: ക്ഷേത്രപുരോഹിതന്‍ ദേവതയുടെ ദാസനായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും ക്ഷേത്രഭൂമിയില്‍ അദ്ദേഹത്തിന് ഉടമസ്‌ഥാവകാശമില്ലെന്നും ഗുജറാത്ത് ഹൈക്കോടതി. പൊതുറോഡില്‍ നിര്‍മിച്ച ഗണേശ ക്ഷേത്രത്തിന്റെ ഉടമാവകാശം സ്‌ഥാപിക്കാന്‍ ശ്രമിച്ച പുരോഹിതന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണു വിധി. വര്‍ഷങ്ങളായി പ്രാര്‍ഥന നടത്തുന്നതിന്റെ പേരില്‍ ക്ഷേത്രം പൊളിക്കുന്നതു തടയാനോ ഭൂമിയുടെ ഉടമസ്‌ഥത അവകാശപ്പെടാനോ പുരോഹിതനു നിയമപരമായി കഴിയില്ലെന്ന് ജസ്‌റ്റിസ് ജെ.സി. ദോഷി വ്യക്‌തമാക്കി. തന്റെ വസ്‌തുവിനു സമീപമുള്ള പൊതുറോഡില്‍ ഗണേശക്ഷേത്രം നിര്‍മിച്ചതിനെ ഒരു ഭൂവുടമ എതിര്‍ത്തതാണ് തര്‍ക്കത്തിന്റെ തുടക്കം. ക്ഷേത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അദ്ദേഹം സിവില്‍ Read More…
പ്രണയം നടിച്ച് യുവാവിനെ കൊന്ന യുവതി; കാമുകിയുടെ ഭര്‍ത്താവിനെ കൊന്ന യുവാവ്; ജയിലിലെ പ്രണയം വിവാഹത്തിലേക്ക്, 15 ദിവസം പരോള്‍ അനുവദിച്ച് കോടതി
വ്യത്യസ്ത കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന യുവതിയും യുവാവും പ്രണയത്തിലാവുകയും തുടർന്ന് വിവാഹിതരാകാൻ കോടതി 15 ദിവസത്തെ പരോൾ അനുവദിക്കുകയും ചെയ്തു. ജയ്പൂർ ടിൻഡർ-സ്യൂട്ട്കേസ് കൊലക്കേസിലെ പ്രതി പ്രിയ സേഠും (31), കാമുകിയുടെ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഹനുമാൻ പ്രസാദുമാണ് (29) വിവാഹിതരാകുന്നത്. ആറ് മാസം മുമ്പ് ജയ്പൂരിലെ സംഗാനർ ഓപ്പൺ ജയിലിൽ വെച്ചാണ് ഇവർ പരിചയപ്പെട്ടതും പ്രണയത്തിലായതും. ഹനുമാന്റെ ജന്മനാടായ ആൽവാർ ജില്ലയിലെ ബറോഡമിയോയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഡേറ്റിങ് ആപ്പായ Read More…
സ്വന്തം വിവാഹത്തിന് അമ്മയെ വിളിക്കാത്ത വധുവിന്റെ കഥ വൈറലാകുന്നു; “പക്ഷേ അവർ നിന്റെ അമ്മയല്ലേ?”
അരിയാന ഗ്രിമാൽഡി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കുട്ടിക്കാലത്തെ മാനസികാഘാതങ്ങൾ (Childhood Trauma), ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ പോലും വ്യക്തിപരമായ അതിർവരമ്പുകൾ നിശ്ചയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഗൗരവകരമായ സംവാദങ്ങളാണ് ഈ വീഡിയോ ഉയർത്തിയിരിക്കുന്നത്. തന്റെ വിവാഹദിനത്തിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയ്‌ക്കൊപ്പം അരിയാന വെളിപ്പെടുത്തിയ ഒരു കാര്യം പലരെയും അത്ഭുതപ്പെടുത്തി: തന്റെ വിവാഹത്തിന് സ്വന്തം അമ്മയെ അവർ ക്ഷണിച്ചിരുന്നില്ല. ആദ്യം പലരിലും നെറ്റിചുളിപ്പിച്ചു എങ്കിലും, ഈ തീരുമാനത്തിന് Read More…
ഭർത്താവിനെ ഭാര്യമാർക്കായി പകുത്തു നൽകി ! തിങ്കൾ- ബുധൻ ഒരാൾക്ക്, വ്യാഴം- ശനിവരെ മറ്റൊരാൾക്ക്! ഞായറാഴ്ച ‘അവധി’
