രാവിലെയും വൈകിട്ടും രണ്ട് നേരം പല്ല് തേയ്ക്കുന്നത് വൃത്തിയുടെയും നല്ല ശീലത്തിന്റെയും ഭാഗമാണെന്ന് നമ്മുക്ക് അറിയാം. എന്നാല്‍ പെട്ടെന്നൊരു ദിവസം നിങ്ങള്‍ പല്ല് തേയ്ക്കുന്നത് നിര്‍ത്താനായി തീരുമാനിക്കുകയാണെന്ന് കരുതുക.പിന്നീട് എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചട്ടുണ്ടോ? ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുമെന്നതാണ് വാസ്തവം. പല്ല് തേപ്പ് മുടക്കിയാല്‍ വായില്‍ അഴുക്ക് അടിഞ്ഞ് കൂടുകയും പിന്നീട് പല്ല് വേദനയടക്കം ഉണ്ടാവുകയും ചെയ്യുന്നു. പല്ലില്‍ അഴുക് പിടിച്ചാല്‍ ഒറ്റനോട്ടത്തില്‍ തന്നെ കാണാന്‍ സാധിക്കും. അടിഞ്ഞ് കൂടുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ Read More…
വായയുടെ ആരോഗ്യവും പ്രധാനം, ഹൃദയാരോഗ്യത്തിനെവരെ ബാധിക്കും ; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം
മറ്റ് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വെയ്ക്കുന്നത് പോലെ തന്നെ വായയുടെ ആരോഗ്യവും കാത്തു സൂക്ഷിയ്ക്കണം. പല്ല്, മോണ എന്നിവയുടെ ആരോഗ്യം സംരക്ഷിയ്ക്കുന്നത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. പല്ല്, മോണരോഗങ്ങള്‍ രക്തത്തില്‍ അണുബാധകളുണ്ടാകുന്നതിന് സാധ്യത കൂടുതലാക്കുന്നു. പല്ല്, മോണ ആരോഗ്യം ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് പ്രധാനമാണെന്നോര്‍ക്കുക. പല്ലിന്, മോണയ്ക്ക് പ്രശ്നം വന്നാല്‍ ഉടനടി ചികിത്സ തേടാനും മടിയ്ക്കരുത്. ഏതെങ്കിലും പല്ല് പോയാല്‍ പകരം ഉടന്‍ തന്നെ പുതിയത് വയ്ക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ വായയുടെ മൊത്തത്തിലുള്ള ഘടനയെ തന്നെ അത് ബാധിക്കും. വായ്ക്കുള്ളില്‍ Read More…
ദിവസം 40 പുഷ്അപ് എടുത്താല്‍ ഹൃദ്രോഗ സാധ്യത കുറയുമോ? ഇതിന് പിന്നിലെ സത്യാവസ്ഥ
ജീവിതത്തില്‍ ആരോഗ്യവാനായി ഇരിക്കുകയെന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിന് വ്യായമത്തിന് വളരെ വലിയ പങ്കുണ്ട്. അടുത്തിടെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വ്യായമത്തെ കുറിച്ചുള്ള ചില പൊടിക്കൈകള്‍ വളരെ വേഗത്തില്‍ പ്രചാരത്തിലെത്തിയിരുന്നു. ‘ ദിവസവും 40 പുഷ് അപ് എടുത്താല്‍ ഹൃദ്രോഗം വരില്ല’ എന്നതാണ് അത്. ഇനി ഇതിലെ വാസ്തവത്തിനെ കുറിച്ച് പരിശോധിക്കാം. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ലളിതമായ വ്യായമങ്ങളിലൊന്നാണ് പുഷ് അപ് . സ്വാഭാവികമായും ദിവസവും 40പുഷ് അപ് എടുക്കാന്‍ കഴിയുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആരോഗ്യമുള്ളവരാണ്. സ്വാഭാവികമായും Read More…
ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കരുത്, എന്തുകൊണ്ട് ?
ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കരുതെന്ന് വിദഗ്ദര്‍. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കിയാല്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും, ദഹനത്തെ ബാധിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. മുലപ്പാലില്‍ ഉള്ള പോഷകങ്ങളാണ് നവജാശിശുക്കളുടെ ആരോഗ്യത്തിന് ആവശ്യമെന്നും വിദഗ്ദര്‍ പറയുന്നു. ശിശുവിദഗ്ദര്‍ പറയുന്നത് ഇങ്ങനെയാണ്, പശുവിന്‍ പാല് നല്‍കേണ്ടത് ഒരു വയസ്സിന് ശേഷമാണ്. നമ്മുടെ ജീവിതരീതി അനുസരിച്ച് പശുവിന്‍ പാല്‍ കുട്ടികള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കേണ്ട ആവശ്യമില്ലെന്നും Read More…
ചെവിയില്‍ ബഡ്സ് ഇടുന്ന ശീലം നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ കരുതിയിരിക്കുക
ചെവിയില്‍ ബഡ്സ് ഇടുന്ന ശീലം ഒട്ടുമിക്ക ആളുകള്‍ക്കും ഉണ്ട്. ചെവി വൃത്തിയാക്കാനാണ് മിക്കവരും ബഡ്സ് ഉപയോഗിക്കുന്നത്. എന്നാല്‍ ആരോഗ്യവിദഗ്ദര്‍ ഈ ശീലത്തിന് എതിരാണ്. കാരണം ചെവിയില്‍ ബഡ്സ് ഇടുമ്പോള്‍ മുറിവുകളും മറ്റ് പ്രശ്നങ്ങളും ഉണ്ടാകും എന്നാണ് ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ മറ്റ് പല പ്രശ്നങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം… അതുകൊണ്ട് ചെവി വൃത്തിയാക്കാന്‍ ഡോക്ടറെ സമീപിക്കുക.
