കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലി പോകുന്ന പദ്ധതിക്ക് ഇന്ന് തുടക്കമാകുന്നു. പൊലീസ് നടപ്പാക്കുന്ന പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ് എന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ സഹകരിക്കുന്നത് ഇരുപത്തിയഞ്ചോളം ഐ.ടി കമ്പനികളാണ്. ഇന്ന് വൈകിട്ട് പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി റവാഡ ചന്ദ്രശേഖറും കമ്പനികളും തമ്മില്‍ ധാരണാപത്രം കൈമാറും. പദ്ധതിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്നവരില്‍ നിന്ന് തുടക്കത്തില്‍ തന്നെ ലഹരി ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. അതിന് ശേഷം കൃത്യമായ ഇടവേളകളില്‍ ലഹരി പരിശോധന Read More…
ചിക്കന്‍ പാചകം ചെയ്യും മുൻപ് ഈ 7 കാര്യങ്ങൾ ഉറപ്പാക്കണം ,
ആഴ്ചയില്‍ ഒരിയ്ക്കലെങ്കിലും ചിക്കന്‍ വിഭവങ്ങള്‍ ഒട്ടുമിക്ക ആളുകളുടേയും വീടുകളില്‍ ഉണ്ടാകും. ചിക്കന്‍ കറിയോ, ഫ്രൈയോ, ബിരിയാണിയോ അങ്ങനെ എന്തുമാകട്ടെ ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് മുന്‍പ് ചിക്കന്‍ നന്നായി വൃത്തിയാക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യം തന്നെയാണ്. മാംസവും, അത് കൈകാര്യം ചെയ്യുന്ന ഇടവും ശരിയായി വൃത്തിയാക്കണം. മസാലകള്‍ പുരട്ടുമ്പോഴും വേവിക്കുമ്പോഴുമെല്ലാം ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചിക്കന്‍ വൃത്തിയാക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ഈ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം……. ചിക്കന്‍ മാരിനേറ്റ് ചെയ്യുമ്പോള്‍ – ചിക്കന്‍ പാകം ചെയ്യുന്നതിന് മുന്‍പ് നാരങ്ങാനീര്, ആപ്പിള്‍ Read More…
ആ ലിങ്കിൽ തൊടരുതേ… എന്താണ് ഗോസ്റ്റ് പേയറിങ്? വാട്സ്ആപ്പ് പൂർണമായും ഹാക്ക് ചെയ്യപ്പെടും
വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). സൈബർ ആക്രമണങ്ങൾ നേരിടാനും സൈബർ സുരക്ഷ ഉറപ്പാക്കാനും ചുമതലയുള്ള രാജ്യത്തെ പ്രധാന ഏജൻസിയാണിത്. ഡിവൈസ് ലിങ്കിങ് എന്ന ഫീച്ചറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഈ കേന്ദ്ര ഏജൻസി. ഗോസ്റ്റ് പേയറിങ്(GhostPairing ) എന്നറിയപ്പെടുന്ന സൈബർ ആക്രമണമാണ് ഇപ്പോൾ ഭീഷണി ഉയർത്തുന്നത്. വാട്സ്ആപ്പ് പൂർണമായി ഹാക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. Hi, check this photo എന്ന സന്ദേശത്തിനൊപ്പം വരുന്ന ലിങ്ക് വഴിയാണ് Read More…
പരീക്ഷാ ഹാളായി എയർസ്ട്രിപ്പ് – 187 ഹോം ഗാര്‍ഡ് ഒഴിവ്, 8,000പേര്‍ നിലത്തിരുന്ന് പരീക്ഷയെഴുതി -വീഡിയോ
