Lifestyle

‘പാലു കുടിച്ചും സംഗീതം കേട്ടും വളരുന്ന കോഴി’; ഹാഫ് ചിക്കന് വില 5,500 രൂപ !

ഒരു ഹാഫ് ചിക്കന് എത്ര വിലവരും? എന്നാല്‍ ഈ റെസ്റ്റോറന്റില്‍ ഹാഫ് ചിക്കന് ചാര്‍ജ് ചെയ്യുന്നത് 5500 രൂപയാണ്. ഇപ്പോള്‍ ഈ റസ്‌റ്റോറന്റ് വൈറലാണ്. അതിന് കാരണവും ആളെക്കൊല്ലുന്ന ഈ വിലതന്നെയാണ്. പ്രത്യേകമായി വളര്‍ത്തുന്ന കോഴികളുടെ മാംസത്തിന് ഗുണവും രുചിയും കൂടുമെന്നാണ് ഉടമകളുടെ അവകാശവാദം. സംഗീതം കേള്‍പ്പിച്ചും പാൽ കൊടുത്തുമാണ് ഈ കോഴികളെ വളര്‍ത്തുന്നതെന്ന് അവകാശപ്പെട്ടാണ് ഈ ഉയർന്ന വിലയുടെ ന്യായീകരണമെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഈ കോഴികള്‍ പാട്ട് കേട്ട് Read More…

Featured Lifestyle

പലരും ഉപയോഗിക്കുന്നത് തെറ്റായി, ടോയ്‌ലറ്റ് ഫ്‌ളഷില്‍ രണ്ട് ബട്ടണ്‍ കൊടുത്തിരിക്കുന്നത് എന്തിന്?

കാലത്തിനനുസരിച്ച് മനുഷ്യരുടെ മാത്രമല്ല വീടിന്റെ കോലവും മാറാറുണ്ട്. ടോയ്‌ലറ്റുകളില്‍ പോലും പല തരത്തിലുള്ള മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. ടോയ്‌ലറ്റ് സീറ്റിന്റെ ആകൃതി, ഫ്‌ളഷ് തുടങ്ങി ടാങ്കുകള്‍ക്ക് മുകളിലുള്ള ബട്ടണുകളുടെ എണ്ണത്തില്‍ വരെ വ്യത്യാസം വന്നു. ഫ്‌ളഷ് ടാങ്കുകളുടെ മുകളിലായി രണ്ട് ബട്ടണുകള്‍ കാണിറില്ലേ? എന്നാല്‍ അതിന് പിന്നിലുള്ള ഉദ്ദേശം പലര്‍ക്കും അറിയില്ല. സാധാരണ ഫ്‌ളഷ് ടാങ്കിന്റെ മുകളില്‍ ഒരു വലിയ ബട്ടണും ചെറിയ ബട്ടണുമാണ് കാണപ്പെടുന്നത്. ഇതിന്റെ പേര് തന്നെ ഡ്യൂവല്‍ ഫ്‌ളഷ് ടോയ്‌ലറ്റ് എന്നാണ്. ഇതിന്റെ ഒരോ Read More…

Lifestyle

ഒറ്റയടിക്ക് ലിറ്ററുകണക്കിന് വെള്ളം കുടിച്ചാൽ കോമയിലേക്ക് പോലും പോയേക്കാം !

ശരീരത്തിലെ എല്ലാ കോശങ്ങൾക്കും നന്നായി പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. എന്നാൽ നിങ്ങൾ അമിതമായി വെള്ളം കുടിച്ചാൽ, water intoxication അല്ലെങ്കിൽ ഹൈപ്പോനാട്രീമിയ (hyponatremia) എന്ന ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം, ഈ അവസ്ഥയിൽ ശരീരത്തിലെ സോഡിയത്തിന്റെ അളവ് അപകടകരമാം വിധം കുറയുകയും തലച്ചോറില്‍ വീക്കം ഉണ്ടാകുകയും കോമയിലേക്കോ മരണത്തിലേക്കോ നയിക്കുകയും ചെയ്യും. കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങൾ ധാരാളം വെള്ളം കുടിക്കുകയാണെങ്കിൽ, ജല വിഷബാധ എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് നിങ്ങൾ മാറിയേക്കാം. കോശങ്ങളിൽ (തലച്ചോറ് കോശങ്ങൾ ഉൾപ്പെടെ) അമിതമായി വെള്ളം Read More…

Lifestyle

പെറുവിയന്‍ സുന്ദരിയെ അമേരിക്കക്കാരന്‍ വിവാഹം കഴിച്ചു ; ഹണിമൂണ്‍ കഴിഞ്ഞപ്പോള്‍ അറസ്റ്റ്…!

പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളില്‍ ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചുവന്നവപ്പോള്‍ തന്നെ ഭാര്യയെ അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തിന് അറസ്റ്റ് ചെയ്തു തിരിച്ചയച്ചു. അമേരിക്കയില്‍ വന്‍ വിവാദമായിക്കൊണ്ടിരിക്കുന്ന കുടിയേറ്റപ്രശ്‌നത്തില്‍ പെട്ട് മടങ്ങേണ്ടി വന്നിരിക്കുന്നത് അമേരിക്കക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ച പെറു പൗരത്വമുള്ള യുവതിക്കാണ്. പെറുവിയന്‍ പൗരയായ ഭാര്യ കാമില മുനോസ് വിസ കാലാവധി കഴിഞ്ഞിട്ടും യുഎസില്‍ സ്ഥിരതാമസം നേടുന്നതിനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2019 ല്‍ വിസ്‌കോണ്‍സിന്‍ ഡെല്‍സില്‍ ഒരു വര്‍ക്ക്സ്റ്റഡി വിസയില്‍ എത്തിയയാളാണ് മുനോസ്. എന്നാല്‍ കോവിഡ്19 പ്രശ്‌നമായി അന്താരാഷ്ട്ര Read More…

Featured Lifestyle

ഇനി കറിയിൽ ഉപ്പ് ഇടേണ്ട, പകരം ഈ സ്പൂൺ മതി; ഹിറ്റായി ഇലക്ട്രിക് സാള്‍ട്ട് സ്പൂണ്‍

കറി വെക്കുമ്പോള്‍ അതില്‍ എത്ര ഉപ്പ് ചേര്‍ത്താലും തികയാത്ത മനുഷ്യരുണ്ട്. പുറത്ത് നിന്നും ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം മുതല്‍ പലചരക്ക് കടയില്‍നിന്ന് വാങ്ങുന്ന ഭക്ഷണത്തിന് വരെ ഉപ്പ് ഉണ്ടാകാറുണ്ട്. വില കുറഞ്ഞ വിഷരഹിതമായ ഒരു മികച്ച പ്രിസര്‍വേറ്റീവാണ് ഉപ്പ്. ഉപ്പില്‍ കാണപ്പെടുന്ന സോഡിയം പേശികളെ സങ്കോചത്തിനും, നാഡി പ്രവര്‍ത്തനങ്ങൾക്കും, ശരീരത്തിലെ ജലാംശം സന്തുലിതമാക്കാനും ആവശ്യമായ പ്രധാന ഇലക്ട്രോലൈറ്റാണ്. എന്നാല്‍ നമ്മുടെ ശരീരത്തിന് ഇത് കുറച്ച് മാത്രം മതി. 2300 മില്ലിഗ്രാമില്‍ അധികം ഉപ്പ് കഴിക്കരുതെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട്അസോസിയേഷന്‍ Read More…

Featured Lifestyle

മത്തി പഴയ മത്തിയല്ല, മെലിഞ്ഞ് ‘നെത്തോലി’യായി; ലഭിക്കുന്നത് ഇത്തിരി കുഞ്ഞന്മാര്‍, കാരണം ഇതോ?

മത്തി മലയാളികളുടെ പ്രിയപ്പെട്ട മത്സ്യമാണ്. എന്നാൽ കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലമുണ്ടായ സുമുദ്രതാപനം മൂലം മത്തിയുടെ വളർച്ച തന്നെ വ്യത്യാസപ്പെട്ടു. ഒരു സാധാരണ മത്തിയുടെ വലുപ്പം 20 സെന്റിമീറ്റർ ആണെങ്കിൽ ഇപ്പോൾ ലഭിക്കുന്ന മത്തിയ്ക്ക് ആകെ 12- 15 സെന്റിമീറ്റർവരെ ആണ് . തൂക്കമാകട്ടെ മുൻപ് 150 ഗ്രാം ഉണ്ടായിരുന്നിടത് ഇപ്പോൾ 25 ഗ്രാം മാത്രമാണ് ഉള്ളത്. മത്സ്യത്തിന്റെ വലുപ്പത്തിന് പുറമേ രുചിക്കും വ്യത്യാസം വന്നിട്ടുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മാസങ്ങളായി ഒരേ വലുപ്പത്തിലുള്ള മത്തിക്ക് ആവശ്യക്കാരും കുറഞ്ഞു. ഇത് Read More…

