Health

പഞ്ചസാര ഒഴിവാക്കിയതുകൊണ്ടുമാത്രം പ്രമേഹം കുറയില്ല ; ഇക്കാര്യങ്ങളും ശ്രദ്ധിക്കണം

പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിനു പുറമെ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. സ്‌ട്രെസ്സ് കുറയ്ക്കുക, ആരോഗ്യ ഭക്ഷണം ശീലമാക്കുക, മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക, കൊളസ്‌ട്രോള്‍ ഇടയ്ക്കു പരിശോധിക്കുക, വ്യായാമം പതിവാക്കുക തുടങ്ങിയ ശീലങ്ങള്‍ പ്രമേഹം നിയന്ത്രിച്ച് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് പ്രമേഹത്തോട് പൊരുതാനും രക്തത്തിലെ Read More…

Health

നിങ്ങള്‍ക്ക് പ്രോട്ടീൻ ആവശ്യത്തിനു ലഭിക്കുന്നില്ലേ? ഈ ലക്ഷണങ്ങൾ പറയും

ശരീരത്തിലെ പല പ്രവര്‍ത്തനത്തിനും പ്രോട്ടീന്‍ വളരെ അത്യാവശ്യമാണ് . കലകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായും എന്‍സൈമുകളുടെയും ഹോര്‍മോണുകളുടെയും ഉല്‍പാദത്തിനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീന്‍ പ്രാധാന്യം അര്‍ഹിക്കുന്നു.തലമുടി, നഖങ്ങള്‍, ചര്‍മം ഇവയുടെ എല്ലാം ആരോഗ്യത്തിന് പ്രോട്ടീന്‍ വേണം. എന്നാല്‍ ആവശ്യത്തിനുള്ള പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ എന്തുണ്ടാകുമെന്നറിയാമോ? മസില്‍ മാസ് നിലനിര്‍ത്തുന്നതിനായി പ്രോട്ടീന്‍ ആവശ്യമാണ്. ഇത് ലഭിച്ചില്ലെങ്കില്‍ ശരീരം പേശീകലകളെ വിഘടിപ്പിച്ചു തുടങ്ങും.ഇത് പിന്നീട് ബലക്കുറവിനും പേശിനഷ്ടത്തിനും കാരണമാകുന്നു.പടികള്‍ കയറാനും വസ്തുക്കള്‍ ഉയര്‍ത്താനുമൊക്കെ പ്രയാസം അനുഭവപ്പെട്ടേക്കാം. കലകളുടെ കേടുപാടുകള്‍ പരിഹരിക്കാനും പുതിയവയുടെ Read More…

Health

ആര്‍ത്രൈറ്റ്സ് പ്രശ്നങ്ങള്‍ കുറയ്ക്കണോ? ഈ ഭക്ഷണങ്ങള്‍ കഴിച്ചു നോക്കു….

പലര്‍ക്കും കുഴപ്പത്തിലാക്കുന്ന ഉണ്ടാക്കുന്ന ഒന്നാണ് ആര്‍ത്രൈറ്റ്സ് പ്രശ്നങ്ങള്‍. ഭക്ഷണത്തിലും ജീവിത രീതിയിലുമൊക്കെ മാറ്റം വരുത്തുന്നതിന് അനുസരിച്ച് ആര്‍ത്രൈറ്റ്സ് പ്രശ്നങ്ങള്‍ നിയന്ത്രിയ്ക്കാന്‍ ഒരു പരിധി വരെ സാധിയ്ക്കാറുണ്ട്. ഡയറ്റില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സന്ധിവാതത്തിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. സന്ധിവാതം കുറയ്ക്കാന്‍ സഹായിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം….

Health

ആഹാരം ചവച്ചരച്ച് കഴിച്ചില്ലെങ്കില്‍ എന്താണ് സംഭവിയ്ക്കുക? ഭക്ഷണം കഴിയ്ക്കേണ്ടത് ഈ രീതിയില്‍

എന്ത് ആഹാരവും നന്നായി ചവച്ച് അരച്ച് വേണം കഴിയ്ക്കാന്‍. ചിലര്‍ ആഹാരം ധൃതി പിടിച്ച് കഴിയ്ക്കുന്നത് കാണാം. ഭക്ഷണം എപ്പോഴും സാവധാനത്തില്‍ ചവച്ച് അരച്ച് കഴിച്ചില്ലെങ്കില്‍ അത് നമ്മുടെ ദഹനപ്രക്രിയയെ തന്നെ ബാധിയ്ക്കും. ആഹാരം ചവച്ചരച്ച് കഴിച്ചില്ലെങ്കില്‍ എന്താണ് സംഭവിയ്ക്കുന്നതെന്ന് അറിയാം….

Health

കാല് വേദന പ്രശ്നമാകുന്നുവോ ; ഇക്കാര്യങ്ങള്‍ വീട്ടില്‍ ചെയ്തു നോക്കാം

പല കാരണങ്ങള്‍ കൊണ്ടും ആളുകള്‍ക്ക് കാല് വേദന ഉണ്ടാകാറുണ്ട്. കാല് വേദനയും കൈ വേദനയുമൊക്കെ പലപ്പോഴും രാത്രിയിലാണ് കലശലാകുന്നത്. പരിക്കുകളും ശാരീരിക ആഘാതവും ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങളായിരിയ്ക്കും കാല് വേദന ഉണ്ടാക്കുന്നത്. അമിത പ്രവര്‍ത്തനക്ഷമത, പോഷകക്കുറവ്, അസുഖകരമായ പാദരക്ഷകള്‍, സന്ധിവാതം, അമിതവണ്ണം, വാര്‍ദ്ധക്യം എന്നിവ മൂലം ഉണ്ടാകുന്ന അധ്വാനവും കാല് വേദനയ്ക്ക് കാരണമാകാറുണ്ട്. ചെറിയ വേദനകളൊക്കെ മാറ്റാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഫലപ്രദമാണ്. ചില വീട്ടുവൈദ്യങ്ങളും, ഒപ്പം ജീവിതശൈലിയില്‍ വരുത്താവുന്ന ചില മാറ്റങ്ങളും കാലിലെ വേദനയ്ക്ക് ആശ്വാസം ഉണ്ടാക്കും. Read More…