ഭുവനേശ്വര്‍: 187 ഹോം ഗാര്‍ഡ് ഒഴിവില്‍ പരീക്ഷയ്ക്ക് എത്തിയത് 8,000-ത്തിലധികം ഉദ്യോഗാര്‍ഥികള്‍. ഒടുവില്‍ ഇത്രയേറെപ്പേരെ പരീക്ഷയെഴുതിക്കാന്‍ തെരഞ്ഞെടുത്തത് ഉപയോഗശൂന്യമായ ഒരു എയര്‍സ്ട്രിപ്പ്. പരീക്ഷയെഴുതിയത് നിലത്തിരുന്നും! സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകളാണ് ഈ ദയനീയ സ്ഥിതി പുറത്തുകൊണ്ടുവന്നത്. ഡിസംബര്‍ 16-ന് സാംബല്‍പൂരിലെ എയര്‍സ്ട്രിപ്പാണ് പരീക്ഷയ്ക്കു വേദിയായത്. പരീക്ഷ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവച്ചു. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ആഞ്ഞടിച്ചു. ‘ഇത് ഒരു സിനിമാ രംഗമല്ല, ബി.ജെ.പി ഭരിക്കുന്ന ഒഡീഷയാണ്’ എന്ന കുറിപ്പോടെയായിരുന്നു എക്‌സില്‍ തൃണമൂലിന്റെ കടന്നാക്രമണം. 187 Read More…
30പേർക്ക് ഭക്ഷണം പാകം ചെയ്യണം, ടാറ്റൂ മായ്ക്കണം; കാർഡിയാക് സർജന്റെ ദുരനുഭവം: അറേഞ്ച്ഡ് മാര്യേജിലെ വിവേചനങ്ങൾ ചർച്ചയാകുന്നു
പാരമ്പര്യത്തിന്റെയും സാമൂഹിക അംഗീകാരത്തിന്റെയും പേരിൽ നടക്കുന്ന ‘അറേഞ്ച്ഡ് മാര്യേജ്’ ഇന്ന് വലിയ ചോദ്യം ചെയ്യലുകൾക്ക് വിധേയമാകുകയാണ്. പ്രത്യേകിച്ചും സ്ത്രീകൾക്കെതിരെ ഇത്തരം വിവാഹ ആലോചനകളിൽ ആവശ്യപ്പെടുന്ന കാലഹരണപ്പെട്ടതും അനാവശ്യവുമായ നിബന്ധനകളാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച ഒരു വീഡിയോ ഈ വിഷയം വീണ്ടും ചർച്ചകളിലേക്ക് എത്തിച്ചിരിക്കുകയാണ്. സുഹൃത്തിന്റെ ദുരനുഭവങ്ങൾ പങ്കുവെച്ച് യുവതി തന്റെ സുഹൃത്തിന് വിവാഹ ആലോചനകൾക്കിടെ നേരിടേണ്ടി വന്ന മൂന്ന് അസ്വസ്ഥജനകമായ അനുഭവങ്ങളാണ് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് വീഡിയോയിലൂടെ പങ്കുവെച്ചത്. ഒരു ഹൃദയശസ്ത്രക്രിയാ വിദഗ്ധയാകാൻ (Cardiac Read More…
നവദമ്പതികൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി മരിച്ചു; മരണത്തിന് തൊട്ടുമുമ്പ് ഇരുവരും വഴക്കിടുന്ന വീഡിയോ ?
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള നവദമ്പതികൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി മരിച്ചു. മരണത്തിന് തൊട്ടുമുമ്പ് ഇരുവരും ട്രെയിനിനുള്ളിൽ വെച്ച് കടുത്ത വാക്കുതർക്കത്തിലേർപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 2025 ഡിസംബർ 18 വ്യാഴാഴ്ച രാത്രി തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ വംഗപ്പള്ളി-ആലർ റെയിൽവേ പാതയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. പാർവ്വതിപുരം മന്യം ജില്ലയിലെ ഗരുഗുബില്ലി മണ്ഡലത്തിലെ രാവുപ്പള്ളി സ്വദേശികളായ കൊരാട സിംഹാചലം (25), ഭാര്യ ഭവാനി (19) എന്നിവരാണ് മരിച്ചത്. ഇരുവരും Read More…
‘ട്രെയിന്‍ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണില്‍ പോരാ; പ്രിന്‍റ് എടുക്കണം’; റെയില്‍വേ നിയമം മാറ്റിയോ?
അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് യാത്രക്കാര്‍ മൊബൈല്‍ ടിക്കറ്റിനൊപ്പം പ്രിന്‍റ് ഔട്ട് കയ്യില്‍ കരുതണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ. നിലവിലെ നിയമത്തില്‍ മാറ്റം വന്നു എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നാലെയാണ് റെയില്‍വേയുടെ വിശദീകരണം. അണ്‍ റിസര്‍വ്‍ഡ് ടിക്കറ്റെടുത്ത യാത്രക്കാര്‍ കയ്യില്‍ യാത്രയിലുടനീളം ടിക്കറ്റ് സൂക്ഷിക്കേണ്ടതുണ്ട്. ഡിജിറ്റലായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പ്രിന്‍റൗട്ട് ആവശ്യമില്ല. ടിക്കറ്റെടുത്ത മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ ടിക്കറ്റ് കാണിച്ചാല്‍ മതിയാകുമെന്ന് റെയില്‍വേ വ്യക്തമാക്കി. നിലവില്‍ യുടിഎസ് ഉപയോഗിച്ച് ഡിജിറ്റലായി അണ്‍ റിസര്‍വ്ഡ് Read More…
വധുവിന് വരന്റെ ‘ഞെട്ടിക്കൽ’ സമ്മാനം; 92 ലക്ഷത്തിന്റെ BMW M340i ആഡംബര സെഡാന്‍
കേരളത്തില്‍ നടന്ന ഒരു വിവാഹത്തിന് വധുവിന് വരന്‍ നല്‍കിയത് 92 ലക്ഷം രൂപയുടെ പുതിയ ബിഎംഡബ്ല്യു M340i ആഡംബര സെഡാന്‍. ‘ഫ്‌ലയിംഗ്ഡച്ച്‌മെന്‍’ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആഘോഷങ്ങള്‍ക്കിടെ വധുവിനായി വരന്‍ സര്‍പ്രൈസ് ഒരുക്കുകയും.വരന്‍ ഒരു താക്കോലിന്റെ കെയ്‌സ് പുറത്തെടുത്ത് വധുവിന് കൈമാറുകയായിരുന്നു. ചുവപ്പ് നിറത്തിലുള്ള പുത്തന്‍ M340i-ന്റെ ഡ്രൈവിങ്ങ് സീറ്റിലേക്ക് വധു കയറി വാഹനം മുന്നോട്ട് എടുത്തതും എല്ലാവരും കൈയ്യടിയ്ക്കുകയുമായിരുന്നു. ബിഎംഡബ്ല്യു 3 സീരീസ് ശ്രേണിയിലെ ഏറ്റവും മസ്‌ക്കുലറായ മോഡലാണ് M340i. പ്രാദേശികമായി നിര്‍മ്മിച്ച Read More…
ഓടിത്തീര്‍ക്കാനുള്ളതല്ല ജീവിതം; എന്താണ് കരിയർ മിനിമലിസം? എന്തുകൊണ്ട് സെഡ് ജനറേഷൻ ഇതിനെ ഇഷ്ടപ്പെടുന്നു ?
അടുത്തകാലംവരെ ജോലിയിലെ വിജയം എന്നത് കൂടുതൽ സമയം ജോലി ചെയ്യുക, ജോലിയോടുള്ള താല്പര്യവും മികവും, വേഗത്തിലുള്ള സ്ഥാനക്കയറ്റങ്ങൾ, വ്യക്തിത്വത്തിന്റെ അടയാളമായി മാറുന്ന ജോബ് ടൈറ്റിലുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഒരാളുടെ പ്രൊഫഷണൽ മൂല്യം പലപ്പോഴും കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ, ഈ നിർവചനത്തിന് ഇന്ന് പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് സെഡ് ജനറേഷൻ (Gen Z) ഇടയിൽ. ഇന്ന് യുവ പ്രൊഫഷണലുകൾക്കിടയിൽ ‘കരിയർ മിനിമലിസം’ (Career Minimalism) എന്ന മനോഭാവം വളർന്നുവരികയാണ്. നിരന്തരമായ ഓട്ടത്തേക്കാൾ (Hustle), ജീവിതത്തിലെ സമാധാനത്തിനും മാനസികാരോഗ്യത്തിനും മുൻഗണന നൽകുന്ന Read More…