Featured Lifestyle

ആത്മാര്‍ത്ഥ പ്രണയമൊക്കെ പഴങ്കഥ! പുതുതലമുറ ട്രെന്‍ഡ് ‘സോളോപോളിയാമോറി’

പ്രണയം വളരെ മനോഹരമായ ഒരു അനുഭവമായിയാണ് പലരും നിര്‍വചിക്കുന്നത്. എന്നാല്‍ കാലം മാറിയതോടെ പ്രണയബന്ധങ്ങളുടെ നിര്‍വചനവും മാറി. ഡേറ്റിങ് ട്രെന്‍ഡാണ് പുതിയ തലമുറയുടെ ഇടയില്‍ പ്രചാരം നേടുന്നത്. ഒരാളോട് മാത്രമായി തന്റെ പ്രണയത്തിനെ ചുരുക്കാതെ ഒന്നിലധികം ആളുകളുമായി ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവണതയ്ക്ക് സോളോ പോളിയാമോറി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒരേ സമയം ഒന്നിലധികം വ്യക്തികളുമായി ബന്ധം പുലര്‍ത്തുന്നത് വലിയ തെറ്റായി കണക്കാക്കുന്ന കാലം മാറി. ഈ കാഴ്ചപാടിനെ സോളോ പോളിയാമോറി കാറ്റില്‍ പറത്തുന്നു. ഒന്നിലധികം ആളുകളുമായി ഒരേ Read More…

car air freshener
Lifestyle

ചൂട് കൂടുകയാണ്; എയര്‍ഫ്രഷ്‌നറും സ്‌പ്രേയും നിങ്ങളുടെ കാറിലുണ്ടോ? അപകടം ഒഴിവാക്കാന്‍ ഇക്കാര്യം ശ്രദ്ധിക്കുക

വേനല്‍ക്കാലം കനക്കുകയാണ്. എവിടെയും കൊടും ചൂട് തന്നെ. പുറത്തുള്ള ചൂട് ചിലപ്പോഴെങ്കിലും കാറിനകത്തേയ്ക്കും പകരാറുണ്ട്. എസി പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ ഒരു പരിധി വരെ ചൂടിനെ അകറ്റാനായി സാധിക്കും. എന്നാല്‍ ഒരു പൊട്ടിത്തെറിക്ക് കാരണമാകുന്ന വസ്തു പലരുടെയും കാറിലുണ്ടെന്ന കാര്യം ആരും മറക്കരുത്. എയര്‍ ഫ്രഷ്നറുകളുടെ സ്ഥാനം ചൂട് കൂടിയാല്‍ അപകടമായേക്കാവുന്ന വസ്തുക്കളുടെ മുന്നിലാണ്. എയര്‍ ഫ്രഷനറുടെ സുഗന്ധം ശ്വസിച്ച് കാറില്‍ ഇരിക്കുമ്പോള്‍ പെട്ടെന്നൊരു പൊട്ടിത്തെറി ഉണ്ടായാലോ? അത്തരത്തിലുള്ള സാധ്യതയും തള്ളിക്കളയാനായി സാധിക്കില്ല. അമിതമായി ചൂട് പിടിക്കുകയാണെങ്കില്‍ എയര്‍ഫ്രഷ്‌നര്‍ പൊട്ടിത്തെറിക്കാന്‍ Read More…

Featured Lifestyle

വെറൈറ്റി ? വിവാഹത്തിന് ജീൻസും ഷർട്ടും ധരിച്ചെത്തി വരനും വധുവും, പിന്നാലെ ട്രോളുകളുടെ പെരുമഴ

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ നിമിഷമാണ് വിവാഹം. അന്നേദിവസം ഏറ്റവും ആഡംബര പൂർണമാക്കാനാണ് ഭൂരിഭാഗം ആളുകളും ശ്രമിക്കുന്നത്. മതപരവും പാരമ്പര്യമായി പിന്തുടർന്നു പോരുന്ന ചടങ്ങുകൾക്ക് പുറമെ വിലയേറിയതും ആകർഷകവുമായ വസ്ത്രങ്ങൾ ധരിച്ചാണ് വധു വരന്മാർ വേദിയിൽ എത്തുന്നത്. എന്നാൽ കാലം മാറിയതോടെ ആളുകൾ വ്യത്യസ്തമായ നിലയിൽ വിവാഹം ആസ്വദിച്ചുതുടങ്ങി. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ. ആഡംബര വസ്ത്രങ്ങൾക്ക് പകരം ബജറ്റ് ഫ്രണ്ട്‌ലി വിവാഹം നടത്താൻ ജീൻസും ഷർട്ടും ധരിച്ച് Read More…