Fitness

ഫിറ്റ്നസ് നോക്കുന്നവരാണോ നിങ്ങള്‍ ? ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം

ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഫിറ്റ്നസ് നിലനിര്‍ത്താന്‍ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ഉണ്ടാകണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഡെസര്‍ട്ടുകളുമൊക്കെ മാറ്റി നിര്‍ത്തണം. ആരോഗ്യകരമാണെന്നു കരുതുന്ന പലതും അത്ര നല്ലതല്ലെന്നതാണ് സത്യം. ഫിറ്റ്നസ് നോക്കുന്നവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം….

Health

നിങ്ങള്‍ മധുരത്തിന് അഡിക്ടാണോ ? അറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

മധുരത്തിന് അഡിക്ടാകുക എന്നത് ലഹരിയ്ക്ക് അഡിക്ടാകുന്നതു പോലെ തന്നെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഭക്ഷണത്തിന് ശേഷം കുറച്ച് മധുരം ആവാം എന്ന തോന്നല്‍ ഉണ്ടോ ? എങ്കില്‍ ഇത് മധുരത്തിന് അഡിക്ടായ ഒരാളുടെ ലക്ഷണമാണ്. ചിലയാളുകള്‍ ഒരു ദിവസം പല സമയത്തും മധുരം കഴിക്കാറുണ്ട്. ഉദാഹരണത്തിന് ആഹാരം കഴിക്കുമ്പോള്‍, വാഹനം ഓടിക്കുമ്പോള്‍, വെള്ളം കുടിക്കുമ്പോള്‍ ഇങ്ങനെ ദൈനംദിന പ്രവൃത്തികളിലൊക്കെ മധുരത്തെ കൂടി ആശ്രയിക്കുന്നതായി കാണാം. എന്നാല്‍ ഈ രീതി ആയുസിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ മാത്രമാണ് സാധിക്കുന്നത്. ഞരമ്പിലൂടെ സംജ്ഞാ Read More…

Health

അമിതമായ ഉറക്കവും അല്‍പ ഉറക്കവും ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങള്‍

ആരോഗ്യമുള്ള മനുഷ്യന്‍ ഒരു ദിവസം എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങള്‍. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുമ്പോള്‍ ഫാറ്റ് വര്‍ദ്ധിക്കുന്നു. കൂടുതല്‍ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങളില്‍ പറയുന്നു. ഉറക്കത്തിന് സമയക്രമം പാലിച്ചില്ലെങ്കില്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്നും അതുമൂലം നേരത്തെയുള്ള മരണത്തിലേക്ക് നയിക്കുമെന്നും പഠനത്തില്‍ പറയുന്നു. ബയോളജിക്കാന്‍ സൈക്കാസ്ട്രി എന്ന ജേര്‍ണലിന്റെ എഡിറ്റര്‍ ഡോ. ജോണ്‍ ക്രിസ്റ്റല്‍ പറയുന്നത്, അമിതമായ ഉറക്കവും ഉറക്കമില്ലായ്മയും ദഹനപ്രക്രിയയെ ബാധിക്കുന്നുവെന്നും മാനസികസംഘര്‍ഷത്തിന് വരെ ഇത് കാരണമാകും Read More…

Health

മുലയൂട്ടല്‍ പൂര്‍ണവളര്‍ച്ചയെത്താതെ പ്രസവിക്കുന്ന കുട്ടികളെ സമര്‍ത്ഥനാക്കുമെന്ന് പഠനങ്ങള്‍

പൂര്‍ണവളര്‍ച്ചയെത്താതെ പ്രസവിക്കുന്ന കുട്ടികളുടെ ജീവിതത്തം മെച്ചപ്പെടാനും അവനെ അല്ലെങ്കില്‍ അവളെ കൂടുതല്‍ സമര്‍ത്ഥനും മിടുക്കനുമാക്കാന്‍ മുലയൂട്ടലുകൊണ്ട് സാധിക്കുമെന്ന് പഠനങ്ങള്‍. ബ്രിഗാമിലെ വുമണ്‍ ഹോസ്പിറ്റലില്‍ നടത്തിയ പഠനത്തില്‍ ഇങ്ങനെ ജനിക്കുന്ന കുട്ടികളില്‍ ജനിച്ച് ആദ്യ 28 ദിവസം കൃത്യമായ രീതിയില്‍ നല്‍കിയ മുലയൂട്ടല്‍ ട്രീറ്റമെന്റില്‍ കുട്ടിയുടെ ബുദ്ധിവളര്‍ച്ചയും ആരോഗ്യവും മെച്ചപ്പെട്ടതായി കണ്ടെത്തി. ഇങ്ങനെ ജനിക്കുന്ന കുട്ടികളെ 7 വയസ്സുവരെ വളരെ കരുതലോടെ നോക്കണമെന്ന് പഠനത്തില്‍ പറയുന്നു. കുട്ടിയുടെ മാതാവ് മാത്രമല്ല, പിതാവും, ഡോക്ടര്‍മാരും, ബന്ധുക്കളുമൊക്കെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പഠനത്തില്‍ Read More…