രാംപൂർ: ഒരു സിനിമാ തിരക്കഥയെ വെല്ലുന്ന രീതിയിലുള്ള വിചിത്രമായ ഒരു വിധിയാണ് ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലുള്ള ഒരു ഗ്രാമപഞ്ചായത്ത് പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂമിയോ സ്വത്തോ വീതം വെക്കുന്നതിന് പകരം, രക്തവും മാംസവുമുള്ള ഒരു ഭർത്താവിനെത്തന്നെയാണ് ഇത്തവണ പഞ്ചായത്ത് വീതം വെച്ചത്. അസീം നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നഗ്ലിയ അഖിൽ ഗ്രാമത്തിലാണ് ഈ അസാധാരണ സംഭവം നടന്നത്. രണ്ട് ഭാര്യമാർക്കിടയിൽ അകപ്പെട്ടുപോയ ഒരാളായിരുന്നു ഇവിടുത്തെ താരം. ഇതിൽ ഒന്ന് വീട്ടുകാർ ഉറപ്പിച്ച വിവാഹവും (Arranged Marriage) മറ്റൊന്ന് പ്രണയവിവാഹവുമായിരുന്നു. Read More…
ഹൃദയത്തില്‍ നോവായി ദുര്‍ഗ; മാറ്റിവെച്ച ഹൃദയവും തുണച്ചില്ല; നേപ്പാൾ സ്വദേശിനി ദുർഗ കാമി യാത്രയായി
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി ചികിത്സയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശിനി ദുർഗ കാമി (21) ഒടുവിൽ മരണത്തിന് കീഴടങ്ങി. ശ്വാസകോശം നിലച്ചതും തുടന്നുണ്ടായ ഹൃദയാഘാതവും മൂലം വ്യാഴാഴ്ച രാത്രി 10.05നായിരുന്നു മരണം. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 ) ഹൃദയമാണ് കഴിഞ്ഞ മാസം 22ന് ദുർഗക്ക് മാറ്റിവെച്ചത്. രാജ്യത്ത് ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്. Read More…
വീണ്ടും വിവാഹിതനായി നടനും BJP MLA-യുമായ ഹിരൺ ചാറ്റർജി; പിന്നാലെ ഭാര്യമാർ തമ്മിൽ വാക്‌പോര്
ബംഗാളി നടനും ബിജെപി എംഎൽഎയുമായ ഹിരൺ ചാറ്റർജി രണ്ടാമതും വിവാഹിതനായി. മോഡലായ റിതികാ ഗിരിയെയാണ് ഇയാൾ വിവാഹം ചെയ്തത്. പിന്നാലെ താനും ഹിരൺ ചാറ്റർജിയും നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ട് ആദ്യഭാര്യ അനിന്ദിതാ ചാറ്റർജി രംഗത്തെത്തി. ഇതിന് മറുപടിയായി നിയമപരമായി നേരിടാൻ വെല്ലുവിളിച്ച് റിതികാ ഗിരിയും മുന്നോട്ടുവന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമബംഗാളിൽ ഇരുവരുടേയും വാക്‌പോര് ഇതോടെ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ ഹിരൺ ചാറ്റർജി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പിന്നീട് ഈ ചിത്രങ്ങൾ അദ്ദേഹം നീക്കം Read More…
‘ഞാൻ വീട്ടിൽ എത്ര പണിയെടുക്കുന്നു’ ; വീട്ടിലെ പണികൾ ‘വർക്കൗട്ടി’നു തുല്യമാണോ!
നമ്മളിൽ പലരും എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്: “എനിക്കെന്തിനാണ് വേറെ വ്യായാമം? ഞാൻ വീട്ടിൽ എത്ര പണിയെടുക്കുന്നു!” ശരിയല്ലേ? തൂക്കലും തുടയ്ക്കലും കറിക്കരിയലുമൊക്കെ ഒരുതരം ‘ശരീര ചലനം’ തന്നെയാണ്. പക്ഷേ, ഇത് ശരിക്കും ജിമ്മിൽ പോകുന്നതിനും നടക്കുന്നതിനും ഒക്കെ തുല്യമായ ഒരു “വ്യായാമം” ആകുമോ? നമുക്കൊന്ന് നോക്കാം. നമ്മൾ ദിവസവും ചെയ്യുന്ന കാര്യങ്ങൾ – കിച്ചണിലെ ജോലി, വസ്ത്രം അലക്കൽ, വീട് വൃത്തിയാക്കൽ – ഇതൊക്കെ കുറച്ച് കലോറി കത്തിച്ച് കളയാൻ സഹായിക്കുന്ന കാര്യങ്ങളാണ്. ഉദാഹരണത്തിന്, നമ്മൾ Read More…