സിനിമാ നായകന്മാരെ പോലെ സിക്സ്പാക്കാണോ നിങ്ങളുടെ സ്വപ്നം? എങ്കില്‍ ഭക്ഷണത്തില്‍ കുറച്ച് ശ്രദ്ധ വയ്ക്കാം
മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന 10 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ആപ്പിള്‍ – ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ആപ്പിള്‍. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പെക്ടിന്‍ ഉള്‍പ്പടെയുള്ള പോഷകങ്ങള്‍ അടങ്ങിയ ആപ്പിള്‍ ധാരാളം കഴിച്ചാല്‍ പേശികളുടെ വളര്‍ച്ചയ്ക്കും ബലം വര്‍ദ്ധിപ്പിക്കാനും സഹായകരമാകും. സാല്‍മണ്‍ – പേശികളുടെ വളര്‍ച്ചയ്ക്കും ബലം കൂട്ടാനും ഏറ്റവും നല്ല ഒന്നാണ് സാല്‍മണ്‍ മല്‍സ്യം. ധാരാളം ഒമേഗത്രീ ഫാറ്റി ആസിഡും ആവശ്യത്തിന് പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചുവന്ന പഴങ്ങള്‍ – ആപ്പിള്‍, മാതളം, Read More…
60 വയസ്സിനു മുകളിലുള്ളവരിലെ അല്‍ഷിമേഴ്സ്
അല്‍ഷിമേഴ്സ്സിന് പ്രധാന കാരണം വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം, ന്യൂറോണിലെ തകരാറുകള്‍, ജീവിതശൈലി എന്നിവയാണ്. പ്രായമായവരില്‍ ജീവിത ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം നിമിത്തം ഏകദേശം 1.5 വര്‍ഷം കൊണ്ട് മസ്തിഷ്‌ക വാര്‍ദ്ധക്യം വര്‍ധിപ്പിക്കുമെന്ന് അടുത്ത കാലത്തായി പുറത്തു വന്നിട്ടുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പ്രധാന കാരണം മസ്തിഷ്‌കത്തിലെ പ്രോട്ടീനുകളുടെ വ്യതിചലനമാണ്. തലച്ചോറിലെ ന്യൂറോണുകള്‍ തമ്മിലുള്ള ആശയവിനിമയം നഷ്ട്ടമാകുകയും ഒടുവില്‍ ന്യൂറോണുകള്‍ നശിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഏതാണ്ട് 3.8 ദശലക്ഷം ആളുകള്‍ ഈ രോഗം മൂലം ദുരിതം അനുഭവിക്കുന്നുണ്ട് Read More…
യൗവനം നിലനിര്‍ത്താന്‍ മെറ്റ്ഫോര്‍മിന് സാധിക്കുമോ? പ്രായം കുറയ്ക്കല്‍ അവകാശവാദത്തിന് പിന്നിലെ സത്യമിത്
പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്ന ഗുളികയാണ് മെറ്റ്ഫോര്‍മിന്‍ . ഇന്ത്യയില്‍ 30 രൂപയില്‍ താഴെ ലഭിക്കുന്ന ഗുളിക ടൈപ്പ് 2 പ്രമേഹത്തിനാണ് നല്‍കിവരുന്നത്. എന്നാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും അപ്പുറം വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയുന്നു. ഇതിലൂടെ വാര്‍ധക്യം പതിയെ ആക്കുമെന്നുമാണ് ചില ഗവേഷകര്‍ പറയുന്നത്. എന്നാല്‍ വാര്‍ധക്യം വൈകിപ്പിക്കാന്‍ ഗുളികയ്ക്ക് സാധിക്കുമോ? 1957 ല്‍ ഫ്രാന്‍സിലാണ് മെറ്റ്ഫോര്‍മിന്‍ ആദ്യമായി ഉപയോഗിക്കുന്നത്. ഈ ഗുളികയ്ക്ക് അടിസ്ഥാനമായത് ഗോട്ട്സ് റു എന്ന ചെടിയില്‍നിന്ന് ഉണ്ടാക്കുന്ന പച്ചമരുന്നാണ്. Read More…
‘ഡയറ്റിങ് അവസാനിപ്പിക്കാം, ശരീരത്തിന് ആവശ്യം, പരിപാലനം’- ശില്‍പ്പ ഷെട്ടിയുടെ ആരോഗ്യ ടിപ്സ്
നടി ശില്‍പ്പ ഷെട്ടിയ്ക്ക് പ്രായം ഇപ്പോള്‍ 50 ആകാന്‍ പോകുന്നു. എന്നാല്‍ ആരെങ്കിലും വിശ്വസിക്കുമോ ഇത്. ഇപ്പോഴും താരത്തെ കണ്ടാല്‍ 20 വയസ്സ് തോന്നില്ല. എന്നാല്‍ കൃത്യമായ വ്യായാമവും ചിട്ടയോടെയുള്ള ശീലങ്ങളും തന്റെ ശരീരത്തിനും ആരോഗ്യത്തിനും എന്നും സഹായമായിരുന്നുവെന്ന് പല അവസരങ്ങളിലും താരം വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ ശില്‍പ്പ ചോദിക്കുന്നത് എന്താണ് ആരോഗ്യം എന്നാണ് ? ഉത്തരവും താരത്തിന്റെ കൈവശമുണ്ട്. ഒരു വ്യക്തിയും അയാളുടെ ശരീരവും തമ്മിലുള്ള ബന്ധമാണ് ആരോഗ്യം. ഭക്ഷണം എത്രത്തോളം Read More…














